ഉയർന്ന ഉദ്യോഗസ്ഥൻ വാഹനവ്യൂഹത്തിനൊപ്പം ഉൾഗ്രാമത്തിലൂടെ സഞ്ചരിക്കുകയാണ്. മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന പക്ഷിക്കൂടുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ഉടൻ വാഹനം നിർത്തി കാലികളെ മേയ്ക്കുന്ന കുട്ടിയോട് അദ്ദേഹം ചോദിച്ചു. എനിക്ക് ആ പക്ഷിക്കൂടുകളിലൊരെണ്ണം എടുത്തു തരുമോ?...Daily Motivation, Tips for Life, Success Tips

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന ഉദ്യോഗസ്ഥൻ വാഹനവ്യൂഹത്തിനൊപ്പം ഉൾഗ്രാമത്തിലൂടെ സഞ്ചരിക്കുകയാണ്. മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന പക്ഷിക്കൂടുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ഉടൻ വാഹനം നിർത്തി കാലികളെ മേയ്ക്കുന്ന കുട്ടിയോട് അദ്ദേഹം ചോദിച്ചു. എനിക്ക് ആ പക്ഷിക്കൂടുകളിലൊരെണ്ണം എടുത്തു തരുമോ? അവൻ സമ്മതിച്ചില്ല. അദ്ദേഹം പണം നൽകാമെന്നു പറഞ്ഞു. എന്നിട്ടും അവൻ കൂടെടുക്കാൻ തയാറായില്ല. സുരക്ഷാ ഉദ്യോഗസ്ഥൻ അവനോടു കാരണം തിരക്കി. അവൻ പറഞ്ഞു: ആ കൂടുകൾക്കുള്ളിലെ അമ്മക്കിളി തീറ്റ തേടി പോയിരിക്കുകയാകും. അതിനുള്ളിൽ കുഞ്ഞുങ്ങളോ മുട്ടകളോ കണ്ടേക്കാം. അമ്മക്കിളി തിരിച്ചുവരുമ്പോൾ അവയെ കാണാതെ കരഞ്ഞു നടക്കും. ആ നിലവിളി കേൾക്കാൻ എനിക്കു കഴിയില്ല. 

ADVERTISEMENT

അറിവിനെക്കാൾ മൂല്യമുണ്ട് അനുകമ്പയ്ക്ക്. അറിവുള്ളവരെല്ലാം ശ്രദ്ധിക്കപ്പെട്ടേക്കാം, ആദരവു നേടിയേക്കാം. അലിവുള്ളവരാണ് ആളുകളുടെ ഹൃദയത്തിലിടംപിടിക്കുക. ആത്മബന്ധമുള്ളവരോടു കരുണ കാണിക്കുമ്പോൾ ഒരു വൈകാരിക സംതൃപ്തിയുണ്ട്. എന്നോ ഒരിക്കലുണ്ടായ കടപ്പാടിനോടുള്ള മറുപടിയുമാകാമത്. അപരിചിതരോടു പോലും ആർദ്രമായി പെരുമാറണമെങ്കിൽ മനസ്സ് സംശുദ്ധമാകണം. 

ADVERTISEMENT

ഉടമയില്ലാത്ത ഏതു വസ്തുവിനോടും രണ്ടുതരത്തിൽ പെരുമാറാം. ഒന്നുകിൽ ആരുമറിയാതെ സ്വന്തമാക്കാം, അല്ലെങ്കിൽ ഉടമയെത്തുംവരെ കാവൽ നിൽക്കാം. തന്റേതല്ലാത്തവയ്ക്കും അവയുടേതായ ഇടം അനുവദിച്ചുകൊടുക്കുന്ന മനോഭാവമാണ് ആർദ്രത. ഓരോന്നും അതായിരിക്കേണ്ട സ്ഥലവും അവസ്ഥയുമുണ്ട്. അവിടെത്തന്നെ, അങ്ങനെത്തന്നെ സംരക്ഷിക്കപ്പെടുമ്പോഴാണ് അർഹിക്കുന്ന ജീവിതാവസ്ഥ ഓരോന്നിനും ലഭിക്കുക. 

ADVERTISEMENT

Content Summary : Daily Motivation - Why is being kind important?