ആദ്യ നൂറു റാങ്കിലുള്ള ഈ ഏഴുപേർ ചേർന്നു മലയാളിമനസ്സിൽ പ്രതീക്ഷകളുടെ മഴവില്ലു തീർക്കുന്നു; ഭാവി തലമുറയ്ക്കു പ്രചോദനമാകുന്നു...Civil Service Examination, 7 7 Keralities in top 100 Ranks, Achievers

ആദ്യ നൂറു റാങ്കിലുള്ള ഈ ഏഴുപേർ ചേർന്നു മലയാളിമനസ്സിൽ പ്രതീക്ഷകളുടെ മഴവില്ലു തീർക്കുന്നു; ഭാവി തലമുറയ്ക്കു പ്രചോദനമാകുന്നു...Civil Service Examination, 7 7 Keralities in top 100 Ranks, Achievers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ നൂറു റാങ്കിലുള്ള ഈ ഏഴുപേർ ചേർന്നു മലയാളിമനസ്സിൽ പ്രതീക്ഷകളുടെ മഴവില്ലു തീർക്കുന്നു; ഭാവി തലമുറയ്ക്കു പ്രചോദനമാകുന്നു...Civil Service Examination, 7 7 Keralities in top 100 Ranks, Achievers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മവിശ്വാസത്തിന്റെ ചിറകിലേറി, സിവിൽ സർവീസ് എന്ന വലിയ സ്വപ്നത്തിലേക്ക് പറന്നെത്തിയവർ. വർഷങ്ങളുടെ പ്രയത്നം, നിരന്തരമായ പഠനം, തളർച്ചയറിയാതെ നടത്തിയ പോരാട്ടം, മനസ്സിലുറപ്പിച്ച ഒരേയൊരു ലക്ഷ്യം – റാങ്ക് പട്ടികയിലെ തിളക്കമുള്ള ഓരോ പേരിനൊപ്പവും ഈ വിശേഷണങ്ങൾ ഇണങ്ങും. ആദ്യ നൂറു റാങ്കിലുള്ള ഈ ഏഴുപേർ ചേർന്നു മലയാളിമനസ്സിൽ പ്രതീക്ഷകളുടെ മഴവില്ലു തീർക്കുന്നു; ഭാവി തലമുറയ്ക്കു പ്രചോദനമാകുന്നു.  

കയ്യെത്തിപ്പിടിച്ചു, നാലാം ശ്രമത്തിൽ

ADVERTISEMENT

ബെംഗളൂരുവിലെ ജോലി രാജിവച്ചാണ് മീര സിവിൽ സർവീസിനായി തയാറെടുപ്പു തുടങ്ങിയത്. പരീക്ഷയെഴുതിയത് നാലാം തവണ; ഇന്റർവ്യു രണ്ടാം തവണ. സോഷ്യോളജി ആയിരുന്നു ഐച്ഛിക വിഷയം. തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പഠനശേഷം ക്യാംപസ് റിക്രൂട്മെന്റിലൂടെ എൽആൻഡ്ടി സർവീസസിൽ ജോലി ലഭിച്ചിരുന്നു. മെന്റേഴ്സും കൂട്ടുകാരും നൽകിയ ടിപ്സും സ്ട്രാറ്റജികളും ഉപയോഗിച്ച്, സ്വന്തം പ്ലാൻ തയാറാക്കിയായിരുന്നു പഠനം. കൃത്യമായ ടൈംടേബിൾ പിന്തുടർന്നിരുന്നില്ല. എങ്കിലും ദിവസവും 5 മണിക്കൂറെങ്കിലും പഠിക്കാ‍ൻ ശ്രദ്ധിച്ചു. പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നീ മൂന്നു ഘട്ടങ്ങൾക്കും വ്യത്യസ്ത രീതികളിലുള്ള തയാറെടുപ്പായിരുന്നു.

ലക്ഷ്യം: കേരള കേഡർ ഐഎഎസ് 

 

ഡോക്ടറുടെ സേവനം സിവിൽ സർവീസിൽ

ADVERTISEMENT

പുതുച്ചേരി ജിപ്മെറിൽ എംബിബിഎസ് പൂർത്തിയാക്കി വിവിധ ആശുപത്രികളിൽ ജോലി ചെയ്ത ശേഷമാണ് മിഥുൻ സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കു തിരിഞ്ഞത്. 5 തവണ പരീക്ഷയെഴുതി; 3 തവണ ഇന്റർവ്യൂ വരെയെത്തി. ജ്യോഗ്രഫി ആയിരുന്നു ഐച്ഛിക വിഷയം. ജോലി രാജിവച്ചാണു തയാറെടുപ്പു തുടങ്ങിയത്. ചിട്ടയായും ശാസ്ത്രീയമായും പഠിക്കുകയായിരുന്നു  രീതി. ഓരോ ദിവസവും പഠിക്കാനുള്ളതു കൃത്യമായി പൂർത്തിയാക്കും. കോവിഡ്കാലത്ത് വീട്ടിലിരുന്നായിരുന്നു പഠനം.


ലക്ഷ്യം: കേരള കേഡർ ഐഎഎസ് 

തയാറെടുപ്പ് കോളജ് തലം തൊട്ട്; രണ്ടാം ശ്രമത്തിൽ നേട്ടം

ചിട്ടയായ പഠനത്തിലൂടെയാണു രണ്ടാം ശ്രമത്തിലെ കരിഷ്മയുടെ ഈ നേട്ടം.  ബിഎ ഫൊറൻസിക് സയൻസ് പഠനകാലത്തുതന്നെ തയാറെടുപ്പു തുടങ്ങിയിരുന്നു. ബിഎയ്ക്കു ശേഷം ശരിയായ പരിശീലനം തുടങ്ങി. 2019ൽ ഒരു വർഷം ഡൽഹിയിൽ കോച്ചിങ്ങിനു പോയി. ഇന്റർവ്യൂ വരെയെത്തുകയും ചെയ്തു. കഴിഞ്ഞ വർഷം വീട്ടിലിരുന്നു പഠനം തുടർന്നു. ഐച്ഛിക വിഷയം പബ്ലിക് അഡ്മിനിസ്ട്രേഷൻ. ഇക്കുറി ഇന്റർവ്യൂവിനു കൂടുതൽ പരിശീലിച്ചു. സിവിൽ സർവീസ് നേടിയവരുമായി ഓൺലൈനിൽ സംസാരിച്ചു 
സംശയങ്ങൾ തീർക്കുമായിരുന്നു. ദിവസവും 6 പത്രം വായിക്കും. പരീക്ഷ എന്താണെന്നു അറിഞ്ഞുപഠിക്കുക; റിവിഷൻ പ്രധാനം – കരിഷ്മ പറയുന്നു. 

ADVERTISEMENT

ലക്ഷ്യം: കേരള കേഡർ ഐഎഎസ് 

 

അച്ചടക്കം പകർന്ന ആത്മവിശ്വാസം

വിട്ടുവീഴ്ചയില്ലാത്ത നാലുവർഷം; സ്വന്തമായി ചിട്ടപ്പെടുത്തിയ പഠന രീതികൾ. അശ്വതി ജിജിയുടേത് നിശ്ചയദാർഢ്യത്തിന്റെ വിജയം. മൂന്നാർ എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടി ഇൻഫോസിസിൽ മംഗളൂരുവിൽ 3 വർഷം ജോലി ചെയ്ത ശേഷമാണ് പുതിയ ലക്ഷ്യം ഉറപ്പിച്ചത്. 4 തവണ പ്രിലിംസും 3 തവണ മെയിൻസും എഴുതി; 3 തവണ ഇന്റർവ്യൂ. ദിവസം 8–9 മണിക്കൂർ പഠനം. ആദ്യം ഒരു വർഷം മാത്രമാണ് കോച്ചിങ്ങിനു പോയത്. ഐഎഎസ് നേടിയ പലരോടും സംസാരിച്ച് പഠനരീതിയും മറ്റും മനസ്സിലാക്കി. പ്രിലിമിനറി പരീക്ഷയുടെ അറുപതോളം സെറ്റ് ചോദ്യപ്പേപ്പർ സോൾവ് ചെയ്തു തയാറെടുത്തു. ഈ വർഷം ഓൺലൈനിൽ 9 മോക് ഇന്റർവ്യു അറ്റൻഡ് ചെയ്തു. 

ലക്ഷ്യം: കേരള കേഡർ ഐപിഎസ് 


 

ഐഎഫ്എസിലേക്ക് നിശ്ചയദാർഢ്യത്തോടെ

ഐഎഫ്എസ് എന്ന ലക്ഷ്യം  ഉറപ്പിച്ചായിരുന്നു വീണയുടെ തയാറെടുപ്പ്. മൂന്നാം ശ്രമമായിരുന്നു ഇക്കുറി. ആദ്യ തവണ 299 ആയിരുന്നു റാങ്ക്. ഇന്ത്യൻ റയിൽവേ ട്രാഫിക് സർവീസ് ലഭിച്ചെങ്കിലും ചേർന്നില്ല. കഴിഞ്ഞ വർഷം 124–ാം റാങ്ക്. ഐപിഎസ് ലഭിച്ച് രാജസ്ഥാൻ കേഡറിൽ ചേർന്നെങ്കിലും അവധിയെടുത്ത് വീണ്ടും പരീക്ഷയെഴുതി. ജ്യോഗ്രഫിയായിരുന്നു ഐച്ഛിക വിഷയം. പിതാവ് ശ്രീസുതൻ ലഫ്റ്റനന്റ് കേണലായിരുന്നതിനാൽ 8 ആർമി സ്കൂളുകളിലായിരുന്നു പഠനം. കൊല്ലം ടികെഎമ്മിൽനിന്ന് സിവിൽ എൻജിനീയറിങ് ബിരുദം. കോവി‍ഡ് കാലത്തെ തയാറെടുപ്പുകളും പരീക്ഷയും പ്രയാസം നിറഞ്ഞതായിരുന്നു. ജ്യോഗ്രഫിക്കു മാത്രം തിരുവനന്തപുരത്തു പരിശീലനത്തിനു പോയി. മറ്റെല്ലാം വീട്ടിലിരുന്നു പഠിച്ചു.

ലക്ഷ്യം: പ്രത്യേകം പറയേണ്ടല്ലോ, ഐഎഫ്എസ് തന്നെ.


 

ഡേറ്റ സയന്റിസ്റ്റ് ഇനി സിവിൽ സർവീസിലേക്ക്

കഠിന പരിശ്രമവും കൃത്യമായ തയാറെടുപ്പുകളും എം.ബി. അപർണയെ മൂന്നാം ശ്രമത്തിൽ തുണച്ചു. ഐച്ഛിക വിഷയം ഇക്കണോമിക്സ്. ഡൽഹി  സർവകലാശാലയിലെ ഹിന്ദു കോളജിൽനിന്ന് ഇക്കണോമിക്സ് ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. ബെംഗളൂരുവിൽ ഡേറ്റ സയന്റിസ്റ്റായി 3 വർഷം ജോലി ചെയ്തു. ദിവസവും 7-8 മണിക്കൂർ പഠിച്ചു. ടെസ്റ്റ് സീരീസുകളും മോക്ക് ഇന്റർവ്യൂവും പരിശീലിച്ചു. കോവിഡ് കാലത്ത് സൂം ക്ലാസുകളും പ്രയോജനപ്പെടുത്തി. സ്വന്തമായി നോട്ട് തയാറാക്കുകയായിരുന്നു രീതി. 

ലക്ഷ്യം: ഐഎഎസ് അല്ലെങ്കിൽ ഐഎഫ്എസ്

ഗൾഫ് മലയാളി ഇന്ത്യൻ ഭരണ സർവീസിലേക്ക്

ദീനയെ മറ്റു ടോപ്പേഴ്സിൽനിന്നു വേറിട്ടുനിർത്തുന്നത് ഗൾഫിലെ സ്കൂൾപഠന കാലമാണ്. സൗദിയിലെ ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു പ്ലസ്ടു വരെ പഠനം. പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിടെക് നേടി. ക്യാംപസ് പ്ലേസ്‌മെന്റ് ലഭിച്ചെങ്കിലും സിവിൽ സർവീസിനായി അതുപേക്ഷിച്ചു. മൂന്നാമത്തെ ശ്രമത്തിലാണു നേട്ടം. ഐച്ഛിക വിഷയം ജ്യോഗ്രഫി. ശരിയായ പ്ലാനിങ്, ചിട്ടയായ റിവിഷൻ – 
ഇതാണ്  ദീനയുടെ വിജയമന്ത്രം. ഒരുപാട് സമയമിരുന്നുള്ള പഠനമല്ല, കൃത്യമായി ആസൂത്രണം ചെയ്ത പഠനമായിരുന്നു രീതി. കോവിഡ് കാലത്ത് ഓൺലൈൻ സാധ്യത
കളും പ്രയോജനപ്പെടുത്തി. 

ലക്ഷ്യം: ഐഎഎസ് 

Content Summary : Career Guru - Civil services exam : 7 Keralites in top 100 ranks