കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ സിയുഇടി-യുജിയിൽ (CUET Examination) ജനറൽ ടെസ്റ്റിലെ തന്നെ പ്രധാന ഭാഗമായ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് സംബന്ധമായ ചോദ്യങ്ങൾക്ക് എങ്ങനെ തയാറെടുക്കാമെന്നു നോക്കാം...CUET Examination, Career Guru, Quantitative Aptitude for Competitive Examinations

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ സിയുഇടി-യുജിയിൽ (CUET Examination) ജനറൽ ടെസ്റ്റിലെ തന്നെ പ്രധാന ഭാഗമായ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് സംബന്ധമായ ചോദ്യങ്ങൾക്ക് എങ്ങനെ തയാറെടുക്കാമെന്നു നോക്കാം

ADVERTISEMENT

∙ പത്താംക്ലാസ് വരെയുള്ള എൻസിഇആർടി കണക്ക് സിലബസിനെ അടിസ്ഥാനമാക്കിയാകും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (Quantitative Aptitude)  (ചോദ്യങ്ങളെന്നു പ്രതീക്ഷിക്കാം. ന്യൂമറിക്കൽ എബിലിറ്റി, അരിത്തമറ്റിക്കൽ എബിലിറ്റി, ഡേറ്റ അനാലിസിസ്, എന്നിവയൊക്കെ ഇതിന്റെ ഭാഗമായി വരും. 

∙ ഭിന്നസംഖ്യകൾ (fractional numbers), ദശാംശ സംഖ്യകൾ (decimal numbers), ചാർട്ടുകൾ, ഗ്രാഫുകൾ, സമയവും ദൂരവും, സമയവും പ്രവൃത്തിയും, ലസാഗു (എൽസിഎം), ഉസാഘ (എച്ച്സിഎഫ്), അനുപാതങ്ങൾ (ratio), ജ്യാമിതീയ രൂപങ്ങൾ (geometrical figures), ലാഭവും നഷ്ടവും, സാധാരണ പലിശ– കൂട്ടുപലിശ (simple interest- compound interest) എന്നിവയൊക്കെ  ചോദിക്കാം. ഭിന്നസംഖ്യ (fractional number), ദശാംശ സംഖ്യ (decimal number) എന്നിവ സംബന്ധിച്ച് ഒന്നിലേറെ ചോദ്യങ്ങളുണ്ടായേക്കാം. ലസാഗുവും ഉസാഘയും (എൽസിഎം, എച്ച്സിഎഫ്) നന്നായി മനസ്സിലാക്കണം. നേരിട്ടുള്ള ചോദ്യത്തിനു പുറമേ മറ്റു ചില ചോദ്യങ്ങളുടെ ഉത്തരം എളുപ്പത്തിൽ കണ്ടുപിടിക്കാനും ഇവ സഹായിക്കും.

ADVERTISEMENT

∙ചില ചോദ്യങ്ങൾക്ക് ട്രയൽ ആൻഡ് എറർ എന്ന വഴി പരീക്ഷിച്ചു നോക്കാം. ഉദാഹരണത്തിന് തന്നിട്ടുള്ള ചോദ്യത്തിൽ ഒരു സാങ്കൽപിക നമ്പർ പകരം ഉപയോഗിച്ച് ചെയ്തു നോക്കുക. ഒന്നോ രണ്ടോ തവണ ആവർത്തിക്കുക. ഉത്തരം ശരിയാകുന്നുവെങ്കിൽ ആ രീതിയിൽ മുന്നോട്ടു പോയി യഥാർഥ ഉത്തരത്തിലെത്താം. മറ്റൊന്ന് റിവേഴ്സ് മെത്തേഡ് എന്ന വഴിയാണ്. സൂത്രവാക്യം ഉപയോഗിച്ച് ഉത്തരത്തിൽ എത്തുന്നതിനു പകരം തന്നിട്ടുള്ള ഓപ്ഷനിൽ ശരിയാകാൻ സാധ്യതയുള്ളതു വച്ച് ആദ്യം തന്നെ ചെയ്തു നോക്കുക. 

∙ചില ചോദ്യങ്ങൾ പരീക്ഷാർഥിയെ ബോധപൂർവം തെറ്റ് ഉത്തരത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതായിരിക്കും. വായിക്കുമ്പോൾ ഒറ്റയടിക്ക് ഉത്തരം കിട്ടും വിധം എളുപ്പമുള്ളതായി തോന്നും. അത്തരം ചോദ്യങ്ങളിൽ ഒരിക്കൽ കൂടി വായിച്ചു നോക്കി രണ്ട് സെക്കൻഡ് ആലോചിച്ച ശേഷം ഉത്തരം മാർക്ക് ചെയ്യുക. 

ADVERTISEMENT

∙ സംഖ്യകളുടെ വർഗങ്ങൾ (സ്ക്വയർ) 25 വരെയെങ്കിലും പഠിച്ചാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സഹായകരമാകും.  ½, ¼ ‌ എന്നിങ്ങനെയുള്ള ഭിന്നസംഖ്യകളെ ശതമാനത്തിലേക്ക് ആക്കുമ്പോൾ എത്രയാണെന്നും പഠിച്ചുവയ്ക്കാം. ഇതും വളരെ ചെറിയ സമയത്തിനുള്ളിൽ ചില ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സഹായിക്കും. 

∙കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും അടക്കമുള്ള അടിസ്ഥാന ക്രിയകൾ പരമാവധി വേഗത്തിലാക്കാൻ പരിശീലിക്കണം. 

∙ ഒന്നിലേറെ വിഷയങ്ങൾ ഒരേ കണക്കിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ ഇപ്പോൾ പരീക്ഷകളിൽ കൂടുതലായി കാണാറുണ്ട്. ഉദാഹരണത്തിന് അനുപാതവും ലാഭവും, അനുപാതവും ജ്യാമിതീയ രൂപങ്ങളുടെ വിസ്തീർണവും തുടങ്ങിയവ. 

മോക് ടെസ്റ്റ് പ്രധാനം

ബാങ്ക് പരീക്ഷകൾക്കായി വിപണിയിൽ ലഭ്യമായിട്ടുള്ള പുസ്തകങ്ങളിൽ നിന്ന് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിനു പരിശീലനം നേടാവുന്നതാണ്. കംപ്യൂട്ടറിൽ മാർക്ക് ചെയ്യുമ്പോഴുള്ള അപരിചിതത്വം ഒഴിവാക്കാൻ ഓൺലൈൻ മോക് ടെസ്റ്റുകൾ നടത്തി നോക്കണം. ഇത്തരം മോക് ടെസ്റ്റുകൾ ഓൺലൈനിൽ ധാരാളം ലഭ്യമാണ്. 

വിവരങ്ങൾക്കു കടപ്പാട്: 

ടി.കെ.രണൻ ബാബു, കോംപറ്റീഷൻ എക്സാം ട്രെയിനർ 

Content Summary : CUET Examination - 7 Methods to Solve Aptitude Questions in Smart Way