ഒരു ദിവസം ഒപി യിലേക്ക് 29 വയസുള്ള ഒരു യുവാവ് കയറി വന്നു. അദ്ദേഹത്തിന് 10 ദിവസം മുൻപ് ഹെർണിയയുടെ ശസ്ത്രക്രിയ (Hernia) ചെയ്തിരുന്നു. അദ്ദേഹത്തെ പരിശോധിച്ചതിനു ശേഷം മുറിവുകളൊക്ക ഉണങ്ങിയതിനാൽ, പതിവു പോലെ ജോലികൾ പുനരാരംഭിക്കാമെന്നു പറഞ്ഞ് പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ബോധവാനാക്കി പറഞ്ഞയച്ചു...Hernia, Work Experience, Career Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകന്റെ ഹെർണിയയ്ക്കു കാരണം നവവധു’; ഡോക്ടറുടെ ‘കിളി പോയ’ ആ അനുഭവം

ADVERTISEMENT

ഹെർണിയയുടെ പേരിൽ ഒരു അമ്മായിയമ്മപ്പോരിന് സ്കോപ്പുണ്ടോ? ഉണ്ടന്നേ...!! ചികിത്സിച്ച എന്റെവരെ ‘കിളി പോയീ’ന്നു പറഞ്ഞാൽ മതിയല്ലോ...

രസകരമായ ആ സംഭവം ഇങ്ങനെ:

‘ഒരു ദിവസം ഒപി യിലേക്ക് 29 വയസുള്ള ഒരു യുവാവ് കയറി വന്നു. അദ്ദേഹത്തിന് 10  ദിവസം മുൻപ് ഹെർണിയയുടെ ശസ്ത്രക്രിയ (Hernia) ചെയ്തിരുന്നു. അദ്ദേഹത്തെ പരിശോധിച്ചതിനു ശേഷം മുറിവുകളൊക്ക ഉണങ്ങിയതിനാൽ, പതിവു പോലെ ജോലികൾ പുനരാരംഭിക്കാമെന്നു പറഞ്ഞ് പിന്നീട് ശ്രദ്ധിക്കേണ്ട  കാര്യങ്ങളെക്കുറിച്ചു ബോധവാനാക്കി പറഞ്ഞയച്ചു. അദ്ദേഹം പുറത്തിറങ്ങിയ ഉടനെ അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ അമ്മയും മുറിയിലേക്ക് കയറി വന്നു.

ADVERTISEMENT

"ഡോക്ടർ അദ്ദേഹത്തിന് എന്താണസുഖം "

"ഹെർണിയ, അത് നമ്മൾ നേരത്തെ പറയുകയും ചികിത്സിക്കുകയും ചെയ്തതാണല്ലോ. എന്തു പറ്റി?"

ഡോ. ബിബിൻ പി.മാത്യൂ
ADVERTISEMENT

"അല്ല ഡോക്ടർ ഈ അസുഖം എത്ര നാളായിട്ട് ഉണ്ടായിരിക്കും?"

"അത് ചിലപ്പോൾ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ആകും. രോഗിയുടെ ശ്രദ്ധയിൽപെടുന്നത് പോലെയിരിക്കും, അല്ല എന്താണങ്ങനെ ചോദിച്ചത് ".

"ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നതേയുള്ളൂ സർ. ഓപ്പറേഷനു ശേഷം സർ കുറച്ചു  കൊഴുപ്പ് മുറിച്ചുമാറ്റിയത് കാണിച്ചിരുന്നല്ലോ? അത് എന്താണ് ഡോക്ടർ".

"കുടലിനോടനുബന്ധിച്ചുള്ള കൊഴുപ്പിന്റെ  (Omentum) ഒരു ഭാഗം മാത്രമാണത്. വലിയ ഹെർണിയ ആയിരുന്നതിനാൽ വൃഷ്ണസഞ്ചിയിലേക്കു ഇറങ്ങികിടന്നിരുന്ന omentum നീക്കം ചെയ്തെന്നേയുള്ളു, അതന്ന്  കാണിച്ചിരുന്നതല്ലേ ?".

"അതേ ഡോകട്ർ, അതാണ് പ്രശ്നം. ഞങ്ങളുടെ വിവാഹം നിശ്ചയിച്ചിട്ട് 3 മാസത്തിനു ശേഷമാണ് വിവാഹം കഴിക്കുന്നത്. ആ മൂന്നു മാസക്കാലം ഞങ്ങൾ ഫോണിൽ സംസാരിക്കുമായിരുന്നു. ഇപ്പോൾ അമ്മായിയമ്മ പറയുന്നത് ഡോക്ടർ അന്ന് കാണിച്ച കൊഴുപ്പ്, കൊഴുപ്പല്ല. നിങ്ങൾ കല്യാണത്തിനുമുൻപ് ഫോണിൽ സംസാരിച്ചപ്പോൾ, ഞാൻ അശ്ളീലമായ വർത്തമാനം പറഞ്ഞിട്ട്  ഭർത്താവിന്റെ വൃഷണസഞ്ചിയിൽ ബീജം കെട്ടിക്കിടന്നാണ്‌ ഈ അസുഖം ഉണ്ടായതെന്നും അതാണ് ഡോക്ടർ അന്ന് കാണിച്ചതെന്നുമാണ്". 

ഈ മറുപടി കേട്ട് കുറച്ചു നേരത്തേക്ക് കിളി പോയി.

(െഎഎംഎ കോട്ടയം പ്രസിഡന്റാണ് ലേഖകൻ) 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

.Content Summary : Career - Work Experience Series - Dr. Bibin P Mathew Memoir