ചിലരങ്ങനെയാണ്. എന്തു ചെയ്താലും പെർഫെക്റ്റായിരിക്കണം. സംഗതി കൊള്ളാം. പക്ഷേ പ്രായോഗികമായി ആ രീതി പ്രശ്നങ്ങൾ സൃഷ്ടിക്കും. നേരത്തും കാലത്തും പലതും ചെയ്യാൻ കഴിയാതെ വരും. കുളിപ്പിച്ചുകുളിപ്പിച്ചു കുഞ്ഞില്ലാതാക്കരുത് എന്ന് പഴമക്കാർ പറഞ്ഞുതന്ന കാര്യം...Ulkazhcha, Motivational Column, B.S.Warrier

ചിലരങ്ങനെയാണ്. എന്തു ചെയ്താലും പെർഫെക്റ്റായിരിക്കണം. സംഗതി കൊള്ളാം. പക്ഷേ പ്രായോഗികമായി ആ രീതി പ്രശ്നങ്ങൾ സൃഷ്ടിക്കും. നേരത്തും കാലത്തും പലതും ചെയ്യാൻ കഴിയാതെ വരും. കുളിപ്പിച്ചുകുളിപ്പിച്ചു കുഞ്ഞില്ലാതാക്കരുത് എന്ന് പഴമക്കാർ പറഞ്ഞുതന്ന കാര്യം...Ulkazhcha, Motivational Column, B.S.Warrier

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലരങ്ങനെയാണ്. എന്തു ചെയ്താലും പെർഫെക്റ്റായിരിക്കണം. സംഗതി കൊള്ളാം. പക്ഷേ പ്രായോഗികമായി ആ രീതി പ്രശ്നങ്ങൾ സൃഷ്ടിക്കും. നേരത്തും കാലത്തും പലതും ചെയ്യാൻ കഴിയാതെ വരും. കുളിപ്പിച്ചുകുളിപ്പിച്ചു കുഞ്ഞില്ലാതാക്കരുത് എന്ന് പഴമക്കാർ പറഞ്ഞുതന്ന കാര്യം...Ulkazhcha, Motivational Column, B.S.Warrier

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലരങ്ങനെയാണ്. എന്തു ചെയ്താലും പെർഫെക്റ്റായിരിക്കണം. സംഗതി കൊള്ളാം. പക്ഷേ പ്രായോഗികമായി ആ രീതി പ്രശ്നങ്ങൾ സൃഷ്ടിക്കും. നേരത്തും കാലത്തും പലതും ചെയ്യാൻ കഴിയാതെ വരും. കുളിപ്പിച്ചുകുളിപ്പിച്ചു കുഞ്ഞില്ലാതാക്കരുത് എന്ന് പഴമക്കാർ പറഞ്ഞുതന്ന കാര്യം.

 

ADVERTISEMENT

ജന്മനാട് ഏതു സ്വതന്ത്രസ്വർഗത്തിലേക്ക് ഉണർന്നെഴുനേൽക്കണമെന്ന് ചിന്തകരിൽ ചിന്തകനായിരുന്ന രവീന്ദ്രനാഥടാഗൂർ സ്വപ്നം കണ്ടിരുന്നു. അതിന് ഏഴു കാര്യങ്ങൾ തൃപ്തികരമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവയിൽ അഞ്ചാമത്തേത് ഇങ്ങനെ: ‘അക്ഷീണയത്നം പരിപൂർണതയിലേക്കു നീട്ടുന്ന കരങ്ങൾ എവിടെയുണ്ടോ’ (Where tireless striving stretches its arms towards perfection – ഗീതാഞ്ജലി : 35). പരിപൂർണതിയിലെത്താൻ നിരന്തരം ശ്രമിക്കണമെന്നല്ലാതെ, പരിപൂർണത കൈയ്പ്പിടിയിലൊതുക്കണമെന്ന് അദ്ദേഹത്തിന്റെ സ്വപ്നത്തിൽപ്പോലും വന്നില്ല. പരിപൂർണതയെന്നത് തീർത്തും കൈവരിക്കാനാകാത്തതാണെന്ന സത്യവും ഈ വരിയിലുണ്ട്. ഏതു മനുഷ്യപ്രയത്നവും മെച്ചപ്പെടുത്താനുള്ള സാധ്യത ഏതു ഘട്ടത്തിലുമുണ്ട് എന്ന് ഇംഗ്ലിഷ്മൊഴി. എത്രയൊക്കെ ശ്രമിച്ചാലും ഒന്നും തീർത്തും പൂർണമാകില്ല. പരിപൂർണത നേടിയേ അടങ്ങൂ എന്നു വാശി പിടിച്ചാൽ പല അസൗകര്യങ്ങളുമുണ്ടാകും. 

 

അങ്ങനെ വാശി പിടിക്കുന്നവരെ സംബന്ധിക്കുന്ന ചില വിശേഷതകളിങ്ങനെ :

 

Representative Image. Photo Credit : Antonio Guillem/Shutterstock.com/Shutterstock.com
ADVERTISEMENT

അപ്രാപ്യമായ ലക്ഷ്യങ്ങൾ നിശ്ചയിച്ച് അവ നേടാൻ പരിശ്രമിക്കും

 

അവ നേടാൻ കഴിയാതെ വന്ന്, വലിയ വിജയങ്ങൾ നേടിയാൽപ്പോലും സംതൃപ്തരാവാതിരിക്കും. തങ്ങൾ വെറും ശരാശരിക്കാരെന്ന് തെറ്റായി വിലയിരുത്തും. ഒരു വിജയത്തിലും സന്തുഷ്ടരാകാത്തവർ.

 

ADVERTISEMENT

വിജയത്തിന് തെറ്റായ മാനദണ്ഡങ്ങൾ. ഒന്നുകിൽ പരിപൂർണവിജയം, അല്ലെങ്കിൽ പരിപൂർണപരാജയം എന്ന മട്ട്. കറുപ്പ് അല്ലെങ്കിൽ വെളുപ്പ്. അവയ്ക്കിടയിൽ നിറങ്ങളൊന്നുമില്ല. പരിപൂർണവിജയം മാത്രമാണ് വിജയം എന്നു തീരുമാനിക്കുന്നവർക്ക് സാധാരണഗഗതിയിലുള്ള ഏതു വിജയവും അസംതൃപ്തിയാവും നൽകുക. സ്വാഭിമാനത്തെ  തകർക്കുന്ന അനുഭവം.

Representative Image. Photo Credit : Cast Of Thousands/Shutterstock.com

 

ഏതെങ്കിലും കാര്യത്തിനു പുറപ്പെടുമ്പോൾ തങ്ങൾ തോൽക്കുമെന്ന വിചാരംകാരണം കൊടിയ പിരിമുറുക്കത്തിലായിരിക്കും. മിക്കപ്പോഴും നൈരാശ്യമാവും മുഖമുദ്ര. തിരസ്കാരത്തോടുള്ള ഭയംമൂലം ചെറിയ വിമർശനം പോലും അപമാനമായിത്തോന്നും. അതിനോട് ശക്തമായി പ്രതികരിക്കാനുംമതി. അത്തരം പ്രതികരണം വ്യക്തിബന്ധങ്ങളുടെ തകർച്ചയിലേക്കും പൊതുതിരസ്കാരത്തിലേക്കും നയിച്ചേക്കാം

 

സ്വന്തം കഴിവിൽ എപ്പോഴും സംശയിച്ചിരിക്കുന്നതു മൂലം, പെരുമാറ്റരീതികളും വ്യക്തിബന്ധങ്ങളും മോശമാകും. പരാജയഭീതി അലട്ടിക്കൊണ്ടിരിക്കും. ഇവരുടെ അക്ഷമയും കോപവും മറ്റുള്ളവർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കും

 

തന്റേതു മാത്രമല്ല, അന്യരുടെ പ്രവർത്തനങ്ങളിലും പരിപൂർണത പ്രതീക്ഷിച്ച്, അവർക്കതു നേടാനാവാതെ വരുമ്പോൾ കടുത്ത വിമർശനശരങ്ങൾ അവരുടെ നേർക്കു പായിക്കും. അതു വേണ്ട. ഏവർക്കുമുണ്ട് പോരായ്മകൾ. അതിൽ അക്ഷമ കാട്ടാതിരിക്കാം.

 

ഏതെങ്കിലും കാര്യത്തിൽ ഒരിക്കൽ തെറ്റു വന്നുപോയാൽ, ആ തെറ്റ് വീണ്ടും സംഭവിക്കുമെന്നു കരുതും. എനിക്ക് എപ്പോഴും തെറ്റേ വരൂ എന്നുപോലും ചിന്തിച്ചുകളയും. ഈ സാമാന്യവൽക്കരണം തുടർന്നുള്ള പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. ആർക്കും തെറ്റു വരാം. തെറ്റു വന്നാൽ അതിൽനിന്നു പാഠം പഠിച്ച് ആ തെറ്റ് ആവർത്തിക്കാതിരിക്കുന്നതാണ് വിവേകപൂർവമായ സമീപനം എന്നു മനസ്സിലാക്കാത്തവരുടെ പ്രവർത്തനങ്ങൾ വിജയിക്കില്ല. തെറ്റു വരുമോയെന്നു പേടിച്ച് നിഷ്ക്രിയരാവുന്നത് വിജയത്തിന്റെ വഴിയല്ലല്ലോ. പരാജയഭീതിയെ പരാജയപ്പെടുത്താതെ വിജയിക്കുക അസാധ്യം. പരിപൂർണമായി വിജയിക്കാനാവില്ലെങ്കിൽ ഞാനെന്തിനു ശ്രമിക്കണം എന്ന സമീപനം നാം അർഹിക്കുന്ന വിജയത്തെ നഷ്ടപ്പെടുത്തും

 

വിജയികളുടെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കി, അവരെല്ലാം നേടി, ഞാൻ മാത്രം പരാജയപ്പെട്ടു എന്നു കരുതി നൈരാശ്യത്തിലേക്കു വഴുതിവീഴുന്ന പരിപൂർണതാവാദികളുമുണ്ട്.

 

ഇത്രയൊക്കെ കണ്ടതിൽനിന്ന് ഒരു കാര്യം വ്യക്തം. പരിപൂർണതയ്ക്കു വേണ്ടി ശ്രമിക്കുന്നത് നന്നെങ്കിലും, അതു നേടിയേ അടങ്ങൂ എന്ന ചിന്ത നമ്മെ കീഴ്പ്പെടുത്തിക്കൂടാ. നമ്മുടെ പ്രവർത്തനത്തിൽ പോരായ്കയുണ്ടെന്നു നമുക്കു തോന്നുമ്പോഴും, അതിനു പരിപൂർണതയുണ്ടെന്നു കുരുതുന്ന മറ്റുള്ളവരുണ്ടാകാം. വലിയ കടുംപിടിത്തമില്ലാത്തവർ. പരിപൂർണത ഒരർത്ഥത്തിൽ ഒരു ചിന്താരീതിയോ മാനസികാവസ്ഥയോ ആണെന്നു  പ‌റയാം. അംഗവൈകല്യമുളള കുഞ്ഞ് അമ്മയ്ക്ക് കുറ്റമറ്റ കുഞ്ഞാണെന്നു തോന്നാം.

 

കനേഡിയൻ ദാർശനികൻ മറ്റ്ഷോണ ധിൽവയോ: ‘പരിപൂർണതയുള്ള പൂക്കളിൽ നിന്നു മാത്രമേ തേനെടുക്കൂ എന്നു തേനീച്ചകൾ ശഠിച്ചാൽ, ഒരു തുള്ളി തേൻ പോലും അവയ്ക്കു കിട്ടില്ല. മുള്ളുകളുള്ളതുകൊണ്ട് പനിനീർപ്പൂവിന് മനോഹാരിത ഇല്ലാതാകുന്നില്ല.’

 

‘But no perfection is so absolute, that some impurity doth not pollute’ (Shakespeare: The Rape of Lucrece – 853, 854)

 

Content Summary : Ulkazhcha - Motivational Column by B.S.Warrier - The Price of Perfection