ഫീസില്ല. താമസ, ഭക്ഷണ ചെലവുകൾ സൗജന്യം. പ്ലേസ്മെന്റ് സഹായം. ജോലി കിട്ടിയശേഷവും ആറുമാസം വരെ ധനസഹായം. ഇത്തരമൊരു തൊഴിൽപരിശീലന പദ്ധതിയെക്കുറിച്ച് എത്രപേർക്കറിയാം ? ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ നടത്തുന്ന തൊഴിൽനൈപുണ്യ പരിശീലന പദ്ധതിയാണിത്. മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്,

ഫീസില്ല. താമസ, ഭക്ഷണ ചെലവുകൾ സൗജന്യം. പ്ലേസ്മെന്റ് സഹായം. ജോലി കിട്ടിയശേഷവും ആറുമാസം വരെ ധനസഹായം. ഇത്തരമൊരു തൊഴിൽപരിശീലന പദ്ധതിയെക്കുറിച്ച് എത്രപേർക്കറിയാം ? ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ നടത്തുന്ന തൊഴിൽനൈപുണ്യ പരിശീലന പദ്ധതിയാണിത്. മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫീസില്ല. താമസ, ഭക്ഷണ ചെലവുകൾ സൗജന്യം. പ്ലേസ്മെന്റ് സഹായം. ജോലി കിട്ടിയശേഷവും ആറുമാസം വരെ ധനസഹായം. ഇത്തരമൊരു തൊഴിൽപരിശീലന പദ്ധതിയെക്കുറിച്ച് എത്രപേർക്കറിയാം ? ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ നടത്തുന്ന തൊഴിൽനൈപുണ്യ പരിശീലന പദ്ധതിയാണിത്. മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫീസില്ല. താമസ, ഭക്ഷണ ചെലവുകൾ സൗജന്യം. പ്ലേസ്മെന്റ് സഹായം. ജോലി കിട്ടിയശേഷവും ആറുമാസം വരെ ധനസഹായം. ഇത്തരമൊരു തൊഴിൽപരിശീലന പദ്ധതിയെക്കുറിച്ച് എത്രപേർക്കറിയാം ?

 

ADVERTISEMENT

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ നടത്തുന്ന തൊഴിൽനൈപുണ്യ പരിശീലന പദ്ധതിയാണിത്. മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്, ലോൺ പ്രോസസിങ് ഓഫിസർ എന്നീ ജോലികൾക്കായുള്ള പരിശീലന കോഴ്സുകളിലേക്കു ബിരുദധാരികൾക്ക് ഈമാസം 30 വരെ അപേക്ഷിക്കാം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതിയായതിനാൽ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കു മാത്രമാണ് അവസരം. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിലുള്ള എംഇഎസ് സെന്ററിലാണ് ഇരു കോഴ്സുകൾക്കും പരിശീലനം.

 

മെഡിക്കൽ റെക്കോർഡ്‌സ് അസിസ്റ്റന്റ്

ജോലി: കംപ്യൂട്ടർ പ്രോഗ്രാമുകളും ഫയലിങ് സിസ്റ്റങ്ങളും ഉപയോഗിച്ച് രോഗവിവരങ്ങൾ, പരിശോധനാഫലങ്ങൾ, രോഗ ലക്ഷണങ്ങൾ എന്നിവയടക്കമുള്ള മെഡിക്കൽ ഹിസ്റ്ററി രേഖപ്പെടുത്തുകയാണ് മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റിന്റെ പ്രധാന ഉത്തരവാദിത്തം.

ADVERTISEMENT

 

എവിടെയൊക്കെ: ആശുപത്രികൾ, മെഡിക്കൽ ഓഫിസുകൾ, ആരോഗ്യ വകുപ്പ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായുള്ള ഓഫിസ് ജോലിയാണിത്.

 

ആരോഗ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഐടി കമ്പനികൾ, മെഡിക്കൽ ഇൻഷുറൻസ് കമ്പനികൾ, സോഫ്റ്റ്‌വെയർ വെണ്ടർമാർ, മരുന്നു കമ്പനികൾ എന്നിങ്ങനെ ആരോഗ്യവിവരങ്ങൾ കൈകാര്യം ചെയ്യപ്പെടുന്ന എല്ലായിടത്തും മെഡിക്കൽ റെക്കോർഡ്‌സ് അസിസ്റ്റന്റിന്റെ സേവനം ആവശ്യമാണ്.

ADVERTISEMENT

 

മറ്റു ജോബ് റോളുകൾ: മെഡിക്കൽ റെക്കോർഡ്‌സ് ടെക്നിഷ്യൻ, മെഡിക്കൽ റെക്കോർഡ്‌സ് ആൻഡ് ഹെൽത്ത് ഇൻഫർമേഷൻ ടെക്നിഷ്യൻ, മെഡിക്കൽ കോഡർ, മെഡിക്കൽ ഡേറ്റാ അനലിസ്റ്റ്, എആർ കോളർ, മെഡിക്കൽ ബില്ലർ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തുടങ്ങിയ തസ്തികകളിലും ജോലി ചെയ്യാം.

 

വേതനം: ഇന്ത്യയിൽ 38,000 രൂപ വരെ മാസശമ്പളം ലഭിക്കാറുണ്ട്. യുഎസിൽ മാസം 5 ലക്ഷം രൂപ വരെയാണു വേതനം. 

 

കോഴ്സ് വിവരങ്ങൾ

മെഡിക്കൽ കോഡിങ്, സ്ക്രൈബിങ്, ട്രാൻസ്ക്രിപ്ഷൻ എന്നിവ ഉൾപ്പെട്ടിട്ടുള്ള കോഴ്സ് ആണിത്. പഠനം വിജയകരമായി പൂർത്തിയാക്കാൻ ചിട്ടയായ പഠനവും താൽപര്യവും ആവശ്യമാണ്. ആദ്യ തവണ പൂർത്തിയാക്കാനായില്ലെങ്കിൽ പിന്നീടു പരീക്ഷയെഴുതിയെടുക്കാനും അവസരമുണ്ട്.

 

ദൈർഘ്യം: 8 മാസം

സീറ്റ്: 275 ( ഇതിൽ 35 പേർ വീതമുള്ള 2 ബാച്ച് പ്രവേശനമായി. ബാക്കി 205 സീറ്റുകളിലാണ് ഇപ്പോൾ ഒഴിവുള്ളത്)

യോഗ്യത: ബിരുദം. (ബിഎസ്‌സി ബോട്ടണി / സുവോളജി അല്ലെങ്കിൽ പ്ലസ്ടു ബയോളജി സയൻസും ഏതെങ്കിലും ബിരുദവും ഉള്ളവർക്ക് മുൻഗണന).

 

ലോൺ പ്രോസസിങ് ഓഫിസർ

ജോലി: ബാങ്കിങ് മേഖലയിൽ.

വേതനം: തുടക്കത്തിൽ 17,000 രൂപവരെ. ജോലി കിട്ടിയാലും ആദ്യ 3 മാസം പരിശീലനമായിരിക്കും. ബാങ്കുകൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ, ലോൺ അനുവദിക്കാവുന്ന സന്ദർഭങ്ങൾ, തട്ടിപ്പുകൾ തുടങ്ങിയവയെല്ലാം വിശദമായി പഠിക്കേണ്ടതുണ്ട്. പരിശീലനത്തിനു ശേഷമുള്ള പരീക്ഷ തോറ്റാൽ പുറത്താകും.

കോഴ്സ് വിവരങ്ങൾ

ദൈർഘ്യം: 3 മാസം

സീറ്റ്: 35

യോഗ്യത: ബിരുദം (അക്കൗണ്ടിങ്, ഫിനാൻസിങ് ജോലികൾ ചെയ്തിട്ടുള്ളവർക്കു മുൻഗണന).

 

പ്രവേശനക്കടമ്പ

ആദ്യം ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. തുടർന്ന് കോഴ്സ് തിരിച്ചുള്ള രണ്ടാം ഘട്ട പരീക്ഷ. എംആർഎയ്ക്ക് ഏറെയും 5–10 ക്ലാസുകളിലെ അനാട്ടമി / ഫിസിയോളജി ചോദ്യങ്ങളാകും. ലോൺ പ്രോസസിങ് ഓഫിസർ കോഴ്സിന്റെ പരീക്ഷയിൽ നിത്യ ജീവിതവുമായി ബന്ധപ്പെട്ട കണക്കുകളാകും ചോദിക്കുക. 

 

ജോലിയിലുള്ള താൽപര്യവും അഭിരുചിയും അളക്കുന്ന ഇന്റർവ്യൂവുണ്ട്. ജോലിക്കു ചേരുമെന്ന് ഉറപ്പുണ്ടെങ്കിലേ പ്രവേശനം ലഭിക്കൂ. പ്രവേശനം നേടി 11-ാം ദിവസം ഓരോ വിദ്യാർഥിയെക്കുറിച്ചും സമഗ്ര റിപ്പോർട്ട് നൽകും. ജോലിയിൽ തുടരുന്നുണ്ടോയെന്നു 18 മാസം നിരീക്ഷിക്കാനുള്ള സമ്മതപത്രം ഒപ്പിടണം. കോഴ്സുകൾക്ക് ആധാർ അധിഷ്ഠിത ഹാജർ സംവിധാനവുമുണ്ട്.

അപേക്ഷാ ലിങ്ക്: https://forms.gle/7h9LpHuNGgUp4T8h6

 

കൂടുതൽ വിവരങ്ങൾക്ക് പേര്, പഞ്ചായത്ത്‌, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്കു മെസേജ് ചെയ്യുകയോ ഇതേ നമ്പറിൽ വിളിക്കുകയോ വേണം.

 

എംആർഎ കോഴ്സ് പാസാകുന്നവർക്ക് രാജ്യാന്തര  അംഗീകാരമുള്ള സെക്ടർ സ്കിൽ കൗ‍ൺസിൽസ് (എസ്എസ്‌സി) സർട്ടിഫിക്കറ്റ് ലഭിക്കും. ലോൺ പ്രോസസിങ് ഓഫിസർ കോഴ്സിനുശേഷം ബാങ്കിങ് മേഖലയിലെ ബിഎഫ്എസ്ഐ) സർട്ടിഫിക്കറ്റാകും ലഭ്യമാകുക. 

 

എംഎസ്‌സി സുവോളജി കഴിഞ്ഞാണ് ഈ കോഴ്സിനു ചേർന്നത്. പ്ലേസ്മെന്റ് ലഭിക്കുമെന്നതും വിദേശത്തും സാധ്യതകളുണ്ടെന്നതുമാണ് ആകർഷിച്ചത്.

സി.ലിജിമോൾ,

എംആർഎ വിദ്യാർഥി

 

Content Summary: Kudumbashree Employment through Skill Training and placement