വിമാന പൈലറ്റ് ജോലി സ്വപ്ന കാണുന്നവർ ഏറെയുണ്ട്. എന്നാൽ, ഇതിന്റെ തയാറെടുപ്പും പരിശീലനവും സംബന്ധിച്ചു നിശ്ചയമുള്ളവർ കുറവാണ്. ആദ്യം ശാസ്ത്രപഠനം പൈലറ്റ് പഠനത്തിന് അടിസ്ഥാനമായി വേണ്ടത് മാത്തമാറ്റിക്സും ഫിസിക്സും ഐച്ഛികമായി പ്ലസ് ടു ജയിക്കുകയാണ്. 17 വയസ്സു പൂർത്തിയാകണം. അംഗീകൃത പൈലറ്റ്

വിമാന പൈലറ്റ് ജോലി സ്വപ്ന കാണുന്നവർ ഏറെയുണ്ട്. എന്നാൽ, ഇതിന്റെ തയാറെടുപ്പും പരിശീലനവും സംബന്ധിച്ചു നിശ്ചയമുള്ളവർ കുറവാണ്. ആദ്യം ശാസ്ത്രപഠനം പൈലറ്റ് പഠനത്തിന് അടിസ്ഥാനമായി വേണ്ടത് മാത്തമാറ്റിക്സും ഫിസിക്സും ഐച്ഛികമായി പ്ലസ് ടു ജയിക്കുകയാണ്. 17 വയസ്സു പൂർത്തിയാകണം. അംഗീകൃത പൈലറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാന പൈലറ്റ് ജോലി സ്വപ്ന കാണുന്നവർ ഏറെയുണ്ട്. എന്നാൽ, ഇതിന്റെ തയാറെടുപ്പും പരിശീലനവും സംബന്ധിച്ചു നിശ്ചയമുള്ളവർ കുറവാണ്. ആദ്യം ശാസ്ത്രപഠനം പൈലറ്റ് പഠനത്തിന് അടിസ്ഥാനമായി വേണ്ടത് മാത്തമാറ്റിക്സും ഫിസിക്സും ഐച്ഛികമായി പ്ലസ് ടു ജയിക്കുകയാണ്. 17 വയസ്സു പൂർത്തിയാകണം. അംഗീകൃത പൈലറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാന പൈലറ്റ് ജോലി സ്വപ്ന കാണുന്നവർ ഏറെയുണ്ട്. എന്നാൽ, ഇതിന്റെ തയാറെടുപ്പും പരിശീലനവും സംബന്ധിച്ചു നിശ്ചയമുള്ളവർ കുറവാണ്. 

 

ADVERTISEMENT

ആദ്യം ശാസ്ത്രപഠനം 

പൈലറ്റ് പഠനത്തിന് അടിസ്ഥാനമായി വേണ്ടത് മാത്തമാറ്റിക്സും ഫിസിക്സും ഐച്ഛികമായി പ്ലസ് ടു ജയിക്കുകയാണ്. 17 വയസ്സു പൂർത്തിയാകണം. 

 

അംഗീകൃത പൈലറ്റ് പരിശീലനകേന്ദ്രങ്ങളിൽ ചേരുകയാണ് അടുത്ത ഘട്ടം. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (www.dgca.gov.in) ആണ് ഇന്ത്യയിൽ വിമാനയാത്ര സംബന്ധിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കുന്നത്. ഈ സൈറ്റിലെ Personnel–Training ലിങ്കുകൾ പിന്തുടർന്നാൽ രാജ്യത്തെ എല്ലാ അംഗീകൃത പൈലറ്റ് പരിശീലനസ്ഥാപനങ്ങളുടെയും ലിസ്റ്റ് കാണാം. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയാണ് കേരളത്തിലെ അംഗീകൃത സ്ഥാപനം. 

ADVERTISEMENT

 

പഠനം ചെലവേറിയതാണ്. പറന്നു പഠിക്കാൻ മണിക്കൂറിനു 12,000 രൂപയോളം നൽകേണ്ടിവരും. സായുധസേനാ വിഭാഗങ്ങളിൽ കമ്മിഷൻഡ് ഓഫിസർ സിലക്‌ഷൻ ലഭിക്കുന്നവരിൽ പൈലറ്റാകുന്നവർക്കു സൗജന്യമായി പൈലറ്റ് പരിശീലനം ഏർപ്പെടുത്തിയിട്ടുണ്ട്. 

 

പരിശീലനം 3 തലങ്ങളിൽ 

ADVERTISEMENT

സ്‌റ്റുഡന്റ് പൈലറ്റ് ലൈസൻസ് (SPL), പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL), കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) എന്നിവയാണു പരിശീലനത്തിന്റെ 3 തലങ്ങൾ. മൂന്നും പൂർത്തിയാക്കാൻ കുറഞ്ഞത് 24 മാസം വേണം. സ്‌റ്റുഡന്റ് പൈലറ്റ് ലൈസൻസ് പരിശീലനത്തിന് എസ്എസ്എൽസി ജയിച്ച 16 വയസ്സുകാരെയും പരിഗണിക്കും. 

 

തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമിയിലെ പരിശീലനഘട്ടങ്ങൾ ഇനി പറയുന്നു. സമാനവ്യവസ്ഥകളാണ് മറ്റു പരിശീലനകേന്ദ്രങ്ങളിലും.

 

∙SPL: ഡിജിസിഎ പ്രതിനിധി വാചാപരീക്ഷ നടത്തും. നാലു വിഷയങ്ങൾ: Air Regulation, Air Navigation, Aviation Meteorology, Aircraft & Engines (General & Specific). കാഴ്ചയും കേൾവിയുമടക്കം ആരോഗ്യം തൃപ്തികരമെങ്കിൽ പ്രവേശനം നൽകും.

 

∙PPL: ഒരു വർഷം 40–60 മണിക്കൂർ എങ്കിലും പറക്കണം. ഇതിൽ 20 മണിക്കൂർ ഒറ്റയ്ക്കു വേണം. 6 മാസത്തെ ഗ്രൗണ്ട് ക്ലാസുമുണ്ട്. നേരത്തേ സൂചിപ്പിച്ച 4 വിഷയങ്ങളിലെ എഴുത്തുപരീക്ഷയും പറക്കൽ പരീക്ഷയും ജയിക്കണം. ഒബ്ജെക്റ്റീവ് രീതിയിലെ 3 മണിക്കൂർ പരീക്ഷയിൽ ഫിസിക്സ്, മാത്‌സ്, ഇംഗ്ലിഷ്, ജ്യോഗ്രഫി, ബുദ്ധിശക്തി, ഏവിയേഷൻ, പൊതുവിജ്ഞാനം ചോദ്യങ്ങളുണ്ടാവും. 50% മാർക്കുള്ളവരെ ഇന്റർവ്യൂവിനും പൈലറ്റ് അഭിരുചി പരീക്ഷയ്ക്കും തിരഞ്ഞെടുക്കും. ഡിജിസിഎ നിശ്ചയിച്ച ക്ലാസ് 2 മെഡിക്കൽ ഓഫിസറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡോക്ടർമാരുടെ ലിസ്റ്റ് ഡിജിസിഎ സൈറ്റിലെ Personnel-Medical ലിങ്കുകൾ വഴി അറിയാം. 

 

∙CPL: 15 മാസം, 160 മണിക്കൂർ പറക്കണം. (PPL അടക്കം 200 മണിക്കൂർ). ഗ്രൗണ്ട് ക്ലാസുമുണ്ട്. നേരത്തേ സൂചിപ്പിച്ച വിഷയങ്ങളിലെ എഴുത്തുപരീക്ഷയ്ക്കു പുറമെ റേഡിയോ ടെലിഫോൺ (ഓറൽ & പ്രാക്ടിക്കൽ) പരീക്ഷയും ജയിക്കണം. 5 വർഷത്തിനകം 200 മണിക്കൂർ പറന്നവർക്കേ CPL ലഭിക്കൂ. എയർ ഫോഴ്സ് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 

∙ഫ്ലൈറ്റ് റേഡിയോ ടെലിഫോൺ ഓപ്പറേറ്റേഴ്സ് ലൈസൻസ് (FRTOL): ഈ വിഷയത്തിലെ എഴുത്തുപരീക്ഷ ജയിക്കണം. PPL അപേക്ഷാവേളയിൽ 17 വയസ്സു തികയണം. ഡിജിസിഎ നിശ്ചയിച്ച കേന്ദ്രത്തിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 

∙പൈലറ്റ് അഭിരുചി ടെസ്റ്റ്: ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം പങ്കെടുക്കാവുന്ന പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ് (PABT), അതിനു പകരമായി വരുന്ന കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്‌ഷൻ‌ സിസ്റ്റം ടെസ്റ്റ് (CPSS)  ഇവയൊന്നിൽ യോഗ്യത നേടണം. 

 

ചില പൊതുനിബന്ധനകൾ

 

∙CPL കിട്ടിയാലുടൻ വലിയ യാത്രാവിമാനങ്ങളിലെ പൈലറ്റാകാൻ കഴിയില്ല. സഹപൈലറ്റായി പ്രവർത്തിക്കുക, നിർദിഷ്ട നേരം പറക്കൽ പൂർത്തിയാക്കുക തുടങ്ങി പ്രവർത്തനപരിചയം സംബന്ധിച്ച ഡിജിസിഎ നിബന്ധനകൾ പാലിക്കണം. ഓരോ തരം വിമാനം വരുമ്പോഴും അതിൽ വിശേഷപരിശീലനവും വേണ്ടിവരും.

https://pariksha.dgca.gov.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്ത് ‘കംപ്യൂട്ടർ നമ്പർ’ വാങ്ങണം. ഈ നമ്പർ ജീവിതകാലം മുഴുവൻ മാറ്റമില്ലാതെ തുടരും. പൈലറ്റായി ജോലി ചെയ്യുന്നതു സംബന്ധിച്ച വിവിധ വ്യവസ്ഥകൾ ഈ സൈറ്റിലെ FAQ വിശദമാക്കുന്നു.

 

Content Summary: Career as a Pilot-Scope & Career Opportunities