സയൻസിന്റെ വിസ്മയങ്ങളിലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പദ്ധതിയാണ് ഇൻസ്പയർ (INSPIRE : Innovation in Science Pursuit for Inspired Research; www.online-inspire.gov.in). വിവിധ ഘടകങ്ങളുള്ള ഈ പദ്ധതിയിൽ പരീക്ഷയിലെ മാർക്കു നോക്കിയാണ് അർഹരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സയൻസിന്റെ വിസ്മയങ്ങളിലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പദ്ധതിയാണ് ഇൻസ്പയർ (INSPIRE : Innovation in Science Pursuit for Inspired Research; www.online-inspire.gov.in). വിവിധ ഘടകങ്ങളുള്ള ഈ പദ്ധതിയിൽ പരീക്ഷയിലെ മാർക്കു നോക്കിയാണ് അർഹരെ തിരഞ്ഞെടുക്കുന്നത്.

ഇൻസ്പയറിന്റെ ഭാഗമാണ് ഷീ (SHE : Scholarship for Higher Education). ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കും.

ADVERTISEMENT

അപേക്ഷായോഗ്യത

1. 2021–ൽ 12 ജയിച്ച്, അതതു ബോർഡിലെ ഏറ്റവും ഉയർന്ന 1% പേരിൽപ്പെട്ട്, നാച്വറൽ / ബേസിക് സയൻസിൽ ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി / എംഎസ് പഠിക്കുന്നവർ

ADVERTISEMENT

2. ജെഇഇ അഡ്വാൻസ്ഡ്, നീറ്റ് പരീക്ഷകളിലെ ആദ്യ 10,000 റാങ്കിൽപ്പെട്ട് ഇന്ത്യയിൽ നാച്വറൽ / ബേസിക് സയൻസ് ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി / എംഎസ് പഠിക്കുന്നവർ

3. കെവിപിവൈ നേടി, നാച്വറൽ / ബേസിക് സയൻസിൽ ബാച്‌ലർ / മാസ്റ്റർ പ്രോഗ്രാമുകളിൽ പഠിക്കുന്നവർ

4. നാഷനൽ ടാലന്റ് േസർച് എക്സാമിനേഷൻ (NTSE) / ജഗദീഷ് ബോസ് നാഷനൽ ടാലന്റ് േസർച്ച് (JBNSTS) സ്കോളർമാർ, ഇന്റർനാഷനൽ ഒളിംപ്യാഡ് മെഡലിസ്റ്റ് എന്നീ വിഭാഗങ്ങളിൽപ്പെട്ട് നാച്വറൽ / ബേസിക് സയൻസിൽ ബാച്‌‌ലർ / മാസ്റ്റർ പ്രോഗ്രാമുകളിൽ പഠിക്കുന്നവർ. മുൻവർഷങ്ങളിൽ 12 ജയിച്ചവരെ പരിഗണിക്കില്ല.

ADVERTISEMENT

പഠനവിഷയം, സ്കോളർഷിപ്

ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ബയോളജി, സ്റ്റാറ്റ്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യാനിക് സയൻസസ് എന്നിങ്ങനെ 18 പഠനവിഷയങ്ങളിലൊന്ന് തിരഞ്ഞെടുക്കണം. സ്കോളർഷിപ് പ്രതിമാസം 5,000 രൂപ (വർഷത്തിൽ 60,000 രൂപ). കൂടാതെ, മെന്റർഷിപ് പ്രതിവർഷം 20,000 രൂപ.

മറ്റു വിവരങ്ങൾ

ഒരു അപേക്ഷയേ അയയ്ക്കാവൂ. രേഖകൾ അപ്‌ലോഡ് ചെയ്താൽ മതി; തപാലിൽ അയയ്ക്കേണ്ട. അപേക്ഷാസമർപ്പണത്തിനുള്ള വിശദനിർദ്ദേശങ്ങളടങ്ങിയ ലിങ്ക് സൈറ്റിലുണ്ട്. 2020ൽ 12 ജയിച്ച് ഉയർന്ന 1% പേരിൽപെട്ടവരുടെ കുറഞ്ഞ മാർക്ക് (കട്ടോഫ് %) പരീക്ഷാബോർഡ് തിരിച്ച് സൈറ്റിൽ കൊടുത്തിട്ടുണ്ട്. കേരള സിലബസ് – 98.58%, സിബിഎസ്ഇ – 95.60%, ഐസിഎസ്ഇ – 96.80%. കൂടുതൽ വിവരങ്ങൾക്കു വെബ് സൈറ്റ് നോക്കുക. ഫോൺ : 0124-6690020, ഇ–മെയിൽ : inspire.prog-dst@nic.in.

Content Summary : Innovation in Science Pursuit for Inspired Research (INSPIRE) Scheme Scholarship for Higher Education (SHE)