വാണിജ്യരംഗത്ത് അതിവേഗം വളർന്നുവരുന്ന പുതിയ‌ സാങ്കേതികവിദ്യയാണു ബ്ലോക്ചെയിൻ. റിക്കോർഡുകളുടെ വലിയ ശേഖരം സൂക്ഷിച്ചു പരിപാലിക്കുന്നത് ഒഴിവാക്കാനും അതുവഴി ചെലവു കുറയ്ക്കാനും ബ്ലോക്ചെയിൻ സഹായിക്കും. ഈ രംഗത്തെ പ്രഫഷനലുകളുടെ ആവശ്യവും വേഗം വർധിച്ചുവരുന്നു. രേഖ സൂക്ഷിക്കുന്ന പുതിയകാല രീതി ഒരു ഇടപാടിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാണിജ്യരംഗത്ത് അതിവേഗം വളർന്നുവരുന്ന പുതിയ‌ സാങ്കേതികവിദ്യയാണു ബ്ലോക്ചെയിൻ. റിക്കോർഡുകളുടെ വലിയ ശേഖരം സൂക്ഷിച്ചു പരിപാലിക്കുന്നത് ഒഴിവാക്കാനും അതുവഴി ചെലവു കുറയ്ക്കാനും ബ്ലോക്ചെയിൻ സഹായിക്കും. ഈ രംഗത്തെ പ്രഫഷനലുകളുടെ ആവശ്യവും വേഗം വർധിച്ചുവരുന്നു. 

ADVERTISEMENT

രേഖ സൂക്ഷിക്കുന്ന പുതിയകാല രീതി 

ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റൽ റിക്കോർഡിനെ ഒരു ബ്ലോക് എന്നു പറയാം. പല ബ്ലോക്കുകൾ ചേർന്നു രൂപംകൊള്ളുന്ന ചങ്ങലയാണു ബ്ലോക്ചെയിൻ. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികൾക്ക് ഇതിൽ ചേരാം. ഡിജിറ്റൽ വിവരങ്ങൾ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങൾ സുതാര്യമായിരിക്കും. 

ADVERTISEMENT

ഡിസ്ട്രിബ്യൂട്ടഡ് ഡിജിറ്റൽ ലെഡ്ജർ എന്നും ബ്ലോക്ചെയിനിനെ സൂചിപ്പിക്കാറുണ്ട്. ഇത്തരം ലെഡ്ജറിന്റെ ഒരു രീതി എന്നു ബ്ലോക്ചെയിനിനെ വിശേഷിപ്പിക്കുന്നതാവും കുറെക്കൂടി കൃത്യം. ആഗോളതലത്തിൽത്തന്നെ ബ്ലോക്ചെയിൻ വഴി ആയിരക്കണക്കിനു സെർവറുകളിൽ ഡേറ്റ ശേഖരിച്ചു വയ്ക്കാം. എതു പങ്കാളിയും കൂട്ടിച്ചേർക്കുന്ന ഡേറ്റ മറ്റുള്ളവർക്ക് അപ്പപ്പോൾ കാണാം. (പുതിയ ബ്ലോക് അടുത്തതുമായി ബന്ധിപ്പിക്കുന്നത് ‘ക്രിപ്റ്റോഗ്രാഫിക് ഹാഷിങ്’ രീതിയിലാണ്. ഇതുവഴി സുരക്ഷാവീഴ്ച ഒഴിവാകും). ഇടപാടുകൾക്ക് ഇടനിലക്കാർ വേണ്ട. 

ഡേറ്റ സുഭദ്രം, സുരക്ഷിതം

ADVERTISEMENT

ഏതെങ്കിലുമൊരു പങ്കാളിക്കു നെറ്റ്‌വർക്കിൽ കയറി അതു നിയന്ത്രിക്കാൻ സാധ്യമല്ല. എല്ലാം നിയന്ത്രിക്കുന്ന ഒരൊറ്റ കേന്ദ്രമുണ്ടായാൽ ഡേറ്റയിൽ കൃത്രിമം കാട്ടാൻ ആർക്കെങ്കിലും കഴിഞ്ഞേക്കാം. അത്തരം സുരക്ഷാവീഴ്ച ബ്ലോക്ചെയ്നിലില്ല. ഇതു തീർത്തും വികേന്ദ്രീകൃത നെറ്റ്‌വർക് ആണ്.‍ സമ്പദ്സേവനം, റിയൽ എസ്റ്റേറ്റ്, ആഗോള ഷിപ്പിങ്, ആരോഗ്യരക്ഷ, മൊബൈൽ ഇടപാടുകൾ എന്നു തുടങ്ങി വിവിധ മേഖലകളിലെ ഡേറ്റ കൈകാര്യം ചെയ്യാം. കോർപറേറ്റുകളുടെ വിവരശേഖരണവും ഡേറ്റ–കലവറകളും ബ്ലോക്ചെയിൻ മൂലം ഇല്ലാതാകില്ല. ഡേറ്റ കൈമാറ്റത്തിന്റെ പുതിയ മാനം ഉണ്ടാകുന്നെന്നു മാത്രം. ഏറ്റവും പ്രാഥമികമായ വിവരങ്ങൾ മാത്രമാണു വിവരിച്ചത്. കൂടുതൽ കാര്യങ്ങൾ പഠിച്ചുറയ്ക്കേണ്ടതുണ്ട്.

പരിശീലനസൗകര്യം പലയിടത്ത് 

ഏറിയ പങ്കും ഓൺലൈൻ രീതിയിലാണ് പരിശീലനം. ചില സ്ഥാപനങ്ങളെക്കുറിച്ചുള്ള സൂചനകൾ കാണുക. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് നോക്കാം. കോഴ്സ് ഘടന, ദൈർഘ്യം എന്നിവയ്ക്ക് ഇടയ്ക്കു മാറ്റം വരാം∙ഐബിഎം സഹകരണത്തോടെ എൻടിപിഇഎൽ (നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ്) 

∙കേരള ബ്ലോക്ചെയിൻ അക്കാദമി നടത്തുന്ന വിവിധ പ്രോഗ്രാമുകൾ (സെൽഫ്–പേസ്ഡ്, ഇൻസ്ട്രക്റ്റർ–ലെഡ് എന്നു രണ്ടു വിഭാഗങ്ങളിലാണ് കോഴ്സുകൾ)

∙അമിറ്റി ഓൺലൈൻ (പിജി പ്രോഗ്രാം)

∙ബ്ലോക്ചെയിൻ സർട്ടിഫിക്കേഷൻ (IBM/Coursera/Udemy/edX)

∙K-DISC (കേരള ‍ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ), ഐസിടി അക്കാദമി ഓഫ് കേരളയുമായി ചേർന്ന്

∙ന്യൂയോർക്ക്/ഡ്യൂക്/പ്രിൻസ്ടൻ/സ്റ്റാൻഫഡ്/കാലിഫോർണിയ–ബെർക്‌‌ലി/കോപ്പൻഹേഗൻ (ഡെൻമാർക്) സർവകലാശാലകൾ

Content Summary : Career opportunities in Blockchain and the skills you need