കാവൽനായുടെ ജാഗ്രത ഏവർക്കുമറിയാം. ചെറിയ ഇലയനക്കംപോലും അതു ശ്രദ്ധിക്കും. ചെവികൾ നിവർന്നുയരും. മികച്ച നിരീക്ഷണമാണ് ജാഗ്രതയുടെ അടിത്തറ. ചെറിയ കഥ കേൾക്കുക. അക്ബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായിരുന്നു മഹേശ് ദാസ് എന്ന ബീർബൽ. പിതാവ് നൽകിയ മോതിരം നഷ്ടപ്പെട്ടതിലെ ദുഃഖം അക്ബർ ബീർബലിനോടു പറഞ്ഞു...Ulkazhcha, Motivational Column, Success Tips

കാവൽനായുടെ ജാഗ്രത ഏവർക്കുമറിയാം. ചെറിയ ഇലയനക്കംപോലും അതു ശ്രദ്ധിക്കും. ചെവികൾ നിവർന്നുയരും. മികച്ച നിരീക്ഷണമാണ് ജാഗ്രതയുടെ അടിത്തറ. ചെറിയ കഥ കേൾക്കുക. അക്ബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായിരുന്നു മഹേശ് ദാസ് എന്ന ബീർബൽ. പിതാവ് നൽകിയ മോതിരം നഷ്ടപ്പെട്ടതിലെ ദുഃഖം അക്ബർ ബീർബലിനോടു പറഞ്ഞു...Ulkazhcha, Motivational Column, Success Tips

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാവൽനായുടെ ജാഗ്രത ഏവർക്കുമറിയാം. ചെറിയ ഇലയനക്കംപോലും അതു ശ്രദ്ധിക്കും. ചെവികൾ നിവർന്നുയരും. മികച്ച നിരീക്ഷണമാണ് ജാഗ്രതയുടെ അടിത്തറ. ചെറിയ കഥ കേൾക്കുക. അക്ബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായിരുന്നു മഹേശ് ദാസ് എന്ന ബീർബൽ. പിതാവ് നൽകിയ മോതിരം നഷ്ടപ്പെട്ടതിലെ ദുഃഖം അക്ബർ ബീർബലിനോടു പറഞ്ഞു...Ulkazhcha, Motivational Column, Success Tips

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാവൽനായുടെ ജാഗ്രത ഏവർക്കുമറിയാം. ചെറിയ ഇലയനക്കംപോലും അതു ശ്രദ്ധിക്കും. ചെവികൾ നിവർന്നുയരും. മികച്ച നിരീക്ഷണമാണ് ജാഗ്രതയുടെ അടിത്തറ. ചെറിയ കഥ കേൾക്കുക.

 

ADVERTISEMENT

അക്ബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായിരുന്നു മഹേശ് ദാസ് എന്ന ബീർബൽ. പിതാവ് നൽകിയ മോതിരം നഷ്ടപ്പെട്ടതിലെ ദുഃഖം അക്ബർ ബീർബലിനോടു പറഞ്ഞു. സദസ്സിലുണ്ടായിരുന്ന സേവകരിലാരോ അപഹരിച്ചതാണെന്ന് സാഹചര്യം വ്യക്തമാക്കിയിരുന്നു. ആരെന്ന് എങ്ങനെ കണ്ടെത്താമോയെന്ന് ചക്രവർത്തി ബീർബലിനോട് രഹസ്യമായി ചോദിച്ചു. വഴിയുണ്ടെന്ന് ബീർബൽ.

 

സദസ്സിനെ നോക്കി ബീർബൽ :‘ചക്രവർത്തിതിരുമനസ്സിന്റെ മോതിരം നഷ്ടപ്പെട്ടിരിക്കുന്നു. അത് സദസ്യരിൽ ആരോ അപഹരിച്ചതാണ്. ആരെന്ന് എനിക്കറിയാം. അയാളുടെ താടിയിൽ ചെറിയ കച്ചിത്തുരുമ്പുണ്ട്.’ ഞെട്ടിയ കള്ളൻ അറിയാതെ താടി തടകി. അയാളെ പിടികൂടുകയും ചെയ്തു.

Representative Image. Plateresca/Shutterstock.com

 

ADVERTISEMENT

കുറ്റാന്വേഷണകഥകളുടെ  ചക്രവർത്തിയായിരുന്നു ആർതർ കോനൻ ഡോയ്‌ൽ. അദ്ദേഹം സൃഷ്ടിച്ച അതിപ്രശസ്തകഥാപാത്രം ഷെർലക് ഹോംസ് നിരീക്ഷണത്തിന്റെയും ജാഗ്രതയുടെയും യുക്തിഭദ്രമായ അപഗ്രഥനത്തിന്റെയും ബലത്തിൽ അവിശ്വസനീയമായി കുറ്റവാളികളെ കണ്ടെത്തി, വായനക്കാരെ വിസ്മയിപ്പിച്ചു.

 

ഒരു വാക്കിങ് സ്റ്റിക് നോക്കി അത് മറന്നുവച്ചു പോയ സന്ദർശകനെക്കുറിച്ച് ധാരാളം വിവരങ്ങൾ ഷെൽലക് ഹോംസ് യുക്തിപൂർവം അപഗ്രഥിച്ചെടുക്കുന്നത് ‘ദ് ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ്’ എന്ന പ്രശസതകുറ്റാന്വേഷണ നോവലിലുണ്ട്. വാക്കിങ് സ്റ്റിക്കിലെ To James Mortimer, M.R.C.S., from his friends of the C.C.H. എന്ന വാക്കുകളിൽനിന്ന് അദ്ദേഹം ലണ്ടനിലെ Charing Cross Hospital വിട്ടുപോയ ഡോക്ടറാണ് എന്നു അനുമാനിക്കുന്നു. വടിയുടെ അടിഭാഗത്തെ ഉരുക്കുചുറ്റ് തേഞ്ഞിരിക്കുന്നതിനാൽ ഏറെ നടക്കുന്നയാൾ. ഗ്രാമത്തിൽ ജോലി ചെയ്തു. അങ്ങനെ ലണ്ടൻവിട്ട് ഗ്രാമപ്രദേശത്തു പോയയാൾ ചെറുപ്പക്കാരൻ. സ്നേഹസമ്പന്നനായതിനാൽ യാത്രയയപ്പും വാക്കിങ് സ്റ്റിക് സമ്മാനവും കിട്ടി. അതു മറന്നുവച്ചയാൾക്ക് ശ്രദ്ധക്കുറവുണ്ട്. വടിയിൽ പട്ടി കടിച്ച പാടുകൾ നോക്കി ഏതിനത്തിലെ പട്ടിയെയാണ് നടക്കുമ്പോൾ കൂട്ടിനു കൊണ്ടുപോകാറുള്ളത് എന്നിങ്ങനെ പോകുന്നു കണ്ടെത്തലുകൾ.

 

Representative Image. Metamorworks/Shutterstock.com
ADVERTISEMENT

ഇനിയൊരു കുട്ടിക്കഥ. പ്രായാധിക്യംകാരണം ഓടിച്ചിട്ട് ഇരയെപ്പിടിക്കാൻ കഴിയാത്ത സിംഹം, രോഗം ഭാവിച്ച് ഗുഹയിൽ താമസമായി. രോഗവിവരം അറിയാൻ അടുത്തെത്തുന്നവരെ പിടിച്ചുതിന്നുക ശീലമാക്കി. ഒരുനാൾ ഗുഹാമുഖത്തെത്തിയ കുറുക്കൻ ആരോഗ്യസ്ഥിതി അന്വേഷിച്ചു. ‘എനിക്ക് തീരെ വയ്യ മോനേ! നീയിങ്ങ് അകത്തുവാ’ എന്നു സിംഹം. കൗശലക്കാരനായ കുറുക്കൻ കിഴട്ടുസിംഹത്തിന്റെ അടവു മനസ്സിലാക്കി. ‘ഇല്ല, ഞാൻ അകത്തേക്കില്ല. കാൽപ്പാടുകളെല്ലാം അകത്തേക്കു പോയ മൃഗങ്ങളുടെ. പോയവനൊന്നും തിരികെ ഇറങ്ങിയിട്ടില്ല.’ ദുഷ്ടബുദ്ധിയായ സിംഹത്തിന്റെ ചതിപ്രയോഗം കുറുക്കൻ കാട്ടിലെങ്ങും വിളംബരം ചെയ്തു.

 

അന്യമൃഗങ്ങളെ തിന്നു ജീവിക്കുന്ന വന്യജീവികൾക്ക് അതീവ ജാഗ്രത വേണം. ഏറ്റവും കൂടുതൽ ജാഗ്രതയുള്ള മൃഗം കടുവയാണെന്നു കരുതിവരുന്നു. ഹിംസ്രമൃഗങ്ങളിൽ നിന്ന് സ്വയംരക്ഷിക്കേണ്ട മാനിനും മറ്റും വേണം നിതാന്തജാഗ്രത.

 

‘ജാഗ്രതയോടെ ആത്മനിയന്ത്രണത്തോടെയിരിക്കുക. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു’ എന്ന് ബൈബിൾ (1 പത്രോസ്‌ 5:8).

 

ബുദ്ധിയും വിവേകവുമുള്ളവർ ജാഗ്രതയിൽ വീഴ്ച വരുത്താറില്ല. ജാഗ്രത വ്യക്തിയുടെ വളർച്ചയ്ക്കു വളമാണ്. ഏതിനെയെങ്കിലും അൽപം പേടിക്കുന്നതിന് ഒരു തരത്തിൽ തെല്ലു ഗുണമുണ്ട് – എപ്പോഴും ജാഗരൂകരായിരിക്കും. കടുവയെപ്പേടിച്ചുകഴിയുന്ന മാൻപേടയെപ്പോലെ. ശത്രു നമ്മെക്കാണുന്നതിനു മുൻപ് നാം ശത്രുവിനെ കണ്ടിരിക്കണം. കണ്ണും കാതും തുറന്നിരിക്കണം. മുൻകരുതലുകൾ സ്വീകരിച്ചിരിക്കണം. പ്രതിരോധം ഉറപ്പാക്കി ആത്മവിശ്വാസം ശക്തിപ്പെടുത്തണം. വെല്ലുവിളിയെ നേരിടാൻ സജ്ജരായിരിക്കണം.

 

കണ്ണുതുറന്നിരിക്കുന്ന കാര്യത്തിൽ ബഞ്ചമിൻ ഫ്രാങ്ക്ലിൻ യുവജനങ്ങൾക്കു നൽകുന്ന ഉപദേശം കൂടി ശ്രദ്ധിക്കാം : ‘വിവാഹത്തിനു മുൻപ് കണ്ണു മുഴുവൻ തുറന്നു പിടിക്കുക. വിവാഹത്തിനു ശ‌േഷം കണ്ണു പകുതി അടച്ചുവയ്ക്കുക’. തികഞ്ഞ ജാഗ്രതയോടെ വേണം വിവാഹക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. വിവാഹശേഷം പങ്കാളിയുടെ ചെറിയ പോരായ്മകൾ പെരുപ്പിക്കാതെ കണ്ടില്ലെന്നു നടിക്കുന്നതിലെ വിട്ടുവീഴ്ച ദാമ്പത്യകലഹം ഒഴിവാക്കുമെന്ന സൂചന.

 

‘വരുന്നതു വരട്ടെ’ എന്ന അലസമട്ടാണ് ജാഗ്രതയില്ലാത്തവർക്ക്. അത് അപകടങ്ങളിലേക്കു നയിച്ചേക്കാം. ചെറുകാര്യങ്ങൾ അവഗണിക്കരുത്; ചെറുചോർച്ച  ക്രമേണ കപ്പൽ മുക്കാം. നല്ല കരുതൽ അനർത്ഥങ്ങളൊഴിവാക്കും. ‘ചെറുകാര്യങ്ങളിൽ അശ്രദ്ധ കാട്ടുന്നവരെ വലിയ കാര്യങ്ങൾ ഏൽപ്പിച്ചുകൂടാ’ എന്ന് ഐൻസ്റ്റൈൻ.

 

ബാഡ്മിന്റൻതാരം ജ്വാല ഗുട്ടാ : ‘തൃപ്തികരമായ കായികാരോഗ്യം, മനസ്സിൽ ജാഗ്രതയും ആത്മവിശ്വാസവും. ഇത്രയുമായാൽ മികവു വർദ്ധിക്കും,’

 

സ്വാതന്ത്ര്യസമരകാലത്ത് വിഭജനവാദവുമായി മുന്നേറിയ മുഹമ്മദ് ആലി  ജിന്ന : ‘എനിക്കു ഭയമുള്ളതു ഗാന്ധിയെയാണ്. അദ്ദേഹം ബുദ്ധിമാനാണ്. ഞാൻ തെറ്റുചെയ്യുകയാണെന്ന് തെളിയിക്കാൻ എപ്പോഴും ശ്രമിക്കുന്നു. ഞാൻ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്.’

 

ജാഗ്രതയോടെയുള്ള സംഘർഷമാണ് കവിയുടെ സഹജവാസന എന്ന് മെക്സിക്കൻ കവി ഒക്ടാവിയോ പാസ്. ലോകത്ത് ഏറെ അസത്യങ്ങൾക്കു കാരണം. മനഃപൂർവം കളവു പറയുന്നതല്ല, സത്യത്തെപ്പറ്റി ജാഗ്രത പാലിക്കാത്തതാണ് എന്ന് സാമുവൽ ജോൺസൺ.

 

സ്കോട്ടിഷ് എഴുത്തുകാരി മ്യൂറിയൽ സ്പാർക് (1918 – 2006) : ‘നിങ്ങളുടെ ജീവിതത്തിൽ കർമ്മശേഷി പാരമ്യത്തിലെത്തുന്നത് ഏതു പ്രായത്തിലുമാകാം. അതു തിരിച്ചറിയാൻ ജാഗ്രത പുലർത്തുക.’ ജീവിതം ഹ്രസ്വമാണെന്നും, അശ്രദ്ധമായി നേരംപാഴാക്കി അത് കൂടുതൽ ഹ്രസ്വമാക്കരുതെന്നും വിക്റ്റർ യുഗോ.

 

ജാഗ്രതയുടെ കാര്യത്തിൽ ജാഗ്രത പാലിച്ചാൽ ജീവിതത്തിൽ ചിട്ടയും അച്ചടക്കവും സ്വയം രൂപപ്പെട്ടുകൊള്ളും

 

Content Summary : Ulkazhcha Motivational Column - Why being alert is essential to being successful