പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിലേക്കു പിഎസ്‌സി നടത്തുന്ന പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം കഴിഞ്ഞു. ഒറ്റനോട്ടത്തിൽ എളുപ്പമെന്നു തോന്നുമെങ്കിലും ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു ഈ പരീക്ഷ. തുടർ ഘട്ടങ്ങൾ കൂടി പൂർത്തിയായാലേ പരീക്ഷയുടെ ആകെ നിലവാരം സംബന്ധിച്ചു കൃത്യമായ ചിത്രം ലഭിക്കൂ. പൊതുവിജ്ഞാനം, ഗണിതം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിലേക്കു പിഎസ്‌സി നടത്തുന്ന പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം കഴിഞ്ഞു. ഒറ്റനോട്ടത്തിൽ എളുപ്പമെന്നു തോന്നുമെങ്കിലും ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു ഈ പരീക്ഷ. തുടർ ഘട്ടങ്ങൾ കൂടി പൂർത്തിയായാലേ പരീക്ഷയുടെ ആകെ നിലവാരം സംബന്ധിച്ചു കൃത്യമായ ചിത്രം ലഭിക്കൂ. പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലിഷ് എന്നിവയിൽനിന്നു മെച്ചപ്പെട്ട നിലവാരത്തിലുള്ള ചോദ്യങ്ങളായിരുന്നു. ശരാശരി ഉദ്യോഗാർഥികളെ സംബന്ധിച്ച് ഈ മേഖലകളിൽ നിന്ന് 20–25 മാർക്ക് നേടുന്നതു പോലും പ്രയാസമാണെന്നു പറയാം. സ്വാഭാവികമായും പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് കുറയുമെന്നു പ്രതീക്ഷിക്കാം.

ADVERTISEMENT

അടിസ്ഥാനം പാഠപുസ്തകം

പ്ലസ് വൺ, പ്ലസ്ടു പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ് പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ചോദ്യമുണ്ടായി. സാക്ഷരതാ മിഷൻ പാഠപുസ്തകങ്ങളിൽ നിന്നുള്ള വിവരങ്ങൾ അതേ പടി പകർത്തിയ ചോദ്യങ്ങളുമുണ്ടായിരുന്നു. പത്താം ക്ലാസിലെ ശാസ്ത്ര പുസ്തകങ്ങളിൽ നിന്നും ചോദ്യങ്ങൾ വന്നു.

പ്രസ്താവന രൂപത്തിലുള്ള ചോദ്യങ്ങൾ, ശരിയായ ജോടി കണ്ടെത്തൽ തുടങ്ങിയ ചോദ്യങ്ങളെല്ലാം നേരത്തെ പ്രതീക്ഷിച്ചതു പോലെ വന്നു. ഉത്തരമെഴുതാൻ കൂടുതൽ സമയം ആവശ്യമുള്ള ചോദ്യങ്ങളാണ് ഇവ. നല്ല പരിശീലനം നടത്തിയവർ കൃത്യമായി ഉത്തരത്തിലെത്തി. അതേസമയം ടെൻഷനടിച്ച് അറിയുന്ന ഉത്തരങ്ങൾ കൂടി തെറ്റിച്ചവരുമുണ്ട്. മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി ഭാഗത്തു നിന്ന് കുറഞ്ഞത് 12 മാർക്കെങ്കിലും വാങ്ങാനാകും.

ADVERTISEMENT

വഴി തെറ്റിക്കുന്ന ചോദ്യങ്ങൾ

ശരിയായ പ്രസ്താവനകൾ ഏതെല്ലാം, തെറ്റായ പ്രസ്താവനകൾ ഏതെല്ലാം തുടങ്ങിയ ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യം വായിച്ചു തുടങ്ങുമ്പോഴേ ഈ വാക്കുകൾക്കു താഴെ വരയിട്ടു വയ്ക്കണം. അല്ലെങ്കിൽ ഉത്തരം എഴുതി വരുമ്പോഴേക്കും തെറ്റായ കാര്യങ്ങളാണോ ശരിയായ കാര്യങ്ങളാ‌ണോ ചോദിച്ചതെന്ന ആശയക്കുഴപ്പമുണ്ടാകും.

ADVERTISEMENT

ഒട്ടും വായിച്ചിട്ടില്ലാത്തതും സാമാന്യ യുക്തി ഉപയോഗിച്ച് ഉത്തരത്തിലെത്താൻ കഴിയാത്തതുമായ ചോദ്യങ്ങൾ വിട്ടുകളയാനും പരിശീലിക്കണം. 

Content Summary : Kerala PSC Plus Two Level Preliminary Exam – Exam Tips By Mansoorali Kappungal