അഖിലേന്ത്യാ തലത്തിലെ എംബിബിഎസ് – ബിഡിഎസ് – ബിഎസ്‌സി നഴ്സിങ് പ്രവേശന വ്യവസ്ഥകളിൽ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഇത്തവണ പല മാറ്റങ്ങളുമുണ്ട്. 15% ഓൾ ഇന്ത്യ ക്വോട്ടയിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) ദേശീയതലത്തിൽ 4 റൗണ്ട് കൗൺസലിങ് നടത്തും – ഒന്നാം റൗണ്ട്, രണ്ടാം റൗണ്ട്, മോപ് അപ് റൗണ്ട്, സ്ട്രേ വേക്കൻസി റൗണ്ട്,,,NEET UGC, UG Medical Counselling Details, Career Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഖിലേന്ത്യാ തലത്തിലെ എംബിബിഎസ് – ബിഡിഎസ് – ബിഎസ്‌സി നഴ്സിങ് പ്രവേശന വ്യവസ്ഥകളിൽ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഇത്തവണ പല മാറ്റങ്ങളുമുണ്ട്.

ADVERTISEMENT

∙ 15% ഓൾ ഇന്ത്യ ക്വോട്ടയിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി– Medical Counselling Committee) ദേശീയതലത്തിൽ 4 റൗണ്ട് കൗൺസലിങ് നടത്തും – ഒന്നാം റൗണ്ട്, രണ്ടാം റൗണ്ട്, മോപ് അപ് റൗണ്ട്, സ്ട്രേ വേക്കൻസി റൗണ്ട്.

∙ രണ്ടാം റൗണ്ടിനുശേഷം ഒഴിവുള്ള ഓൾ ഇന്ത്യ ക്വോട്ട സീറ്റുകൾ പഴയതുപോലെ സംസ്ഥാനങ്ങൾക്ക് അലോട്മെന്റിനായി നൽകില്ല. പകരം, എംസിസി തന്നെ മോപ് അപ് / സ്ട്രേ വേക്കൻസി റൗണ്ടുകൾവഴി അലോട്ട് ചെയ്യും.

∙ 1, 2, മോപ്–അപ് റൗണ്ടുകളിൽ പുതിയ റജിസ്ട്രേഷനുണ്ട്. സ്ട്രേയിൽ പുതിയ റജിസ്ട്രേഷനില്ല.

ADVERTISEMENT

∙ ഒന്നാം റൗണ്ടിൽ മാത്രം അപ്ഗ്രഡേഷൻ / ഫ്രീ എക്സിറ്റ് സൗകര്യമുണ്ടായിരിക്കും. (അലോട്മെന്റ് കിട്ടിയെങ്കിലും കോളജിൽ ചേരാതെ, അടുത്ത റൗണ്ടുകളിൽ പങ്കെടുക്കാനായി സെക്യൂരിറ്റി തുക നഷ്ടപ്പെടാതെതന്നെ വിട്ടുപോരാനുള്ള സൗകര്യമാണ് ഫ്രീ എക്സിറ്റ്).

∙ രണ്ടാം റൗണ്ടിൽനിന്ന് മോപ്–അപ്പിലേക്ക് അപ്ഗ്രഡേഷനില്ല.

ADVERTISEMENT

∙ രണ്ടാം റൗണ്ടിലും മോപ്–അപ്, സ്ട്രേ വേക്കൻസി റൗണ്ടുകളിലും അലോട്മെന്റ് കിട്ടി കോളജിൽ ചേർന്നവർക്കു വിട്ടുപോരാൻ കഴിയില്ല. തുടർന്ന് ഇന്ത്യയിൽ എംബിബിഎസ് / ബിഡിഎസ് പ്രവേശനത്തിന് ഒരു കൗൺസലിങ്ങിലും പങ്കെടുക്കാനും കഴിയില്ല.

∙ രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയെങ്കിലും കോളജിൽ ചേർന്നില്ലെങ്കിൽ, സെക്യൂരിറ്റി തുക നഷ്ടമാക്കി, മോപ്–അപ്പിനു പുതിയ റജിസ്ട്രേഷൻ നടത്താം.

∙ ഓൾ ഇന്ത്യ ക്വോട്ടയിലെ സംവരണത്തോത് ഇപ്രകാരം: പട്ടികജാതി 15%, പട്ടികവർഗം 7.5%, പിന്നാക്കം 27%, കേന്ദ്രമാനദണ്ഡമനുസരിച്ച് സാമ്പത്തികപിന്നാക്കം 10%. (ബാക്കി 40.5% ജനറൽ). ഓരോ വിഭാഗത്തിലും 5% ഭിന്നശേഷിക്ക്. സംവരണവിഭാഗത്തിൽപെട്ടവരിൽ ജനറലിനുവേണ്ട റാങ്കുള്ളവർക്കു ജനറൽ വിഭാഗത്തിൽ സിലക്‌ഷൻ നൽകും.

കൗൺസലിങ് സംബന്ധിച്ച പൂർണവിവരങ്ങൾക്ക് വെബ് സൈറ്റ്: www.mcc.nic.in

പ്രവേശനം ഈ വിഭാഗങ്ങളിൽ

∙ സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ 15% ഓൾ ഇന്ത്യ ക്വോട്ട

∙ കൽപിത സർവകലാശാലകൾ (മുഴുവൻ സീറ്റും)

∙ എയിംസ് സ്ഥാപനങ്ങൾ

∙ കേന്ദ്ര സർവകലാശാലകൾ (‍‍‍ഡൽഹി സർവകലാശാല – ലേഡി ഹാർഡിഞ്ച്, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ്, മൗലാന ആസാദ് / ഇന്ദ്രപ്രസ്ഥ സർവകലാശാല – വർധമാൻ മഹാവീർ, അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് / ബനാറസ് ഹിന്ദു / അലിഗഡ് മുസ്‌ലിം / ജാമിയ മില്ലിയ – ‍ബിഡിഎസ്)

∙ ജിപ്മെർ പുതുച്ചേരി / കാരയ്ക്കൽ

∙ ഇഎസ്ഐ മെഡിക്കൽ കോളജുകൾ

∙ എഎഫ്എംസി പുണെ (ആദ്യഘട്ട ചോയ്സ് ഫില്ലിങ് മാത്രം).

∙ നഴ്സിങ് കോഴ്സിന് നഴ്സിങ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ മാത്രം.

ചില സ്ഥാപനങ്ങളിലെ കുറെ സീറ്റുകൾ വിശേഷവിഭാഗങ്ങൾക്കായി വകയിരുത്തി, ബാക്കിയാണ് ഈ കൗൺസലിങ്ങിൽ വരിക.

Content Summary : Medical Counselling Committee - Online NEET - UG Medical Counselling Details