രോഗികളെ പരിശോധിച്ചു പ്രാഥമിക രോഗനിർണയം നടത്തി റിപ്പോർട്ട് തയാറാക്കുക, എക്‌സ്‌–റേ/ഇസിജി/ഇഇജി/സിടി സ്കാൻ/എംആർഐ മുതലായവയുടെ റിപ്പോർട്ടുകൾ വ്യാഖ്യാനിക്കുക, ചികിത്സാക്രമങ്ങളെയും രോഗപ്രതിരോധത്തെയും കുറിച്ചു രോഗികളെ ബോധ്യപ്പെടുത്തുക...Physician Assistant, Thozhilveedhi, Career Care, Career Zone, B.S. Warrier

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതു താരതമ്യേന പുതിയ കരിയറാണ്. യോഗ്യത നേടിയ സ്‌പെഷലിസ്‌റ്റ് ഡോക്‌ടറുടെ മേൽനോട്ടത്തിൽ രോഗനിർണയം, രോഗചികിത്സ, ശസ്‌ത്രക്രിയ, രോഗപ്രതിരോധം, പ്രഫഷനൽ പേപ്പറുകൾ തയാറാക്കൽ തുടങ്ങി മെഡിക്കൽ മേഖലയിലെ സമസ്‌തപ്രവർത്തനങ്ങളിലും പങ്കെടുക്കാൻ ഫിസിഷ്യൻ അസിസ്റ്റന്റുമാർക്ക് (പിഎ) അവസരമുണ്ട്.

നാലു വർഷ പഠനം 

ADVERTISEMENT

പ്രമേഹം, രക്‌താതിമർദം, ഹൃദ്രോഗം, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങൾ നേരിട്ടു പൂർണപരിശോധന നടത്തി ചികിത്സിക്കാൻ വേണ്ടത്ര ഡോക്‌ടർമാരില്ലാത്ത ഇന്ത്യൻ സാഹചര്യത്തിലും പിഎമാർക്കു പ്രസക്‌തി വർധിച്ചുവരുന്നു. സാധാരണ നാലു വർഷത്തെ പഠനപരിശീലനങ്ങൾ വേണ്ടിവരും. ഇനിപ്പറയുന്നവയടക്കമുള്ള വിഷയങ്ങളിലെ പഠനവും ഇന്റേൺഷിപ്പും ആവശ്യമാണ്: അനാറ്റമി, ഫിസിയോളജി, ക്ലിനിക്കൽ ബയോകെമിസ്‌ട്രി, സെൽ ബയോളജി, ഹെമറ്റോളജി, പതോളജി, ക്ലിനിക്കൽ മെഡിസിൻ, അനസ്‌തീസിയോളജി, സർജറി, കാർഡിയോളജി, കാർഡിയാക് നഴ്സിങ്, പീഡിയാട്രിക്‌സ്, ഇന്റേണൽ മെഡിസിൻ, ഓങ്കോളജി, ഗൈനക്കോളജി, എമർജൻസി മെഡിസിൻ, ജറിയാട്രിക് മെഡിസിൻ, ന്യുട്രീഷൻ, ടെക്‌നിക്കൽ റിപ്പോർട്ട് റൈറ്റിങ്, ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്‌റ്റം, ടെക്നിക്കൽ റൈറ്റിങ്, സൈക്കോളജി.

ചുമതലകൾ ഏറെ 

ADVERTISEMENT

രോഗികളെ പരിശോധിച്ചു പ്രാഥമിക രോഗനിർണയം നടത്തി റിപ്പോർട്ട് തയാറാക്കുക, എക്‌സ്‌–റേ/ഇസിജി/ഇഇജി/സിടി സ്കാൻ/എംആർഐ മുതലായവയുടെ റിപ്പോർട്ടുകൾ വ്യാഖ്യാനിക്കുക, ചികിത്സാക്രമങ്ങളെയും രോഗപ്രതിരോധത്തെയും കുറിച്ചു രോഗികളെ ബോധ്യപ്പെടുത്തുക, ആശുപത്രിയിൽ റൗണ്ട്‌സിനു പോകുക, അടിയന്തരഘട്ടങ്ങളിൽ സ്‌പെഷലിസ്‌റ്റ് ഡോക്‌ടർ എത്തുംവരെ രോഗിയെ പരിചരിക്കുക, ശസ്‌ത്രക്രിയകളിൽ നിർദേശാനുസരണം സഹായിക്കുക, ശസ്ത്രക്രിയാനന്തര സേവനങ്ങൾ നൽകുക, ഡിസ്‌ചാർജ് സമ്മറി തയാറാക്കുക മുതലായ പല ചുമതലകളും ഫിസിഷ്യൻ അസിസ്റ്റന്റുമാർക്കു നിർവഹിക്കാം. ഏതിലായാലും പിഎയ്‌ക്കു സ്വതന്ത്ര ചുമതലയില്ല, സ്‌പെഷലിസ്‌റ്റിന്റെ മേൽനോട്ടമുണ്ടായിക്കണം. മികച്ച വേതനത്തോടെ വിദേശരാജ്യങ്ങളിലും തൊഴിലവസരങ്ങളുള്ള പഠനമാർഗമാണിത്.

പരിശീലനസൗകര്യങ്ങൾ

ADVERTISEMENT

ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ ഐച്ഛികമായി പ്ലസ് ടു ജയിച്ചവർക്കു 4 വർഷ ബിഎസ്‌സി ഫിസിഷ്യൻ അസിസ്റ്റന്റ് പ്രോഗ്രാം: 

∙Madras Medical Mission BITS Training Centre, Mogappair East, Chennai 

∙Frontier Lifeline & Dr. K.M. Cherian Heart Foundation, Elavoor Village, Thiruvallur District, Tamil Nadu

∙Amriita Vidyapeetham, Kochi

∙Avinashilingam Institute for Home Science & Higher Education for Women, Coimbatore 

Content Summary : Career Care Column by B.S.Warrier - Physician Assistant Course