ഇല്ല, തലക്കെട്ടു തെറ്റിയിട്ടില്ല. നമുക്കാർക്കും തോറ്റവരോടു താൽപര്യമില്ല. ജയിച്ച ആമയുടെ പക്ഷക്കാരാണ് എല്ലാവരും. കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കാൻ 2600 വർഷം മുൻപ് യവനകഥാകാരനായ ഈസോപ് ‘ആമയും മുയലും’ എഴുതിയ കാലംമുതൽ കഥ ഇതുതന്നെ. സ്ഥിരപരിശ്രമി വിജയിക്കും, സുഖാന്വേഷി പരാജയപ്പെടും, പയ്യെത്തിന്നാൽ പനയും തിന്നാം എന്നെല്ലാം പറഞ്ഞ്, ആമയെ മാതൃകാപുരുഷനായി..Motivational Column, B.S.Warrier, Ulkazhcha Column

ഇല്ല, തലക്കെട്ടു തെറ്റിയിട്ടില്ല. നമുക്കാർക്കും തോറ്റവരോടു താൽപര്യമില്ല. ജയിച്ച ആമയുടെ പക്ഷക്കാരാണ് എല്ലാവരും. കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കാൻ 2600 വർഷം മുൻപ് യവനകഥാകാരനായ ഈസോപ് ‘ആമയും മുയലും’ എഴുതിയ കാലംമുതൽ കഥ ഇതുതന്നെ. സ്ഥിരപരിശ്രമി വിജയിക്കും, സുഖാന്വേഷി പരാജയപ്പെടും, പയ്യെത്തിന്നാൽ പനയും തിന്നാം എന്നെല്ലാം പറഞ്ഞ്, ആമയെ മാതൃകാപുരുഷനായി..Motivational Column, B.S.Warrier, Ulkazhcha Column

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇല്ല, തലക്കെട്ടു തെറ്റിയിട്ടില്ല. നമുക്കാർക്കും തോറ്റവരോടു താൽപര്യമില്ല. ജയിച്ച ആമയുടെ പക്ഷക്കാരാണ് എല്ലാവരും. കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കാൻ 2600 വർഷം മുൻപ് യവനകഥാകാരനായ ഈസോപ് ‘ആമയും മുയലും’ എഴുതിയ കാലംമുതൽ കഥ ഇതുതന്നെ. സ്ഥിരപരിശ്രമി വിജയിക്കും, സുഖാന്വേഷി പരാജയപ്പെടും, പയ്യെത്തിന്നാൽ പനയും തിന്നാം എന്നെല്ലാം പറഞ്ഞ്, ആമയെ മാതൃകാപുരുഷനായി..Motivational Column, B.S.Warrier, Ulkazhcha Column

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇല്ല, തലക്കെട്ടു തെറ്റിയിട്ടില്ല. നമുക്കാർക്കും തോറ്റവരോടു താൽപര്യമില്ല. ജയിച്ച ആമയുടെ പക്ഷക്കാരാണ് എല്ലാവരും. കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കാൻ 2600 വർഷം മുൻപ് യവനകഥാകാരനായ ഈസോപ് ‘ആമയും മുയലും’ എഴുതിയ കാലംമുതൽ കഥ  ഇതുതന്നെ. സ്ഥിരപരിശ്രമി വിജയിക്കും, സുഖാന്വേഷി പരാജയപ്പെടും, പയ്യെത്തിന്നാൽ പനയും തിന്നാം എന്നെല്ലാം പറഞ്ഞ്, ആമയെ മാതൃകാപുരുഷനായി കുട്ടികളുടെ മുൻപിൽ നാം അവതരിപ്പിക്കുന്നു. 

ഇതിലെ അനീതി കാരുണ്യത്തോടെ കണ്ട ഭാവനാശാലിയായ സെൻസന്ന്യാസി തോറ്റുപോയ മുയലിനോടു സംസാരിച്ച്, സത്യം മനസ്സിലാക്കി, മുയലിന്റെ വീക്ഷണം എഴുതിയതു കേൾക്കുക. (മഹായാന ബുദ്ധമതക്കാരിൽ ധ്യാനത്തിലൂന്നുന്ന വിഭാഗമാണ് സെൻ – Zen)

ADVERTISEMENT

തോറ്റെന്നു പറയുന്ന എന്റെ പക്ഷം കേൾക്കാൻ ആരും ഇതുവരെ തയാറായില്ല. ഞാൻ തോറ്റുപോയെന്നത് ഒരർത്ഥത്തിൽ ശരിയായിരിക്കാം. പക്ഷേ ഞാൻ മടിപിടിച്ചവനല്ല. എനിക്ക് അലംഭാവവുമില്ല.

കുറെയോടി തിരിഞ്ഞുനോക്കിയപ്പോൾ ആമയുടെ പൊടിപോലുമില്ല. ഞാൻ വളരെയേറെ മുന്നിലാണ്. എത്രദൂരം വേണമെങ്കിലും നിർത്താതെ നീങ്ങാനുള്ള കഴിവിനെക്കുറിച്ച് അവൻ വീമ്പിളക്കിയിരുന്നു. ജീവിതം മാരതൺ ഓട്ടമാണെന്നും വെറും സ്പ്രിന്റല്ലെന്നും അവൻ ഓർമിപ്പിച്ചിരുന്നു. രണ്ടിലും എനിക്ക് മികവു തെളിയിക്കണമെന്നു വാശിയുണ്ടായിരുന്നു. മത്സരത്തെയോർത്ത് തലേരാത്രി നേരേ ഉറങ്ങിയിരുന്നില്ല.

ഞാൻ വശത്തേക്കു നോക്കി. വലിയ കുടപോലെ വിരിഞ്ഞ് തണലേകുന്ന ആൽമരവും കുളവും. വട്ടപ്പാറയിൽ പട്ടുമെത്തപോലെ സുഖം പകരുന്ന പച്ചപ്പുൽത്തകിടി. ഇലകളുടെ മർമരവും തേനീച്ചകളുടെ സംഗീതവും. എല്ലാംചേർന്ന് എന്നെ ഉറക്കാൻ ശ്രമിച്ചു. വൈകാതെ അവർ വിജയിച്ചു. ഞാൻ മയങ്ങി, സ്വപ്നത്തിലായി.

തെളിനീർ നിറഞ്ഞ അരുവിയിലൂടെ ഉരുളുതടിയിൽ ഞാൻ ഒഴുകിനീങ്ങുകയാണ്. തീരത്തടുത്തപ്പോൾ പഞ്ഞിപോലെ വെളുത്ത് നീണ്ടൊഴുകുന്ന മനോഹരമായ താടിയുമായൊരു വൃദ്ധൻ. വജ്രംപോലെ തിളങ്ങുന്ന കണ്ണുകൾ എന്നിൽ പതിഞ്ഞു. മധുരിക്കുന്ന പാൽപ്പുഞ്ചിരി തൂകിക്കൊണ്ട് ചോദിച്ചു, ‘നീയാര്?’

ADVERTISEMENT

‘മത്സരിച്ചോടുന്ന മുയൽ’

‘എന്തിനു നീ മത്സരിക്കുന്നു?’

‘ഏറ്റവും വേഗം കൂടിയ ജീവി ഞാനാണെന്നു തെളിയിക്കണം.’

‘അല്ല, നീയെന്തിന് അങ്ങനെ തെളിയിക്കണം?’

ADVERTISEMENT

‘മെഡൽ കിട്ടും, ആഹാരത്തിനു പണം കിട്ടും, അംഗീകാരം കിട്ടും.’

‘ഇവിടെ വേണ്ടത്ര ആഹാരമില്ലേ?’ ദൂരത്തെ കാട്ടിലേക്കു വിരൽ ചൂണ്ടി, ‘കായ്കനികൾ നിറഞ്ഞ ആ മരങ്ങളിലേക്കു നോക്കൂ.’

‘പക്ഷേ, എന്നെ എല്ലാവരും ബഹുമാനിക്കണം. എക്കാലത്തെയും വേഗംകൂടിയ ജീവി ഞാനാണെന്ന് ജനങ്ങൾ ഓർമ്മിക്കണം’

Photo Credit : DisobeyArt / Shutterstock.com

പുഞ്ചിരിച്ചുകൊണ്ട്, ‘ആകട്ടെ, ആയിരം വർഷം മുൻപ് ജീവിച്ചിരുന്ന ഏറ്റവും വേഗം കൂടിയ മാനിനെയോ, ഏറ്റവും വലിയ ആനയെയോ, ഏറ്റവും ശക്തനായ സിംഹത്തെയോ നിനക്കറിയാമോ?’

‘അറിഞ്ഞുകൂടാ.’

‘ഇന്നു നിന്നെ ആമ വെല്ലുവിളിച്ചു. നാളെ  പാമ്പായിരിക്കും, പിന്നെ സീബ്രയും. ഏറ്റവും വേഗം കൂടിയവനെന്നു തെളിയിക്കാൻ ജീവിതം മുഴുവൻ ഇവരോടെല്ലാം മത്സരിച്ചുകൊണ്ടേയിരിക്കുമോ?’

‘ഓ, ഞാൻ അത്രയൊന്നും ചിന്തിച്ചില്ല. വേണ്ട, ജീവിതം മുഴുവൻ മത്സരിച്ചു  തുലയ്ക്കേണ്ട.’

‘പിന്നെ നിനക്കെന്തു വേണം?’

‘ഇലകളുടെ മർമ്മരവും തേനീച്ചകളുടെ സംഗീതവും കേട്ട് ആൽമരത്തിന്റെ  ശീതളച്ഛായയിലെ പുൽമെത്തയിൽക്കിടന്ന് സുഖമായി ഉറങ്ങണം. പുൽത്തകിടിയിൽ ചാടിക്കളിക്കണം. കുളത്തിൽ നീന്തിരസിക്കണം.’

‘ഇതെല്ലാം നിനക്ക് ഇപ്പോൾത്തന്നെ ചെയ്യാം. മത്സരം മറന്നുകളയൂ. നീ ഇന്ന് ഇവിടെയുണ്ട്. നാളെ കാണില്ല.’

ഉറക്കത്തിൽനിന്നു ഞാൻ ഞെട്ടിയുണർന്നു. സുഖിച്ചുരസിച്ചുമദിച്ച് കുളത്തിൽ നീന്തിക്കളിക്കുന്ന താറാവുകളെ കണ്ടു. അവരെ ഞെട്ടിച്ചുകൊണ്ട് ഞാൻ കുളത്തിലേക്കു ചാടി. അവർക്കു സംശയം :‘അല്ല, നീ ആമയോട് മത്സരിച്ചോടുകയല്ലേ?’

‘ഓ, അർഥമില്ലാത്ത മത്സരം. നിഷ്പ്രയോജനവ്യായാമം. എനിക്കിവിടെ കഴിഞ്ഞാൽ മതി. എന്നെങ്കിലും എന്റെ കഥ പറയാൻ ആളുണ്ടാവും.’

‘അങ്ങനെയാണ് ഞാൻ മത്സരയോട്ടത്തിൽ പരാജയപ്പെട്ടത്.’

ഇത് വ്യത്യസ്തവീക്ഷണമാണ്. കേവലം മുയലിന്റെ കഥയല്ല. സ്ഥിരപരിശ്രമം അപ്രസക്തവുമല്ല. സാവധാനം ചെയ്താൽ വലിയ നേട്ടങ്ങൾ ക‌ൊയ്യാമെന്നതും ശരി.

ചിത്രത്തിന്റെ  മറുവശമാണ് സെൻകഥ എടുത്തുകാട്ടുന്നത്. പണത്തിനും പേരിനും പ്രശസ്തിക്കുംവേണ്ടി തരംകിട്ടുന്നവരെല്ലാം അനാരോഗ്യകരമായ മത്സരത്തിൽ ഏർപ്പെടുന്നു. വൻവിജയം വരിച്ചവർ പോലും ‘ബിസിനസ്സേ! ബിസിനസ്സേ!’ എന്നു നിരന്തരം വിളിച്ച്, കിടമത്സരത്തിലേർപ്പെട്ട് ജീവിക്കാൻ മറന്നുപോകുന്നു. കുടുംബാംഗങ്ങളോടൊപ്പം ചെലവിടാൻപോലും നേരം കണ്ടെത്താത്തവർ. ഇക്കാര്യത്തിലെല്ലാം മധ്യമാർഗ്ഗം കണ്ടെത്തരുതോ? ഇക്കഥ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കും.

ജീവിതം വരദാനമാണ്. ജീവിക്കാൻ മറക്കാമോ? ജീവിതം വെറും ഓട്ടപ്പന്തയമായാൽ മതിയോ? അന്യരുടെ സുഖജീവിതം കാണുന്നതിനിടെ സ്വന്തം ജീവിതം കാണാതെ പോകരുതല്ലോ. ഷേക്സ്പിയർ മനോഹരമായിപ്പറഞ്ഞു, ‘The time of life is short! To spend that shortness basely were too long.’ (Henry IV, 5:2). തിരിഞ്ഞുനോക്കുമ്പോൾ സന്തോഷത്തോടെ, പശ്ചാത്താപത്തിന് ഇ‍ടനൽകാതെ, കാണത്തക്കവിധമാവണം നമ്മുടെ ഹ്രസ്വജീവിതം എന്ന സന്ദേശം.

ഈസോപ്പിന്റെ ആമയും മുയലും കഥയുടെ മൂന്ന് അനുബന്ധങ്ങൾ കൂടി കാണുക.

മത്സരിച്ചെങ്കിലും ആമയും മുയലും സുഹൃത്തുക്കളായിരുന്നു. അക്കിടിപറ്റി തോറ്റ നാണക്കേട് പരിഹരിക്കണമെന്ന് മുയൽ തീരുമാനിച്ചു. ആമയെച്ചെന്നുകണ്ട് നമുക്ക് ഒരിക്കൽക്കൂടി മത്സരിക്കണമെന്നു പറഞ്ഞു. ആമ സമ്മതം മൂളി. മത്സരം തുടങ്ങി. മുയൽ മിന്നൽവേഗത്തിൽ ലക്ഷ്യത്തിലെത്തി. ആമ സ്വാഭാവികമായും തോറ്റു. ആമയെ നാട്ടുകാർ കളിയാക്കി. പക്ഷേ സുഹൃത്തുക്കളിരുവരും പുഞ്ചിരിച്ചു കൈകൊടുത്തു മടങ്ങി.

അന്നു രാത്രി ആമ ആലോചിച്ചു. എങ്ങനെയും മുയലിനെ ഒരിക്കൽക്കൂടി തോൽപ്പിക്കണം. കുറെ ആലോചിച്ചപ്പോൾ ഒരു ഉപായം തോന്നി. രാവിലെ മുയലിനെച്ചെന്നുകണ്ടു. ഒരു മത്സരയോട്ടംകൂടി വേണമെന്നു പറഞ്ഞു. മുയലിനു മൂന്നുവട്ടം സമ്മതം. അന്നു വൈകിട്ടു മത്സരം തുടങ്ങി. ഏത് ഓട്ടമായാലും തനിക്ക് ആമയെ നിഷ്പ്രയാസം തോല്പ്പിക്കാമെന്നുറപ്പുള്ള മുയൽ വിശദാംശങ്ങൾ കാലേകൂട്ടി ചോദിച്ചില്ല. ഓട്ടം തുടങ്ങി. ലക്ഷ്യസ്ഥാനം മാത്രമാണ് നേരത്തേ പറഞ്ഞത്. കുതിച്ചുപാഞ്ഞ മുയൽ ലക്ഷ്യമടുത്തപ്പോൾ കണ്ടത് കുറുകെയുള്ള നദി. മുയലിന് അതു നീന്തിക്കടക്കാൻ കഴിവില്ല. ആമ ഇഴഞ്ഞിഴഞ്ഞെത്തി. വെള്ളം കണ്ടതും, ഓട്ടക്കണ്ണിട്ട് മുയലിനെ നോക്കിയിട്ട് ഒറ്റച്ചാട്ടം. നീന്തി മറുകരയെത്തി വിജയിച്ചു. കാണികൾ മുയലിനെ പരിഹസിച്ചു.

Photo Credit : Shutter.B / Shutterstock.com

അന്നു വൈകിട്ട് കൂട്ടുകാരായ ആമയും മുയലും സംസാരിച്ചിരുന്നു. ഇരുവരും പുതിയ തീരുമാനത്തിലെത്തി. നമ്മളെ നാട്ടുകാർ മാറിമാറി കളിയാക്കി. നാളെ നമുക്ക് പുതിയ ഓട്ടം സംഘടിപ്പിച്ച് അവരെ നല്ലപാഠം പഠിപ്പിക്കണം. പിറ്റേന്ന് നാട്ടുകാരെ വീണ്ടും വിളിച്ചുകൂട്ടി. തലേ ദിവസത്തെ വഴിയാണ് ഓട്ടമെന്ന് അറിയിച്ചു. ഇതിലെന്തു പുതുമയെന്ന് ജനങ്ങൾ സംശയിച്ചു. ഓട്ടം തുടങ്ങാൻനേരം ആമ മുയലിന്റെ പുറത്തു കയറിയിരുന്നു. ഇരുവരും ഒരേ ടീമായി മുന്നേറി. നദിക്കരെയെത്തിയപ്പോൾ മുയൽ  ആമയുടെ പുറത്തേറി. ഇരുവരും നദിക്കു കുറുകെ ഒരുമിച്ചു നീങ്ങി. ലക്ഷ്യസ്ഥാനത്ത് ഒരുമിച്ചെത്തി. കൈകോർത്തുനിന്നു. ജനം കൈയടിച്ചു. സഹകരണത്തിന്റെ  വിജയം.

കഥ നാം പല തരത്തിൽ പറഞ്ഞു. ഇതിലൊന്നും ആമയോ മുയലോ ഇല്ലെന്നതാണ് വാസ്തവം. പക്ഷേ പഠിക്കാൻ പലതുമില്ലേ?

Content Summary : Ulkazhcha Column by B.S. Warrier - How does teamwork build friendship?