സൗദിപൗരനായ ഹെൽത്ത് ഇൻസ്പെക്ടറിന്റെ നല്ല മനസ്സുകൊണ്ട് വലിയ പിഴത്തുക അടയ്ക്കുന്നതിൽ നിന്നും രക്ഷപെട്ട അനുഭവ കഥ പങ്കുവയ്ക്കുകയാണ് അഷ്റഫ് കല്ലൂർ. ഇന്ത്യക്കാരനാണെന്ന ഒരൊറ്റക്കാരണത്താലാണ് അത്...Work Experience, Carer Guru,Ashraf Kalluri Memoir

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദിപൗരനായ ഹെൽത്ത് ഇൻസ്പെക്ടറിന്റെ നല്ല മനസ്സുകൊണ്ട് വലിയ പിഴത്തുക അടയ്ക്കുന്നതിൽ നിന്നും രക്ഷപെട്ട അനുഭവ കഥ പങ്കുവയ്ക്കുകയാണ് അഷ്റഫ് കല്ലൂർ. ഇന്ത്യക്കാരനാണെന്ന ഒരൊറ്റക്കാരണത്താലാണ് അത് സാധ്യമായതെന്നും രാജ്യത്തെയോർത്ത് ഏറെ അഭിമാനം തോന്നിയെന്നും പറഞ്ഞുകൊണ്ട് അഷ്റഫ് അനുഭവം പങ്കുവയ്ക്കുന്നതിങ്ങനെ...

ഞാൻ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കാലം. ഓരോ ദിവസവും രാവിലെ ബലദിയ്യ (മുൻസിപാലിറ്റി) യിലെ ഹെൽ ത്ത് ഇൻസ്പെക്ടേഴ്സിന്റെ നിരന്തരമായ പരിശോധന നടക്കുന്ന സമയം. പല ഷോപ്പുകളിലും പരിശോധന നടത്തുകയും അവർക്കൊക്കെ ഫൈനിടുകയും ചെയ്ത വിവരം പരിസരത്തുള്ള ഷോപ്പുടമകൾ അറിയിക്കുന്നുണ്ട്. ഏതായാലും ഹെൽത്ത് ഇൻസ്പെക്ടേഴ്സ് ഏതു നിമിഷവും വരുമെന്ന കാര്യം ഉറപ്പാണ്. എന്തെങ്കിലും സാധനങ്ങൾ ഡേറ്റ് കഴിഞ്ഞതുണ്ടോ എന്നു പരിശോധിച്ച് മാറ്റിവയ്ക്കാനോ, ഫ്രിഡ്ജും മറ്റ് പരിസരങ്ങളും വൃത്തിയാക്കി അടുക്കി വെക്കാനോ ഉള്ള സമയമില്ല. കാരണം ഷോപ്പിൽ ഞാൻ ഒറ്റയ്ക്കാണ് കൂടാതെ കസ്റ്റമേഴ്സിന്റെ തിരക്കും. അങ്ങനെ പരിഭ്രാന്തനായി നിൽക്കുന്ന സമയത്ത്  സൗദി പൗരനായ ഒരു ഹെൽത്ത് ഇൻസ്പെക്ടർ ഷോപ്പിലേക്ക് കയറി വന്നു. ഓരോന്നായി പരിശോധിക്കാൻ തുടങ്ങി കുറെയേറെ  പ്രശ്നങ്ങൾ കണ്ടെത്തി.

ADVERTISEMENT

അദ്ദേഹം ഫയലെടുത്ത് പ്രശ്നങ്ങൾ രേഖപ്പെടുത്താനും ഫൈൻ അടയ്ക്കാനുള്ളതിന്റെ രേഖകൾ തയാറാക്കുനും തുടങ്ങുന്നതിനു മുൻപ് സൗദിയിലെ വിദേശികളുടെ തിരിച്ചറിയൽ രേഖയായ ഇഖാമ എന്നോട് വാങ്ങി. ഇഖാമ വായിച്ച ശേഷം അദ്ദേഹം എന്നോടായി ചോദിച്ചു ‘‘ഇൻത ഹിന്ദി’’. ‘നീ ഇന്ത്യക്കാരനാണോ?’ അതേ ഞാൻ മറുപടി പറഞ്ഞു.  അദ്ദേഹം തലയാട്ടി പറഞ്ഞു. ഓക്കെ. ഞാൻ പേടിച്ച് നിൽക്കുകയാണ് നല്ല ഫൈൻ എഴുതാനുള്ള വകുപ്പുണ്ട്. അതുകൊണ്ട് അദ്ദേഹം എന്തുപറയും എന്ന് സാകൂതം സൂക്ഷിച്ചു നോക്കി. സ്വന്തം ഫയലിൽ എഴുതാൻ തുടങ്ങുന്നതിന് മുന്നോടിയായി അദ്ദേഹം എന്നെ നോക്കി ഇങ്ങനെ പറഞ്ഞു. ‘‘അന മാമ ഹിന്ദി’’ എന്റെ മാതാവ് ഇന്ത്യക്കാരിയാണ്. ഞാൻ ഇന്ത്യക്കാരെ സ്നേഹിക്കുന്നു. ഞാൻ രണ്ടു ദിവസം മുൻപാണ് ഇന്ത്യയിൽ പോയി തിരിച്ചു വന്നത്.  അതുകൊണ്ട് ഇപ്പോൾ ഞാൻ ഫൈൻ ഒന്നും എഴുതുന്നില്ല. ഇനി മേലിൽ ഇങ്ങനെ ഉണ്ടാവരുത്. എല്ലാ നിർദേശങ്ങളും നിയമങ്ങളും പാലിക്കണം എന്ന് ചില ഉപദേശങ്ങൾ തന്ന് അദ്ദേഹം ഷോപ്പിൽ നിന്നും ഇറങ്ങി. പോകുമ്പോൾ വലിയ ഒരു പിഴ ഒഴിവാക്കി കിട്ടിയതിൽ  ഞാൻ ആശ്വസിച്ചു.  ഒപ്പം ഞാനൊരു ഇന്ത്യക്കാരനായതിൽ ഏറെ അഭിമാനിക്കുകയും ചെയ്തു.

അഷ്റഫ് കല്ലൂർ

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

ADVERTISEMENT

Content Summary : Career Work Experience Series - Ashraf Kalluri Memoir