ചില ലക്ഷ്യങ്ങളിലേക്കെത്താനുള്ള നിമിത്തങ്ങളായി ചിലർ മാറാറുണ്ട്. യുഎഇ പൗരനായ മാനേജരുടെ അഭിനയ മോഹം എന്ന ലക്ഷ്യം സഫലമാകാൻ താനൊരു നിമിത്തമായതിനെക്കുറിച്ചു പറയുകയാണ് യുഎഇയിൽ ഗ്രാഫിക് ഡിസൈനറായ ജിമ്മി ജോസഫ്. തന്റെ ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ:..Jimmy Joseph Memoir Work Experience Series, Career Guru

ചില ലക്ഷ്യങ്ങളിലേക്കെത്താനുള്ള നിമിത്തങ്ങളായി ചിലർ മാറാറുണ്ട്. യുഎഇ പൗരനായ മാനേജരുടെ അഭിനയ മോഹം എന്ന ലക്ഷ്യം സഫലമാകാൻ താനൊരു നിമിത്തമായതിനെക്കുറിച്ചു പറയുകയാണ് യുഎഇയിൽ ഗ്രാഫിക് ഡിസൈനറായ ജിമ്മി ജോസഫ്. തന്റെ ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ:..Jimmy Joseph Memoir Work Experience Series, Career Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ലക്ഷ്യങ്ങളിലേക്കെത്താനുള്ള നിമിത്തങ്ങളായി ചിലർ മാറാറുണ്ട്. യുഎഇ പൗരനായ മാനേജരുടെ അഭിനയ മോഹം എന്ന ലക്ഷ്യം സഫലമാകാൻ താനൊരു നിമിത്തമായതിനെക്കുറിച്ചു പറയുകയാണ് യുഎഇയിൽ ഗ്രാഫിക് ഡിസൈനറായ ജിമ്മി ജോസഫ്. തന്റെ ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ:..Jimmy Joseph Memoir Work Experience Series, Career Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ലക്ഷ്യങ്ങളിലേക്കെത്താനുള്ള നിമിത്തങ്ങളായി ചിലർ മാറാറുണ്ട്. യുഎഇ പൗരനായ മാനേജരുടെ അഭിനയ മോഹം എന്ന ലക്ഷ്യം സഫലമാകാൻ താനൊരു നിമിത്തമായതിനെക്കുറിച്ചു പറയുകയാണ് യുഎഇയിൽ ഗ്രാഫിക് ഡിസൈനറായ ജിമ്മി ജോസഫ്. തന്റെ ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ മാനേജരെപ്പറ്റി ജിമ്മി പറയുന്നു...

 

ADVERTISEMENT

ഞാൻ നിമിത്തങ്ങളിൽ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന നല്ലതും ചീത്തതും ആയ എല്ലാ സംഭവങ്ങൾക്കു പിന്നിലും ഒരു കാരണം ഉണ്ടാവും. അതൊരു പ്രപഞ്ച സത്യം ആണ്. ഞാൻ അതിൽ അടിയുറച്ചു വിശ്വസിക്കുന്നു. 2006 ൽ ആണ് ഞാൻ യുഎഇയിലെത്തുന്നത് എത്തുന്നത്. അഞ്ചാറു വർഷം ചില പ്രൈവറ്റ് കമ്പനികളിൽ ജോലിചെയ്ത എനിക്ക് 2012 ൽ യുഎഇ ഫെഡറൽ ഗവൺമെന്റ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷനായ ഹയർ കോളജസ് ഓഫ് ടെക്നോളജിയിൽ സീനിയർ ക്രിയേറ്റീവ് ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടി. ഒരു എമിറാത്തി ആയിരുന്നു എന്റെ മാനേജർ. നല്ല മനുഷ്യൻ, നല്ല പെരുമാറ്റം, ഒരു തരത്തിലുള്ള ശല്യവും ഇല്ല. അങ്ങനെ ആസ്വദിച്ചു ജോലി ചെയ്തു പോകുന്ന കാലം. ദേ പുള്ളിയെ വേറെ ഒരു ഡിപ്പാർമെന്റിലേക്ക് മാറ്റി. വേറേ ഒരു മാനേജർ വരുന്നതിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പക്ഷേ നമ്മളെ മനസ്സിലാക്കി നമ്മുടെ ജോലിയിൽ കുറച്ചു സ്വാതന്ത്ര്യം തരുന്ന ഒരാൾ ആണെങ്കിൽ അതിന്റെ സുഖം വേറെ തന്നെ ആണല്ലോ. പ്രത്യേകിച്ചും നമ്മൾ ഒരു ക്രിയേറ്റീവ് മേഖലയിൽ ആണ് ജോലി ചെയ്യുന്നതെങ്കിൽ. 

‘ഷവർമ’ എന്ന ഷോർട് ഫിലിം നിന്നുളള രംഗം

 

അങ്ങനെ പുതിയ മാനേജർ വന്നു. അദ്ദേഹവും ഒരു എമിറാത്തി ആയിരുന്നു– ഹാലിം കായിദ്. അദ്ദേഹം ജോയിൻ ചെയ്ത ദിവസം വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ കുറച്ചു ലേറ്റ് ആയി ആണ് ഓഫിസിൽ എത്തിയത്. ഞാൻ സീറ്റിൽ വന്നിരുന്ന് നിമിഷങ്ങൾക്കകം അദ്ദേഹം എന്റെ ക്യാബിനിലേക്കു വന്നു. സ്വയം പരിചയപ്പെടുത്തി. സാധാരണ തിരിച്ചാണ് സംഭവിക്കേണ്ടതും സംഭവിക്കുന്നതും. എന്തായാലും പഴയ മാനേജരെക്കാൾ എനിക്ക് ഹലീമിനോട് വ്യക്തിപരമായ അടുപ്പം തോന്നി. അതിനുള്ള പല കാരണങ്ങളിൽ ഒന്ന് പുള്ളിക്കാരനും കരിയർ തുടങ്ങിയത് ഒരു ഗ്രാഫിക് ഡിസൈനർ ആയിട്ടായിരുന്നു എന്നതായിരുന്നു. അങ്ങനെ ഞങ്ങൾ കുറേ സംസാരിച്ചു. നിന്നെക്കുറിച്ച് ഞാൻ നേരത്തെ കേട്ടിട്ടുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി. എങ്ങനെ എന്നു ചോദിച്ചപ്പോൾ നീ ചെയ്ത ഷോർട്ട് ഫിലിംസ് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്, വളരെ നന്നായിട്ടുണ്ട്, ഇനി എന്നാണ്  പുതിയ ഷോർട്ട് ഫിലിം ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഉടനെ തന്നെ ഉണ്ടാവും എന്നു ഞാൻ മറുപടിയും കൊടുത്തു. 

 

ADVERTISEMENT

ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ പുതിയ ഷോർട്ട് ഫിലിമിന്റെ കഥ റെഡിയായി. കാസ്റ്റിങ് ആയി. ഷൂട്ട് തീയതിയും ഫിക്സ് ചെയ്തു. സാധാരണ എന്റെ ഷോർട്ട് ഫിലിംസ് എല്ലാം രണ്ടോ മൂന്നോ വീക്കെൻഡിൽ മാത്രം ആയിരുന്നു ഷൂട്ട്. പക്ഷേ ഇത്തവണ സിനിമാ താരം കൊച്ചു പ്രേമനാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. അതിനാൽ നാലഞ്ചു ദിവസം തുടർച്ചയായി ആയി ഷൂട്ട് ചെയ്തു തീർക്കാം എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ഷൂട്ടിന് വേണ്ട എല്ലാം സെറ്റ് ആക്കിയ ശേഷം ഞാൻ മാനേജർ ഹലീമിന്റെ അടുത്ത് ചെന്ന് ലീവിന്റെ കാര്യം പറഞ്ഞു. നാലഞ്ചു ദിവസം തുടർച്ചയായി ലീവ് എടുക്കുന്നത് പൊതുവേ മേലുദ്യോഗസ്ഥർ സമ്മതിക്കാത്ത കാര്യം ആണ്. പിന്നെ ഹാലിം എന്റെ കൂടെ നിൽക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല.

 

‘‘I don't care about how many days you are going to take leave’’ എന്നാണ് ഹാലിം പറഞ്ഞത്. കൊള്ളാലോ വീഡിയോൺ എന്ന ഭാവത്തിൽ ഇരിക്കുന്ന എന്റെ നേരെ ഹലീമിന്റെ ചോദ്യം. ‘‘Tell me the story of your new short film’’ എനിക്കാണേൽ എന്റെ ടീമിൽ ഉള്ളവർ അല്ലാതെ ആരോടും കഥ പറയുന്നത് ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ ഒഴിഞ്ഞു മാറാൻ ശ്രമിച്ച എന്റെ ശ്രമങ്ങൾ എല്ലാം വിഫലം ആയി. ഒടുവിൽ ഞാൻ കഥ ഹലീമിനോട് പറഞ്ഞു. Superb ! Excellent! I love it! എന്നാണ് കഥ കേട്ട ഉടൻ ഹാലിം പറഞ്ഞത്. ആ കമന്റ്സ് എന്റെ കോൺഫിഡൻസ് വല്ലാതെ കൂട്ടി. 

 

ADVERTISEMENT

Thank You  എന്ന് ഞാൻ പറഞ്ഞു തീർത്തതും പുള്ളിയുടെ അടുത്ത ചോദ്യം

 

ഹാലിം : ‘‘Who is going to do the emirati character in the short film’’?

 

ഞാൻ: എന്റെ ഒരു ഫ്രണ്ട് ആണ്.

 

ഹാലിം: മലബാറി?

ജിമ്മി ജോസഫ്

 

ഞാൻ: അതെ. എന്തേ?

 

ഹാലിം: ‘‘No way...it should be done by an emirati, otherwise it won't look good’’.

 

ഞാൻ: ശരിയാണ്. പക്ഷേ നടക്കുന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറയൂ ഹാലിം.

 

ഹാലിം: ‘‘Ofcourse you can get an emirati for doing that character’’.

 

ഞാൻ: ഓക്കേ ശരി ഞാൻ ശ്രമിച്ചു നോക്കട്ടെ.

 

ഹാലിം: ‘‘No, you don't have to try....I will do that character’’

 

ഇയാൾക്ക് വട്ടാണോ എന്ന് ഞാൻ ആലോചിച്ചു. ആ ചിന്തയിൽ കൂടുതൽ വിരാജിക്കാൻ പുള്ളി എന്നെ സമ്മതിച്ചില്ല. ഹാലിം 1995 ൽ മറ്റോ ഷോർട്ട് ഫിലിം ചെയ്ത ആൾ ആണ് എന്ന് എന്നോട് പറഞ്ഞു (പുള്ളിക്കാരൻ പറഞ്ഞ വർഷം ഞാൻ കൃത്യമായി ഓർക്കുന്നില്ല ). അതായതു ഞാൻ ഷോർട്ട് ഫിലിം എന്ന വാക്ക് കേൾക്കുന്നതിന് വർഷങ്ങൾക്കു മുൻപേ എന്ന് പറയേണ്ടി വരും. ഞാൻ എന്തു പറയണം എന്ന് അറിയാതെ ഇരുന്നു. ഒടുവിൽ അത് സംഭവിച്ചു. 

 

ഹാലിം എന്റെ ‘ഷവർമ’ എന്ന ഷോർട് ഫിലിമിലെ അറബാബ് ആയി മാറി. ഷോർട് ഫിലിം കണ്ട ആരും തന്നെ അതിലെ വ്യത്യസ്തനായ അറബാബിനെ മറക്കാൻ വഴിയില്ല.  ഇന്നിപ്പോൾ ഷവർമ എന്ന ഷോർട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ടിട്ട് മലയാളത്തിലെ ഒരു ഡയറക്ടർ തല്ലുമാല എന്ന സിനിമയിൽ അദ്ദേഹത്തെ അഭിനയിപ്പിക്കാൻ വിളിച്ചിരിക്കുന്നു. അദ്ദേഹം അതിലെ വേഷം ഭംഗി ആയി ചെയ്തു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഒരുപക്ഷേ മലയാള സിനിമയിൽ അഭിനയിക്കുന്ന ആദ്യ യുഎഇ പൗരൻ ആവും ഹലിം. ‘ഷവർമ’ എന്ന ഷോർട് ഫിലിം അതിനൊരു നിമിത്തം ആയതാവാം.

 

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Guru Work Experience Series - Jimmy Joseph Memoir