മികച്ച ആളുകളെ റിക്രൂട്ട് ചെയ്യുക എന്നതിലുപരിയായി ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റിന് ഒട്ടേറെ ചുമതലകളുണ്ട്. കമ്പനിക്ക് അനുയോജ്യമായി ജീവനക്കാരെ വാർത്തെടുക്കണം. പല കമ്പനികളിലും ആനുകൂല്യങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചയിക്കുന്നതു വരെ എച്ച്ആർ വിഭാഗമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു കമ്പനിയുടെയും വളർച്ച അവിടെ ജോലി ചെയ്യുന്നവരുടെ മികവിനെ ആശ്രയിച്ചാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ മികവുള്ളവരെ കണ്ടെത്തുകയും അവരിൽനിന്നു മികച്ച പ്രകടനം ഉറപ്പുവരുത്തുകയും ചെയ്യുന്നതിലാണ് കമ്പനിയുടെ വിജയം. ഇതിനു സഹായിക്കുന്നത് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് അഥവാ എച്ച്ആർ വിഭാഗമാണ്. മികച്ച ആശയവിനിമയശേഷിയും ക്ഷമയും വേണ്ട ജോലിയാണിത്.

ADVERTISEMENT

ചുമതലകൾ പലത്

മികച്ച ആളുകളെ റിക്രൂട്ട് ചെയ്യുക എന്നതിലുപരിയായി ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റിന് ഒട്ടേറെ ചുമതലകളുണ്ട്. കമ്പനിക്ക് അനുയോജ്യമായി ജീവനക്കാരെ വാർത്തെടുക്കണം. പല കമ്പനികളിലും ആനുകൂല്യങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചയിക്കുന്നതു വരെ എച്ച്ആർ വിഭാഗമാണ്. ഉദാഹരണത്തിന് ചെറുപ്പക്കാരായ ജീവനക്കാർ കൂടുതലുള്ള കമ്പനികളിൽ നൽകുന്ന ആനുകൂല്യങ്ങളാകില്ല കുറച്ചുകൂടി പ്രായമുള്ളവർ ജോലി ചെയ്യുന്ന കമ്പനികളിൽ വേണ്ടത്. പരിശീലനം, വൈദഗ്ധ്യം ഉറപ്പാക്കൽ തുടങ്ങിയവയും എച്ച്ആറിന്റെ ചുമതലയാണ്. കമ്പനികളുടെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സഹായിക്കുന്നത് സ്ട്രാറ്റജിസ്റ്റ് എച്ച്ആർ വിഭാഗമാണ്. ഇത്തരം ചുമതലകൾ നിർവഹിക്കുന്ന സ്പെഷലിസ്റ്റ് ജീവനക്കാരും ഇവയെല്ലാം ഒരുമിച്ചു ചെയ്യുന്ന ജനറലിസ്റ്റ് ജീവനക്കാരുമുണ്ട്.

തൊഴിൽ സാധ്യതകൾ

ADVERTISEMENT

കോർപറേറ്റ് മേഖലയിലാണ് കൂടുതൽ അവസരം. കൂടുതൽ ബഹുരാഷ്ട്ര കമ്പനികൾ നാട്ടിലെത്തുമ്പോൾ തൊഴിലവസരങ്ങളും വർധിക്കും. പൊതുമേഖലാ കമ്പനികളിലും ബാങ്കുകളിലും എച്ച്ആർ വിഭാഗമുണ്ട്. കാലഘട്ടത്തിനനുസൃതമായ വൈദഗ്ധ്യം നേടുന്നവർക്കാണ് ഡിമാൻഡ്.

കോഴ്സുകൾ

എംബിഎ തലത്തിൽ പ്രധാന സ്ട്രീമുകളിലൊന്നാണ് എച്ച്ആർ. കോഴിക്കോട് അടക്കമുള്ള ഐഐഎമ്മുകളിൽ എച്ച്ആർഎമ്മിൽ പിജി ഡിപ്ലോമ കോഴ്സുണ്ട്. ‘ക്യാറ്റ്’ വഴിയാണു പ്രവേശനം. എക്സ്എൽആർഐ, സിംബയോസിസ്, ഗുരുഗ്രാം എംഡിഐ, ഗാസിയാബാദ് ഐഎംടി തുടങ്ങിയവയാണ് ഈ രംഗത്തെ മറ്റ് എണ്ണപ്പെട്ട ക്യാംപസുകൾ. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ എംഎ (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) ഏറെ പ്രശസ്തമാണ്.

ADVERTISEMENT

ബിരുദ തലത്തിൽ എച്ച്ആർ

കേരളത്തിൽ ബിരുദതലത്തിലും എച്ച്ആർ പ്രോഗ്രാമുകൾ ആരംഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള കോഴിക്കോട് പ്രോവിഡൻസ് വിമൻസ്, ഗുരുവായൂർ ലിറ്റിൽഫ്ലവർ, കുന്നംകുളം ശ്രീവിവേകാനന്ദ കോളജുകളിൽ ബിഎ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഉണ്ട്. അഭിരുചിയുള്ളവർക്കു നേരത്തേ തന്നെ എച്ച്ആർഎം പഠിക്കാനാകും. എച്ച്ആർ ഉൾപ്പെട്ട ബിബിഎ പ്രോഗ്രാമുകളും വിവിധ കോളജുകളിലുണ്ട്.

മാനുഷിക പരിഗണനയാണ് ഒരു എച്ച്ആർ പ്രഫഷനലിന് ആദ്യം വേണ്ട യോഗ്യത. ആധുനിക സാങ്കേതികവിദ്യകൾ ഈ രംഗത്തേക്കു കടന്നുവരുമ്പോഴും എച്ച്ആർ ജോലികളുടെ പ്രാധാന്യം വർധിച്ചിട്ടേയുള്ളൂ.

ടി.എ.അരുണാനന്ദ്, എച്ച്ആർ മേധാവി, ഫുൾകോൺടാക്ട്

English Summary: Career Scope Of HR Professionals