ഡേഞ്ചറസ് ഗുഡ്സുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിച്ചാൽ ജോലിസാധ്യതയുണ്ടോ എന്ന് അന്വേഷണം വരാറുണ്ട്. ഏറെ ചർച്ച ചെയ്യപ്പെടാത്ത കരിയർ മേഖലയാണിത്. അപകടകരമായ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അവ വിമാനങ്ങളിൽ കൊണ്ടുപോകുന്നതും സംബന്ധിച്ചു രാജ്യാന്തരതലത്തിൽ കർശനവ്യവസ്ഥകൾ നടപ്പാക്കിവരുന്നുണ്ട്. വിമാനത്തിനോ അതിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡേഞ്ചറസ് ഗുഡ്സുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിച്ചാൽ ജോലിസാധ്യതയുണ്ടോ എന്ന് അന്വേഷണം വരാറുണ്ട്. ഏറെ ചർച്ച ചെയ്യപ്പെടാത്ത കരിയർ മേഖലയാണിത്. അപകടകരമായ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അവ വിമാനങ്ങളിൽ കൊണ്ടുപോകുന്നതും സംബന്ധിച്ചു രാജ്യാന്തരതലത്തിൽ കർശനവ്യവസ്ഥകൾ നടപ്പാക്കിവരുന്നുണ്ട്. വിമാനത്തിനോ അതിലെ യാത്രക്കാർക്കോ അപകടം വരാനുള്ള സാധ്യത തീരെയില്ലാതാക്കുന്നതിന് നിശ്ചിത പരിശീലനം നേടിയവരുടെ സേവനം കൂടിയേ തീരൂ.

ADVERTISEMENT

അപായകരമായ വസ്തുക്കൾ പല തരത്തിലുമുണ്ട്– സ്ഫോടകവസ്തുക്കൾ, രാസപ്രവർത്തനംവഴി തീപിടിക്കാനോ വിഷം പ്രസരിപ്പിക്കാനോ സാധ്യതയുള്ള ദ്രാവകമോ വാതകമോ പുറപ്പെടുവിക്കുന്ന വസ്തുക്കൾ, ആസിഡുകൾ, ആൽക്കഹോൾ, പെയിന്റ്, പെട്രോൾ, കാർബൈഡുകൾ, ക്ലോറേറ്റുകൾ, പെറോക്സൈഡുകൾ, സൾഫൈഡുകൾ, സുഗന്ധദ്രവ്യങ്ങൾ, കീടനാശകങ്ങൾ, ബാറ്ററി സെല്ലുകൾ,  ലോഹപ്പൊടികൾ, റേഡിയോ വികിരണമുണ്ടാക്കുന്ന വസ്തുക്കൾ എന്നിങ്ങനെ. രാജ്യാന്തര തലത്തിലെ വ്യവസ്ഥകളും പരിശീലനസൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങൾക്ക് ‘അയാട്ട’യുടെ (ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) വെബ്സൈറ്റ് നോക്കാം – www.iata.org

ADVERTISEMENT

അപകടവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ മാത്രമല്ല, സുരക്ഷാജീവനക്കാരും ഇവയെപ്പറ്റി അറിഞ്ഞിരിക്കണം. ഭീകരപ്രവർത്തനം ഏറിവരുന്ന സാഹചര്യത്തിൽ വിമാനയാത്രയിലെ സുരക്ഷാപരിശോധനയ്ക്ക് മുൻപില്ലാത്ത പ്രാധാന്യമുണ്ട്. ഇതിനുള്ള ജീവനക്കാർക്ക് ഇന്ത്യയിലെ വിമാനയാത്ര സംബന്ധിച്ച നിബന്ധനകൾ നടപ്പാക്കുന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (www.dgca.gov.in) അംഗീകൃതസ്ഥാപനങ്ങൾ വഴി പരിശീലനം നൽകുന്നുണ്ട്. ഈ കരിയറിൽ താൽപര്യമുള്ളവർക്കും പരിശീലനം നേടാം. ഈ രംഗത്ത് യോഗ്യത നേടിയവർക്ക് സാധ്യതകളുണ്ട്. അംഗീക‍ൃത സ്ഥാപനങ്ങൾ രാജ്യത്തുതന്നെ ചുരുക്കം. ഡിജിസിഎ അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ഏതാനും സ്ഥാപനങ്ങൾ: Tirwin Management Services (P) Limited, Chennai / Tentacle Aviation Academy, Bengaluru/ Blue Dart Aviation Ltd, Bengaluru/ Air Asia (India) Ltd, Bengaluru / Speed Wings Aviation Academy, Kochi.

ADVERTISEMENT

Content Summary : Dangerous Goods Jobs