അടുക്കും ചിട്ടയുമായി വീട് വൃത്തിയാക്കാനറിയുമോ ? ബ്രേക്ക്ഡൗണായ കാർ നന്നാക്കാമോ ? കൃഷി ചെയ്യാനറിയുമോ ? ഉത്തരം ‘അതെ’ എന്നാണെങ്കിൽ അൽപം ജാപ്പനീസ് ഭാഷ കൂടി പഠിച്ചോളൂ. ജപ്പാനിലേക്ക് ഒരു വീസ സ്വന്തമാക്കാനായേക്കാം ! ‘സ്പെസിഫൈഡ് സ്കിൽ വർക്കേഴ്സ്’ (എസ്എസ്ഡബ്ല്യു) എന്ന വിഭാഗത്തിൽപെടുത്തി വിവിധ

അടുക്കും ചിട്ടയുമായി വീട് വൃത്തിയാക്കാനറിയുമോ ? ബ്രേക്ക്ഡൗണായ കാർ നന്നാക്കാമോ ? കൃഷി ചെയ്യാനറിയുമോ ? ഉത്തരം ‘അതെ’ എന്നാണെങ്കിൽ അൽപം ജാപ്പനീസ് ഭാഷ കൂടി പഠിച്ചോളൂ. ജപ്പാനിലേക്ക് ഒരു വീസ സ്വന്തമാക്കാനായേക്കാം ! ‘സ്പെസിഫൈഡ് സ്കിൽ വർക്കേഴ്സ്’ (എസ്എസ്ഡബ്ല്യു) എന്ന വിഭാഗത്തിൽപെടുത്തി വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കും ചിട്ടയുമായി വീട് വൃത്തിയാക്കാനറിയുമോ ? ബ്രേക്ക്ഡൗണായ കാർ നന്നാക്കാമോ ? കൃഷി ചെയ്യാനറിയുമോ ? ഉത്തരം ‘അതെ’ എന്നാണെങ്കിൽ അൽപം ജാപ്പനീസ് ഭാഷ കൂടി പഠിച്ചോളൂ. ജപ്പാനിലേക്ക് ഒരു വീസ സ്വന്തമാക്കാനായേക്കാം ! ‘സ്പെസിഫൈഡ് സ്കിൽ വർക്കേഴ്സ്’ (എസ്എസ്ഡബ്ല്യു) എന്ന വിഭാഗത്തിൽപെടുത്തി വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കും ചിട്ടയുമായി വീട് വൃത്തിയാക്കാനറിയുമോ ? ബ്രേക്ക്ഡൗണായ കാർ നന്നാക്കാമോ ? കൃഷി ചെയ്യാനറിയുമോ ? ഉത്തരം ‘അതെ’ എന്നാണെങ്കിൽ അൽപം ജാപ്പനീസ് ഭാഷ കൂടി പഠിച്ചോളൂ. ജപ്പാനിലേക്ക് ഒരു വീസ സ്വന്തമാക്കാനായേക്കാം !

 

ADVERTISEMENT

‘സ്പെസിഫൈഡ് സ്കിൽ വർക്കേഴ്സ്’ (എസ്എസ്ഡബ്ല്യു) എന്ന വിഭാഗത്തിൽപെടുത്തി വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്യുകയാണ് ജപ്പാൻ. 5 വർഷത്തെ താമസാവകാശവും നൽകുന്നു (സ്റ്റേറ്റസ് ഓഫ് റസിഡൻസ്). 2019 ഏപ്രിലിലാണ് ജപ്പാൻ എസ്എസ്ഡബ്ല്യു പ്രഖ്യാപിച്ചത്. 2021 ജനുവരിയിൽ ഇന്ത്യ ഇതിൽ പങ്കാളിയായി. ഇതുപ്രകാരമുള്ള റിക്രൂട്മെന്റ് ആരംഭിച്ചിട്ടില്ലെങ്കിലും തയാറെടുപ്പുകൾ ഇപ്പോഴേ നടത്താം.

 

കൃഷി മുതൽ കപ്പൽ നിർമാണം വരെ

 

ADVERTISEMENT

14 മേഖലകളിലെ വൈദഗ്ധ്യമാണു പരിഗണിക്കുന്നത്. വൈദഗ്ധ്യവും ഭാഷാപരിജ്ഞാനവും പരിശോധിക്കാൻ ഓൺലൈൻ രീതിയിൽ നാട്ടിൽ പരീക്ഷയുണ്ടാകും. തൊഴിൽമേഖലകൾ ഇവ:

 

1. നഴ്സിങ് കെയർ (രോഗികളുടെയും പ്രായമുള്ളവരുടെയും പരിചരണം, ദൈനംദിന കാര്യങ്ങളിൽ സഹായം തുടങ്ങിയവ)

2. കെട്ടിടം വൃത്തിയാക്കുക, പരിപാലിക്കുക

ADVERTISEMENT

3. മെഷീൻ പാ‍ർട്സ് & ടൂളിങ് മേഖല (കാസ്റ്റിങ്, വെൽഡിങ്, ഫോർജിങ്, മെറ്റൽ വർക്സ് തുടങ്ങി 13 വിഭാഗം തിരിച്ചു വെവ്വേറെ പരീക്ഷയുണ്ടാകും)

4. വ്യാവസായിക മെഷീനറി മേഖല ( ഡൈ കാസ്റ്റിങ്, ഷീറ്റ് മെറ്റൽ ജോലികൾ തുടങ്ങിയവ; 18 പരീക്ഷാ വിഭാഗങ്ങൾ)

5. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ മേഖലകൾ. (ഉപകരണങ്ങളുടെ അസംബ്ലിങ്, വെൽഡിങ്. പ്ലേറ്റിങ്, പാക്കേജിങ് തുടങ്ങിയവ; 13 പരീക്ഷാവിഭാഗങ്ങൾ)

6. നിർമാണ മേഖല, (കാർപെന്ററി, ഇന്റീരിയർ ഫിനിഷിങ്, റൂഫിങ്, സ്കഫോൾഡിങ് തുടങ്ങിയവ; 18 പരീക്ഷാവിഭാഗങ്ങൾ)

7. കപ്പൽ നിർമാണം, മെഷിനറി മേഖല. (6 പരീക്ഷാ വിഭാഗങ്ങൾ)

8. വാഹന അറ്റകുറ്റപ്പണി

9. വ്യോമയാന മേഖല (എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിങ്, വിമാന അറ്റകുറ്റപ്പണി തുടങ്ങിയവ; 2 പരീക്ഷാവിഭാഗങ്ങൾ)

10. അക്കൊമഡേഷൻ മേഖല (ഹോട്ടലുകളിലെ ഫ്രണ്ട് ഡെസ്ക് സേവനം, മാനേജ്മെന്റ് തുടങ്ങിയവ)

11. കൃഷി (വിള മാനേജ്മെന്റ്, കന്നുകാലി പരിപാലനം തുടങ്ങിയവ; 2 പരീക്ഷാവിഭാഗങ്ങൾ)

12. ഫിഷറീസ് (2 പരീക്ഷാവിഭാഗങ്ങൾ)

കെ. ഹരികൃഷ്ണൻ നമ്പൂതിരി, സിഇഒ, നോർക്ക റൂട്സ്

13. ഫു‍ഡ് & ബവ്റിജസ് (പാചകം ഉൾപ്പെടെയുള്ളവ)

14. റസ്റ്ററന്റ് മേഖല (ഉപഭോക്തൃസേവനം, സ്റ്റോർ മാനേജ്മെന്റ് തുടങ്ങിയവ)

 

പണിയറിയണം, ജാപ്പനീസും

നിശ്ചിത വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെടുന്നില്ല എന്നതാണു പ്രത്യേകത. തൊഴിൽനൈപുണ്യം വേണം. ജോലി ചെയ്യാനും ജീവിക്കാനും ആവശ്യമായ ജാപ്പനീസ് ഭാഷാ പരിജ്ഞാനവും വേണം. പരിചയസമ്പത്തുള്ളവർക്കും നൈപുണ്യമേഖലയുമായി ബന്ധപ്പെട്ടുള്ള കോഴ്സ് സർട്ടിഫിക്കറ്റുകൾ ഉള്ളവർക്കും മുൻഗണന ലഭിക്കും. 18 വയസ്സ് പൂർത്തിയായിരിക്കണം. കുടുംബത്തെ ഒപ്പം കൊണ്ടുപോകാനാകില്ല. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) ജാപ്പനീസ് ഭാഷയിൽ ഡിപ്ലോമ നൽകുന്നുണ്ട്. കളമശേരിയിലെ നിപ്പൺ കേരള സെന്ററിൽ ജാപ്പനീസ് ഭാഷാപരിശീലനം നൽകുന്നുണ്ട്. വെബ്സൈറ്റ്: asakerala.org. കേരളത്തിൽ ചില സ്വകാര്യ സ്ഥാപനങ്ങളും ജാപ്പനീസ് ഭാഷാ പരിശീലനം നൽകുന്നു. ഓൺലൈൻ വഴിയും പഠിക്കാം.

 

നോർക്ക റൂട്സ് നോഡൽ ഏജൻസി

ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ഇനിയും വിശദാംശങ്ങൾ ലഭ്യമാകാനുണ്ട്. എങ്കിലും ഭാഷ ഉൾപ്പെടെയുള്ള കടമ്പകളുള്ളതിനാൽ ഇപ്പോഴേ ഒരുക്കം തുടങ്ങാം. സംസ്ഥാന സർക്കാരിനു കീഴിലെ നോർക്ക റൂട്സിനെ ജപ്പാനിലേക്കുള്ള റിക്രൂട്മെന്റിനു കേരളത്തിൽ നിന്നുള്ള നോഡൽ ഏജൻസിയായി വിദേശകാര്യ മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. റിക്രൂട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വൈകാതെ അറിയിക്കുമെന്നു നോർക്ക അധികൃതർ വ്യക്തമാക്കി. norkaroots.org. 

 

ടോൾഫ്രീ നമ്പർ: 18004253939

കോവിഡ് അനന്തര കാലത്തു പുതിയ മേഖലകളും പുതിയ തൊഴിൽസാധ്യതകളുമാണ് ഉരുത്തിരിഞ്ഞു വരുന്നത്. അതു പരമാവധി പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. എസ്എസ്‌ഡബ്ല്യു പദ്ധതി വഴി വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കു വലിയ അവസരമാണു കൈവരുന്നത് – കെ. ഹരികൃഷ്ണൻ നമ്പൂതിരി, സിഇഒ, നോർക്ക റൂട്സ്

 

Content Summary : Indian skilled workers to get job opportunities in 14 sectors in Japan