ശാസ്‌ത്രസാങ്കേതിക വിഷയങ്ങളിലെന്നപോലെ, മാനേജ്മെന്റ് പഠനരംഗത്തും നിലവാരമുള്ള പ്രോഗ്രാമുകൾ ഐഐടികളിലുണ്ട്. ഖരഗ്പുർ ഐഐടിയിലെ വിനോദ് ഗുപ്ത സ്കൂൾ ഓഫ് മാനേജ്മെന്റ്, ബോംബെ ഐഐടിയിലെ ശൈലേഷ് ജെ.മേത്ത സ്കൂൾ ഓഫ് മാനേജ്മെന്റ്, ഡൽഹി ഐഐടിയിലെ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയ്ക്കു ദേശീയതല ബിസിനസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്‌ത്രസാങ്കേതിക വിഷയങ്ങളിലെന്നപോലെ, മാനേജ്മെന്റ് പഠനരംഗത്തും നിലവാരമുള്ള പ്രോഗ്രാമുകൾ ഐഐടികളിലുണ്ട്. ഖരഗ്പുർ ഐഐടിയിലെ വിനോദ് ഗുപ്ത സ്കൂൾ ഓഫ് മാനേജ്മെന്റ്, ബോംബെ ഐഐടിയിലെ ശൈലേഷ് ജെ.മേത്ത സ്കൂൾ ഓഫ് മാനേജ്മെന്റ്, ഡൽഹി ഐഐടിയിലെ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയ്ക്കു ദേശീയതല ബിസിനസ് സ്കൂൾ റാങ്കിങ്ങിൽ മികച്ച സ്ഥാനമുണ്ട്. ക്യാംപസ് സിലക്‌ഷൻ സാധ്യതയുമേറും. 

ADVERTISEMENT

9 ഐഐടികളിലെ ദ്വിവത്സര ഫുൾടൈം എംബിഎ പ്രവേശനത്തിന് അതതു സ്‌ഥാപനങ്ങൾ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും; ജോധ്പുരിൽ മാത്രം ഫെബ്രുവരി 28 വരെ സമയമുണ്ട്. ഓരോ സ്‌ഥാപനത്തിലേക്കും വെവ്വേറെ അപേക്ഷ വേണം. ഐഐഎം ക്യാറ്റ് സ്‌കോർ നോക്കിയാണ് പ്രാഥമിക സിലക്‌ഷൻ. (ഓരോ വിഭാഗത്തിനും ക്യാറ്റിൽ പെർസെന്റൈൽ കട്ട്ഓഫ് ഉണ്ടാവും. ഉദാഹരണത്തിന് ഖരഗ്പുരിൽ ജനറൽ വിഭാഗക്കാർ 90–ാം പെർസെന്റൈലിലെങ്കിലും വരണം.) 

തുടർന്ന്, ഓരോ ഐഐടിയും സ്വന്തം മാനദണ്ഡങ്ങളനുസരിച്ചു സിലക്‌ഷൻ നടത്തും. യോഗ്യതാപരീക്ഷയിലെ മാർക്ക്, 10–ാം ക്ലാസ് മുതലുള്ള പരീക്ഷകളിലെ മാർക്കുകൾ, സേവനപരിചയം, ഇന്റർവ്യൂവിലെ പ്രകടനം തുടങ്ങി പലതും പരിഗണിക്കും. ഫീസ് നിരക്കുകളിലും വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ഖരഗ്പുരിൽ മൊത്തം ഫീസ് ഉദ്ദേശം 12 ലക്ഷം രൂപയുള്ളപ്പോൾ കാൻപുരിൽ മൂന്നര ലക്ഷത്തോളമേയുള്ളൂ. വെബ്സൈറ്റുകൾ നോക്കി വിവരങ്ങൾ പഠിച്ചിട്ട് അപേക്ഷ നൽകാം. പൊതുവിജ്ഞാപനം https://www.iitk.ac.in/ime/mba-common-admissions-portal എന്ന സൈറ്റിലുണ്ട്.

ADVERTISEMENT

ഐഐടി വെബ്സൈറ്റുകൾ

∙ ഖരഗ്‌പുർ: www.som.iitkgp.ac.in

∙ ബോംബെ: www.som.iitb.ac.in

∙ ഡൽഹി: http://dms.iitd.ac.in

ADVERTISEMENT

∙ മദ്രാസ്: https://doms.iitm.ac.in

∙ കാൻപുർ: www.iitk.ac.in/ime

∙ റൂർക്കി: https://ms.iitr.ac.in

∙ ധൻബാദ് : www.iitism.ac.in

∙ ഗുവഹാത്തി: www.iitg.ac.in/sob

∙ ജോധ്പുർ: https://iitj.ac.in/schools

Content Summary: MBA Admission In IIT