കേരളത്തിലെ യുവാക്കളുടെ തലച്ചോർ കുറഞ്ഞ തുകയ്ക്കു രാജ്യാന്തര കമ്പനികൾ കൊണ്ടുപോകുന്നു എന്നു വേണമെങ്കിൽ ഈ റിപ്പോർട്ട് ആധാരമാക്കി വ്യാഖ്യാനിക്കാം. എന്നാൽ ഇതിനെ പോസിറ്റിവായി കാണാനാണു കേരളത്തിലെ ഐടി സമൂഹം ആഗ്രഹിക്കുന്നത്.

കേരളത്തിലെ യുവാക്കളുടെ തലച്ചോർ കുറഞ്ഞ തുകയ്ക്കു രാജ്യാന്തര കമ്പനികൾ കൊണ്ടുപോകുന്നു എന്നു വേണമെങ്കിൽ ഈ റിപ്പോർട്ട് ആധാരമാക്കി വ്യാഖ്യാനിക്കാം. എന്നാൽ ഇതിനെ പോസിറ്റിവായി കാണാനാണു കേരളത്തിലെ ഐടി സമൂഹം ആഗ്രഹിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ യുവാക്കളുടെ തലച്ചോർ കുറഞ്ഞ തുകയ്ക്കു രാജ്യാന്തര കമ്പനികൾ കൊണ്ടുപോകുന്നു എന്നു വേണമെങ്കിൽ ഈ റിപ്പോർട്ട് ആധാരമാക്കി വ്യാഖ്യാനിക്കാം. എന്നാൽ ഇതിനെ പോസിറ്റിവായി കാണാനാണു കേരളത്തിലെ ഐടി സമൂഹം ആഗ്രഹിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വന്തം യുവാക്കളുടെ പ്രതിഭാസമ്പത്തിൽ ഒരു രാജ്യത്തിനും സംശയമില്ല. ഓരോരുത്തരും കരുതുന്നത് തങ്ങളുടെ യുവാക്കൾ മികച്ച പ്രതിഭകളാണെന്നാണ്. എന്നാൽ ഈ പ്രതിഭകളെ താങ്ങാവുന്ന പ്രതിഫലത്തിൽ ലഭിക്കുമോ എന്നാണു രാജ്യാന്തര കമ്പനികൾ ഉറ്റുനോക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ കമ്പനികൾ ഓരോ രാജ്യത്തെയും സ്റ്റാർട്ടപ് മേഖലയിൽ മുതൽ മുടക്കുന്നത്. മികച്ച പ്രതിഭകളെ താങ്ങാവുന്ന വേതനത്തിൽ (അഫോർഡബിൾ ടാലന്റ്) ലഭിക്കുന്നതിൽ ഏഷ്യയിൽ ഒന്നാമതു കേരളമാണെന്നാണു കണ്ടെത്തൽ. സ്റ്റാർട്ടപ് ജീനോം, ഗ്ലോബൽ ഓൺട്രപ്രണർഷിപ് നെറ്റ് വർക്ക് എന്നിവ സംയുക്തമായി നടത്തിയ ആഗോള സ്റ്റാർട്ടപ് ആവാസ വ്യവസ്ഥാ റിപ്പോർട്ടിലെ റാങ്കിങ്ങിലാണ് ഏഷ്യയിൽ കേരളം ഒന്നാം സ്ഥാനം നേടിയത്. ഈ വിഭാഗത്തിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും കേരളത്തിലാണ്. 

 

ADVERTISEMENT

280 സ്റ്റാർട്ടപ് ആവാസവ്യവസ്ഥകളെയും 30 ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകളെയും വിശകലനം ചെയ്തു തയാറാക്കിയ ആധികാരിക റിപ്പോർട്ട് ആണിത്.  കേരളത്തിലെ യുവാക്കളുടെ തലച്ചോർ കുറഞ്ഞ തുകയ്ക്കു രാജ്യാന്തര കമ്പനികൾ കൊണ്ടുപോകുന്നു എന്നു വേണമെങ്കിൽ ഈ റിപ്പോർട്ടിനെ ആധാരമാക്കി വ്യാഖ്യാനിക്കാം. എന്നാൽ ഇതിനെ പോസിറ്റിവായി കാണാനാണു കേരളത്തിലെ ഐടി സമൂഹം ആഗ്രഹിക്കുന്നത്. ആരോടും മത്സരിക്കാൻ തക്ക സ്റ്റാർട്ടപ് ആവാസ വ്യവസ്ഥ (ഇക്കോ സിസ്റ്റം) ഇത്രയും ചുരുങ്ങിയ നാളുകൾക്കുള്ളിൽ നമ്മൾ ആർജിച്ചു കഴിഞ്ഞു. നമ്മുടെ പ്രതിഭകളുടെ വിലപേശൽ ശേഷി ഉയരാൻ പോകുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. 2020 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കേരളത്തിന്റെ സ്ഥാനം ഏഷ്യയിൽ അഞ്ചാമതും ആഗോളതലത്തിൽ ഇരുപതാമതുമായിരുന്നു. 2022ലെത്തുമ്പോൾ കേരളത്തിലെ പ്രതിഭകളുടെ വേതനം കുറയുകയല്ല, കാര്യശേഷി വർധിക്കുകയാണു ചെയ്തതെന്നും പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാം. 

 

ഏതു വൻകിട കമ്പനിയെയും സ്വീകരിക്കാനുള്ള ആളും പ്രതിഭയും സാഹചര്യവും നമ്മുടെ സ്റ്റാർട്ടപ് മേഖല സ്വന്തമാക്കിയിരിക്കുന്നു. ഈ തിരിച്ചറിവ് കോവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞുപോയ സ്റ്റാർട്ടപ് മേഖലയ്ക്കു നൽകുന്ന ഉത്തേജനം ചെറുതല്ല.  കേരളത്തിലെ സ്റ്റാർട്ടപ് മേഖലയെ നിയന്ത്രിക്കുന്ന കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ജോൺ എം.തോമസിന്റെ അഭിപ്രായത്തിൽ രണ്ടു ഗുണങ്ങളാണ് ആഗോള സ്റ്റാർട്ടപ് ആവാസ വ്യവസ്ഥാ റിപ്പോർട്ടിലെ റാങ്കിങ്ങിന്റെ ഫലമായി കേരളത്തിനു ലഭിക്കുക. ഒന്ന്, കേരളത്തിലെ ടെക് മേഖലയിലുള്ള അഭ്യസ്ത വിദ്യർക്ക് ആഗോളതലത്തിൽ മികച്ച അവസരം ലഭിക്കും. അവരുടെ ഗ്രാഫ് ഉയരും. രണ്ട്, കൂടുതൽ വിദേശനിക്ഷേപം കേരളത്തിലെ സ്റ്റാർട്ടപ് മേഖലയിലേക്ക് ഒഴുകിയെത്തും.

Representative Image. Photo Credit: Jacob Lund/Shutterstock

 

ADVERTISEMENT

∙ റാങ്കിങ് ഉയർന്നതെങ്ങനെ?

2019-21 കാലഘട്ടത്തിൽ 1037.5 കോടി രൂപയുടെ സ്റ്റാർട്ടപ് ആവാസവ്യവസ്ഥാ മൂല്യം നേടാൻ കേരളത്തിന് കഴിഞ്ഞുവെന്നാണു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കു കെഎസ്‌യുഎം വഴി സർക്കാർ നൽകിയ ആകർഷണീയമായ ഇളവുകളാണ് ഇതിനു പ്രധാന കാരണം. മറ്റു സംസ്ഥാനങ്ങളിലൊന്നും ലഭിക്കാത്ത ആനുകൂല്യവും പിന്തുണയുമാണു ശൈശവദശയിലുള്ള സ്റ്റാർട്ടപ്പുകൾക്കു കേരളം നൽകിയത്. 2017 മുതൽ ഇതുവരെ 25 കോടിയിലധികം രൂപയുടെ ഗ്രാന്റാണു കെഎസ്‌യുഎം വഴി സ്റ്റാർട്ടപ്പുകൾക്കു നൽകിയത്. മറ്റൊന്ന്, ആഗോള വിപണിയിൽ ആവശ്യമേറെയുള്ള മേഖലകളിൽ കൂടുതൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിച്ചു എന്നതാണ്. റോബോട്ടിക്സ്, നിർമിതബുദ്ധി, ബിഗ് ഡേറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ എന്നിവയ്ക്കാണ് അടുത്ത സമയത്തു കേരളം ഊന്നൽ നൽകിയത്. ഇന്ത്യയിൽ ആദ്യമായി സ്റ്റർട്ടപ് നയം സ്വീകരിച്ച സംസ്ഥാനമായി കേരളത്തെ വിശേഷിപ്പിക്കുന്നു. 

 

Photo Credit :Rawpixel.com/ Shutterstock

∙ 300ൽനിന്നു 3900ത്തിലേക്ക്

ADVERTISEMENT

ആറു വർഷംകൊണ്ടു കേരളത്തിലെ സ്റ്റാർട്ടപ് മേഖലയ്ക്കുണ്ടായ വളർച്ച അദ്ഭുതാവഹമാണ്. 2016ൽ 300 സ്റ്റാർട്ടപ്പുകളാണു സ്റ്റാർട്ടപ് മിഷനു കീഴിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നു 3900 സ്റ്റാർട്ടപ്പുകളുണ്ട്. 2016ൽ എണ്ണം 15000 ആക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. തിരുവനന്തപുരത്തെ സ്റ്റാർട്ടപ് പാർക്ക് ഉൾപ്പെടെ പുതിയ പശ്ചാത്തല വികസന സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി വരുന്നുണ്ട്. 3200 കോടി രൂപയാണ് ഇതുവരെ കേരളത്തിലേക്കു സ്റ്റാർട്ടപ് നിക്ഷേപമായി വന്നത്. ഇതിൽ 1900 കോടി 2020–21 കാലത്താണ്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലെ എല്ലാ വ്യവസായവും സംരംഭങ്ങളും നഷ്ടത്തിൽ നട്ടം തിരിഞ്ഞിരുന്ന സമയത്താണ് ഈ വരവെന്നതു പ്രധാനം. 35000 തൊഴിലുകളാണു സ്റ്റാർട്ടപ് മേഖലയിൽ കേരളത്തിലുണ്ടായത്. അടുത്ത അഞ്ചുവർഷത്തിനകം ഇതു 2 ലക്ഷമാക്കുകയാണു സർക്കാർ ലക്ഷ്യമിടുന്നത്. 

 

∙ സ്റ്റാർട്ടപ്പിൽ എങ്ങനെ സ്റ്റാർട്ട് ചെയ്യാം?

കേരളത്തിൽ റജിസ്റ്റർ ചെയ്ത, 10 വർഷത്തിൽ താഴെ പ്രായമുള്ള, പാർട്ണർഷിപ് ഫേം അല്ലെങ്കിൽ കമ്പനിക്കു സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യാം. ഒരു നൂതന ബിസിനസ് ആശയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫേം ആകണം. കേന്ദ്രസർക്കാരിനു കീഴിലെ സ്റ്റാർട്ടപ് ഇന്ത്യയുടെ സർട്ടിഫിക്കേഷനും നേടിയിരിക്കണം. വിറ്റുവരവ് 100 കോടിയിൽ താഴെയാവുകയും വേണം. 100 കോടിയിൽ ഉയർന്നാൽ സ്റ്റാർട്ടപ് എന്ന പദവി നഷ്ടപ്പെടും. സ്റ്റാർട്ടപ് മിഷനു കീഴിൽ റജിസ്റ്റർ ചെയ്യുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കു സർക്കാർ നൽകുന്ന സ്കീമുകൾ ലഭിക്കണമെങ്കിൽ യുണീക് ഐഡി ആവശ്യമാണ്. റജിസ്റ്റർ ചെയ്യുന്ന സ്റ്റാർട്ടപ്പിനെ പ്രോത്സാഹിപ്പിച്ച് ഒരു കമ്പനിയാക്കി വികസിപ്പിക്കുകയെന്നതാണു മിഷൻ ചെയ്യുന്നത്. 

 

ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന എക്സ്പോകളിൽ പങ്കെടുക്കാൻ അവസരം നൽകും. ടെക് അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കു ഗ്രാന്റ് നൽകും. ഫണ്ട് ചെയ്യാൻ താൽപര്യമുള്ള മറ്റു കമ്പനികളുമായുള്ള കൂടിക്കാഴ്ചയൊരുക്കും. ഉൽപന്നങ്ങൾക്കു പേറ്റന്റ് ലഭിക്കാനുള്ള സഹായവും, വിപണി പിടിക്കാനുള്ള പിന്തുണയുമുണ്ടാകും. ഏതു മേഖലയിലാണോ സ്റ്റാർട്ടപ് പിന്നിൽ നിൽക്കുന്നത്, അതു മെച്ചപ്പെടുത്തുന്നതിനുള്ള മെന്റർഷിപ്പും ഒരുക്കും. ഒരു പക്ഷിക്കുഞ്ഞിനെ ചിറകു തളരാതെ പറക്കാൻ പ്രാപ്തമാക്കുന്നതുപോലെയാണു സ്റ്റാർട്ടപ്പുകളെ കമ്പനിയായി വളർത്തുന്നത്. സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യാത്ത സ്റ്റാർട്ടപ്പുകളുമുണ്ട്. ഇവ സ്റ്റാർട്ടപ്പുകളായി അറിയപ്പെടുമെങ്കിലും സർക്കാർ സഹായങ്ങൾ ലഭിക്കില്ല. 

 

Representative Image. Photo Credit: metamorworks/ Shutterstock

∙ കാച്ച് ദെം യങ്

യുവാക്കളെ മാത്രമല്ല, വിദ്യാർഥികളെയും ലക്ഷ്യമിട്ടാണു കേരളത്തിലെ സ്റ്റാർട്ടപ് പ്രവർത്തനം. പുതിയതായി പിറന്നുവീഴുന്ന ഏതാശയത്തിനും പിന്തുണ ലഭിക്കും. സംരംഭകന്റെ പ്രായം ഒരു പ്രശ്നമല്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദ്യാർഥി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ടെക് സ്റ്റാർട്ടപ്പുകളിൽനിന്ന് എണ്ണായിരത്തിലധികം നൂതന ആശയങ്ങളാണു പിറവിയെടുത്തത്. 23 ഐഡിയ ഡേകളിലൂടെ 2000 സ്റ്റാർട്ടപ്പുകളുടെ ചുരുക്കപ്പട്ടിക തയാറാക്കി. 550 ആശയങ്ങൾക്കു സ്റ്റാർട്ടപ് മിഷൻ ഇന്നവേഷൻ ഗ്രാന്റുകൾ നൽകി. ഇത് അടിസ്ഥാന മൂലധനമായി സ്റ്റാർട്ടപ്പുകൾക്കു പ്രയോജനപ്പെട്ടു. 

 

വീട്ടിൽനിന്നു പോക്കറ്റ് മണി പോലും കിട്ടാത്ത വിദ്യാർഥികളാണ്, ഒരു മികച്ച ആശയം അവതരിപ്പിച്ചതിലൂടെ അതു സംരംഭമായി വളർത്താനുള്ള അടിസ്ഥാന മൂലധനം സർക്കാരിൽനിന്നു നേടിയത്. ഇന്നവേഷൻ ഗ്രാന്റിനു പുറമേ സീഡ് ലോൺ എന്ന പേരിലും സഹായം നൽകുന്നുണ്ട്. സീഡ് ലോൺ കേന്ദ്രസർക്കാർ വകുപ്പുകളിൽനിന്നുള്ള സഹായമാണ്. സംസ്ഥാന സർക്കാരിനു കീഴിൽ സ്റ്റാർട്ടപ് മിഷനു പുറമേ, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ്, എംഎസ്എംഇ/ജില്ലാ വ്യവസായ കേന്ദ്രം, പട്ടികജാതി വികസന വകുപ്പ് എന്നിവയും സ്റ്റാർട്ടപ്പുകൾക്ക് ഗ്രാന്റ് നൽകുന്നുണ്ട്. രാജ്യാന്തര എക്സ്പോകൾ, എയ്ഞ്ചൽ ഇൻവെസ്റ്റ്മെൻറ്, ഫണ്ട് ഓഫ് ഫണ്ട് സ്കീമുകൾ, കോർപറേറ്റ് ഇന്നവേഷൻ നെറ്റ് വർക്കുകൾ തുടങ്ങിയവയും വിവിധ നിക്ഷേപങ്ങളും ആഗോളതലത്തിൽ സമാഹരിക്കുന്നതിനുള്ള സഹായവും സ്റ്റാർട്ടപ്പുകൾക്കു ലഭിക്കുന്നു.

 

∙ സ്വകാര്യമേഖലയിൽ ഒതുങ്ങാത്ത കേരള സ്റ്റാർട്ടപ്

സ്വകാര്യ മേഖലയിലെ ഒരു സംരംഭകത്വ, ബിസിനസ് ആക്ടിവിറ്റിയായല്ല കേരളം സ്റ്റാർട്ടപ്പുകളെ കാണുന്നത്. പൊതുമേഖലയെയും സ്റ്റാർട്ടപ്പുകളുമായി സർക്കാർ ബന്ധിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സ്റ്റാർട്ടപ്പുകളിൽനിന്ന് ഉൽപന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള തീരുമാനം അടുത്തിടെ സർക്കാരെടുത്തു. ഇതിനുവേണ്ടിയുള്ള ബിസിനസ് ടു ഗവൺമെന്റ് മീറ്റുകളും മറ്റും സർക്കാർ മുൻകയ്യെടുത്തു സംഘടിപ്പിച്ചു. ആവശ്യമായ ഉത്തരവുകളുമിറക്കി. 20 ലക്ഷം രൂപ വരെയുള്ള സ്റ്റാർട്ടപ് ഉൽപന്നങ്ങളോ സേവനങ്ങളോ സർക്കാർ വകുപ്പുകൾക്കു നേരിട്ടു വാങ്ങാം. ഇതിന്റെ പരിധി ഉയർത്താനുള്ള ആലോചന നടക്കുന്നുണ്ട്. 20 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയുള്ള ഉൽപന്നങ്ങളോ സേവനങ്ങളോ സ്റ്റാർട്ടപ്പുകളിൽനിന്നു ടെൻഡർ വഴി സ്വീകരിക്കാം. 

 

∙ സൂപ്പർ ഫാബ് ലാബ്

കോവിഡ്‌ കാലത്ത്‌ അടിയന്തരഘട്ടത്തിൽ വെന്റിലേറ്ററുകൾക്കു പകരം ഉപയോഗിക്കാവുന്ന ശ്വസനയന്ത്രങ്ങൾ നിർമിച്ചതു കളമശേരിയിലെ സൂപ്പർ ഫാബ്‌ ലാബിലായിരുന്നു. വിദഗ്‌ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 10,000 രൂപയിൽത്താഴെ മാത്രം ചെലവിലായിരുന്നു നിർമാണം. കളമശേരി ഇന്റഗ്രേറ്റഡ്‌ സ്‌റ്റാർട്ടപ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന സൂപ്പർ ഫാബ്‌ ലാബിന്റെ വിജയകഥകളിലൊന്നാണിത്. അമേരിക്കയിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ലാബ്‌ കഴിഞ്ഞാൽ കൊച്ചിയിലാണ്‌ ഇത്തരം സൂപ്പർ ഫാബ്‌ ലാബുള്ളത്‌.

 

യന്ത്രങ്ങൾകൊണ്ട്‌ യന്ത്രങ്ങൾ നിർമിക്കുന്ന സൂപ്പർ ഫാബ്‌ ലാബ്‌, സ്‌റ്റാർട്ടപ്പുകൾക്കു സാങ്കേതികസഹായം നൽകുന്ന സ്ഥാപനമാണ്‌. 2020 ജനുവരിയിലാണു സൂപ്പർ ഫാബ്‌ ലാബ്‌ ആരംഭിച്ചത്‌. സ്‌റ്റാർട്ടപ്പുകൾ ഹാർഡ്‌വെയർ സേവനങ്ങൾക്കായി‌ ചൈനയടക്കമുള്ള വിദേശരാജ്യങ്ങളെയാണ്‌ ഇതുവരെ ആശ്രയിച്ചിരുന്നത്‌. എന്നാൽ, ഇന്ന്‌ സൂപ്പർ ഫാബ്‌ ലാബിന്റെ സേവനമാണ്‌ പ്രയോജനപ്പെടുത്തുന്നത്‌. കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്‌ കോംപ്ലക്സിൽ 10,000 ചതുരശ്രയടിയിലാണ് ലാബ്. കുറഞ്ഞ ചെലവിൽ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ പ്രധാനഘടകമായ പ്രിന്റഡ്‌ സർക്യൂട്ട്‌ ബോർഡുകൾ (പിസിബി) നിർമിക്കാനുള്ള സാങ്കേതിക വിദ്യ പോലും ഇവിടെ കണ്ടെത്തിക്കഴിഞ്ഞു. തിരുവനന്തപുരത്തും ഒരു ഫാബ് ലാബ് പ്രവർത്തിക്കുന്നുണ്ട്. 

 

Content Summary: How to Start a Startup and Earn Money in Kerala? All You Need to Know