നായ്ക്കളുടെ ഓട്ടമത്സരം. സംഘാടകർ ഒരു ചീറ്റപ്പുലിയെക്കൂടി മത്സരത്തിൽ ഉൾപ്പെടുത്തി. എന്നാൽ ഓട്ടം തുടങ്ങിയപ്പോൾ ചീറ്റ തന്റെ സ്ഥാനത്തുതന്നെ അനങ്ങാതെനിന്ന് നായ്ക്കളുടെ മത്സരം ആസ്വദിച്ചു. വിജയിച്ച നായ ചീറ്റയോടു ചോദിച്ചു: നീ എന്താണു മത്സരത്തിൽ പങ്കെടുക്കാതിരുന്നത്? ചീറ്റ പറഞ്ഞു: നിങ്ങളോടൊപ്പം ഓടിയാൽ ഞാൻ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങൾക്കും കാണികൾക്കും അറിയാം. എന്നിട്ടും ഞാൻ പങ്കെടുത്താൽ അതു മികച്ചതാണെന്നു സ്വയം...Motivation, Life Goal, Success Story

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായ്ക്കളുടെ ഓട്ടമത്സരം. സംഘാടകർ ഒരു ചീറ്റപ്പുലിയെക്കൂടി മത്സരത്തിൽ ഉൾപ്പെടുത്തി. എന്നാൽ ഓട്ടം തുടങ്ങിയപ്പോൾ ചീറ്റ തന്റെ സ്ഥാനത്തുതന്നെ അനങ്ങാതെനിന്ന് നായ്ക്കളുടെ മത്സരം ആസ്വദിച്ചു. വിജയിച്ച നായ ചീറ്റയോടു ചോദിച്ചു: നീ എന്താണു മത്സരത്തിൽ പങ്കെടുക്കാതിരുന്നത്? ചീറ്റ പറഞ്ഞു:  നിങ്ങളോടൊപ്പം ഓടിയാൽ ഞാൻ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങൾക്കും കാണികൾക്കും അറിയാം. എന്നിട്ടും ഞാൻ പങ്കെടുത്താൽ അതു മികച്ചതാണെന്നു സ്വയം തെളിയിക്കാനുള്ള ശ്രമം പോലെയാകും. അത് അപമാനകരമാണ്. 

ADVERTISEMENT

എല്ലാ മത്സരങ്ങളും എല്ലാവർക്കും വേണ്ടിയുള്ളതല്ല. സംഘടിപ്പിക്കുന്നവരുടെ വിജയമല്ല മത്സരിക്കുന്നവരുടെ വിജയം. പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം കൂടിയാൽ സംഘാടനം വിജയിച്ചു. കാണികളുള്ള സ്ഥലങ്ങളിലെല്ലാം ഗോദയിലിറങ്ങുക എന്നതല്ല യഥാർഥ മത്സരാർഥിയുടെ ലക്ഷണം. ഈ മത്സരം എന്നെ വളർത്തുമോ, എന്റെ മികവു പ്രകടിപ്പിക്കാൻ മാത്രം നിലവാരമുള്ളതാണോ ഈ മത്സരം തുടങ്ങിയ ചോദ്യങ്ങൾ മത്സരിക്കുംമുൻപു സ്വയം ചോദിക്കണം. സ്വർണമെഡൽ സമ്മാനിക്കുന്ന മത്സരവും വളർത്തുന്ന മത്സരവും തമ്മിൽ വ്യത്യാസമുണ്ട്. തന്നെക്കാൾ ശേഷികുറഞ്ഞവരുടെകൂടെ മത്സരിച്ചു വിജയകിരീടം ചൂടാൻ ആർക്കും കഴിയും. മറ്റുള്ളവരുടെ വിജയലഹരിയിൽ അസൂയപൂണ്ട് എങ്ങനെയെങ്കിലും എന്തെങ്കിലും നേടണമെന്ന ദുരാഗ്രഹമാണു പലരെയും നിലവാരം കുറഞ്ഞ മത്സരങ്ങളുടെ ഭാഗമാക്കുന്നത്. 

ADVERTISEMENT

താരതമ്യാധിഷ്ഠിത വിജയചിന്തകൾ സ്വന്തം മാറ്റു കുറയ്ക്കുകയേയുള്ളൂ. താൻ മാത്രമേ ജയിക്കൂ എന്നുറപ്പുള്ള മത്സരങ്ങളിൽ പങ്കെടുത്തു പുരസ്കാരം നേടുന്നതിൽ എന്തു സാഹസികതയാണുള്ളത്? ഏറ്റവും അവസാന സ്ഥാനത്തെത്തിയാലും പുതിയ അനുഭവങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അത്തരം മത്സരങ്ങളല്ലേ വളർച്ച ഉറപ്പാക്കുന്നത്. ഒരാൾ പങ്കെടുക്കുന്ന മത്സരങ്ങളേതൊക്കെ എന്നു ശ്രദ്ധിച്ചാൽ അയാളുടെ വളർച്ചാതാൽപര്യം മനസ്സിലാകും.

ADVERTISEMENT

ജയിക്കുമെന്നുറപ്പുള്ള മത്സരങ്ങളിൽ എല്ലാവരും പങ്കെടുക്കും. തോൽക്കാൻ സാധ്യതയുള്ള വേദികളിൽ കയറണമെങ്കിൽ പരാജയഭീതി അതിജീവിക്കാനുള്ള മനക്കരുത്തുണ്ടാകണം.

Content Summary : Subhadinam - Be in competition with yourself