കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്ലസ്‌ ടുക്കാർക്കാണ്

കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്ലസ്‌ ടുക്കാർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്ലസ്‌ ടുക്കാർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്ലസ്‌ ടുക്കാർക്കാണ് അവസരം. ഓൺലൈനായി മാർച്ച് 7നകം അപേക്ഷിക്കണം. 

 

ADVERTISEMENT

പ്രായം 

2022 ജനുവരി ഒന്നിനു 18–27 (1995 ജനുവരി രണ്ടിനു മുൻപോ 2004 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാർ ഉൾപ്പെടെയുള്ള മറ്റു യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. അംഗപരിമിതരുടെ സംവരണം  സംബന്ധിച്ച നിബന്ധനകൾക്കു വിജ്‌ഞാപനം കാണുക. 

 

യോഗ്യത

ADVERTISEMENT

12–ാം ക്ലാസ് ജയം/തത്തുല്യം. 2022 മാർച്ച് 7 അടിസ്‌ഥാനമാക്കിയാണു യോഗ്യത കണക്കാക്കുക. നിശ്‌ചിത തീയതിക്കു മുൻപു യോഗ്യത നേടിയവരാണ് അപേക്ഷിക്കാൻ അർഹർ. സയൻസ് സ്ട്രീമിൽ മാത്‌സ് ഒരു വിഷയമായി പഠിച്ചുള്ള 12–ാം ക്ലാസ് ജയമാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി ആൻഡ് എജി) ഓഫിസിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർക്കുള്ള യോഗ്യത. 

 

ശമ്പളം 

∙ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 19,900-63,200

ADVERTISEMENT

∙പോസ്റ്റൽ/സോർട്ടിങ് അസിസ്റ്റന്റ്: 25,500-81,100. 

∙ഡേറ്റ എൻട്രി ഓപ്പറേറ്റർ: Pay Level-4: 25,500-81,100, Level-5: 29,200-92,300. 

∙ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ: Pay Level-4: 25,500-81,100.

 

അപേക്ഷാഫീസ്

100 രൂപ. പട്ടികജാതി/വർഗം/അംഗപരിമിതർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ഓൺലൈൻ മുഖേന ഫീസ് അടയ്ക്കണം. മാർച്ച് 8 വരെ അടയ്ക്കാം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചലാൻ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ് ഡെബിറ്റ് കാർഡ് മുഖേനയോ ഫീസ് അടയ്ക്കാം. ചലാനായി ഫീസ് അടയ്ക്കുന്നവർ മാർച്ച് 9 നു മുൻപു ചലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുംമുൻപു  വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കുക.

 

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. 

∙രണ്ടു ഘട്ടങ്ങളായാണ് എഴുത്തുപരീക്ഷ. കംപ്യൂട്ടർ ബേസ്ഡ് ഒബ്ജക്ടീവ് പരീക്ഷയും ഡിസ്ക്രിപ്റ്റീവ് പരീക്ഷയുമാണുള്ളത്. ഒന്നാം ഘട്ടത്തിൽ മൾട്ടിപ്പിൾ ചോയ്‌സ്  ചോദ്യങ്ങളായിരിക്കും. തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുമുണ്ടാകും. ഡിസ്ക്രിപ്റ്റീവ് പരീക്ഷ പെൻ ആൻഡ് പേപ്പർ മോഡിലാണ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇംഗ്ലിഷിലോ ഹിന്ദിയിലോ ഉത്തരമെഴുതണം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ.

 

∙മൂന്നാം ഘട്ട പരീക്ഷ (സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ്): ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റ എൻട്രിയിലുള്ള വേഗം പരിശോധിക്കും. കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. 15 മിനിറ്റ് ദൈർഘ്യമുള്ളതാണു സ്‌കിൽ ടെസ്‌റ്റ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി ആൻഡ് എജി) ഓഫിസ് ഡേറ്റ എൻട്രി ഓപ്പറേറ്റർക്കു മണിക്കൂറിൽ 15,000 കീ ഡിപ്രഷൻ വേഗം വേണം. 

 

∙പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്  തസ്‌തികയിലേക്കു നടത്തുന്ന കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം. 10 മിനിറ്റാണു ടെസ്റ്റ്. സ്കിൽ ടെസ്റ്റ്, ടൈപ്പിങ് ടെസ്റ്റ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

 

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: 

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സൈറ്റിൽ.

 

അപേക്ഷിക്കേണ്ട വിധം: 

www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ ഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും ഈ ഘട്ടത്തിൽ അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം  യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.   

 വിശദവിവരങ്ങൾക്ക്: www.ssc.nic.in

 

Content Summary: Combined Plus Higher Secondary Level Examination