2012 മാർച്ച് 31നോ അതിനു മുൻപോ റഗുലർ ഒഴിവുകളിൽ നിയമിതരായ അധ്യാപകർ. ചട്ടം 51 എ, 51 ബി അധ്യായം 14 എ കെഇആർ പ്രകാരം അവകാശികളായവരെ (2012 ജൂലൈ 25ന്) കെ–ടെറ്റ് പാസാകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. (ജിഒ(പി) നമ്പർ 249/12/Gedn. dt. 25.07.2012). കെ–ടെറ്റ് പാസാകണമെന്ന നിബന്ധനയിൽനിന്ന് ഇളവുള്ള വിഭാഗങ്ങൾ ഇവരാണ്: ∙2012 മാർച്ച് 31നോ അതിനു മുൻപോ റഗുലർ ഒഴിവുകളിൽ നിയമിതരായ അധ്യാപകർ. ∙ചട്ടം 51 എ, 51 ബി അധ്യായം 14 എ കെഇആർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക യോഗ്യതാപരീക്ഷയായ കെ–ടെറ്റിൽനിന്ന് ഇളവുള്ളവർ ആരൊക്കെയാണ്? ഇതിന്റെ വിശദാംശങ്ങൾ നൽകാമോ? 

ADVERTISEMENT

എസ്.രാജലക്ഷ്മി, വർക്കല 

കെ–ടെറ്റ് പാസാകണമെന്ന നിബന്ധനയിൽനിന്ന് ഇളവുള്ള വിഭാഗങ്ങൾ ഇവരാണ്: 

∙2012 മാർച്ച് 31നോ അതിനു മുൻപോ റഗുലർ ഒഴിവുകളിൽ നിയമിതരായ അധ്യാപകർ. 

ADVERTISEMENT

∙ചട്ടം 51 എ, 51 ബി അധ്യായം 14 എ കെഇആർ പ്രകാരം അവകാശികളായവരെ (2012 ജൂലൈ 25ന്) കെ–ടെറ്റ് പാസാകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. (ജിഒ(പി) നമ്പർ 249/12/Gedn. dt. 25.07.2012). 

∙എംഎഡ് ബിരുദധാരികൾ (ജിഒ തീയതി 25.07.2012). ഇതു സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കും ബാധകമാക്കി (ജിഒ(പി) നമ്പർ 206/16/Gedn. dt. 08.12.2016). 

∙2012–’13 മുതൽ 2018–’19 വരെയുള്ള അധ്യയനവർഷങ്ങളിൽ നിയമിതരായ അധ്യാപകർക്കും അനധ്യാപകർക്കും (ക്ലാർക്ക്, ടൈപ്പിസ്റ്റ്, ഓഫിസ് അറ്റൻഡന്റ്) കെ–ടെറ്റ് പാസാകാൻ 2019 മാർച്ച് 31 വരെ സമയം നൽകിയിരുന്നു. (സ.ഉ(കൈ)നമ്പർ 33/19/പൊ.വി.വി. തീയതി 03.03.2019). 

∙2013 മാർച്ച് 31നു മുൻപു റഗുലർ ഒഴിവിൽ നിയമിതരായ അധ്യാപകർക്കും അനധ്യാപകർക്കും നിയമാനുസൃത പ്രമോഷൻ ലഭിക്കുമ്പോൾ കെ–ടെറ്റ് ബാധകമാക്കേണ്ട (സ.ഇ(കൈ)നമ്പർ 134(17) പൊ.വി.വ. തീയതി 30.10.2016). 

ADVERTISEMENT

∙റൂൾ 43 അവകാശികളെ കെ–ടെറ്റ് നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടില്ല. 

∙സി–ടെറ്റ് പ്രൈമറി സ്റ്റേജ് പാസായവരെ കെ–ടെറ്റ് കാറ്റഗറി 1ൽനിന്നും സി–ടെറ്റ് എലിമെന്ററി സ്റ്റേജ് പാസായവരെ കാറ്റഗറി 2ൽനിന്നും ഒഴിവാക്കും. 

∙നെറ്റ്, സെറ്റ്, എംഎഡ്, എംഫിൽ, പിഎച്ച്ഡി യോഗ്യത നേടിയവരെ കെ–ടെറ്റ് കാറ്റഗരി 1 മുതൽ 4 വരെ നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

∙കെ–ടെറ്റ് കാറ്റഗറി 3 ജയിച്ചവരെ കാറ്റഗറി 2 നേടുന്നതിൽനിന്ന് ഒഴിവാക്കി. 

∙കെ–ടെറ്റ് കാറ്റഗറി 1, 2 എന്നിവയിൽ ഒന്നു ജയിച്ചവരെ എൽപി, യുപി അധ്യാപക നിയമനങ്ങൾക്കു പരിഗണിക്കും (നമ്പർ 1866829/ജെ3/17/പൊ.വി.വ തീയതി 09.03.2018). 

∙2019 മാർച്ച് 31 വരെ നിയമതരായ അധ്യാപകർക്കു കെ–ടെറ്റ് പാസാകാൻ അനുവദിച്ച ഇളവ് 2020–21 വരെ നീട്ടിയിരുന്നു. 2019 മാർച്ച് 31നു മുൻപു സർവീസിൽ പ്രവേശിച്ച അധ്യാപകർ കെ–ടെറ്റ് നൽകിയില്ലെങ്കിലും, മറ്റു വിധത്തിൽ യോഗ്യരെങ്കിൽ നിയമാംഗീകാരം നൽകി ശമ്പളം നൽകാമെന്നും ഉത്തരവുണ്ടായി. (സ.ഉ.(കൈ)നമ്പർ 194/2019/പൊ.വി.വ. തീയതി 15.11.2019). 

∙2019–20 വരെ നിയമിതരായ അധ്യാപകർക്കു കെ–ടെറ്റ് പാസാകാൻ 2020–21 സ്കൂൾ വർഷാവസാനം വരെ സമയം നീട്ടി നൽകി (സ.ഉ.(കൈ)നമ്പർ 58/2021/പൊ.വി.വ തീയതി 12.02.2021). 

∙എയ്ഡഡ് സ്കൂളുകളിൽ 2012 ജൂൺ 1 മുതൽ 2020 മാർച്ച് 31 വരെ നിയമിതരായ, നിയമനസമയത്തു കെ–ടെറ്റ് ഇല്ലാതിരുന്ന അധ്യാപകർ, അനുവദിച്ച സമയത്തിനകം യോഗ്യത നേടിയെങ്കിൽ കെഇആർ അധ്യായം XIVA ചട്ടം 3ൽ പറയുംവിധം നിർദിഷ്ട യോഗ്യതയുള്ളവരായി കണക്കാക്കി പ്രബേഷൻ ഡിക്ലറേഷൻ, ഇൻക്രിമെന്റ് എന്നിവ തീർപ്പാക്കാൻ അനുവതി നൽകി (സ.ഉ.(കൈ)നമ്പർ 58/2021/പൊ.വി.വ തീയതി 12.02.2021). 

Content Summary : KTET Eligibility Criteria