വർഷങ്ങളായി വൈകിയോടുകയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (AMVI) തസ്തികയുടെ വിജ്ഞാപനം. ഈ തസ്തികയുടെ യോഗ്യതയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റത്തിന് അനുസൃതമായി കേരളത്തിൽ മാറ്റം വരാത്തതാണു വിജ്ഞാപനമിറക്കാനുള്ള തടസ്സം. ഗവൺമെന്റ് അംഗീകൃത ഒാട്ടമൊബീൽ വർക്‌ഷോപ്പിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങളായി വൈകിയോടുകയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (AMVI) തസ്തികയുടെ വിജ്ഞാപനം. 

ഈ തസ്തികയുടെ യോഗ്യതയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റത്തിന് അനുസൃതമായി കേരളത്തിൽ മാറ്റം വരാത്തതാണു വിജ്ഞാപനമിറക്കാനുള്ള തടസ്സം. ഗവൺമെന്റ് അംഗീകൃത ഒാട്ടമൊബീൽ വർക്‌ഷോപ്പിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം ഈ തസ്തികയുടെ യോഗ്യതയായിരുന്നു. എന്നാൽ, ഈ യോഗ്യത കേന്ദ്ര സർക്കാർ ഒഴിവാക്കിയതു ചൂണ്ടിക്കാണിച്ച് പിഎസ്‌സി സർക്കാരിനു കത്തയച്ചെങ്കിലും സർക്കാർ വിശദീകരണം വൈകുകയാണ്. സർക്കാർ മറുപടി ലഭിച്ചാൽ ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നു പിഎസ്‌സി വ്യക്തമാക്കുന്നു. 

ADVERTISEMENT

7 വർഷമെത്തി, മുൻ വിജ്ഞാപനം 

മുൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് ഏഴു വർഷം മുൻപു 26.12.2014 നായിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്  07.08.2017ൽ. 06.08.2020ൽ റാങ്ക് ലിസ്റ്റ് അവസാനിച്ചു. അവസാന നിയമന ശുപാർശ നടന്നത് 28.08.2020ൽ. ഒരു വർഷമായി ഈ തസ്തികയിൽ പിഎസ്‌സി വഴി ഒരാൾക്കുപോലും‌ം നിയമനം ലഭിച്ചിട്ടില്ല.

ADVERTISEMENT

മുൻ ലിസ്റ്റിൽ 372 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഒാപ്പൺ മെറിറ്റിൽ 301–ാം റാങ്ക് വരെ എല്ലാവർക്കും നിയമന ശുപാർശ ലഭിച്ചു. സംവരണ വിഭാഗ നിയമന വിവരങ്ങൾ: ഈഴവ–306, എസ്‌സി–സപ്ലിമെന്ററി 18എ, എസ്‌‌ടി–എല്ലാവരും, മുസ്‌ലിം–358, എൽസി/എഐ– സപ്ലിമെന്ററി 4, ഒബിസി–310, എസ്ഐയുസി നാടാർ–329, ഹിന്ദു നാടാർ–എല്ലാവരും, എസ്‌സിസിസി–സപ്ലിമെന്ററി 4, ധീവര–സപ്ലിമെന്ററി 1. വിശ്വകർമ വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ ശുപാർശ ചെയ്യപ്പെട്ടിരുന്നുള്ളൂ.

യോഗ്യത (മുൻ വിജ്ഞാപന പ്രകാരം)

1.എസ്എസ്എൽസിയോ തത്തുല്യ യോഗ്യതയോ വേണം 

ADVERTISEMENT

2. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽനിന്ന് ഒാട്ടമൊബീൽ എൻജിനീയറിങ്ങിലോ മെക്കാനിക്കൽ എൻജിനീയറിങ്ങിലോ ലഭിച്ച 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഈ യോഗ്യതയ്ക്കു തത്തുല്യമായി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അംഗീകരിച്ച മറ്റേതെങ്കിലും യോഗ്യത 

3. പെട്രോൾ എൻജിനും ഡീസൽ എൻജിനും ഘടിപ്പിച്ച ലൈറ്റ് മോട്ടർ വാഹനങ്ങൾ, ഹെവി ഗുഡ്സ് മോട്ടർ വാഹനങ്ങൾ, ഹെവി പാസഞ്ചർ മോട്ടർ വാഹനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണി െചയ്യുന്ന ഗവൺമെന്റ് അംഗീകൃത ഒാട്ടമൊബീൽ വർക്‌ഷോപ്പിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം 

4. മോട്ടർ സൈക്കിൾ, ഹെവിഗുഡ്സ് വാഹനങ്ങൾ, ഹെവി പാസഞ്ചർ മോട്ടർ വാഹനങ്ങൾ എന്നിവ ഒാടിക്കാൻ അധികാരപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസ് (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഒഎംആർ പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം തുടങ്ങി തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.). 

English Summary: Kerala PSC AMVI Notification