ഡ്രോൺ പൈലറ്റിങ് ലൈസൻസ് ഇല്ലാതെ വലയുന്ന ഫൊട്ടോഗ്രഫർമാർക്കു ശുഭവാർത്ത. ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അംഗീകാരത്തോടെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡ്രോൺ പറത്തൽ പരിശീലന കോഴ്സ് ആരംഭിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ചില അനുമതികൾ കൂടി കിട്ടിയാൽ ഓഗസ്റ്റ് 15ന് അകം കോഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രോൺ പൈലറ്റിങ് ലൈസൻസ് ഇല്ലാതെ വലയുന്ന ഫൊട്ടോഗ്രഫർമാർക്കു ശുഭവാർത്ത. ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അംഗീകാരത്തോടെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡ്രോൺ പറത്തൽ പരിശീലന കോഴ്സ് ആരംഭിക്കുന്നു. 

കേന്ദ്ര സർക്കാരിന്റെ ചില അനുമതികൾ കൂടി കിട്ടിയാൽ ഓഗസ്റ്റ് 15ന് അകം കോഴ്സ് ആരംഭിക്കാനാകുമെന്ന് ചെന്നൈ അണ്ണാ സർവകലാശാല എയ്റോ സ്‌പേസ് റിസർച് സെന്റർ പ്രഫസറും ഡയറക്ടറുമായ ഡോ. കെ. സെന്തിൽകുമാർ അറിയിച്ചു. 

ADVERTISEMENT

അണ്ണാ സർവകലാശാലയ്ക്കു കീഴിലെ സ്വയംഭരണ കോളജാണ് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. 12 ദിവസം മാത്രമുള്ള തീവ്ര പരിശീലന പദ്ധതിയിൽ പ്രാക്ടിക്കലിനായിരിക്കും ഊന്നൽ. 18 – 60 പ്രായക്കാർക്കു പങ്കെടുക്കാം. 

ഡ്രോൺ ഉപയോഗത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ വ്യവസ്ഥകളിൽ ഊന്നിയായിരിക്കും സിലബസ്. ഡിജിസിഎ സർട്ടിഫിക്കറ്റ് നൽകുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരിക്കും എംഐടി. ഫൊട്ടോഗ്രഫർമാരുടെ ക്ലബ്ഹൗസ് കൂട്ടായ്മയായ വിഷ്വൽ വോയ്സ് ചർച്ചയിലാണ് ഡോ. സെന്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ സർവകലാശാലാ വെബ്സൈറ്റിൽനിന്ന് (www.annauniv.edu) അറിയാനാകും.

ADVERTISEMENT

Content Summary : Drone Flying Course at Madras Institute of Technolog