പിഎസ്‌സി പരീക്ഷകളിൽ പാർലമെന്റും ഇരു സഭകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പതിവാണ്. ഇതുമായി ബന്ധപ്പെട്ടു വരാവുന്ന കൂടുതൽ ചോദ്യങ്ങൾ പരിശീലിക്കാം.

പിഎസ്‌സി പരീക്ഷകളിൽ പാർലമെന്റും ഇരു സഭകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പതിവാണ്. ഇതുമായി ബന്ധപ്പെട്ടു വരാവുന്ന കൂടുതൽ ചോദ്യങ്ങൾ പരിശീലിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി പരീക്ഷകളിൽ പാർലമെന്റും ഇരു സഭകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പതിവാണ്. ഇതുമായി ബന്ധപ്പെട്ടു വരാവുന്ന കൂടുതൽ ചോദ്യങ്ങൾ പരിശീലിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി പരീക്ഷകളിൽ പാർലമെന്റും ഇരു സഭകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പതിവാണ്. ഇതുമായി ബന്ധപ്പെട്ടു വരാവുന്ന കൂടുതൽ ചോദ്യങ്ങൾ പരിശീലിക്കാം.

 

ADVERTISEMENT

1. ലോക്സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

(1) ലോക്സഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള നിയോജക മണ്ഡലങ്ങളിൽ നിന്നാണ് ലോക്സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

(2) തിരഞ്ഞെടുപ്പിനായി രാജ്യത്തെ മുഴുവൻ പ്രാദേശിക നിയോജക മണ്ഡലങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതു പ്രകാരം ഓരോ സംസ്ഥാനത്തിനും അതിന്റെ ജനസംഖ്യയ്ക്ക് ആനുപാതികമായി നിശ്ചിത ലോക്സഭാ സീറ്റുകൾ നൽകപ്പെടുന്നു.

(3) പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പ്രതിനിധിയെ വീതം ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു.

ADVERTISEMENT

(4) ഭരണഘടന പ്രകാരം ലോക്സഭയിലെ പരമാവധി അംഗസംഖ്യ 550 ആണ്.

(5) ലോക്സഭയുടെ കാലാവധി 5 വർഷമാണ്. എന്നാൽ ഏതെങ്കിലും ഒരു പാർട്ടിക്കോ മുന്നണിക്കോ ഗവൺമെന്റ് രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലാവധിക്ക് മുൻപു തന്നെ രാഷ്ട്രപതിക്ക് ലോക്സഭ പിരിച്ചുവിടാവുന്നതാണ്

A. (1), (3), (5) എന്നിവ

B. (1), (2), (3), (5) എന്നിവ

ADVERTISEMENT

C. (1), (2), (3), (4) എന്നിവ

D. ഇവയെല്ലാം

2. എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നതിനുവേണ്ടി നിയമനിർമാണസഭ ഉപയോഗപ്പെടുത്തുന്ന തന്ത്രങ്ങളേവ:

(1) ധനപരമായ നിയന്ത്രണം

(2) രാജി ഭീഷണി

(3) ഇറങ്ങിപ്പോക്ക്

(4) അവിശ്വാസ പ്രമേയം

A. (1) മാത്രം

B. (4) മാത്രം

C. (1), (4) എന്നിവ

D. (2), (4) എന്നിവ

3. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

(1) ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏകമണ്ഡല സഭയോ ദ്വിമണ്ഡലസഭയോ സ്ഥാപിക്കാനുള്ള അധികാരം ഭരണഘടന കേന്ദ്ര ഗവൺമെന്റിനു നൽകുന്നു.

(2) ബിഹാർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകൾ ദ്വിമണ്ഡല സഭകളാണ്

A. (1) ശരി (2) തെറ്റ്

B. (2) ശരി (1) തെറ്റ്

C. (1) ഉം (2) ഉം ശരി

D. (1) ഉം (2) ഉം തെറ്റ്

4. നിയമനിർമാണസഭ എക്സിക്യൂട്ടീവിനു മേൽ ചുമത്തുന്ന ധനപരമായ നിയന്ത്രണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

(1) ഗവൺമെന്റിന്റെ പരിപാടികൾ നടപ്പാക്കുന്നതിനുള്ള ധനപരമായ വിഭവങ്ങൾ അഥവാ പണം അനുവദിക്കുന്നത് ബജറ്റ് മുഖാന്തരമാണ്.

(2) ഗവൺമെന്റിന് വിഭവങ്ങൾ അനുവദിക്കുന്നത് സഭയ്ക്ക് നിരാകരിക്കാം. ഗവൺമെന്റിന് പാർലമെന്റിലെ ഭൂരിപക്ഷ പിന്തുണ ഉണ്ടാകുമെന്നതിനാൽ സാധാരണ നിലയിൽ ഇങ്ങനെ സംഭവിക്കാറില്ല.

(3) പണം അനുവദിക്കുന്നതിനു മുൻപ് ഗവൺമെന്റിന് പണം ആവശ്യമുള്ളതിന്റെ കാരണങ്ങൾ രാജ്യസഭയ്ക്ക് ചർച്ച ചെയ്യാവുന്നതാണ്.

(4) കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റീസ് എന്നിവയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിന്റെ ധന ദുർവിനിയോഗത്തെപ്പറ്റി ലോക്സഭയ്ക്ക് അന്വേഷിക്കാം

A. (1), (2), (4) എന്നിവ

B. (1), (3), (4) എന്നിവ

C. (1), (2) എന്നിവ

D. (1), (2), (3), (4) എന്നിവ

5. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം :

(1) ഒരു കാബിനറ്റ് എത്രതന്നെ സുശക്തമാണെങ്കിലും നിയമനിർമാണ സഭയിൽ അത് ഭൂരിപക്ഷം നിലനിർത്തിയേ പറ്റൂ.

(2) കാബിനറ്റിലെ എത്ര കരുത്തനായ നേതാവായാലും പാർലമെന്റിനെ അഭിമുഖീകരിക്കുകയും അതിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ നൽകുകയും വേണം.

(3) ഗവൺമെന്റിന്റെ ഘടകങ്ങളിൽ ഏറ്റവും പ്രാതിനിധ്യ സ്വഭാവമുള്ളത് പാർലമെന്റിനാണ്.

(4) ഒരു ഗവൺമെന്റിനെ തിരഞ്ഞെടുക്കാനും പിരിച്ചുവിടാനുള്ള യഥാർഥ അധികാരം പാർലമെന്റിലാണ് നിക്ഷിപ്തമായിട്ടുള്ളത്.

A. (1), (2), (3), (4) എന്നിവ

B. (1), (3), (4) എന്നിവ

C. (1), (2), (4) എന്നിവ

D. (2), (3), (4) എന്നിവ

ഉത്തരങ്ങൾ: 

1.D, 2.C, 3.B, 4.A.. 5.A

 

Content Summary : Kerala Psc Exam tips by Mansoor Ali Kappungal