ഒരു ജോലിയിൽ ചെന്നെത്തിയാൽ മുപ്പതോ മുപ്പത്തഞ്ചോ കൊല്ലം അതിൽത്തന്നെ തുടരുന്ന പഴയ രീതി മാറി. ഇടയ്ക്കിടെ ജോലി മാറുന്നത് ആഗോള തൊഴിൽസംസ്കാരത്തിന്റെ ഭാഗമാണെന്നു പറയാം. സ്വകാര്യസ്ഥാപനങ്ങളുടെ പ്രാധാന്യം വർധിക്കുന്നതോടെ ഇന്ത്യയിലും ഈ പ്രവണത കൂടിവരികയാണ്.

ഒരു ജോലിയിൽ ചെന്നെത്തിയാൽ മുപ്പതോ മുപ്പത്തഞ്ചോ കൊല്ലം അതിൽത്തന്നെ തുടരുന്ന പഴയ രീതി മാറി. ഇടയ്ക്കിടെ ജോലി മാറുന്നത് ആഗോള തൊഴിൽസംസ്കാരത്തിന്റെ ഭാഗമാണെന്നു പറയാം. സ്വകാര്യസ്ഥാപനങ്ങളുടെ പ്രാധാന്യം വർധിക്കുന്നതോടെ ഇന്ത്യയിലും ഈ പ്രവണത കൂടിവരികയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ജോലിയിൽ ചെന്നെത്തിയാൽ മുപ്പതോ മുപ്പത്തഞ്ചോ കൊല്ലം അതിൽത്തന്നെ തുടരുന്ന പഴയ രീതി മാറി. ഇടയ്ക്കിടെ ജോലി മാറുന്നത് ആഗോള തൊഴിൽസംസ്കാരത്തിന്റെ ഭാഗമാണെന്നു പറയാം. സ്വകാര്യസ്ഥാപനങ്ങളുടെ പ്രാധാന്യം വർധിക്കുന്നതോടെ ഇന്ത്യയിലും ഈ പ്രവണത കൂടിവരികയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതാപിതാക്കളുടെ മോഹമോ സതീർഥ്യരുടെ സ്വാധീനതയോകൊണ്ടു മാത്രം ഏതു കരിയർ എന്നു തീരുമാനിക്കാൻ ഇടവരരുത്. ബന്ധുമിത്രാദികളുടെ ധനശേഷിയും പ്രോത്സാഹനവുംകൊണ്ടുമാത്രം ഏതു വിഷയവും പഠിച്ചു ജയിക്കാൻ കഴിയുമെന്നു കരുതിക്കൂടാ.

 

ADVERTISEMENT

ഏതു വ്യക്തിയിലും കാണും ഏതെങ്കിലുമൊരു വിഷയത്തിൽ വാസന. എത്ര വികൃതമെന്നു നമുക്കു തോന്നുന്ന കരിങ്കല്ലിലും മനോഹരമായ ശില്പം അടങ്ങിയിരിക്കും. പക്ഷേ, അതു കണ്ടെത്താൻ അനുഗൃഹീത ശില്പിയുടെ എക്‌സ്-റേ കണ്ണുകൾ വേണ്ടിവരും. കൂടുതലുള്ള ഭാഗങ്ങൾ കൊത്തിനീക്കി ശില്പത്തിനു രൂപം നൽകാൻ വാസനാസമ്പന്നനായ കലാകാരനു കഴിയുന്നു. ഇതുപോലെതന്നെ കുട്ടിയിലെ അഭിരുചിയും ശേഷിയും കഴിവുമൊക്കെ സൂക്ഷ്മനിരീക്ഷണംവഴി കണ്ടെത്താൻ രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കും അധ്യാപകർക്കുമൊക്കെ കഴിയണം. അതനുസരിച്ച് പ്രോത്സാഹനം നൽകി കഴിവുകൾ പോഷിപ്പിക്കുകയും വേണം.

 

ഇതു ശാസ്ത്രീയമായി നിർവഹിക്കുന്നതിന് സഹായകമായ അഭിരുചിപരീക്ഷകൾ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌സ്) മനഃശാസ്ത്രജ്ഞർ ആവിഷ്‌കരിച്ചിട്ടുണ്ട്. ചില സ്വകാര്യസ്ഥാപനങ്ങളുടെ സേവനമോ, ഇന്റർനെറ്റോ വഴി കുട്ടികളെ ഇത്തരം പരിശോധനയ്ക്ക് വിധേയരാക്കാം. 

 

ADVERTISEMENT

പല വെബ്‌സൈറ്റുകളും ഇക്കാര്യത്തിൽ സഹായകമാണ്. സൈറ്റിൽ പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടിവരും. പല സാഹചര്യങ്ങളോടും നാം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടെത്തുന്ന ചോദ്യങ്ങൾ തരും. ഉത്തരം നൽകിക്കഴിയുമ്പോൾ നമ്മുടെ അഭിരുചി ഏറ്റവും കൂടുതൽ ഏതു മേഖലകളിലാണെന്ന് അറിയിക്കും. ചില വെബ്‌സൈറ്റുകളിലെ സേവനം സൗജന്യം. മറ്റു ചിലതിൽ പണമടയ്ക്കണം. analyzemycareer.com, queendom.com, www.aptitude-test തുടങ്ങി ധാരാളം സൈറ്റുകളുണ്ട്. 

 

വാസനകൊണ്ടു മാത്രം പ്രഫഷൻ ഏതു വേണമെന്നു നിശ്ചയിക്കാൻ കഴിയില്ല. നാം ആഗ്രഹിക്കുന്ന മേഖലയിൽ ആവശ്യമായ ധൈഷണികശേഷിയും കൂടിയേ തീരൂ. റേഡിയോ അസംബ്ലിങ്ങിലോ ഇലക്‌ട്രോണിക് ഉപയുക്തികളുടെ പരിപാലനത്തിലോ താത്പര്യമുള്ളതുകൊണ്ടു മാത്രം ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിലെ ബിടെക് നേടാൻ കഴിയില്ല. മാത്തമാറ്റിക്‌സിൽ അഭിരുചിയും വേണം. പക്ഷേ, ഇപ്പറഞ്ഞയാൾക്ക് ഇലക്‌ട്രോണിക്‌സ് ട്രേഡിൽ സമർഥമായി പ്രവർത്തിക്കാൻ സാധിക്കും.

 

ADVERTISEMENT

പഠനശേഷിപോലെതന്നെ പ്രധാനമാണ് കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലവും യോഗ്യത നേടിക്കഴിയുമ്പോൾ ഭേദപ്പെട്ട തൊഴിലിൽ കടക്കാൻ ഈ പഠനമാർഗം സഹായിക്കുമോയെന്നും വിലയിരുത്തണം. 

 

കരിയർ ലക്ഷ്യം നിർണയിച്ചുകഴിഞ്ഞാൽ അവിടെ എത്തിച്ചേരാനുള്ള ഓരോ ഘട്ടത്തിലെയും കൃത്യങ്ങൾ, തന്ത്രങ്ങൾ എന്നിവ ഗ്രഹിച്ചു ലക്ഷ്യബോധത്തോടെ ഏകാഗ്രത കൈവിടാതെ ആത്മവിശ്വാസത്തിൽ മുറുകെപ്പിടിച്ച് സൂക്ഷ്മമായി ഓരോ അടിയും വച്ച് മുന്നേറുകയും വേണം. അവസരങ്ങൾ സമൂഹത്തിൽ എന്നും ഉണ്ടായിക്കൊണ്ടിരിക്കും. 

 

യോഗ്യത നേടിയ ഉദ്യോഗാർഥികൾ പെരുകുന്നുണ്ടെങ്കിലും പുതിയ തൊഴിലുകളും അവസരങ്ങളും രൂപപ്പെടുന്നുണ്ടെന്നും ഓർക്കാം. അവ ബുദ്ധിപൂർവം പ്രയോജനപ്പെടുത്താൻ വേണ്ട ശ്രമത്തിൽ വേണം നമ്മുടെ ശ്രദ്ധ. അക്കാദമിക പരീക്ഷയിൽ കൈവരിച്ച മികവിനെപ്പറ്റി മേനി പറഞ്ഞതുകൊണ്ടായില്ല. തൊഴിലന്വേഷണത്തിനുവേണ്ട യുക്തമായ പരിശീലനംവഴി മത്സരപേശികൾക്ക് ബലം വർദ്ധിപ്പിക്കേണ്ടതുമുണ്ട്.

 

ഒരു ജോലിയിൽ ചെന്നെത്തിയാൽ മുപ്പതോ മുപ്പത്തഞ്ചോ കൊല്ലം അതിൽത്തന്നെ തുടരുന്ന പഴയ രീതി മാറി. ഇടയ്ക്കിടെ ജോലി മാറുന്നത് ആഗോള തൊഴിൽസംസ്കാരത്തിന്റെ ഭാഗമാണെന്നു പറയാം. സ്വകാര്യസ്ഥാപനങ്ങളുടെ പ്രാധാന്യം വർധിക്കുന്നതോടെ ഇന്ത്യയിലും ഈ പ്രവണത കൂടിവരികയാണ്. ഈ അന്തരീക്ഷവുമായി പൊരുത്തപ്പെടുകയും അതുവഴി പ്രഫഷനൽ ഉയർച്ചയുടെ ഭാഗമായി ജോലി മാറുകയും വേണമെങ്കിൽ, സ്വന്തം ശേഷികൾ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കണം.

 

കേവലം ഒരു ജോലിയല്ല, സംതൃപ്തി നൽകുന്ന കരിയർ ആയിരിക്കണം നമ്മുടെ ലക്ഷ്യം. ജോലിയെന്നു പറയുമ്പോൾ ശമ്പളം കിട്ടാനുള്ള മാർഗ്ഗം എന്നു മാത്രമാണ് സൂചന. നല്ല കരിയറിൽ ആകട്ടെ, മറ്റു ചിലതുകൂടി അന്തർഭവിക്കും –സ്ഥാനം, പദവി, അന്തസ്സ്, തൊഴിൽസംതൃപ്തി, ആഗ്രഹസാഫല്യത്തിൽനിന്നുളവാകുന്ന കൃതാർത്ഥത, അധികാരം, പ്രഫഷനൽ വെല്ലുവിളികളെ നേരിടാനുള്ള അവസരം എന്നിങ്ങനെ. അടുത്ത 5 / 10 / 15 കൊല്ലം കഴിയുമ്പോൾ എവിടെയെത്തിച്ചേരുമെന്നതിനെപ്പറ്റി അർഥപൂർണമായ സ്വപ്നം ഉണ്ടായിരിക്കുന്നത് ശക്തമായ പ്രേരകശക്തിയായി അനുഭവപ്പെടും.

 

തൊഴിൽരംഗത്തെ പുതിയ ട്രെൻഡുകൾ

തൊഴിൽരംഗത്തു രൂപംകൊള്ളുന്ന ശ്രദ്ധേയമായ മാറ്റങ്ങളനുസരിച്ചു പരിശീലനത്തിന്റെയും തയാറെടുപ്പിന്റെയും ശൈലികളിൽ പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ട്. മാറ്റങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതു പ്രധാനം. ആദ്യജോലിയുടെയും ജോലിമാറ്റത്തിന്റെയും കാര്യങ്ങളിൽ ഇതിനു പ്രസക്തിയുണ്ട്.

 

യോഗ്യതാപരീക്ഷയുടെ മാർക്കോ ഗ്രേഡ് പോയിന്റോ മാത്രം നോക്കിയല്ല, ഉദ്യോഗദാതാക്കൾ നിങ്ങളുടെ സ്വീകാര്യത തീരുമാനിക്കുക. സോഫ്റ്റ് സ്കിൽസും പരിഗണനയിലെ മുഖ്യഘടകമായിരിക്കും. ബിസിനസ്‌ വളർച്ചയ്ക്ക് അക്കാദമിക മികവിനെക്കാൾ പ്രധാനം സോഫ്റ്റ് സ്കിൽസ് ആണെന്നു വരാം. ഇടപാടുകാരും മറ്റു കമ്പനികളും ആയുള്ള പെരുമാറ്റം മോശമായാൽ കമ്പനി തളർന്നേക്കാം. സഹതാപം, കാരുണ്യം, ആശയവിനിമയശേഷി, പുതുചിന്ത, വൈകാരികബുദ്ധിശക്തി തുടങ്ങിയ സോഫ്റ്റ് സ്കിൽസ്, പരീക്ഷയിലെ മാർക് പോലെ സംഖ്യകളാക്കാൻ കഴിയില്ലെന്നതു മറ്റൊരു കാര്യം. ഇന്റർവ്യൂവോ  ഗ്രൂപ്പ് ചർച്ചയോ വഴി കിറുകൃത്യമായി അളക്കാനും സാധിച്ചെന്നുവരില്ല. പക്ഷേ നിയമനം നേടി കുറെക്കാലം കമ്പനിയിൽ പ്രവർത്തിച്ചുകഴിയുമ്പോൾ ഇതു വെളിവാകും. ജോലിയിലെ ഉയർച്ചയിൽ ഇതു ഗണ്യമായ പങ്കു വഹിക്കുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌വഴി സോഫ്റ്റ് സ്കിൽസ് തിരിച്ചറിയാനുള്ള ചില വഴികൾ കണ്ടെത്തിയിട്ടുണ്ട്. എന്നല്ല, റിക്രൂട്മെന്റിൽ പല വലിയ സ്ഥാപനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ പ്രയോജനപ്പെടുത്തുന്നുമുണ്ട്.

 

സോഷ്യൽ മീഡിയയുടെ വ്യാപനം തൊഴിൽരംഗത്തെ ആശയവിനിമയം ലളിതമാക്കിയിരിക്കുന്നു. എത്ര ദൂരെ നടക്കുന്ന പ്രവർത്തനങ്ങളും അപ്പപ്പോൾ അറിഞ്ഞ്, നിർദ്ദേശം നൽകാൻ മാനേജർക്കും, ഉപദേശം തേടാൻ പ്രവർത്തകർക്കും കഴിയുന്നു. സോഷ്യൽ മീഡിയയിൽ മികച്ച പ്രാവീണ്യം നമുക്ക് നിശ്ചയമായും ഉണ്ടായിരിക്കണം. ഏതു മേഖലയിലെ ജോലിക്കായാലും ടെക്നോളജിയുമായി ഇടപഴകാൻ താൽപര്യമുണ്ടാവണം.

 

പല ജോലികളും വീട്ടിലിരുന്നു സമയബദ്ധമായി ചെയ്തു നൽകാൻ കമ്പനികൾ അനുവദിക്കുന്നതുവഴി, പ്രവർത്തകർക്കു സ്വാതന്ത്ര്യവും കമ്പനിക്കു ലാഭവും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യത്തോടും ഇണങ്ങാൻ കഴിയണം. നേരിട്ടുള്ള മേൽനോട്ടമില്ലാത്തപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള മനഃസ്ഥിതി ആവശ്യമാണ്. കൃത്യസമയം മുഴുവൻ ജോലിസ്ഥലത്ത് ഹാജരായിരിക്കുക എന്നതിനായിരിക്കില്ല, മറിച്ച് കൃത്യസമയത്ത് നിർദ്ദിഷ്ടജോലി ഭംഗിയായി ചെയ്തു തീർക്കുക എന്നതിനാവും പ്രാധാന്യം.

 

അധികാരിയും പല തട്ടുകളിലുമുള്ള കീഴ്ജീവനക്കാരും എന്ന പരമ്പരാഗതരീതിക്കു പകരം, എല്ലാ തട്ടിലുമുള്ളവർ സഹകരിച്ച് സമാന്തരമായി പ്രവർത്തിക്കുന്ന രീതിയാവും പലേടത്തുമുള്ളത് (ഹോറിസോണ്ടൽ ഓർഗനൈസേഷൻ).  ഇതിലെ സൗഹൃദഭാവം ഫലപ്രദമെന്നു കണ്ടെത്തിയിട്ടുണ്ട്.

 

തൊഴിലന്വേഷണത്തിലും അപേക്ഷാസമർപ്പണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുകയറുന്നതുമൂലം സിലക്‌ഷന്റെ കാര്യക്ഷമത മെച്ചപ്പെടുന്നുണ്ട്. അപേക്ഷാസമർപ്പണത്തിൽ കീവേഡ് സ്കാനർ, ചാറ്റ്ബോട്ട് എന്നിവയുടെ ഉപയോഗം ഉദാഹരണം. തൊഴിലന്വേഷകർ ഇവയെപ്പറ്റിയും നന്നായി പഠിച്ചിരിക്കണം. 

English Summary: How To Choose a Career