നാലാം ക്ലാസുകാരി അന്ന് നേരത്തേ സ്കൂളിൽനിന്നെത്തി. കാരണം അമ്മ ചോദിച്ചു. ഒന്നുമില്ലെന്ന് അവൾ പറഞ്ഞു. പക്ഷേ കുട്ടിയുടെ വാടിയ മുഖം കണ്ട അമ്മയ്ക്ക് എന്തോ തകരാറുണ്ടെന്നു മനസ്സിലായി. പക്ഷേ പ്രതികരിച്ചില്ല...Ulkazhcha, Motivational Coulmn, B.S. Warrier

നാലാം ക്ലാസുകാരി അന്ന് നേരത്തേ സ്കൂളിൽനിന്നെത്തി. കാരണം അമ്മ ചോദിച്ചു. ഒന്നുമില്ലെന്ന് അവൾ പറഞ്ഞു. പക്ഷേ കുട്ടിയുടെ വാടിയ മുഖം കണ്ട അമ്മയ്ക്ക് എന്തോ തകരാറുണ്ടെന്നു മനസ്സിലായി. പക്ഷേ പ്രതികരിച്ചില്ല...Ulkazhcha, Motivational Coulmn, B.S. Warrier

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലാം ക്ലാസുകാരി അന്ന് നേരത്തേ സ്കൂളിൽനിന്നെത്തി. കാരണം അമ്മ ചോദിച്ചു. ഒന്നുമില്ലെന്ന് അവൾ പറഞ്ഞു. പക്ഷേ കുട്ടിയുടെ വാടിയ മുഖം കണ്ട അമ്മയ്ക്ക് എന്തോ തകരാറുണ്ടെന്നു മനസ്സിലായി. പക്ഷേ പ്രതികരിച്ചില്ല...Ulkazhcha, Motivational Coulmn, B.S. Warrier

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലാം ക്ലാസുകാരി അന്ന് നേരത്തേ സ്കൂളിൽനിന്നെത്തി. കാരണം അമ്മ ചോദിച്ചു. ഒന്നുമില്ലെന്ന് അവൾ പറഞ്ഞു. പക്ഷേ കുട്ടിയുടെ വാടിയ മുഖം കണ്ട അമ്മയ്ക്ക് എന്തോ തകരാറുണ്ടെന്നു മനസ്സിലായി. പക്ഷേ പ്രതികരിച്ചില്ല.

രാത്രിയിൽ  അമ്മയോടൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ കുട്ടി മനസ്സു തുറന്നു.  ഓരോ കുട്ടിയുടെയും മോഹം എന്തെന്നു പറഞ്ഞ് വിശദീകരിക്കാൻ അദ്ധ്യാപകൻ നിർദ്ദേശിച്ചിരുന്നു.  ഡോക്ടറാകണം, അദ്ധ്യാപകനാകണം, വിമാനപൈലറ്റാകണം, നേവൽ ഓഫീസറാകണം എന്നെല്ലാം ഓരോരുത്തരും പറഞ്ഞു. ഓരോന്നും കേൾക്കുമ്പോൾ കുട്ടികൾ കൈയടിച്ചു. വിജയിക്കട്ടെ എന്ന് ആശംസിച്ചു. 

ADVERTISEMENT

നമ്മുടെ കുട്ടിയുടെ ഊഴമെത്തി. ‘ലോകത്തിൽ വലിയ മാറ്റം വരുത്തുന്ന എന്തെങ്കിലും ചെയ്യണം’ എന്നാണ് അവൾ പറഞ്ഞത്. കൂട്ടുകാരെല്ലാം അവളെ പരിഹസിച്ചുചിരിച്ചു. ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്താൻ പരിശ്രമിക്കുന്നത് മഹത്തായ കാര്യമാണെന്ന് ഏതാനും ദിവസംമുൻപ് അമ്മ അവളോടു പറഞ്ഞിരുന്നു. ബുദ്ധന്റെയും ഗാന്ധിയുടെയും മറ്റും കഥകൾ വിശദീകരിച്ചിട്ടുമുണ്ടായിരുന്നു. അതും മനസ്സിൽ വച്ചാണ് കുട്ടി  തന്റെ ആഗ്രഹം തുറന്നുപറ‍ഞ്ഞത്. പക്ഷേ പറഞ്ഞുതീരുന്നതിനുമുൻപു  തന്നെ ഒരു കുട്ടി എഴുന്നേറ്റ് ‘ഒരു തരി മാത്രമായ നിനക്ക് ജീവിതകാലത്ത് അതു സാദ്ധ്യമല്ല’ എന്നു വ്യക്തമാക്കി. കുട്ടികളെല്ലാം ആർത്തുചിരിച്ച് കൈയടിച്ചു. മനസ്സു മടുത്ത അവൾ അദ്ധ്യാപകനോട് അനുമതി വാങ്ങി വീട്ടിലേക്കു  മടങ്ങി.

അമ്മ കുട്ടിയെ സമാധാനിപ്പിച്ചു. ലോകത്തു മാറ്റം വരുത്താൻ പുറപ്പെട്ടവരെയെല്ലാം ജനങ്ങൾ തുടക്കത്തിൽ പരിഹസിച്ചിട്ടുണ്ട്, എതിർത്തിട്ടുണ്ട്. മഹാമനുഷ്യരുടെ ജീവിതകഥകൾ വായിച്ചു പഠിക്കുക. തിരിച്ചടികളെയും തടസ്സങ്ങളെയും എതിർപ്പുകളെയും അതിജീവിച്ചവരാണ് വൻനേട്ടങ്ങൾ കൈവരിച്ചവരെല്ലാം. ‘ച‌െറിയ തരിയായ നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല’ എന്ന് സൂചിപ്പിച്ചവരോട് നീ നാളെ കൊളറാഡോ വണ്ടിന്റെ കഥ പറഞ്ഞു കേൾപ്പിക്കുക. കുട്ടിക്ക്  ജിജ്ഞാസ. ഉടൻ കേൾക്കണം ആ കഥ.

മഹാവനങ്ങളുള്ള അമേരിക്കൻ സംസ്ഥാനമാണ് കൊളറാഡോ. റോക്കി പർവതനിര ഇതിലും വ്യാപിച്ചിരിക്കുന്നു. 14,000 അ‍ടിയിലേറെ ഉയരമുള്ള ലോങ്സ് കൊടുമുടിയുടെ താഴ്‌വരയിൽ നാനൂറു വർഷത്തിലേറെ പഴക്കമുള്ള ഭീമാകാരമായ വൃക്ഷത്തിന്റെ  അവശിഷ്ടമുണ്ട്. വലിയ ചരിത്രമുള്ള വൃക്ഷം. 14 തവണ അതിൽ ഇടിവെട്ടി. പക്ഷേ, വൃക്ഷം തകർന്നില്ല. നാലു നൂറ്റാണ്ടിലേറെ പല കൊടുംകാറ്റുകളെയും ഹിമപ്രവാഹങ്ങളെയും ചെറുത്തുനിന്നു. പക്ഷേ, ഇന്ന് അവശേഷിക്കുന്നത് വെറും മരക്കുറ്റി. എങ്ങനെയാണ് മഹാപ്രതാപമെല്ലാം നശിച്ചത്? ആരാണ് നശിപ്പിച്ചത്? ഉത്തരം കേട്ടാൽ നാം വിസ്മയിക്കും. ഏതാനും ചെറുവണ്ടുകൾ. കൊടിയ പ്രകൃതിശക്തികളുടെ ആക്രമണങ്ങളെ അതിജീവിച്ച മഹാവൃക്ഷത്തെ തകർക്കാൻ ഈ നിസ്സാരജീവികൾക്കു കഴിഞ്ഞു.

വണ്ടുകൾ മരത്തിന്റെ പുറംതൊലി തുരന്നുകയറി ഉൾഭാഗമെല്ലാം ക്രമേണ കാർന്നുതിന്നു. ഒടുവിൽ മരം നിലംപൊത്തി. രണ്ടു വിരലുകൾക്കിടയിൽ വച്ച് ആർക്കും ഞെരിച്ചുകൊല്ലാവുന്ന ചെറുജീവിക്ക് എത്ര വലിയ നാശം വരുത്താൻ കഴിഞ്ഞു! ആരും നിസ്സാരരല്ല. ചെറിയ പെൺകുട്ടിക്കും വലിയ പലതും കാലക്രമത്തിൽ സ്ഥിരപരിശ്രമവും നിശ്ചയദാർഢ്യവുംവഴി നേടാനാവുമെന്ന് അമ്മ കുട്ടിയെ ബോധ്യപ്പെടുത്തി. കുട്ടിക്കു സമാധാനമായി. ആവേശഭരിതയായ അവൾ പിറ്റേന്ന് ക്ലാസിലെത്തി, കൊളറാഡോ മരത്തിന്റെ കഥ മറ്റു കുട്ടികളുമായി പങ്കുവച്ചു. തലേന്നു പരിഹസിച്ച പലർക്കും അതു വേണ്ടായിരുന്നില്ലെന്നു തോന്നി. ചെറിയവർക്കും വലിയ നേട്ടങ്ങൾ കൈവരിക്കാമെന്നു ബോധ്യപ്പെടുത്തുന്ന കുട്ടിക്കഥകൾ പലതുമുണ്ട്്.

ADVERTISEMENT

ആനയെ തോൽപ്പിച്ച  എറുമ്പിന്റെ കഥ മിക്ക കുട്ടികൾക്കുമറിയാം. സ്വന്തം വലുപ്പത്തിൽ അഹങ്കരിച്ചിരുന്ന കൊമ്പനാന കാട്ടിലെ  മറ്റെല്ലാ മൃഗങ്ങളെയും പുച്ഛിച്ചിരുന്നു. കാട്ടിലെ എറുമ്പിൻകുടുംബം കാലത്ത് ആഹാരം തേടി വരിവരിയായി പോകും. അന്തിക്കു തീറ്റയുമായി മടങ്ങിവരും. യാത്രയ്ക്കിടയിൽ ആനയുടെ ക്രൂരവിനോദങ്ങൾ എറുമ്പുകൾ ശ്രദ്ധിക്കാറുണ്ട്.

ഒരുനാൾ സന്ധ്യയ്ക്ക് ആഹാരവുമായി മടങ്ങുന്ന എറുമ്പുകളുടെ നേർക്ക് ആന വെള്ളം ചീറ്റിച്ചു. എറുമ്പുകൾ നാലുപാടും ചിതറി. ചെറിയ ഒരെറുമ്പു ചോദിച്ചു, ‘കുറെക്കൂടെ മര്യാദയ്ക്കു പെരുമാറിക്കൂടേ? അന്യരെ ഇങ്ങനെ ഉപദ്രവിക്കണോ?.’

ഇതുകേട്ടു കോപിച്ച ആന : ‘മിണ്ടാതിരിക്കെടാ പീക്രി എറുമ്പേ! ഇനി വായ് തുറന്നാൽ നിന്നെ ഞാൻ ചവിട്ടിയരയ്ക്കും.’ പേടിച്ച എറുമ്പ് മിണ്ടാതെ കടന്നുപോയി. പക്ഷേ അഹങ്കാരിായ ആനയെ പാഠം പഠിപ്പിക്കണമെന്ന് മനസ്സിലുറച്ചു. രാത്രിയിൽ തിരികെയെത്തിയപ്പോൾ, ആന സുഖനിദ്രയിൽ. എറുമ്പ് സാവധാനം തുമ്പിക്കൈയ്ക്കുള്ളിൽ ഇഴഞ്ഞുകയറി, കടി തുടങ്ങി. ആന ഉണർന്നു. കടി സഹിക്കാൻവയ്യാതെ, എറുമ്പിനെ പുറത്താക്കാൻ പഠിച്ചപണി പതിനെട്ടും നോക്കി. ആന അക്കാര്യത്തിൽ പരാജയപ്പെട്ടു. എറുമ്പ് കടി തുടർന്നു. നിസ്സാരനായ എറുമ്പിനെതിരെ ഒരു ചുക്കും ചെയ്യാൻ കഴിയാഞ്ഞ ആന അയഞ്ഞു. എറുമ്പിനോടു മാപ്പു ചോദിച്ചു.

‘വലിയ കൊമ്പനാനച്ചേട്ടാ, ഇപ്പോൾ മനസ്സിലായോ അന്യരെ ഉപദ്രവിക്കുമ്പോൾ അവർക്കുണ്ടാകുന്ന വേദന? ഇനി മേലാൽ അത്തരം പണി കാണിക്കില്ലെന്ന് ഉറപ്പു തന്നാൽ ഞാൻ കടിനിർത്തി മടങ്ങാം.’

ADVERTISEMENT

‘എനിക്കെല്ലാം മനസ്സിലായെടാ!. എന്നെ ഒന്ന് വിട്. മേലാൽ അത്തരം കുരുത്തക്കേടൊന്നും ഞാൻ കാണിക്കില്ല. ഉറപ്പ്. ഇപ്പോൾ നീ എനിക്കു മാപ്പു താ.’ ആനയോട് സഹതാപം തോന്നിയ എറുമ്പ് നല്ല പാഠം പഠിപ്പിച്ചു മടങ്ങി.

Representative Image. Photo Credit : Yuganov Konstantin / Shutterstock.com

ഇനി മറ്റൊരു കഥ. ആറു മുഴവും ഒരു ചാണും ഉയരമുള്ള ഗോലിയാത്ത് എന്ന ഭീകരൻ. ഫെലിസ്തിയരുടെ മല്ലനാണയാൾ. ഓടുകൊണ്ടുള്ള തൊപ്പിയും കാൽച്ചട്ടയും കുന്തവും മറ്റുമായി യുദ്ധത്തിനു വന്ന് ഇസ്രായേല്‍ നിരകളെ വെല്ലുവിളിച്ചു ഭയപ്പെടുത്തി. പല യോദ്ധാക്കളും പേടിച്ചു മടങ്ങിയപ്പോൾ, കേവലം ബാലനായ ദാവീദ് ഒരു കല്ലെടുത്ത് കവിണിയിൽ വച്ച് ഗോലിയാത്തിന്റെ നെറ്റിയിൽ എറിഞ്ഞുകൊള്ളിച്ച് അയാളെ വീഴ്ത്തി. തുടർന്ന് അയാളെ വധിച്ചു. (ബൈബിള്‍, പഴയ നിയമം, 1 സാമുവല്‍ : 17). പല വലിയവർക്കും ചെയ്യാനാവാത്തത് ചെറുബാലനുകഴിഞ്ഞു.

ഇല്ക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്നത്ര ചെറിയ കൊറോണ വൈറസ് രണ്ടു വർഷത്തോളം രാഷ്ട്രത്തലവന്മാരെയടക്കം മനുഷ്യരാശിയെ ഒന്നടങ്കം കഷ്ടപ്പെടുത്തിയില്ലേ?

ചെറുതെന്നു കരുതി ഒന്നിനെയും അവഗണിക്കാൻ കഴിയില്ല. ജീവനും മരണവും തമ്മിലുള്ള വിടവ് കേവലമൊരു ശ്വാസം മാത്രമല്ലേ? നിങ്ങൾ ‌ചെറുകാര്യങ്ങൾ എത്ര ഭംഗിയായി ചെയ്യുന്നെന്നു നോക്കി, വലിയ കാര്യങ്ങൾ എങ്ങനെ ചെയ്യുമെന്ന് അന്യർ വിലയിരുത്തുമെന്ന് ഓർക്കുക.

‘ഏതു സ്വരലയവും ഒരു ചെറുനോട്ടിൽ തുടങ്ങുന്നു, അഗ്നിജ്വാലയും ഒരു തീപ്പൊരിയിൽ തുടങ്ങുന്നു, ഏത്  ഉദ്യാനവും ഒരു പുഷ്പത്തിൽ തുടങ്ങുന്നു, എത്ര മഹത്തായ കൃതിയും ഒരു വരയിൽ തുടങ്ങുന്നു’ എന്ന് മറ്റ്ഷോണ എന്ന കനേഡിയൻ ഫിലോസഫർ. ഏറ്റവും കാര്യക്ഷമമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, നിരവധി ചെറുകാര്യങ്ങൾ ഓരോന്നായി ചെയ്തിട്ടുണ്ടാവും.

ഉറക്കം കെടുത്തുമ്പോൾ കൊതുകു ചെറുതെന്നു തോന്നുകില്ല. ഒരു ആപ്പിൾ കാരണമാണ് വലിയ ട്രോജൻ യുദ്ധമുണ്ടായത് – കലഹദേവതയായ എറിസ് കൊണ്ടുവന്ന സുവർണ ആപ്പിൾ. ഭാഷയ്ക്ക് apple of discord  എന്ന വലിയ ശൈലിയും കിട്ടി.

ഷേക്സ്പിയറുടെ വലിയ പല നാടകങ്ങളും ചുറ്റിത്തിരിയുന്നത് ചില ചെറിയ സാധനങ്ങളിലാണ്. ഒഥല്ലോയിലെ കൈലേസ്, മെർച്ചന്റ് ഓഫ്  വെനിസിലെ ഒരു പൗണ്ട് മാംസം, ജൂലിയസ് സീസറിൽ വിൽപ്പത്രമെഴുതിയതെന്ന് ആന്റണി പറയുന്ന തുകൽക്കടലാസ്. കാളിദാസശാകുന്തളം തിരിയുന്നത് ഒരു മോതിരത്തിലാണല്ലോ.

ചെറുതെന്നു കരുതി, ഒന്നിനെയും തഴയാതിരിക്കാം.

Content Summary : Ulkazhcha - Motivational Coulmn by B.S. Warrier - Never Give Up Believing In Yourself