‘‘സിലിക്കൺവാലിക്കു പ്രകാശവർഷങ്ങൾ പിന്നിലാണു നീ’’ എന്നു പറഞ്ഞ് തിരിച്ചയച്ച ഒരു നിക്ഷേപകനുണ്ട് തിരുവല്ല സ്വദേശി അർജുൻ ആർ. പിള്ളയുടെ സംരംഭകജീവിതത്തിൽ. ആ നിക്ഷേപകൻ പണമിറക്കിയ സ്റ്റാർട്ടപ് പൂട്ടിപ്പോയപ്പോഴും അർജുൻ പാറപോലെ ഉറച്ചുനിന്നു. 32 വയസ്സിനിടെ രണ്ടു സ്റ്റാർട്ടപ്പുകൾ, രണ്ടും വമ്പൻ തുകയ്ക്കു വിറ്റു.

‘‘സിലിക്കൺവാലിക്കു പ്രകാശവർഷങ്ങൾ പിന്നിലാണു നീ’’ എന്നു പറഞ്ഞ് തിരിച്ചയച്ച ഒരു നിക്ഷേപകനുണ്ട് തിരുവല്ല സ്വദേശി അർജുൻ ആർ. പിള്ളയുടെ സംരംഭകജീവിതത്തിൽ. ആ നിക്ഷേപകൻ പണമിറക്കിയ സ്റ്റാർട്ടപ് പൂട്ടിപ്പോയപ്പോഴും അർജുൻ പാറപോലെ ഉറച്ചുനിന്നു. 32 വയസ്സിനിടെ രണ്ടു സ്റ്റാർട്ടപ്പുകൾ, രണ്ടും വമ്പൻ തുകയ്ക്കു വിറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സിലിക്കൺവാലിക്കു പ്രകാശവർഷങ്ങൾ പിന്നിലാണു നീ’’ എന്നു പറഞ്ഞ് തിരിച്ചയച്ച ഒരു നിക്ഷേപകനുണ്ട് തിരുവല്ല സ്വദേശി അർജുൻ ആർ. പിള്ളയുടെ സംരംഭകജീവിതത്തിൽ. ആ നിക്ഷേപകൻ പണമിറക്കിയ സ്റ്റാർട്ടപ് പൂട്ടിപ്പോയപ്പോഴും അർജുൻ പാറപോലെ ഉറച്ചുനിന്നു. 32 വയസ്സിനിടെ രണ്ടു സ്റ്റാർട്ടപ്പുകൾ, രണ്ടും വമ്പൻ തുകയ്ക്കു വിറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിലിക്കൺവാലിക്കു പ്രകാശവർഷങ്ങൾ പിന്നിലാണു നീ’’ എന്നു പറഞ്ഞ് തിരിച്ചയച്ച ഒരു നിക്ഷേപകനുണ്ട് തിരുവല്ല സ്വദേശി അർജുൻ ആർ. പിള്ളയുടെ സംരംഭകജീവിതത്തിൽ. ആ നിക്ഷേപകൻ പണമിറക്കിയ സ്റ്റാർട്ടപ് പൂട്ടിപ്പോയപ്പോഴും അർജുൻ പാറപോലെ ഉറച്ചുനിന്നു. 32 വയസ്സിനിടെ രണ്ടു സ്റ്റാർട്ടപ്പുകൾ, രണ്ടും വമ്പൻ തുകയ്ക്കു വിറ്റു. 23–ാം വയസ്സിൽ തുടങ്ങിയ ആദ്യ സ്റ്റാർട്ടപ് പ്രഫൗണ്ടിസിനെ ഏറ്റെടുത്തത് യുഎസ് കമ്പനിയായ ഫുൾകോണ്ടാക്ട്. രണ്ടാമത്തേതായ ഇൻസെന്റ് ഡോട്ട് എഐയെ ഇപ്പോൾ ഏറ്റെടുത്തത് യുഎസിലെ പ്രമുഖ സെയിൽസ് ഇന്റലിജൻസ് കമ്പനിയായ സൂം ഇൻഫോ. ഇപ്പോൾ സൂം ഇൻഫോയുടെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് സ്ട്രാറ്റജിയെന്ന സുപ്രധാന കസേരയിലാണ് അർജുൻ. ഹിറ്റായ രണ്ടു സ്റ്റാർട്ടപ്പുകൾ‌ കെട്ടിപ്പടുത്തതിൽ നിന്നുള്ള സംരംഭകപാഠങ്ങൾ ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥിയായ അർജുൻ പങ്കുവയ്ക്കുന്നു.

 

ADVERTISEMENT

ക്ലച്ച് പിടിച്ചില്ലെങ്കിൽ ‘വിട്ടുകളയണം’

സ്വന്തം ഐഡിയ ഏറ്റവും വലിയ സംഭവമാണെന്ന ഭാവം പാടില്ല. ഐടി മേഖലയിൽ പ്രോഡക്ട് ആശയം നടപ്പാക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഒരു കാര്യം ഓർക്കണം. 6 മാസം മുതൽ ഒരു വർഷം വരെ സമയത്തിനകവും നിങ്ങൾ തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണെങ്കിൽ അതു വിട്ടുകളയണം. ഒന്നുകിൽ ആ ഐഡിയ പ്രായോഗികമല്ല, അല്ലെങ്കിൽ അതു ചെയ്യുന്നതിൽ എന്തോ പാളിച്ചയുണ്ട്.

 

പ്രോഡക്ടിന്റെ രത്നച്ചുരുക്കമായ മിനിമം വയബിൾ പ്രോ‍ഡക്ട് (എംവിപി) രൂപപ്പെടുത്താൻ 3 – 6 മാസമേ എടുക്കാവൂ. സംരംഭകനെന്ന നിലയിൽ നൂറുകണക്കിന് ആശയങ്ങളുണ്ടാകും എന്നാൽ‌ ഒരു ആശയം 5 ദിവസം കഴിഞ്ഞും നിങ്ങൾക്കു പ്രസക്തമെന്നു തോന്നിയാൽ മാത്രം ഇറങ്ങിപ്പുറപ്പെടുക. രണ്ടു കമ്പനിയിലുമായി ഏഴോളം തവണ ആശയങ്ങളിൽ കാതലായ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. അതിനു തയാറാകാതെ ഈഗോ വച്ചുപുലർത്തിയാൽ കുടുങ്ങും.

ADVERTISEMENT

 

ഇൻസെന്റിന്റെ ആദ്യരൂപം ഡേറ്റാചെയിൻ എന്ന ബ്ലോക്ചെയിൻ അധിഷ്ഠിത കമ്പനിയായിരുന്നു. പുതിയ ഉപയോക്താക്കളിൽനിന്ന് 61 ലക്ഷം രൂപ (84,000 ഡോളർ) ലഭിക്കാനിരിക്കെ ഡേറ്റാചെയിൻ അവസാനിപ്പിച്ചു. ഏറെ പണമുണ്ടാക്കാൻ കഴിയുമെങ്കിലും ഡേറ്റാ ശേഖരണത്തിലെ പ്രത്യേകത മൂലം ആ കമ്പനിയിൽ ഞങ്ങൾക്ക് ഏറെ അഭിമാനിക്കാൻ വകയുണ്ടാകില്ലെന്ന തിരിച്ചറിവായിരുന്നു കാരണം.

 

അടക്കിവാഴാൻ നോക്കേണ്ട

ADVERTISEMENT

കമ്പനിയുടെ സിഇഒ എന്നാൽ എല്ലാവരെയും അടക്കിവാഴുന്ന ബോസ് ആവുകയെന്നല്ല. ടീമിലെ ഓരോ വ്യക്തിയുടെയും സഹായത്തെ ആശ്രയിച്ച് കഴിയുന്നയാൾ. ‘ഇതൊന്നു ചെയ്യുമോ?’ എന്നുചോദിച്ച് എപ്പോഴും അവരെ സമീപിക്കേണ്ട വ്യക്തി. ടീമിന്റെ എല്ലാ കാര്യത്തിനും ഓടിനടക്കേണ്ടയാൾ; ഒരർഥത്തിൽ ‘Servant Leader’.

 

അതുപോലെ തന്നെ നിങ്ങൾ Vulnerable Leader കൂടിയാണ്. ഏതു കാര്യത്തിലും ‘I know’ എന്നോ ‘I don't know’ എന്നോ നിലപാടെടുക്കാം. ‘എനിക്കറിയാം’ എന്നു പറഞ്ഞാൽ അതിനൊരു പരിമിതിയുണ്ട്. അതേസമയം അറിയില്ലെന്നു പറഞ്ഞാൽ പരിധിയില്ലാതെ പഠിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഒരു കാര്യം അറിയില്ലെങ്കിൽ ‘I don't know’ എന്നു പറയാൻ ഒരു മടിയും വിചാരിക്കേണ്ട. സിഇഒ ഏറ്റവും സ്മാർട് ആവണമെന്നില്ല. പകരം സ്മാർട് ആയവരുമായി സംസാരിക്കുകയാണു പ്രധാനം.

 

ടീമിനെ ഒപ്പം നിർത്തുകയാണ് കമ്പനി സ്ഥാപകരുടെ ചുമതല. പ്രഫൗണ്ടിസിന്റെ തുടക്കകാലത്ത്, ജോലിക്കു വരുന്നവർക്ക് കൊടുക്കാൻ വലിയ ശമ്പളമില്ലായിരുന്നു. ഞങ്ങൾ പറഞ്ഞു– ‘താമസം ഞങ്ങൾ നോക്കിക്കോളാം.’ രണ്ടുമുറി ഫ്ലാറ്റിലെ ഒരു മുറിയിൽ 4 കോ–ഫൗണ്ടർമാരും രണ്ടാമത്തെ മുറിയിൽ ജീവനക്കാരും. ആ രണ്ടുമുറി പിന്നീട് മൂന്നുമുറിയും പിന്നീടു വില്ലയുമൊക്കെയായി.

 

പ്രഫൗണ്ടിസിൽ വച്ച് ഒരു സമയത്ത് പണലഭ്യത തീർത്തും കുറഞ്ഞു. ഉദ്ദേശിച്ചതുപോലെ നിക്ഷേപം ലഭിച്ചില്ല. ടെൻഷനടിച്ച് ഒരു ദിവസം പുലർച്ചെ രണ്ടിനു വീടിനു പുറത്തിറങ്ങി 40 മിനിറ്റോളം വെറുതെ നടന്നു. എന്നാൽ പിറ്റേന്നു പുലർച്ചെ ഞങ്ങളെ കാത്തിരുന്നത് പുതിയ ഫണ്ടിങ്ങിന്റെ ഇമെയിൽ ആയിരുന്നു.

എന്തുവന്നാലും ഓർക്കുക– This too shall pass. Stay humble and be grounded.

 

കോ–ഫൗണ്ടർ ആര് ?

സ്റ്റാർട്ടപ്പിൽ കോ–ഫൗണ്ടറുമായുള്ള ബന്ധത്തെ വിവാഹത്തോട് ഉപമിക്കാം. ആശയമുണ്ടെങ്കിലും വിശ്വസ്ത കൂട്ടാളി ഇല്ലാത്തതുകൊണ്ടാണ് പലർക്കും കമ്പനി തുടങ്ങാൻ കഴിയാതെ പോകുന്നത്. കോ–ഫൗണ്ടർക്കു പണമുണ്ടോയെന്നല്ല, നല്ല വ്യക്തിയാണോയെന്നാണു നോക്കേണ്ടത്. അതുപോലെ നമുക്കില്ലാത്തതും കമ്പനിക്ക് ആവശ്യമുള്ളതുമായ കഴിവുകളുള്ള ആളാകണം. ഒരു പ്രോ‍ഡക്ട് വികസിപ്പിക്കാനും വിൽക്കാനുമുള്ള കഴിവാണ് ഒരു കമ്പനിക്കു പ്രധാനം. ഇതിനു പറ്റിയവരെ പിന്നെ റിക്രൂട് ചെയ്യാമെന്നു വിചാരിക്കരുത്. ആരുമില്ലാതെ വന്നാലും ഇൻസെന്റിൽ എന്റെ സഹസ്ഥാപകനായ പ്രസന്ന വെങ്കിടേശന് സ്വന്തമായി കോ‍ഡ് ചെയ്യാനും എനിക്ക് ആ ഉൽപന്നം വിൽക്കാനും കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു.

 

ഇനിയെന്ത് ?

ചിലർ ഐഫൽ ടവർ കാണാൻ പോകും. അവരുടെ ലക്ഷ്യം ടവർ കണ്ടു മടങ്ങുകയാണ്. ചിലരാകട്ടെ ലഡാക്കിലേക്കു ബൈക്കിൽ പോകും. അവർക്ക് ആ യാത്രാനുഭവമാണു പ്രധാനം. വിജയമെന്നത് എന്നെ സംബന്ധിച്ച് എപ്പോഴും നീങ്ങിക്കൊണ്ടേയിരിക്കുന്ന ലക്ഷ്യസ്ഥാനമാണ്. പിന്നീട് ഖേദിക്കേണ്ടതില്ലെങ്കിൽ മുന്നോട്ടു നീങ്ങുക തന്നെ ചെയ്യുക. മൂന്നാമതൊരു കമ്പനിയുണ്ടാകുമെന്നു തന്നെയാണ് ഉറച്ച വിശ്വാസം.

English Summary: Success Story Of Arjun Pillai - SVP, Strategic Growth - ZoomInfo