സംസ്ഥാനത്തിനുപുറത്തു പഠിക്കുന്ന വിദ്യാർഥികൾക്കായി മലപ്പുറം നഗരസഭ പ്രത്യേക വാക്സിനേഷൻ ക്യാംപ് സംഘടിപ്പിച്ചപ്പോൾ മുന്നൂറോളം പേരാണു പങ്കെടുത്തത്. അതിൽത്തന്നെ 50 പേർ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പഠിക്കുന്നവർ. ഈ കണക്ക് ഒരു തിരിച്ചറിവായിരുന്നു. നല്ല പരിശീലനം കൂടിയുണ്ടെങ്കിൽ കൂടുതൽ വിദ്യാർഥികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തിനുപുറത്തു പഠിക്കുന്ന വിദ്യാർഥികൾക്കായി മലപ്പുറം നഗരസഭ പ്രത്യേക വാക്സിനേഷൻ ക്യാംപ് സംഘടിപ്പിച്ചപ്പോൾ മുന്നൂറോളം പേരാണു പങ്കെടുത്തത്. അതിൽത്തന്നെ 50 പേർ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പഠിക്കുന്നവർ. 

ഈ കണക്ക് ഒരു തിരിച്ചറിവായിരുന്നു. നല്ല പരിശീലനം കൂടിയുണ്ടെങ്കിൽ കൂടുതൽ വിദ്യാർഥികൾ ഐഐടികളിലും ഐഐഎമ്മുകളിലും എത്തില്ലേ എന്ന ചിന്തയിൽനിന്നാണ് മലപ്പുറം നഗരസഭ വിദ്യാർഥികൾക്കായി പുതിയ പദ്ധതി തയാറാക്കിയത് - ‘മിഷൻ 1000’. അഞ്ചു വർഷം കൊണ്ട് നഗരപരിധിയിൽനിന്ന് 1000 പേരെ ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ എത്തിക്കാനുള്ള പദ്ധതിയാണിത്.

ADVERTISEMENT

പദ്ധതി ഇങ്ങനെ

ADVERTISEMENT

ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികളുടെ സംഗമം ഈമാസം 14നു സംഘടിപ്പിച്ചു. ഇതിൽ മുൻനിര സ്ഥാപനങ്ങളെയും കോഴ്സുകളെയും പരിചയപ്പെടുത്തുന്ന ക്ലാസ് നൽകി. ഈ സ്ഥാപനങ്ങളിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികളുമായി സംവദിക്കാനും അവസരമൊരുക്കി. വിദ്യാർഥികളെ അഭിരുചിയനുസരിച്ചു വിവിധ ക്ലസ്റ്ററുകളാക്കിയാകും തുടർനടപടികൾ. ഓരോ കൂട്ടർക്കും അവർ ആഗ്രഹിക്കുന്ന ഒരു സ്ഥാപനം സന്ദർശിക്കാൻ അവസരമൊരുക്കും. ആദ്യ യാത്രച്ചെലവ് നഗരസഭ വഹിക്കും.

ADVERTISEMENT

വിദ്യാർഥികളുടെ സഹായത്തിനു പ്രത്യേക ടാസ്ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന രീതി, പ്രവേശന പരീക്ഷ, അതിനു വേണ്ട തയാറെടുപ്പുകൾ, അപേക്ഷിക്കേണ്ട സമയം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ നൽകാനും സംശയങ്ങൾ തീർക്കാനുമാണിത്. എല്ലാ വർഷവും ഈ പ്രവർത്തനങ്ങൾ തുടരുമെന്നും നഗരസഭാ അധികൃതർ പറയുന്നു.

English Summary: Mission 1000- A Malappuram Municipality Project