പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പിഎസ്‍സിയുടെ മൂന്നാം ഘട്ട പ്രിലിമിനറി പരീക്ഷ കഴിഞ്ഞു. ആദ്യ രണ്ടു ഘട്ടങ്ങളെക്കാൾ കടുപ്പമായിരുന്നു മൂന്നാം ഘട്ടം. അത്യാവശ്യം പഠിച്ച ഒരു ഉദ്യോഗാർഥിക്ക് ആദ്യ ഘട്ടങ്ങളിൽ 75–80 മാർക്ക് വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ മൂന്നാം ഘട്ടത്തിൽ അത്രയും മാർക്ക് നേടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പിഎസ്‍സിയുടെ മൂന്നാം ഘട്ട പ്രിലിമിനറി പരീക്ഷ കഴിഞ്ഞു. ആദ്യ രണ്ടു ഘട്ടങ്ങളെക്കാൾ കടുപ്പമായിരുന്നു മൂന്നാം ഘട്ടം. അത്യാവശ്യം പഠിച്ച ഒരു ഉദ്യോഗാർഥിക്ക് ആദ്യ ഘട്ടങ്ങളിൽ 75–80 മാർക്ക് വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ മൂന്നാം ഘട്ടത്തിൽ അത്രയും മാർക്ക് നേടാൻ ചിലപ്പോൾ സാധിച്ചെന്നു വരില്ല.

ADVERTISEMENT

ആദ്യ രണ്ടു ഘട്ടങ്ങളിലെ പോലെ എസ്‍സിഇആർടി പാഠപുസ്തകങ്ങൾക്കു തന്നെയാണ് ചോദ്യപ്പേപ്പറിൽ വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. പത്താം ക്ലാസിലെ ആധുനിക കേരളം എന്ന പാഠഭാഗത്തിൽ നിന്നു മാത്രം 8 ചോദ്യങ്ങൾ വന്നു. ‌ഓരോ ഘട്ടം കഴിയുമ്പോഴും കൂടുതൽ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിയുള്ള ചോദ്യങ്ങളാണു കാണുന്നത്. ഇനി ശേഷിക്കുന്ന 3 ഘട്ടങ്ങളിൽ ഉൾപ്പെടുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. പാഠപുസ്തകത്തിലെ പട്ടികകളും കുറിപ്പുകളും മാത്രമല്ല, ചെറിയ പ്രസ്താവനകൾ പോലും ശ്രദ്ധിച്ചു പഠിക്കണമെന്നാണു ചോദ്യപ്പേപ്പർ സൂചിപ്പിക്കുന്നത്.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ, വിവരാവകാശ കമ്മിഷൻ എന്നിവയൊക്കെ മുൻ ഘട്ടങ്ങളിലെ പോലെ ആവർത്തിച്ചു. പക്ഷേ ആ ചോദ്യപ്പേപ്പറുകളിൽ ഉള്ളതിനെക്കാൾ കടുപ്പത്തിലായിരുന്നു മൂന്നാം ഘട്ടത്തിലെ ചോദ്യങ്ങൾ.

ADVERTISEMENT

കനത്ത മഴയെ തുടർന്നു പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന പ്രതിഭാസം എന്നതിനു കുറേ പേരെങ്കിലും വെള്ളപ്പൊക്കം എന്ന് ഉത്തരമെഴുതി തെറ്റിച്ചു. എന്നാൽ മലവെള്ളപ്പാച്ചിൽ ആണു യഥാർഥ ഉത്തരം. വെള്ളപ്പൊക്കത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും യഥാർഥ വിശദീകരണം എസ്‍സിഇആർടി പാഠപുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട്. നമ്മുടെ സാമാന്യ ബുദ്ധി ഉപയോഗിച്ചു മാത്രം എല്ലാ ചോദ്യങ്ങളെയും നേരിട്ടാൽ അബദ്ധം പറ്റാം എന്നുള്ളതിന് ഉദാഹരണമായിരുന്നു ആ ചോദ്യം.

ഇന്ത്യൻ നാഷനൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു? എന്ന ചോദ്യത്തിന് ക്യാപ്റ്റൻ ലക്ഷ്മി റജിമെന്റ് എന്ന് കണ്ണുംപൂട്ടി ഉത്തരമെഴുതി കുറേപ്പേർ മാർക്ക് കളഞ്ഞു. റാണി ഝാൻസി റജിമെന്റ് എന്നതാണ് ശരിയായ ഉത്തരം. ക്യാപ്റ്റൻ ലക്ഷ്മി അതിന്റെ നേതാവായിരുന്നു എന്നു മാത്രം. ഉത്തരമെഴുതുന്ന തിരക്കിൽ ചോദ്യം കൃത്യമായി മനസ്സിലാക്കാൻ വിട്ടുപോകരുത്.മാത്‍സ് ആൻഡ് മെന്റൽ എബിലിറ്റിയും അൽപം കടുപ്പമായിരുന്നു. എങ്കിലും 12–14 മാർക്കു വരെ കിട്ടാൻ പ്രയാസമുണ്ടായില്ല.

ADVERTISEMENT

ചോദ്യപ്പേപ്പർ ആകെ പരിശോധിക്കുമ്പോൾ 25– 27 ചോദ്യങ്ങൾ ഉദ്യോഗാർഥികളെ വെള്ളം കുടിപ്പിക്കുന്നതായിരുന്നു. മുൻ ഘട്ടങ്ങളിൽ അതു പരമാവധി 20ൽ താഴെയായിരുന്നു.  ഇനി വരാനിരിക്കുന്ന 3 ഘട്ടങ്ങളിൽ ഉൾപ്പെടുന്നവരും പാഠപുസ്തകങ്ങളെ ആസ്പദമാക്കി നല്ല ആഴത്തിൽ പഠനം നടത്തണം. ഇതുവരെ പ്രിലിമിനറി പൂർത്തിയാക്കിയവർ പരീക്ഷാ ഫലത്തിനു കാത്തിരിക്കാതെ തന്നെ മെയിൻ പരീക്ഷയ്ക്കു വേണ്ടി തയാറെടുത്തു തുടങ്ങാം. അവരും പാഠപുസ്തകങ്ങൾക്കു നല്ല പ്രാധാന്യം നൽകണം.

ഫ്ലാഗ് കോഡ് പ്രകാരം വിവിഐപി വിമാനങ്ങൾ ഉപയോഗിക്കുന്ന പതാകയുടെ അളവ്, ആർട്ടിക്കിൾ 28(1), ആർട്ടിക്കിൾ 293, അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഉദ്ധരണി, വിവരാവകാശ അപേക്ഷ നിരസിക്കാൻ ഉള്ള വകുപ്പ് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് എന്ന നാമം സ്വീകരിച്ച വർഷം എന്നീ ഉയർന്ന നിലവാരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെട്ടപ്പോൾ ഉദ്യോഗാർഥിക്ക് പൊതുവിജ്ഞാനം കടുപ്പമായി തോന്നി. കഴിഞ്ഞ രണ്ടു ചോദ്യപ്പേപ്പറുകളും വളരെ എളുപ്പത്തിൽ എൺപതിൽ എത്താം എന്നിരിക്കെ ഈ ചോദ്യങ്ങളുടെ കടുപ്പം കാരണം 70 ലേക്ക് എത്താൻ തന്നെ പ്രയാസമായിരുന്നു.

Content Summary : PSC Exam Tips By Mansoorali Kappungal