ഹൈസ്കൂൾ കായികാധ്യാപകർ, ഫിറ്റ്നസ് കേന്ദ്രങ്ങളിലെയും ഹെൽത്ത് / സ്പോർട്സ് ക്ലബ്ബുകളിലെയും പരിശീലകർ, കായികമത്സര സംഘാടകർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ യോഗ്യത നൽകുന്ന 4–വർഷ ‘ബിപിഎഡ്–ഇന്നവേറ്റീവ്’ (ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ) പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ നൽകാം. 1000 രൂപ അപേക്ഷാഫീ ഓൺലൈനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈസ്കൂൾ കായികാധ്യാപകർ, ഫിറ്റ്നസ് കേന്ദ്രങ്ങളിലെയും ഹെൽത്ത് / സ്പോർട്സ് ക്ലബ്ബുകളിലെയും പരിശീലകർ, കായികമത്സര സംഘാടകർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ യോഗ്യത നൽകുന്ന 4–വർഷ ‘ബിപിഎഡ്–ഇന്നവേറ്റീവ്’ (ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ) പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ നൽകാം. 1000 രൂപ അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാം.

ADVERTISEMENT

തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപിഇയാണ് (ലക്ഷ്മീബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ) ആണു പ്രോഗ്രാം നടത്തുന്നത്. വെബ്: https://lncpe.ac.in. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ബിരുദം നൽകുന്നത് കേരള സർവകലാശാല.

12 കഴിഞ്ഞവർക്കുള്ള പഴയ 3–വർഷ ബിപിഎഡ്, കഴിഞ്ഞ വർഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന 2–വർഷ പോസ്റ്റ്–ഗ്രാജ്വേറ്റ് ബിപിഎഡ് എന്നിവയിൽനിന്നു വ്യത്യസ്തമാണ് ഈ ബിപിഎഡ് – ഇന്നവേറ്റീവ്. കോഴ്സിന്റെ ഭാഗമായി തിയറി, പ്രാക്ടിക്കൽ, ടീച്ചിങ് പ്രാക്ടിസ്, കോച്ചിങ് പരിശീലനം, ഇന്റേൺഷിപ് എന്നിവയുണ്ട്. ഹോസ്റ്റലിൽ താമസിക്കണം.

ADVERTISEMENT

45% മാർക്കോടെ പ്ലസ്ടു / തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് കേരള സർവകലാശാലയുടെ മാനദണ്ഡപ്രകാരം മാർക്കിളവുണ്ട്. 2022 ജൂൺ ഒന്നിന് 23 വയസ്സു തികയരുത്. പട്ടികവിഭാഗക്കാർക്ക് 25 വരെയാകാം.

42 ആൺകുട്ടികൾ, 28 പെൺകുട്ടികൾ എന്നിങ്ങനെ ആകെ 70 സീറ്റ്. സിലക്‌ഷന്റെ ഭാഗമായി ഓഗസ്റ്റ് 22–26 തീയതികളിൽ എഴുത്തുപരീക്ഷ (50 മാർക്ക്), ഫിറ്റ്നസ് ടെസ്റ്റ് (30), സ്പോർട്സ് പ്രാവീണ്യ ടെസ്റ്റ് (10) എന്നിവ നടത്തും. ഇതിൽ മൊത്തം 45% എങ്കിലും മാർക്ക് നേടി, മികവു തെളിയിക്കണം. സ്പോർട്സ് നേട്ടങ്ങൾക്കു 10 മാർക്കുണ്ട്. മെഡിക്കൽ ഫലവും തൃപ്തികരമാകണം.

ADVERTISEMENT

പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സിലക്‌ഷൻ ടെസ്റ്റ് സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതി. ഫീസ് നിരക്കുകൾ പിന്നീട് അറിയിക്കും. ഹോസ്റ്റൽ ഭക്ഷണമടക്കം ആദ്യവർഷം 53,835 രൂപയടയ്ക്കണം; ഇതിൽ 33,835 രൂപ പ്രവേശനസമയത്ത്.

എംപിഇഎസ്: അപേക്ഷ 25 വരെ

2–വർഷ എംപിഇഎസ് പ്രവേശനത്തിനും 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 25 സീറ്റ്. ബിപിഇ, ബിപിഎഡ്, ബിഎസ്‌സി (പിഇ) ഇവയിലൊന്ന് 50% മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഉന്നതതലത്തിൽ സ്പോർട്സ് നേട്ടമുള്ളവർക്ക് 5% മാർക്ക് ഇളവുണ്ട്. 2022 ജൂലൈ ഒന്നിന് 28 വയസ്സ് തികയരുത്. പട്ടികവിഭാഗക്കാർക്ക് നിയമാനുസൃതം ഇളവുകൾ ലഭിക്കും. ഹോസ്റ്റൽ ഭക്ഷണമടക്കം ആദ്യവർഷം 49,905 രൂപയടയ്ക്കണം; ഇതിൽ 30,905 രൂപ പ്രവേശനസമയത്ത്. 

Content Summary : B.P.Ed Admission 2022 Apply Now