കൊച്ചി∙ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനി യാത്രാ.കോം കൊച്ചിയിൽ ടെക്‌നോളജി ഇന്നവേഷൻ ഹബ് തുറക്കുന്നു. യാത്ര.കോമിന്റെ മൂന്നാത്തെ ടെക്‌നോളജി ഇന്നവേഷൻ ഹബ്ബാകും ഇത്. ഗുരുഗ്രാം, ബെംഗളൂരു എന്നിവിടങ്ങളിൽ കമ്പനിക്ക് ടെക്‌നോളജി ഡവലപ്്മെന്റ് സെന്ററുകളുണ്ട്. ഇൻഫോപാർക്ക് പ്രദേശത്ത് തുടങ്ങുന്ന ഇന്നവേഷൻ ഹബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനി യാത്രാ ഡോട്ട് കോം കൊച്ചിയില്‍ ടെക്‌നോളജി ഇന്നവേഷന്‍ ഹബ് തുറക്കുന്നു. ഇവരുടെ മൂന്നാത്തെ ടെക്‌നോളജി ഇന്നൊവേഷന്‍ ഹബ്ബാകും ഇത്. നിലവില്‍ ഗുഡ്ഗാവ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് ടെക്‌നോളജി ഡവലപ്‌മെന്റ് സെന്ററുകളുള്ളത്. പുതിയ സാധാരണത്വത്തോടു ലോകം പൊരുത്തപ്പെട്ടു തുടങ്ങുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര, വിദേശ യാത്രാമേഖലകള്‍ വളര്‍ച്ചയുടെ പാതയിലേയ്ക്കു തിരിച്ചു വരികയാണെന്നാണു വ്യക്തമാകുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ ഇന്നൊവേഷന്‍ സെന്റര്‍ തുറക്കുന്നതെന്നു കമ്പനി സഹസ്ഥാപകനും യാത്ര ഓണ്‍ലൈൻ സിഇഒയുമായ ധ്രുവ് ശൃംഗി പറയുന്നു. 

ADVERTISEMENT

നാളെയുടെ ട്രാവല്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനായി കമ്പനി തുടര്‍ച്ചയായി നിക്ഷേപങ്ങള്‍ നടത്തുന്നത് സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ മുന്‍നിരയില്‍ നിലനില്‍ക്കുന്നതിനാണെന്ന് സഹസ്ഥാപകരിൽ ഒരാളും സിഐഒയുമായ മനീഷ് അമീന്‍ പറഞ്ഞു. എല്ലാ തലങ്ങളിലും വിദഗ്ധരായ എന്‍ജിനീയറിങ് വിദഗ്ധരെ നിയമിച്ചു കൊണ്ടു കമ്പനിയുടെ ടെക്‌നോളജി ഡിവിഷന്‍ തുടര്‍ച്ചയായ വികസനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ചില്ലറ വിൽപന കമ്പനിയില്‍ നിന്നെത്തിയ അഖില്‍ ഗുപ്ത യാത്ര ഡോട്ട് കോമിന്റെ ടെക്‌നോളജി സീനിയര്‍ വൈസ് പ്രസിഡന്റായി ചുമതലയേറ്റിട്ടുണ്ട്.

ADVERTISEMENT

കൊച്ചിയില്‍ വിവിധ തലങ്ങളില്‍ മികച്ച എന്‍ജനീയര്‍മാരെയും അനുഭവസമ്പന്നരായ സാങ്കേതികവിദഗ്ധരേയും നിയമിക്കുമെന്ന് അഖില്‍ ഗുപ്ത പറഞ്ഞു. പുതുതായി പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്കു മുതല്‍ അനുഭവസമ്പന്നരായ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് പ്രൊഫഷനലുകള്‍ക്കു വരെ കൊച്ചിയില്‍ തൊഴിൽ അവസരമുണ്ടാകും. ഇന്‍ഫോപാര്‍ക്ക് പ്രദേശത്തു തുടങ്ങുന്ന കൊച്ചിയിലെ പുതിയ ഇന്നവേഷന്‍ ഹബ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുറക്കും. നിയമനങ്ങള്‍ പുരോഗമിക്കുകയാണെന്നും കൊച്ചിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് KochiJobs@yatra.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം.

ADVERTISEMENT

Content Summary : Yatra.com to start Technology Innovation Hub In Kochi