മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു നൽകുന്ന 10% സംവരണത്തിനു സപ്ലിമെന്ററി ലിസ്റ്റ് തയാറാക്കാൻ പിഎസ്‌സി തീരുമാനം. മെയിൻ ലിസ്റ്റിനൊപ്പം സപ്ലിമെന്ററി ലിസ്റ്റ് കൂടിയുണ്ടെങ്കിലേ സംവരണം പൂർണമായി നടപ്പാക്കാൻ കഴിയൂ എന്നതിനാലാണിത്. മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു നൽകുന്ന 10% സംവരണത്തിനു സപ്ലിമെന്ററി ലിസ്റ്റ് തയാറാക്കാൻ പിഎസ്‌സി തീരുമാനം. മെയിൻ ലിസ്റ്റിനൊപ്പം സപ്ലിമെന്ററി ലിസ്റ്റ് കൂടിയുണ്ടെങ്കിലേ സംവരണം പൂർണമായി നടപ്പാക്കാൻ കഴിയൂ എന്നതിനാലാണിത്. 

മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവർക്ക് ആനുപാതികമായി സപ്ലിമെന്ററി ലിസ്റ്റിലും ഉദ്യോഗാർഥികളെ ഉൾപ്പെടുത്തും. സംവരണത്തിന് അർഹതയുള്ളവർ മെയിൻ ലിസ്റ്റിൽ ഇല്ലെങ്കിൽ ഈ ഒഴിവ് സപ്ലിമെന്ററി ലിസ്റ്റിൽനിന്നാണു നികത്തുക. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിൽ അർഹരായവർ ഇല്ലെങ്കിൽ പൊതുവിഭാഗക്കാരെ പരിഗണിക്കും. 2020 ഒക്ടോബര്‍ 23നു നിലവിലുളളതും തുടർന്നു വന്നതുമായ എല്ലാ വിജ്ഞാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. 

ADVERTISEMENT

സപ്ലിമെന്ററി ലിസ്റ്റിൽ 164 സമുദായങ്ങൾ

164 മുന്നാക്ക സമുദായങ്ങളിലെ ഉദ്യോഗാർഥികളെ സപ്ലിമെന്ററി ലിസ്റ്റിൽ പരിഗണിക്കും. തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്ത 164 സംവരണേതര വിഭാഗങ്ങളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ 3നു പുറത്തിറക്കിയ ഉത്തരവിലാണ് (സ.ഉ. (എം.എസ്) നമ്പർ 114/2021/പൊ.ഭ.വ) സംവരണത്തിനു പരിഗണിക്കുന്ന വിഭാഗങ്ങൾ വ്യക്തമാക്കിയത്. 

ADVERTISEMENT

പ്രായപരിധി ഇളവും എൻസിഎയും ഇല്ല

മറ്റു പിന്നാക്ക വിഭാഗങ്ങൾക്കു 3 വർഷവും പട്ടികജാതി/വർഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ടെങ്കിലും, പൊതുവിഭാഗത്തിന്റെ പ്രായപരിധി തന്നെയാണു സാമ്പത്തിക സംവരണ വിഭാഗത്തിനും ബാധകം. ഇതോടൊപ്പം എൻസിഎ (നോ കാൻഡിഡേറ്റ് അവൈലബിൾ) വിജ്ഞാപനവും ഇവർക്ക് അനുവദിച്ചിട്ടില്ല. 

ഏതെങ്കിലും സംവരണ സമുദായത്തിന് അർഹമായ ഒഴിവിൽ നിയമനം നൽകാൻ, ആ വിഭാഗത്തിലെ ഉദ്യോഗാർഥി റാങ്ക് ലിസ്റ്റിൽ ഇല്ലെങ്കിൽ ഈ ഒഴിവ് ഒഴിച്ചിട്ട് പ്രസിദ്ധീകരിക്കുന്നതാണ് എൻസിഎ വിജ്ഞാപനം. 2 തവണ എൻസിഎ വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷവും യോഗ്യരായവരെ ലഭിക്കുന്നില്ലെങ്കിൽ പൊതുവിഭാഗത്തിലെ ഉദ്യോഗാർഥിക്കു നൽകും. എന്നാൽ സാമ്പത്തിക സംവരണത്തിന് അർഹരായവർ മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഈ ഒഴിവിലേക്ക് എൻസിഎ വിജ്ഞാപനം പ്രസിദ്ധീകരിക്കാതെ പൊതുവിഭാഗത്തിനു നൽകും.   

ADVERTISEMENT

പ്രൊഫൈലിൽ ഉൾപ്പെടുത്തണം

സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവർ പിഎസ്‌സിയുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിൽ അർഹത ഉൾപ്പെടുത്തണം. പിഎസ്‌സി ആവശ്യപ്പെടുമ്പോൾ  സംവരണം തെളിയിക്കുന്ന രേഖകൾ റവന്യു അധികാരികളിൽനിന്നു വാങ്ങി ഹാജരാക്കിയാലേ ആനുകൂല്യം ലഭിക്കൂ. 

English Summary: Kerala PSC Supplementary Lists for Economically Backward Class