പർവതാഹോരണത്തിലെ നിത്യവിസ്മയമാണ് 1964ൽ ജനിച്ച ഹ്യൂ ഹെർ. കനേ‍ഡിയൻ റോക്കി നിരയിലെ 11,627 അടി ഉയരമുള്ള കൊടുമുടി എട്ടാം വയസ്സിൽ കയറി. 17 വയസ്സായപ്പോഴേക്കും യുഎസ്സിലെ ഏറ്റവും മികച്ച മലകയറ്റക്കാരൻ. 1982ൽ മലകയറ്റത്തിനിടെ കൊടുംതണുപ്പിൽപ്പെട്ട് രോഗബാധിതനായി, ഇരുകാലുകളും മുട്ടിനു താഴെവച്ച്

പർവതാഹോരണത്തിലെ നിത്യവിസ്മയമാണ് 1964ൽ ജനിച്ച ഹ്യൂ ഹെർ. കനേ‍ഡിയൻ റോക്കി നിരയിലെ 11,627 അടി ഉയരമുള്ള കൊടുമുടി എട്ടാം വയസ്സിൽ കയറി. 17 വയസ്സായപ്പോഴേക്കും യുഎസ്സിലെ ഏറ്റവും മികച്ച മലകയറ്റക്കാരൻ. 1982ൽ മലകയറ്റത്തിനിടെ കൊടുംതണുപ്പിൽപ്പെട്ട് രോഗബാധിതനായി, ഇരുകാലുകളും മുട്ടിനു താഴെവച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പർവതാഹോരണത്തിലെ നിത്യവിസ്മയമാണ് 1964ൽ ജനിച്ച ഹ്യൂ ഹെർ. കനേ‍ഡിയൻ റോക്കി നിരയിലെ 11,627 അടി ഉയരമുള്ള കൊടുമുടി എട്ടാം വയസ്സിൽ കയറി. 17 വയസ്സായപ്പോഴേക്കും യുഎസ്സിലെ ഏറ്റവും മികച്ച മലകയറ്റക്കാരൻ. 1982ൽ മലകയറ്റത്തിനിടെ കൊടുംതണുപ്പിൽപ്പെട്ട് രോഗബാധിതനായി, ഇരുകാലുകളും മുട്ടിനു താഴെവച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പർവതാഹോരണത്തിലെ നിത്യവിസ്മയമാണ് 1964ൽ ജനിച്ച ഹ്യൂ ഹെർ. കനേ‍ഡിയൻ റോക്കി നിരയിലെ 11,627 അടി ഉയരമുള്ള കൊടുമുടി എട്ടാം വയസ്സിൽ കയറി. 17 വയസ്സായപ്പോഴേക്കും യുഎസ്സിലെ ഏറ്റവും മികച്ച  മലകയറ്റക്കാരൻ. 1982ൽ മലകയറ്റത്തിനിടെ കൊടുംതണുപ്പിൽപ്പെട്ട്  രോഗബാധിതനായി, ഇരുകാലുകളും മുട്ടിനു താഴെവച്ച് മുറിച്ചുകളയേണ്ടിവന്നു. അതോടെ ഹെർ പർവതങ്ങളിൽ നിന്നു വിടവാങ്ങിയതായി ലോകം തീരുമാനിച്ചു.

 

ADVERTISEMENT

പക്ഷേ ഹ്യൂ തീരുമാനിച്ചത് മറ്റൊന്ന്. ആ തീരുമാനം നടപ്പാക്കുകയും ചെയ്തു. കൃത്രിമക്കാലുകൾ സ്വയം ഡിസൈൻ ചെയ്ത്, അപകടത്തിനു മുൻപ് കയറിയതിനെക്കാൾ ഉയരങ്ങളിൽ കയറി. അപകടത്തിനു ശേഷം ഫിസിക്സിൽ ബിരുദവും പ്രശസ്തസ്ഥാപനമായ എംഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്  ബിരുദവും ഹാർവാർഡിൽ നിന്ന് പിഎച്ച്ഡിയും സമ്പാദിച്ചു. ബയോമെക്കട്രോണിക്സ് അടക്കമുള്ള മേഖലകളിലെ ഗവേഷണത്തിനു നേതൃത്വം. കംപ്യൂട്ടർനിയന്ത്രിത കാൽമുട്ടുൾപ്പെടെ ഭിന്നശേഷിക്കാർക്കുള്ള പല കൃത്രിമോപകരണങ്ങളും ഗവേഷണംവഴി ആവിഷ്കരിച്ചു ശ്രദ്ധേയനായി. അപകടത്തെ ശപിച്ച് നിഷ്ക്രിയനായി ജീവിതം തളളിനീക്കുന്നതിനു പകരം മനുഷ്യരാശിക്കു വേണ്ടി സേവനം അനുഷ്ഠിക്കുമെന്ന ദൃഢനിശ്ചയം. ഇതു ഹ്യൂ ഹെറിനെ വ്യത്യസ്തനാക്കി.

Photo Credit: REUTERS/Robert Galbraith

 

നാലു വയസ്സുവരെ സംസാരിക്കാൻ കഴിയാഞ്ഞ ആൽബർട്ട് ഐൻസ്റ്റൈന് 16–ാം വയസ്സിൽ സ്വിസ് പോളിടെക്നിക്കിലെ പ്രവേശനപ്പരീക്ഷ ജയിക്കാൻ കഴിഞ്ഞില്ല. അതോെട പുസ്തകം മടക്കിവച്ചിരുന്നെങ്കിൽ ലോകത്തിന് എത്ര വലിയ നഷ്ടമായിത്തീരുമായിരുന്നു! ഒരു തിരിച്ചടി തന്റെ ഭാവിയെ തകർക്കില്ലെന്ന ദൃഢവിശ്വാസം ആ വലിയ മനുഷ്യനെ രൂപപ്പെടുത്തി.

Photo Credit: AFP PHOTO / Justin TALLIS

 

ADVERTISEMENT

കംപ്യൂട്ടർ ലോകത്തെ നിത്യവിസ്മയമായ സ്റ്റീവ് ജോബ്സിനെ അദ്ദേഹം തന്നെ തുടങ്ങിയ ആപ്പിൾ കമ്പനി പിരിച്ചയച്ചു. ആ ബന്ധം തകർന്നെങ്കിലും മറ്റു വിജയങ്ങൾ വരിച്ച് ആപ്പിളിലേക്കു മടങ്ങി, അതിനെ ബിസിനസ് വിജയത്തിന്റെ  കൊടുമുടിയിലെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

 

ചരിത്രപുരുഷനായ എബ്രഹാം ലിങ്കൺ ബിസിനസിലും രാഷ്ട്രീയപ്രവർത്തനങ്ങളിലും ആവർത്തിച്ചു പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുകളിൽ പലവട്ടം തോറ്റു. പക്ഷേ ഉരുക്കിനെ തോൽപ്പിക്കുന്ന ദൃഢനിശ്ചയം അദ്ദേഹത്തെ 52–ാം വയസ്സിൽ അമേരിക്കൻ പ്രസിഡന്റെന്ന അത്യുന്നതസ്ഥാനത്തെത്തിച്ചു.

 

ADVERTISEMENT

ഹാരി പോട്ടർ എന്ന കഥാപാത്രംവഴി ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനു വായനക്കാരെ പുളകംകൊള്ളിച്ച ജെ കെ റൗളിങ് പറഞ്ഞ പ്രസിദ്ധവാക്യം : ‘പരക്കെ അറിയാവുന്ന ഏതു മാനദണ്ഡം വച്ചുനോക്കിയാലും, എനിക്കറിയാവുന്ന പരമപരാജയം  ഞാൻ തന്നെയായിരുന്നു.’  ഹാർവാർഡിൽ അവർ ചെയ്ത പ്രശസ്തപ്രസംഗത്തിലെ വരി. ഭർത്താവുപേക്ഷിച്ച് കൈക്കുഞ്ഞുമായി അലഞ്ഞ ജോലിയൊന്നുമില്ലാത്ത വനിത. ദൃഢനിശ്ചയത്തിലൂടെ മഹാവിജയം വരിച്ച ആവേകരമായ ജീവിതമാണ് റൗളിങ്ങിന്റെത്. അവരുടെ  ആദ്യപുസ്തകം (Harry Potter and the Philosopher's Stone) തിരസ്കരിച്ചത് ഒന്നല്ല, 12 പ്രസാധകർ. അത് അവരെ തളർത്തിയില്ല. തന്റേതെന്ന് നിശ്ചയമുണ്ടായിരുന്ന മേഖലയിൽ ഊർജ്ജം മുഴുവൻ കേന്ദ്രീകരിച്ച് പഴയ ടൈപ്‌റൈറ്ററും വലിയ ആശയവുമായ പ്രവർത്തിച്ചു എന്ന് റൗളിങ്.

 

തമിഴ്സിനിമാലോകത്തെ മുടുചൂടാമന്നനായ രജനീകാന്തിന് ഒൻപതാം വയസ്സിൽ അമ്മയെ നഷ്ടമായി. നടനെന്ന നിലയിൽ വിജയിക്കണമെന്ന് ബാല്യത്തിൽത്തന്നെ ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂലിക്കാരനും ബസ് കണ്ടക്റ്ററുമാകാനായിരുന്നു വിധി. അതിൽ തൃപ്തനാകാതെ സഹപ്രവർത്തകന്റെ സാമ്പത്തികസഹായത്തോടെ മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് യോഗ്യത േനടി. അവിടെ വച്ച് തമിഴ് സിനിമാസംവിധായകൻ കെ. ബാലചന്ദർ രജനിയെ കാണാനിടയായി. ബാംഗളൂരിൽ ജനിച്ചുവളർന്ന മറാത്തിഭാഷക്കാരനായ രജനിയോട് തമിഴ് സംസാരിച്ചു ശീലിക്കാൻ അദ്ദേഹം നിർദ്ദശിച്ചു. അനുസരിച്ചു. ഓരോ ഘട്ടത്തിലും ലക്ഷ്യം മനസ്സിൽവച്ച് ദൃഢനിശ്ചയത്തോടെ പ്രയത്നിച്ചു. അപൂർവരാഗങ്ങൾ എന്ന സിനിമയിൽ ബാലചന്ദർ അഭിനിയിപ്പിച്ചു. ശേഷം  ചരിത്രം. ജീവിച്ചിരിക്കുന്ന 25 ഇതിഹാസപുരുഷന്മാരിലൊരുവനായി രത്തൻ ടാറ്റ, മുകേശ് അംബാനി മുതലായവരോടൊപ്പം രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിൽ പ്രമുഖ ഇംഗ്ലിഷ് ചാനൽ രജനിയെയും ആദരിച്ചു. രജനി തന്റെ  വിജയത്തെ സൂചിപ്പിച്ചത് മഹാദ്ഭുതങ്ങൾ സംഭവിക്കുന്നുവെന്നാണ്.

 

പാവപ്പെട്ട അധ്യാപകന്റെ മകനായി ജനിച്ച്, 17–ാം വയസ്സിൽ വിദേശത്തെ പെട്രോൾ പമ്പ് ജീവനക്കാരനായി തുടക്കം കുറിച്ച ധീരുബായ് അംബാനി, റിലയൻസ് എന്ന ബിസിനസ് മഹാസാമ്രാജ്യം കെട്ടപ്പടുത്ത കഥ നിശ്ചയദാർഢ്യത്തിന്റെ നേർസാക്ഷ്യമത്രേ.

 

ദരിദ്രപശ്ചാത്തലത്തിൽ ജനിച്ച എപിജെ അബ്ദുൽ കലാം ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സാങ്കേതികവിദഗ്ധനും, തുടർന്ന് ഇന്ത്യയുടെ രാഷ്ട്രപതിയുമായി ഉയരുകയും  ചെയ്ത ആവേശകരമായ ജീവിതകഥ ഏവർക്കും പാഠപുസ്തകമാണ്.

 

മഹാനഗരങ്ങളിൽ നിറഞ്ഞുനിന്ന ക്രിക്കറ്റ് ലോകത്തെത്തി ടെസ്റ്റ്, ഏകദിനം, 20–20  എന്നീ മൂന്നു ഫോർമാറ്റുകളിൽ 332 തവണ ഇന്ത്യൻ ക്യാപ്റ്റനായി റിക്കോർഡ് രചിച്ച്, ഇതിഹാസതാരമായ എം. എസ്. ധോണി ജനിച്ചുവളർന്നത് റാഞ്ചിയിൽ. അങ്ങനെയൊരാൾക്ക് ഇന്ത്യൻ ക്രിക്കറ്റിലെ അത്യുന്നതസ്ഥാനങ്ങളിലേക്ക് ഉയരുക എളുപ്പമല്ല. എതിർസാഹചര്യങ്ങളെയെല്ലാം കളിയിലെ അസാധാരണവൈഭവം കൊണ്ടു മാത്രം മറികടന്ന ‘ക്യാപ്റ്റൻ കൂൾ’ എക്കാലത്തെയും  ഇതിഹാസതാരങ്ങളിലൊരാളായി വളർന്നത് വിസ്മയകരം.

 

മാതൃകയ്ക്ക് ചില ജീവിതങ്ങളെപ്പറ്റി സൂചിപ്പിച്ചെന്നു മാത്രം. ഗാന്ധിജി, സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായി പട്ടേൽ, ജവാഹർലാൽ നെഹ്രു, ലാൽ–ബാൽ–പാൽ (ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ദാദാഭായ് നവറോജി, ബിപിൻ ചന്ദ്ര പാൽ), സി. രാജഗോപാലാചാരി, താത്യാ ടോപേ (Tatya Tope / Tantia Tope), റാണി ലക്ഷ്മീ ബായ് (ഝാൻസി റാണി) എന്നു തുടങ്ങി എത്രയോ അത്യൂജ്ജ്വല താരങ്ങളുടെ ദൃഢനിശ്ചയത്തോടെയുള്ള ത്യാഗനിർഭരമായ സേവനംവഴിയാണ് അതിശക്തരായ ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാൻ നമുക്കായത്! ഇടയ്ക്കു പതറുന്നവർക്ക് മഹാവിജയങ്ങൾ നേടാനാവില്ല,

 

ദൃഢനിശ്ചയത്തോടെ പ്രയത്നിക്കുന്നവർക്ക് പൊതുവേ ചില ശീലങ്ങൾ കാണും.

•        ലക്ഷ്യം എത്ര കഠിനമാണെങ്കിലും പിടിവിടില്ല

•        തിരിച്ചടികളെ അവഗണിച്ച് ആത്മവിശ്വാസത്തോടെ മുന്നേറും. കാറ്റത്തു വളഞ്ഞുതാഴുന്ന മുള വീണ്ടും നിവരുമല്ലോ

•        വിമർശനം, പരിഹാസം, തിരസ്കാരം എന്നിവയെ ‌പേടിക്കില്ല. അന്യരുടെ അംഗീകാരത്തിനായി കാത്തുനിൽക്കില്ല.

•        പഴയ വിശ്വാസങ്ങളുടെ തടവറയിൽ കിടക്കില്ല

•        ക്ഷമ കൈമുതലായിരിക്കും

 

‘എത്തേണ്ടതാമിടത്തെത്തിയാലും ശരി, മധ്യേ മരണംവിഴുങ്ങിയാലും ശരി  മുന്നോട്ടു തന്നെ നടക്കും വഴിയിലെ മുള്ളുകളൊക്കെച്ചവിട്ടി മെതിച്ചു ഞാൻ’ എന്ന വള്ളത്തോൾവരികൾ ഒരിക്കൽക്കൂടി നമുക്ക് ഓർക്കാം.

 

Content Summary: Ulkazhcha Career Column By BS Warrier