ഒരു കാര്യം അറിയില്ലെങ്കിൽ തുറന്നുപറയുക. ചിലപ്പോൾ മൂന്നും നാലും ചോദ്യങ്ങൾ ഒരുമിച്ചുചോദിച്ചെന്നിരിക്കും. ഇത്തരത്തിൽ ചോദ്യങ്ങൾ ഓർത്തെടുത്ത് ഒരുമിച്ചു മറുപടി പറയാൻ പരിശീലിക്കണം.

ഒരു കാര്യം അറിയില്ലെങ്കിൽ തുറന്നുപറയുക. ചിലപ്പോൾ മൂന്നും നാലും ചോദ്യങ്ങൾ ഒരുമിച്ചുചോദിച്ചെന്നിരിക്കും. ഇത്തരത്തിൽ ചോദ്യങ്ങൾ ഓർത്തെടുത്ത് ഒരുമിച്ചു മറുപടി പറയാൻ പരിശീലിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാര്യം അറിയില്ലെങ്കിൽ തുറന്നുപറയുക. ചിലപ്പോൾ മൂന്നും നാലും ചോദ്യങ്ങൾ ഒരുമിച്ചുചോദിച്ചെന്നിരിക്കും. ഇത്തരത്തിൽ ചോദ്യങ്ങൾ ഓർത്തെടുത്ത് ഒരുമിച്ചു മറുപടി പറയാൻ പരിശീലിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള പെൺകുട്ടികളുടെ ആദ്യ ബാച്ചിൽ രണ്ടു മലയാളികൾ – ശ്രീലക്ഷ്മി ഹരിദോസും ആൻ റോസ് മാത്യുവും. എന്താണ് ഇവരുടെ വിജയരഹസ്യം ? 8–12 ക്ലാസ് പാഠപുസ്തകങ്ങൾ നന്നായി വായിച്ചാൽ പ്രവേശനപരീക്ഷ ബാലികേറാമലയല്ല. 5 ദിവസത്തെ ‘സർവീസസ് സിലക്‌ഷൻ ബോർഡ് (എസ്എസ്‌ബി) ഇന്റർവ്യൂ ആണു യഥാർഥ കടമ്പ. ആ അനുഭവങ്ങളുമായി ഇതാ രണ്ടുപേരും:

 

ADVERTISEMENT

‘ഫേക്ക് ഐഡന്റിറ്റി’ വേണ്ട: ആൻ റോസ് മാത്യു

 

അച്ഛൻ നാവികസേനയിലായതു കൊണ്ട് ആൻ റോസ് മാത്യുവിനും സേനയുടെ ഭാഗമാകണമെന്ന ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നു. ആ ലക്ഷ്യമാണു സാക്ഷാത്കരിച്ചിരിക്കുന്നത്. ഇനി ആനിന്റെ വാക്കുകളിലേക്ക്:

എസ്എസ്ബി കേന്ദ്രത്തിലെത്തുമ്പോൾ അൽപം പേടി സ്വാഭാവികമായും ഉണ്ടാകും. രക്ഷിതാക്കൾ കൂടെയുണ്ടാകില്ല. മൊബൈൽ ഫോണും പറ്റില്ല. അപ്പോൾ മനസ്സിൽ വരുന്ന പേടിയെ ആദ്യമേ മറികടക്കണം. ഇന്റർവ്യൂവിൽ മികച്ച പ്രകടനത്തിന് അത് ആവശ്യമാണ്. എന്നാൽ ആത്മവിശ്വാസം അമിതമാകാനും പാടില്ല.

ADVERTISEMENT

 

∙ ആദ്യം സ്ക്രീനിങ്: സേനയിൽ ഓഫിസറാകാനുള്ള യോഗ്യതയുണ്ടോയെന്ന് അളക്കുന്ന ഓഫിസർ ഇന്റലിജൻസ് റേറ്റിങ് (ഒഐആർ) ടെസ്റ്റ്, പിക്ചർ പെർസപ്‌ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് (പിപിഡിടി) എന്നീ പരിശോധനകളിലൂടെ ആദ്യ ദിവസം സ്ക്രീനിങ് നടത്തും. സിറ്റ്വേഷൻ, ടാസ്ക്, ആക്‌ഷൻ, റിസൽറ്റ് (സ്റ്റാർ) എന്നീ കാര്യങ്ങളാണു പിപിഡിടി പരിശോധനയിൽ വിലയിരുത്തുന്നത്. ഇതു നേരത്തേ തന്നെ പരിശീലിക്കുന്നതു ഗുണം ചെയ്യും. സ്ക്രീനിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ മാത്രമാണ് അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത്.

 

∙ വ്യക്തിത്വ പരിശോധന: തീമാറ്റിക് അപ്രീസിയേഷൻ ടെസ്റ്റ്, വേഡ് അസോസിയേഷൻ ടെസ്റ്റ്, സിറ്റ്വേഷൻ റിയാക്‌ഷൻ ടെസ്റ്റ് എന്നിവയുൾപ്പെടെ മനഃശാസ്ത്ര പരിശോധനയാണു രണ്ടാം ഘട്ടത്തിൽ ആദ്യം. നമ്മുടെ വ്യക്തിത്വം പൂർണമായി വിലയിരുത്തും. കുറച്ചു സമയം മാത്രമെടുത്തു ചെയ്യേണ്ട കാര്യങ്ങളായതിനാൽ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചാലും നമ്മുടെ ഉള്ളിലുള്ള യഥാർഥ വ്യക്തിത്വം പുറത്തുവരും. ‘ഫേക്ക് ഐഡന്റിറ്റി’ സൃഷ്ടിക്കാൻ ശ്രമിച്ചാലും ഏറെനേരം പിടിച്ചുനിൽക്കാനാകില്ല.

ADVERTISEMENT

 

∙ അമാനുഷികരാകേണ്ട: എസ്എസ്ബി പരിശോധന അമാനുഷിക വ്യക്തിത്വങ്ങളെ കണ്ടെത്താനല്ല. നിശ്ചിത ഗുണനിലവാരമുള്ളവരെ കണ്ടെത്തിയാൽ അവരെ സേനയ്ക്കു യോജിച്ച രീതിയിൽ വാർത്തെടുക്കാനാകും. മൂന്നാം ദിവസം മുതൽ ഒരു ഗ്രൂപ്പിലുള്ള നമ്മുടെ പ്രകടനമാണു വിലയിരുത്തുന്നത്. ഗ്രൂപ്പ് ചർച്ചകൾ, ടാസ്കുകൾ, കളികൾ തുടങ്ങിയവയിലെ ഓരോരുത്തരുടെയും പ്രകടനം വിലയിരുത്തും. ചർച്ചകളിൽ നമ്മൾ പറയുന്ന കാര്യങ്ങൾ യുക്തിപൂർവമായിരിക്കണം. ശാരീരികക്ഷമത പരിശോധിക്കാനുള്ള ടാസ്കുകളുമുണ്ടെങ്കിലും അത്ര ബുദ്ധിമുട്ടല്ല.

 

∙ ധൈര്യം നിലനിർത്തണം: അവസാന ഘട്ടത്തിലെ ‘വൺ ടു വൺ’ ഇന്റർവ്യൂവിൽ ചിലപ്പോൾ ധൈര്യം ചോർന്നുപോകുന്നതു പോലെ തോന്നും. അങ്ങനെ തോന്നേണ്ട കാര്യമില്ലെന്ന് ഇന്റർവ്യൂ കഴിയുമ്പോൾ മനസ്സിലാകും. വ്യക്തിപരമായ കാര്യങ്ങളും പൊതുവിജ്ഞാനവും ചോദിക്കും. ഒരു കാര്യം അറിയില്ലെങ്കിൽ തുറന്നുപറയുക. ചിലപ്പോൾ മൂന്നും നാലും ചോദ്യങ്ങൾ ഒരുമിച്ചുചോദിച്ചെന്നിരിക്കും. ഇത്തരത്തിൽ ചോദ്യങ്ങൾ ഓർത്തെടുത്ത് ഒരുമിച്ചു മറുപടി പറയാൻ പരിശീലിക്കണം.

 

സ്പോർട്സ് മെഡലിലല്ല കാര്യം : ശ്രീലക്ഷ്മി

 

ഒരു കായിക മെഡൽ പോലും നേടിയിട്ടില്ലാത്ത നിങ്ങൾക്ക് വ്യോമസേനാ സിലക്‌ഷൻ കിട്ടുമെന്നു കരുതുന്നുണ്ടോ ? – ഇന്റർവ്യൂവിൽ ശ്രീലക്ഷ്മി ഹരിദോസിനോടുള്ള ഒരു ചോദ്യം ഇതായിരുന്നു. അതിനു ശ്രീലക്ഷ്മി നൽകിയ മറുപടിയിൽനിന്നു തുടങ്ങാം:

 

കായിക ഇനങ്ങളോടു സത്യത്തിൽ വൈമുഖ്യമില്ല. പക്ഷേ സ്കൂളിൽ ഒരു ഫുട്ബോൾ ടീമുണ്ടാക്കാൻ പോലും 11 പെൺകുട്ടികളെ കിട്ടണ്ടേ ? അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ പല പെൺകുട്ടികൾക്കും ഫുട്ബോൾ കളിക്കാൻ കഴിയാത്തത്. താൽപര്യമില്ലാഞ്ഞിട്ടോ കഴിവില്ലാഞ്ഞിട്ടോ അല്ല. ഈ ആത്മവിശ്വാസം തുണയായെന്നാണ് എന്റെ വിശ്വാസം. വാരാണസിയിലായിരുന്നു എയർഫോഴ്സ് ഇന്റർവ്യൂ. വിളിച്ച 200 പേരിൽ 162 പേർ അവിടെ എത്തിയിരുന്നു.

 

∙ ഗേൾപവർ: അടുത്ത ജന്മത്തിൽ ഏതു ജെൻഡറിൽ ജനിക്കണമെന്നു ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ തന്നെ, ‘പെൺകുട്ടി’ എന്നു ഞാൻ പറഞ്ഞു. പെൺകുട്ടികൾക്കാണു വിൽപവർ കൂടുതൽ എന്നു കാരണവും പറഞ്ഞു. അത് ആലോചനയില്ലാതെ പറഞ്ഞതല്ല.

 

∙ ഹിന്ദി: സൈനിക സേവനം ചെറുപ്പം മുതൽ എന്റെ ആഗ്രഹമാണ്. വീട്ടിൽ അത്തരം പശ്ചാത്തലമില്ലെങ്കിലും സിനിമകൾ കണ്ടുണ്ടായ താൽപര്യമാണ്. സിനിമ കണ്ടുള്ള ഹിന്ദി പരിചയം എസ്എസ്ബി ഇന്റർവ്യൂ ദിവസങ്ങളിൽ മറ്റു മത്സരാർഥികളുമായി ആശയവിനിമയത്തിനും സഹായിച്ചു. കമാൻഡ് ടാസ്കിൽ 3 പേർ എന്നെ സഹായിയായി തിരഞ്ഞെടുക്കാനും അതു കാരണമായി. അങ്ങനെ, ഒന്നിലേറെപ്പേർ നമ്മെ തിരഞ്ഞെടുക്കുന്നതു മാർക്ക് നേടിത്തരും. നയിക്കാനുള്ള കഴിവിനൊപ്പം അനുസരിക്കാനുള്ള കഴിവു കൂടി പരിശോധിക്കുന്ന വേദിയാണിത്.

 

∙ ഓൾ റൗണ്ടർ: അധ്യാപകർക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, ‘ഓൾ റൗണ്ടർ’ എന്നു മറുപടി പറഞ്ഞു. ഒരു കാര്യമേൽപിച്ചാൽ പിന്നെ പേടിക്കാനില്ലെന്ന ചില അധ്യാപകരുടെ അഭിപ്രായവും പങ്കുവച്ചു. ഒരു കാര്യം ചെയ്യാൻ ഇറങ്ങിത്തിരിച്ചാൽ അതു പൂർത്തിയാക്കാൻ കഠിനാധ്വാനം ചെയ്യാറുണ്ടെന്നാണ് എന്നെക്കുറിച്ചുള്ള എന്റെ വിലയിരുത്തലെന്നും പറഞ്ഞു.

 

∙ സ്വയം തിരിച്ചറിയാം: എല്ലാവരും ഒരു തവണയെങ്കിലും എസ്എസ്ബി ഇന്റർവ്യുവി‍ൽ പങ്കെടുക്കണം. വിലപ്പെട്ട ഒരുപാടു സൗഹൃദങ്ങളാണു ലഭിക്കുന്നത്. നമ്മെ നമുക്കു തന്നെ വിശകലനം ചെയ്യാനും വ്യക്തിത്വ വികസനം ഉറപ്പാക്കാനും അതു സഹായിക്കും. പക്ഷേ, സത്യസന്ധരായിരിക്കണം. എൻജിനീയറിങ് ഡിഗ്രിയോടെയുള്ള സൈനിക കരിയർ ലക്ഷ്യമിട്ടാണ് എൻഡിഎയിൽ ചേരുന്നത്.

 

Content Summary : NDA’s first batch of women cadets Ann Rose and Sreelakshmi Share success secrets