കേരളത്തിലെ ജനറൽ നഴ്‌സിങ് & മിഡ്‌വൈഫറി പ്രോഗ്രാം പ്രവേശനത്തിന് ഈമാസം 30 വരെ അപേക്ഷിക്കാം. പ്രതിമാസം 700 രൂപ സ്റ്റൈപൻഡ് വാങ്ങി, ജിഎൻഎം ഡിപ്ലോമയ്‌ക്ക് പഠിക്കാം. 3 വർഷത്തെ കോഴ്സിൽ 6 മാസത്തെ ഇന്റേൺഷിപ് കാലത്ത് പ്രതിമാസം 2000 രൂപ സ്റ്റൈപൻഡ്. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്‌ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ജനറൽ നഴ്‌സിങ് & മിഡ്‌വൈഫറി പ്രോഗ്രാം പ്രവേശനത്തിന് ഈമാസം 30 വരെ അപേക്ഷിക്കാം. പ്രതിമാസം 700 രൂപ സ്റ്റൈപൻഡ് വാങ്ങി, ജിഎൻഎം ഡിപ്ലോമയ്‌ക്ക് പഠിക്കാം. 3 വർഷത്തെ കോഴ്സിൽ 6 മാസത്തെ ഇന്റേൺഷിപ് കാലത്ത് പ്രതിമാസം 2000 രൂപ സ്റ്റൈപൻഡ്. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്‌ടു പരീക്ഷ 40% മാർക്കോടെ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് പാസ്മാർക്ക് മതി. ഈ വിഷയങ്ങൾ പഠിച്ചു ജയിച്ചവർ വേണ്ടത്രയില്ലെങ്കിൽ മറ്റു വിഷയക്കാരെയും പരിഗണിക്കും.

ADVERTISEMENT

14 ജില്ലകളിലും ഓരോ സ്‌കൂൾ; കൊല്ലം ആശ്രാമത്ത് പട്ടികവിഭാഗക്കാർക്കു മാത്രമായും സ്‌കൂളുണ്ട്. ആകെ സീറ്റുകളുടെ 20% ആൺകുട്ടികൾക്കാണ്. ഡിപ്ലോമ നേടിയ ശേഷം സർക്കാർ ആവശ്യപ്പെടുന്ന പക്ഷം നിർദിഷ്‌ട വേതനത്തോടെ സേവനം അനുഷ്‌ഠിക്കേണ്ടിവരും.

സംസ്‌ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhs.kerala.gov.in എന്ന വെബ് സൈറ്റിലെ ഡൗൺലോഡ്സ് – നോട്ടിഫിക്കേഷൻ ലിങ്കിൽനിന്ന് പ്രോസ്പെക്ടസും അപേക്ഷാഫോമും ‍‍ഡൗൺലോഡ് ചെയ്യാം. നിർദേശങ്ങൾ പാലിച്ച് ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചലാനും ചേർത്ത് അപേക്ഷകരുടെ ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിൽ 30ന് വൈകിട്ട് അഞ്ചിനകം എത്തിക്കണം. അപേക്ഷാഫീയായി 250 രൂപ 0210–80–800–88 എന്ന ശീർഷകത്തിൽ ട്രഷറിയിലടയ്‌ക്കാം. പട്ടികവിഭാഗക്കാർ 75 രൂപ.

ADVERTISEMENT

അഞ്ചിലൊന്നു സീറ്റ് ആൺകുട്ടികൾക്ക്; അപേക്ഷ കടലാസിൽ നൽകണം

∙ അപേക്ഷിക്കേണ്ടത് സ്വന്തം ജില്ലയിൽ

ADVERTISEMENT

ആകെയുള്ള 365 സീറ്റ് ഓരോ ജില്ലയ്ക്കും ഇത്രയെന്ന ക്രമത്തിൽ വകയിരുത്തിയിരിക്കുന്നു. ഇവയിൽ 60% മെറിറ്റിനും ശേഷിച്ച 40% സമുദായ സംവരണത്തിനുമായി വിഭജിച്ചിട്ടുമുണ്ട്. സ്‌പോർട്‌സ്, സൈനികരുടെ ആശ്രിതർ, പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ, ഭിന്നശേഷിക്കാർ മുതലായവർക്കു സംവരണം ചെയ്‌തിരിക്കുന്ന സീറ്റുകൾ മെറിറ്റ് സീറ്റുകളിൽ നിന്നെടുക്കും.

അതതു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. എസ്‌എസ്‌എൽസി ബുക്കിൽ കാണുന്നതിൽനിന്ന് വ്യത്യസ്‌തമായ ജില്ലയിലേക്ക് അപേക്ഷിക്കണമെങ്കിൽ അഞ്ചു വർഷമെങ്കിലും പുതിയ ജില്ലയിൽ സ്‌ഥിര താമസമാണെന്നതിനു വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പട്ടികവിഭാഗക്കാർക്കു മാത്രമായുള്ള കൊല്ലം സ്‌കൂളിലെ പ്രവേശനത്തിനു സംസ്‌ഥാനത്ത് എവിടെയുമുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം. ഇവിടെയുള്ള 20 സീറ്റിൽ നാലെണ്ണം ആൺകുട്ടികൾക്ക്. 2022 ‍ഡിസംബർ 31ന് പ്രായം 17 - 27 വയസ്സ്. പട്ടിക / പിന്നാക്ക വിഭാഗക്കാർക്കു യഥാക്രമം 32 / 30 വയസ്സു വരെയാകാം. മികച്ച ആരോഗ്യം നിർബന്ധം. ഇടയ്‌ക്കു വച്ചു കോഴ്‌സ് വിട്ടുപോകാൻ ശ്രമിക്കുന്ന പക്ഷം സർക്കാർ നിശ്‌ചയിക്കുന്ന നഷ്‌ടപരിഹാരത്തുക നൽകേണ്ടിവരും. പെൺകുട്ടികൾക്ക് ഹോസ്‌റ്റൽ സൗകര്യമുണ്ട്. നഴ്സിങ് സ്കൂൾ ഫോൺ നമ്പറുകൾ പ്രോസ്പെക്ടസിലുണ്ട്.

Content Summary : Diploma in General Nursing & Midwifery Course admission