ചങ്ക്: സഹോ, എന്തോ വലിയ ആലോചനയിലാണല്ലോ ? ഞാൻ: കടകളിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ ഉപയോഗിച്ച എണ്ണ കൊണ്ട് എളുപ്പത്തിൽ ബയോഡീസലുണ്ടാക്കാൻ പറ്റും. അങ്ങനെ ബയോഡീസലിൽ പ്രവർത്തിക്കുന്ന എൻജിന് എന്തൊക്കെ മാറ്റം വരുത്തേണ്ടി വരുമെന്ന് ആലോചിച്ചതാണ്...Kerala Development and Innovation Strategic Council, Young Innovators Programme, Career Guru

ചങ്ക്: സഹോ, എന്തോ വലിയ ആലോചനയിലാണല്ലോ ? ഞാൻ: കടകളിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ ഉപയോഗിച്ച എണ്ണ കൊണ്ട് എളുപ്പത്തിൽ ബയോഡീസലുണ്ടാക്കാൻ പറ്റും. അങ്ങനെ ബയോഡീസലിൽ പ്രവർത്തിക്കുന്ന എൻജിന് എന്തൊക്കെ മാറ്റം വരുത്തേണ്ടി വരുമെന്ന് ആലോചിച്ചതാണ്...Kerala Development and Innovation Strategic Council, Young Innovators Programme, Career Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ക്: സഹോ, എന്തോ വലിയ ആലോചനയിലാണല്ലോ ? ഞാൻ: കടകളിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ ഉപയോഗിച്ച എണ്ണ കൊണ്ട് എളുപ്പത്തിൽ ബയോഡീസലുണ്ടാക്കാൻ പറ്റും. അങ്ങനെ ബയോഡീസലിൽ പ്രവർത്തിക്കുന്ന എൻജിന് എന്തൊക്കെ മാറ്റം വരുത്തേണ്ടി വരുമെന്ന് ആലോചിച്ചതാണ്...Kerala Development and Innovation Strategic Council, Young Innovators Programme, Career Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറയാൻ പോകുന്നത് കഥയല്ല, കാര്യമാണ്. എങ്കിലും ഇതൊരു തിരക്കഥാ രൂപത്തിൽ വായിക്കാൻ അപേക്ഷ.

 

ADVERTISEMENT

കയ്യിൽ പല ഐഡിയകളുമുണ്ട്; നടപ്പാക്കാൻ പിന്തുണയും പണവുമാണ് വേണ്ടതെങ്കിൽ ഇതാ, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം.

 

പകൽ. ക്ലാസ്റൂം. ഇന്റീരിയർ. (മിഡ് റേഞ്ച് ഷോട്ട്)

 

ADVERTISEMENT

ചങ്ക്: സഹോ, എന്തോ വലിയ ആലോചനയിലാണല്ലോ ?

ഞാൻ: കടകളിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ ഉപയോഗിച്ച എണ്ണ കൊണ്ട് എളുപ്പത്തിൽ ബയോഡീസലുണ്ടാക്കാൻ പറ്റും. അങ്ങനെ ബയോഡീസലിൽ പ്രവർത്തിക്കുന്ന എൻജിന് എന്തൊക്കെ മാറ്റം വരുത്തേണ്ടി വരുമെന്ന് ആലോചിച്ചതാണ്.

ചങ്ക്: കൊള്ളാമല്ലോടേ ! ഈ ചിന്ത മാത്രം മതിയോ ? നിനക്കാ വൈഐപിയിൽ ഒന്നു റജിസ്റ്റർ ചെയ്തൂകൂടെ ?

 

ADVERTISEMENT

 

ക്ലോസപ്

 

ഞാൻ: വൈഐപിയോ ? അതെന്തോന്ന് ?

ചങ്ക്: വിദ്യാർഥികളുടെ ഇത്തരത്തിലുള്ള നൂതന ആശയങ്ങൾ യാഥാർഥ്യമാക്കാൻ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ–ഡിസ്ക്) തലയിൽ ഉദിച്ച ഐഡിയയാണ് വൈഐപി, അഥവാ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം. അവിടെ നമ്മുടെ ഇത്തരത്തിലുള്ള ആശയങ്ങൾ പങ്കുവയ്ക്കാം.

ഞാൻ: അതൊക്കെ വലിയ പ്രോസസ് അല്ലേ ? എനിക്ക് ഇത്തരം ആശയങ്ങളേ അറിയൂ. പിന്നെന്തു വേണമെന്നു ‘മാലൂം നഹി’.

ചങ്ക്: അതിനെന്താ, ഇവിടെ ഗ്രൂപ്പായിട്ടാണു മത്സരം. അത്തരത്തിലുള്ള കാര്യങ്ങൾ അറിയാവുന്നവരെ നമ്മുക്ക് കൂട്ടത്തിൽ ചേർക്കാം.

ഞാൻ: എങ്കിൽ ഒരു കൈ നോക്കാം. എങ്ങനെയാ പരിപാടി ? റജിസ്ട്രേഷനുണ്ടോ ?

 

Photo Credit : Yurakrasil / Shutterstock.com

 

ക്യാമറ ഒരു കംപ്യൂട്ടർ സ്ക്രീനിലേക്ക്. ഒപ്പം ചങ്കിന്റെ വോയ്സ് ഓവർ.

 

ആദ്യം www.yip.kerala.gov.in എന്ന വെബ്സൈറ്റിൽ ‘YIP 2021 PRE REGISTRATION FOR STUDENTS’ എന്ന മെനുവിൽ ക്ലിക്ക് ചെയ്യണം. പേര്, ഇമെയിൽ മൊബൈൽ നമ്പർ എന്നിവ കൊടുത്ത് SUBMIT ചെയ്യണം. ആദ്യം എല്ലാവരും വെവ്വേറെ റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ ഗ്രൂപ്പായിട്ടല്ല. മൊബൈലിൽ വരുന്ന ഒടിപി നമ്പർ നൽകിയാൽ വെരിഫിക്കേഷൻ പൂർത്തിയാകും. നമ്മൾ കൊടുത്ത മെയിൽ ഐഡിയിൽ വരുന്ന യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് നമുക്ക് അയച്ചുതന്നിരിക്കുന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാം.തുടർന്ന് IDEATOR REGISTRATION എന്നു മുകളിൽ കാണുന്ന ഭാഗം തിരഞ്ഞെടുക്കുക.ഇനിയാണ് പ്രീറജിസ്ട്രേഷൻ വിവരങ്ങൾ നൽകേണ്ടത്. വിവരങ്ങൾ നൽകിയതിനു ശേഷം SAVE DRAFT AND SUBMIT ക്ലിക്ക് ചെയ്താൽ റജിസ്ട്രേഷൻ പൂർണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഈ ഘട്ടത്തിൽ കൊടുത്തില്ലെങ്കിലും കുഴപ്പമില്ല.

 

 

ക്യാമറ വീണ്ടും എന്നിലേക്കും ചങ്കിലേക്കും (മിഡ് റേഞ്ച് ഷോട്ട്)

 

ഞ‍ാൻ: ബാങ്ക് വിവരങ്ങളെന്തിനാണ് ? റജിസ്ട്രേഷൻ ഫീസ് ഉണ്ടോ ?

ചങ്ക്: റജിസ്ട്രേഷൻ ഫീസില്ല. പക്ഷേ ജില്ലാ, സംസ്ഥാന തലങ്ങളിൽ സമ്മാനമുണ്ട്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 8000 ടീമുകൾക്ക് 25,000 രൂപ വീതവും അതിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2000 ടീമുകൾക്ക് 50,000 രൂപ വീതവും ലഭിക്കും. മൂന്നാം ഘട്ടമായി തിരഞ്ഞെടുക്കപ്പെടുന്ന 900 ടീമുകൾക്ക് 3 വർഷത്തെ പരിശീലനവും ആശയ രൂപീകരണത്തിനുള്ള സാമ്പത്തിക സഹായവും ലഭിക്കും.

ഞാൻ: സംഗതി മാസാണല്ലോ. 8000 ടീമുകളൊക്കെ ഉണ്ടാകുമോ ?

ചങ്ക്: സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാർഥികളെയാണ് വൈഐപി പ്രതീക്ഷിക്കുന്നത്. അവരിൽ നിന്ന് 30,000 ആശയങ്ങൾ വരെ ലഭിക്കും.

ഞാൻ: റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ഐഡിയ കൊടുക്കാമോ ?

ചങ്ക്: റജിസ്ട്രേഷൻ കഴിഞ്ഞ് അവർ ഓൺലൈൻ ട്രെയിനിങ് തരും. ‘വോയ്സ് ഓഫ് കസ്റ്റമർ’ എന്നാണ് ട്രെയിനിങ്ങിന്റെ പേര്. അതിൽ വൈഐപി എന്തെന്ന് കൂടുതൽ വ്യക്തമാക്കും. തുടർന്ന് ടീമായി തിരിക്കും. അതിനു ശേഷമാണ് ഐഡിയ നൽകേണ്ടത്.

ഞാൻ: ടോപിക് എന്തെങ്കിലുമുണ്ടോ ? എന്ത് ഐഡിയയും കൊടുക്കാമോ ?

 

 

വിവിധ ദൃശ്യങ്ങൾ തുടർച്ചയായി കട്ട് ചെയ്തു കാണിക്കുന്നു. ഒപ്പം ചങ്കിന്റെ വോയ്സ് ഓവറും.

 

കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതികവിദ്യ, ബിസിനസ് മോഡൽ ഇന്നവേഷൻസ്, കാലാവസ്ഥാ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്നോളജി, യുനാനി, സിദ്ധ ആയുർവേദം, നാച്ചുറോപ്പതി, ഹോമിയോപ്പതി, മാലിന്യ സംസ്കരണം, കൂട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ, മത്സ്യബന്ധന മേഖല എന്നിങ്ങനെ 21 വിഷയങ്ങളിൽ നിന്നുള്ള ആശയങ്ങളാണ് നൽകേണ്ടത്.

 

ക്യാമറ വീണ്ടും എന്നിലേക്കും ചങ്കിലേക്കും.

 

ഞാൻ: സ്കൂളിലുള്ള എന്റെ അനിയനു ചേരാൻ പറ്റുമോ ?

ചങ്ക്: 12–35 പ്രായക്കാരായ സ്കൂൾ, കോളജ്, ഗവേഷക വിദ്യാർഥികൾക്കു ചേരാം. നിന്റെ അനിയന്റെ സ്കൂളിലെ എല്ലാ വിദ്യാർഥികളും ചേരുന്നുണ്ട്. കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി, റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. നാലു വിഭാഗത്തിലും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും വീതം ലഭിക്കും. 

 

ഞാൻ: അവസാനം തിരഞ്ഞെടുക്കുന്ന 900 ടീമുകൾക്കും 3 വർഷത്തെ മെന്ററിങ് ഉണ്ടോ ?

ചങ്ക്: നമുക്കു വ്യക്തമായ പ്രോജക്ട് റിപ്പോർട്ടും എങ്ങനെ ആശയം പ്രാവർത്തികമാക്കാമെന്ന ധാരണയുമുണ്ടെങ്കിൽ 3 വർഷം കാത്തിരിക്കേണ്ടതില്ല. പ്രോജക്ടിന് ആവശ്യമായ സാമ്പത്തിക സഹായം വാങ്ങാം. ചില ടീമുകൾക്ക് ഐഡിയ മാത്രമാകും കൈവശമുള്ളത്. അതു പൂർണതയിലെത്തിക്കാനുള്ള മെന്ററിങ് ക്ലാസുകൾ 3 വർഷത്തേക്കു നൽകും.

ഞാൻ: എങ്കിൽ കാര്യങ്ങൾ സെറ്റാക്കിയാലോ ? എന്നുവരെയാണ് റജിസ്ട്രേഷൻ ?

ചങ്ക്: ജനുവരി 31 വരെ റജിസ്റ്റർ ചെയ്യാം. ഇന്നു തന്നെ ചെയ്താലോ ?

ഞാൻ: ചോദിക്കാനുണ്ടോ ? ദാ, ഇപ്പോൾ തന്നെ...

 

Content Summary : Kerala Development and Innovation Strategic Council (K-DISC)  Young Innovators Programme