ചോദ്യം: കേരളത്തിൽ എംസിഎയ്ക്കുള്ള പ്രവേശനപരീക്ഷ ഏതാണ് ? – നിശാന്ത് ഉത്തരം: കേരളത്തിലെ എഐസിടിഇ അംഗീകൃത ദ്വിവത്സര എംസിഎയ്ക്ക് എൽബിഎസ് നടത്തുന്ന കേരള എംസിഎ എൻട്രൻസ് വഴിയാണു പ്രവേശനം. സാധാരണ ജൂൺ– ജൂലൈയിലാണു പരീക്ഷ. പ്ലസ്ടുവിനോ ഡിഗ്രിക്കോ മാത്‌സ് ഒരു വിഷയമായി പഠിച്ച് 50 % മാർക്കോടെ ബിഎസ്‌സി, ബിസിഎ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: കേരളത്തിൽ എംസിഎയ്ക്കുള്ള പ്രവേശനപരീക്ഷ ഏതാണ് ?  – നിശാന്ത്

ADVERTISEMENT

ഉത്തരം: കേരളത്തിലെ എഐസിടിഇ അംഗീകൃത ദ്വിവത്സര എംസിഎയ്ക്ക് എൽബിഎസ് നടത്തുന്ന കേരള എംസിഎ എൻട്രൻസ് വഴിയാണു പ്രവേശനം. സാധാരണ ജൂൺ– ജൂലൈയിലാണു പരീക്ഷ. പ്ലസ്ടുവിനോ ഡിഗ്രിക്കോ മാത്‌സ് ഒരു വിഷയമായി പഠിച്ച് 50 % മാർക്കോടെ ബിഎസ്‌സി, ബിസിഎ, ബികോം, ബിഎ പാസായവരായിരിക്കണം (സംവരണവിഭാഗങ്ങൾക്ക് 45%). അവസാന വർഷക്കാർക്കും അപേക്ഷിക്കാം.

ADVERTISEMENT

രണ്ടു മണിക്കൂർ പരീക്ഷയിൽ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ എബിലിറ്റി, ഇംഗ്ലിഷ്, പൊതുവിജ്ഞാനം എന്നിവയിൽനിന്നുള്ള 120 ചോദ്യങ്ങളുണ്ടാകും. 

ADVERTISEMENT

തിരുവനന്തപുരം സിഇടി, തൃശൂർ ഗവ. എൻജി. കോളജ്, കോട്ടയം ആർഐടി എന്നീ ഗവ. കോളജുകളിലും കൊല്ലം ടികെഎം, കോതമംഗലം എംഎ എന്നീ എയ്ഡഡ് കോളജുകളിലും 35 സ്വാശ്രയ കോളജുകളിലുമാണു പ്രവേശനം. വെബ്സൈറ്റ്: www.lbscentre.kerala.gov.in

കൊച്ചി സർവകലാശാലയിൽ പ്രവേശനം CUSAT - CAT വഴിയാണ്. കാലിക്കറ്റ്, എം ജി ഉൾപ്പെടെയുള്ള സർവകലാശാലകളിലെ എംസിഎ, എംഎസ്‌സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലേക്കും പ്രത്യേകം പ്രവേശനപരീക്ഷകളുണ്ട്. കേരള ഡിജിറ്റൽ സർവകലാശാലയിലെ എംഎസ്‌സി കംപ്യൂട്ടർ സയൻസ്, അമ്യത വിശ്വ വിദ്യാപീഠം നടത്തുന്ന എംസിഎ എന്നിവയും മികച്ച കോഴ്സുകളാണ്. സ്വാശ്രയ കോളജുകൾ സ്വന്തം നിലയ്ക്കും പ്രവേശനപരീക്ഷ നടത്താറുണ്ട്.

English Summary: MCA Admission