കേരളത്തിൽ രണ്ടു വിഭാഗങ്ങളിൽപ്പെട്ട അധ്യാപകപരിശീലന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അംഗീകൃത സ്കൂളുകളുടെ ലിസ്റ്റ് അടക്കം പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനങ്ങൾ www.education.kerala.gov.in എന്ന സൈറ്റിലുണ്ട്. 1) ഡിഎൽഎഡ്: പഴയ ടിടിസി / ഡിഎഡ് പേരുമാറ്റിയാണ് ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ രണ്ടു വിഭാഗങ്ങളിൽപ്പെട്ട അധ്യാപകപരിശീലന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അംഗീകൃത സ്കൂളുകളുടെ ലിസ്റ്റ് അടക്കം പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനങ്ങൾ www.education.kerala.gov.in എന്ന സൈറ്റിലുണ്ട്.

ADVERTISEMENT

1) ഡിഎൽഎഡ്: പഴയ ടിടിസി / ഡിഎഡ് പേരുമാറ്റിയാണ് ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) ആയത്. അപേക്ഷ 23 വരെ. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എൽപി / യുപി അധ്യാപക ജോലിക്കുള്ള യോഗ്യത നൽകുന്ന രണ്ടുവർഷ കോഴ്സാണിത്. 50% മാർക്കോടെ 3 ചാൻസിനകം പ്ലസ്ടു ജയിച്ചിരിക്കണം. ‘സേ’ പരീക്ഷയും ചാൻസായി കരുതും. പിന്നാക്കവിഭാഗക്കാർക്കു വേണ്ടത് 45 %; പട്ടികവിഭാഗക്കാർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിമിതിയില്ല. പ്രായപരിധി 2021 ജൂലൈ ഒന്നിന് 17–33 വയസ്സ്; പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 36 / 38. വിമുക്തഭടർക്ക് സൈനികസേവനകാലം ഇളവായി കിട്ടും. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗക്കാർക്ക് 40:40:20 ക്രമത്തിൽ സീറ്റ് വകയിരുത്തിയിരിക്കുന്നു. വിവിധതരം സംവരണ സീറ്റുകളുണ്ട്. ന്യൂനപക്ഷ / മാനേജ്മെന്റ് / സർവീസ് ക്വോട്ട, തമിഴ് / കന്നഡ ടീച്ചേഴ്സ് എന്നിവ സംബന്ധിച്ച വിശേഷനിബന്ധനകൾക്ക് സൈറ്റിലെ വിജ്ഞാപനങ്ങൾ നോക്കാം.

ADVERTISEMENT

വിജ്ഞാപനത്തോടൊപ്പമുള്ള മാതൃകയിൽ അപേക്ഷ തയാറാക്കി, 5 രൂപയുടെ കോർട്ഫീ സ്റ്റാംപ് പതിച്ച്, സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം, താൽപര്യമുള്ള റവന്യു ജില്ലയിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് 23ന് അകം സമർപ്പിക്കണം. പട്ടികവിഭാഗക്കാർ സ്റ്റാംപ് ഒട്ടിേക്കണ്ട. ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ചുകൂടാ. ഉപഡയറക്ടർമാരുടെ വിലാസവും ഫോൺ നമ്പറും വിജ്ഞാപനത്തിലുണ്ട്. സ്വാശ്രയ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച പ്രത്യേക വിജ്ഞാപനവും സൈറ്റിലുണ്ട്. 

ADVERTISEMENT

2) നഴ്സറി ടീച്ചർ എജ്യുക്കേഷൻ: പ്രീപ്രൈമറി അധ്യാപകജോലിക്കുള്ള യോഗ്യത നൽകുന്ന രണ്ടുവർഷ കോഴ്സിലേക്ക് അപേക്ഷ 20 വരെ. 45 % മാർക്കോടെ പ്ലസ്ടു വേണം; പിന്നാക്കവിഭാഗക്കാർക്ക് 43 %; പട്ടികവിഭാഗ ക്കാർക്ക് ജയം. പ്രായപരിധി 2021 ജൂൺ ഒന്നിന് 17–33 വയസ്സ്. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 36 / 38 വരെയാകാം. കൂടാതെ, അംഗീകൃത പ്രീപ്രൈമറി അധ്യാപനത്തിന് ‘2 വർഷത്തിന് ഒരു വയസ്സ്’ എന്ന ക്രമത്തിൽ 3 വയസ്സു വരെ ഇളവും അനുവദിക്കും.

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സംഗീതം, നൃത്തം, നാടകം എന്നിവയിൽ മികവു തെളിയിച്ചവർക്ക് 5% മാർക്കിളവുണ്ട്. സ്പോർട്സ്, ഗെയിംസ്, എൻസിസി, സ്കൗട്ട് എന്നിവയിലെ മികവിനു വെയിറ്റേജ് മാർക്കുമുണ്ട്.

വിജ്ഞാപനത്തോടൊപ്പമുള്ള മാതൃകയിൽ അപേക്ഷ തയാറാക്കി, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം, താൽപര്യമുള്ള സ്കൂളിൽ 20ന് അഞ്ചിനകം എത്തിക്കണം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലായി 3 സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കു പുറമേ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 9 അംഗീകൃത സ്വാശ്രയ ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്.

Content Summary : Do you have plans to do Diploma in Elementary Education (D.El.Ed) programme