ഏതു മലയാളിക്കും അറിയാവുന്ന രണ്ടക്ഷരം മാത്രമുള്ള ഇംഗ്ലിഷ് വാക്കാണ് NO. നമ്മുടെ ഇല്ല, അല്ല, വയ്യ, വേണ്ട, അരുത് എന്നിവയെല്ലാം ഒതുങ്ങുന്ന ചിമിഴാണ് ഈ വാക്ക്. പക്ഷേ ഇതു പറയാൻ മിക്കവർക്കും പ്രയാസമാണ്.ആ പ്രയാസം പലരെയും പലപ്പോഴും കുഴപ്പത്തിൽ...The importance of saying No, Success Life, Achievers

ഏതു മലയാളിക്കും അറിയാവുന്ന രണ്ടക്ഷരം മാത്രമുള്ള ഇംഗ്ലിഷ് വാക്കാണ് NO. നമ്മുടെ ഇല്ല, അല്ല, വയ്യ, വേണ്ട, അരുത് എന്നിവയെല്ലാം ഒതുങ്ങുന്ന ചിമിഴാണ് ഈ വാക്ക്. പക്ഷേ ഇതു പറയാൻ മിക്കവർക്കും പ്രയാസമാണ്.ആ പ്രയാസം പലരെയും പലപ്പോഴും കുഴപ്പത്തിൽ...The importance of saying No, Success Life, Achievers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു മലയാളിക്കും അറിയാവുന്ന രണ്ടക്ഷരം മാത്രമുള്ള ഇംഗ്ലിഷ് വാക്കാണ് NO. നമ്മുടെ ഇല്ല, അല്ല, വയ്യ, വേണ്ട, അരുത് എന്നിവയെല്ലാം ഒതുങ്ങുന്ന ചിമിഴാണ് ഈ വാക്ക്. പക്ഷേ ഇതു പറയാൻ മിക്കവർക്കും പ്രയാസമാണ്.ആ പ്രയാസം പലരെയും പലപ്പോഴും കുഴപ്പത്തിൽ...The importance of saying No, Success Life, Achievers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു മലയാളിക്കും അറിയാവുന്ന രണ്ടക്ഷരം മാത്രമുള്ള ഇംഗ്ലിഷ് വാക്കാണ് NO. നമ്മുടെ ഇല്ല, അല്ല, വയ്യ, വേണ്ട, അരുത് എന്നിവയെല്ലാം ഒതുങ്ങുന്ന ചിമിഴാണ് ഈ വാക്ക്. പക്ഷേ ഇതു പറയാൻ മിക്കവർക്കും പ്രയാസമാണ്. ആ പ്രയാസം പലരെയും പലപ്പോഴും കുഴപ്പത്തിൽ ചാടിക്കാറുണ്ട്. പറയേണ്ടപ്പോൾ പറയേണ്ടതുപോലെ NO പറഞ്ഞാൽ, നമുക്കു കാര്യക്ഷമമായി മനഃപ്രയാസം കൂടാതെ നമ്മുടെ ചുമതലകൾ നിർവഹിക്കാൻ കഴിയും.

 

ADVERTISEMENT

എന്തുകൊണ്ടാണ് നാം NO പറയാൻ മടിക്കുന്നത്? ചില ഭയങ്ങൾ നമുക്കുണ്ട്.

 

അന്യരെ നിരാശപ്പെടുത്തുമോ?

 

ADVERTISEMENT

ബന്ധം തകരുമോ?

 

എനിക്കു കഴിവില്ലെന്നു കരുതുമോ? 

Representative Image. Photo Credit : Paikong / Shutterstock.com

 

Representative Image. Photo Credit : AJP / Shutterstock.com
ADVERTISEMENT

ഞാൻ തനി സ്വാർത്ഥനാണെന്ന് വിചാരിക്കില്ലേ? 

 

NO പറഞ്ഞുപോയാൽ ഞാൻ മനഃപ്രയാസത്തിലാവില്ലേ?

 

Representative Image. Photo Credit : Fizkes / Shutterstock.com

ആരോടെങ്കിലും സഹായാഭ്യർത്ഥനയുമായി ഞാൻ ചെല്ലേണ്ടിവന്നാൽ അവർ സഹായിക്കാതെ വരുമോ?

 

ജോലിസ്ഥലത്ത് സ്വന്തം ജോലി വല്ലവരെയും ഏൽപ്പിച്ച് തടിതപ്പുന്നവരുണ്ട്. NO പറയാത്തയാൾ കഴുതയെപ്പോലെ മടയ്ക്കുമ്പോൾ, കൗശലക്കാരൻ ജീവിതം ആസ്വദിക്കുകയാവും. അന്യരുടെ നീതിരഹിതമായ ആവശ്യത്തിനു വഴങ്ങിയാൽ, അത്തരം അനുഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയേറെ. നനഞ്ഞ മണ്ണു കുഴിക്കാൻ പലരുമെത്തും. അതോടെ നമ്മുടെ ജോലിയിൽ വീഴ്ചവരാം. അതിനു പഴി കേൾക്കുമ്പോൾ സഹായിക്കാൻ ആരെയും കിട്ടിയില്ലെന്നും വരാം. 

Representative Image. Photo Credit : Raw Pixel.com / Shutterstock.com

 

ഏതു കാര്യം ആവശ്യപ്പെട്ടാലും സമ്മതിക്കുന്നയാൾ എന്ന ചിത്രം വന്നുപോയാൽ ചെയ്യരുതാത്തതിനു കൂട്ടുനിൽക്കാനുള്ള ആവശ്യങ്ങളും ഉയരും. വയ്യാത്തത് വയ്യെന്നു തുടക്കത്തിലേ പറഞ്ഞാൽ വേണ്ടാത്തതൊന്നും തലയിലേറ്റി കഷ്ടപ്പെടേണ്ടിവരില്ല. ആരുടെും സമയവും കഴിവും അനന്തമല്ല. ആരുടെ ജോലിയും കേറിയേൽക്കുന്ന ശീലം നമ്മെ നിരന്തരം പിരുമുറുക്കത്തിലാക്കിക്കൊണ്ടിരിക്കും.

 

മഹാനഗരത്തിലെ തീരെച്ചെറിയ ഫ്ലാറ്റിൽ താമസിക്കുന്നയാളോട് ഗ്രാമത്തിലുള്ള പരിചയക്കാരൻ തനിക്ക് കുടുംബസമേതം ആ ഫ്ലാറ്റിലെത്തി മൂന്നു ദിവസം താമസിക്കണമെന്ന് ആവശ്യപ്പെട്ടു. ഇഷ്ടമില്ലെങ്കിലും സമ്മതിച്ചു. പിന്നീട് ഏറെ ദുഃഖിക്കേണ്ടിവന്ന തീരുമാനം. അടുത്ത സ്നേഹിതനല്ലെങ്കിലും ആവശ്യക്കാരന‌െ നിരാശപ്പെടുത്തരുതെന്ന ചിന്തകാരണം NO പറയാൻ കഴിഞ്ഞിരുന്നില്ല.

 

കണ്ണടച്ച് ഏതിനും NO പറയണമെന്നല്ല സൂചന. സാഹചര്യം നോക്കി, അന്യരെ  സഹായിക്കേണ്ടപ്പോൾ ഭംഗിയായി സഹായിക്കുക തന്നെ വേണം. അങ്ങനെ ചെയ്യുമ്പോൾ വന്നേക്കാവുന്ന അസൗകര്യം സന്തോഷത്തോടെ സഹിക്കാനും സന്മനസ്സുണ്ടായിരിക്കണം. ഏതൊരാളും ഏതെങ്കിലും സന്ദർഭങ്ങളിൽ അന്യരുടെ സഹായം നേടിയിട്ടുണ്ടാവുമെന്നു തീർച്ച. യെസ് എപ്പോൾ, നോ എപ്പോൾ എന്ന തിരിച്ചറിവ് ഏറ്റവും പ്രധാനം.

 

എപ്പോൾ പറയണം? എങ്ങനെ പറയണം?

 

Representative Image. Photo Credit : Constantin Stanciu / Shutterstock.com

എങ്ങനെയാണ് NO പറയേണ്ടതെന്നും നാം അറിഞ്ഞിരിക്കണം. നല്ല NO വയ്യാവേലി ഒഴിവാക്കുമ്പോൾ, നല്ല YES അന്യരെ സഹായിക്കാൻ വഴിയൊരുക്കുന്നു. ഭംഗിയായി NO പറയാൻ കഴിയുന്നത് വൈകാരികസാമർത്ഥ്യവുമാണ്. വേണ്ടപ്പോഴെല്ലാം മടികൂടാതെ NO പറയാൻ ശീലിച്ചാൽ അക്കാര്യത്തിൽ നമുക്കു വൈദഗ്ധ്യം കൈവരും. അന്യരെ മുഷിപ്പിക്കാതെ NO പറയാൻ കഴിയുകയും ചെയ്യും. വ്യക്തമായി അർത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം പറയുന്നതു പ്രധാനം. സമ്മർദ്ദം ചെലുത്തിയാൽ വഴങ്ങുമെന്ന പ്രതീക്ഷ നൽകാതിരിക്കാം. വിനയംവിടാതെതന്നെ ഇതു സാധിക്കും.

 

അങ്ങിനെയാകുമ്പോൾ നമ്മുടെ കൃത്യങ്ങൾ സമയക്രമമനുസരിച്ച് ചെയ്യാൻ കഴിയും. നാം വേണ്ടപ്പോൾ NO പറയാൻ മടിക്കാത്തയാളാണെന്ന ധാരണ അന്യരിൽ വന്നുകഴിഞ്ഞാൽ, മുതലെടുക്കാൻ വരുന്നവർ കുറയും. അടുപ്പവും അകലവും വേണ്ടത്ര പാലിച്ച് വ്യക്തിബന്ധങ്ങൾ നിലനിർത്താനാവും. ജീവിതഗതി ഒരു പരിധിവരെ നമ്മുടെ നിയന്ത്രണത്തിൽ വരും.

 

NO പറയുന്ന രീതി ബുദ്ധിപൂർവമായിരിക്കണം. വെട്ടിമുറിച്ചതുപോലെ പറഞ്ഞ് അപമാനിക്കുന്ന തോന്നലുളവാക്കരുത്. ‘എന്റെ ഭാരംതന്നെ ചുമക്കാൻ വിഷമിക്കുകയാണ്. അതിനാൽ ഇക്കാര്യം കഴിയാതെ വരുന്നു’ എന്ന മട്ടാവാം. 

 

ഏതെങ്കിലും കാര്യം ഏൽക്കാൻ കഴിയാത്തതിന് ആലോചിക്കാതെ കാരണങ്ങൾ പറഞ്ഞാൽ പുലിവാലു പിടിച്ചെന്നുവരാം. ആവശ്യക്കാർ പല അടവുകളും പ്രയോഗിക്കും. അതു  തിരിച്ചറിയണം. നമുക്കിഷ്ടമില്ലാത്ത കാര്യത്തിനു പണപ്പിരിവെടുക്കുന്നയാളുടെ മുഖവുര ‘മിക്കവരും 1000 രൂപയാണു തന്നത്, സാറിന്റെ പേരിൽ എ‌ത്രയെഴുതണം?’ എന്ന മട്ടിലാവാം. കെണിയിൽ വീണുപോകാവുന്ന സന്ദർഭം; സൂക്ഷിക്കണം.

 

തൽക്കാലം വലിയ ജോലി തീർക്കുന്ന തിരക്കിലായതുകൊണ്ട് കഴിയില്ലെന്ന ന്യായം പറഞ്ഞാൽ, ‘ധൃതിയില്ല, അതു തീർന്നിട്ട് ഇതു ചെയ്താൽ മതി’ എന്നാവാം പ്രതികരണം.

 

നമുക്കിഷ്ടമില്ലാത്ത ചടങ്ങിൽ പങ്കെടുക്കാൻ ഒരാൾ നിർബന്ധിക്കുന്നെന്നി‌രിക്കട്ടെ. ആ ദിവസം നമുക്കു തിരക്കാണെന്നു പറഞ്ഞാൽ, നമുക്കു സൗകര്യമുള്ള ദിവസത്തേക്ക് അതു മാറ്റാമെന്ന മറുപടി വരാം. വീട്ടിൽ കുഞ്ഞുങ്ങളെ നോക്കാൻ ആളില്ലാത്തതിനാൽ വരാൻ വയ്യെന്നു പറഞ്ഞാൽ അന്നത്തേക്ക് വിശ്വസ്തയെ അയച്ചുതരാമെന്ന പ്രതികരണം ഉണ്ടാകാം. ആലോചിക്കാതെ മുട്ടുന്യായം പറഞ്ഞ് ഒഴിയാൻ ശ്രമിച്ചാൽ ആവശ്യക്കാരൻ തന്ത്രങ്ങൾ പയറ്റി നമ്മെ പരാജയപ്പടുത്താം. ഇക്കാര്യവും മനസ്സിൽ വേണം.

 

YES എന്നു പറയുന്നതിനു മുൻപ് പലതും ചിന്തിക്കണം. അതു പറഞ്ഞാൽ

 

എന്റെ കാര്യങ്ങൾ കൃത്യതയോടെ ചെയ്യാൻ കഴിയാതെ വരുമോ?

 

ജോലിഭാരം എന്നെ തളർത്തുമോ? എന്റെ പിരിമുറുക്കം കൂടുമോ?

 

എന്റെ മൂല്യങ്ങൾക്കു നിരക്കാത്ത വല്ലതും ചെയ്യാനാണോ ആവശ്യപ്പെടുന്നത്?

 

മുൻപ് YES പറഞ്ഞ് പശ്ചാത്തപിക്കാൻ ഇട വന്നിട്ടുണ്ടോ?

 

നല്ല മാനേജരായി പ്രവർത്തിക്കാൻ NO പറയാനുള്ള കഴിവു കൂടിയേ തീരൂ. പലതരം ആവശ്യങ്ങൾ പലേടങ്ങളിൽനിന്നു വരും. അവയെല്ലാം സ്വീകരിച്ചാൽ കാര്യക്ഷമമായ നമ്മുടെ പ്രവർത്തനത്തിനുള്ള മുൻഗണനാക്രമം തകരും. മാനേജരെന്ന നിലയിൽ പരാജയപ്പെടുകയും ചെയ്യും.

 

NO പറയുന്നതിനെപ്പറ്റി ധാരാളം ചിന്തകർ വിദഗ്ധാഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രശസ്ത യവനദാർശനികനും ഗണിതശാസ്ത്രജ്ഞനുമായ പൈത്തഗോറസ് : ‘ഏറ്റവും പഴയതും കുറിയതുമായ പദങ്ങളാണ് യെസ്, നോ എന്നിവ. ഏറ്റവും ചിന്തിച്ച് ഉപയോഗിക്കേണ്ടവയും.’  ‘അന്യരോട് യെസ് പറയുമ്പോൾ, നിങ്ങളോട് നോ പറയുകയാകരുത്’ എന്ന് ബ്രസീലിയൻ സാഹിത്യകാരൻ പൗളോ കോയെലോ മുന്നറിയിപ്പു നൽകുന്നു.

 

വേറെ ചില വിദഗ്ധാഭിപ്രായങ്ങളും കേൾക്കുക : പുഞ്ചിരിച്ച് പ്രസാദമധുരമായി ക്ഷമാപണരൂപത്തിലല്ലാതെ കുറ്റബോധമില്ലാതെ നോ പറയാനുള്ള ധൈര്യമുണ്ടാകണം. നിങ്ങൾ എന്തു ചെയ്യുമെന്നും സ്വീകരിക്കുമെന്നും നിങ്ങൾ തീരുമാനിക്കണം. എന്തെങ്കിലും ചെയ്യാൻ വിശേഷപ്രാവീണ്യമുള്ളതുകൊണ്ട് ആരെങ്കിലും ആവശ്യപ്പെടുമ്പോഴെല്ലാം അതു ചെയ്യേണ്ടതില്ല. ജീവിതത്തിലെ കുഴപ്പങ്ങളിൽ പകുതിയും ഉണ്ടാകുന്നത് അതിവേഗം യെസ് പറയുന്നതും നോ പറയാതിരിക്കുന്നതും കൊണ്ടാണ്. എന്ത് ആവശ്യപ്പെട്ടാലും ചെയ്തുകൊടുക്കണമെന്നു പ്രതീക്ഷിക്കുന്നയാൾ നിങ്ങളുടെ ശുഭകാംക്ഷിയല്ല.

 

യെസ് പറയാൻ എളുപ്പം; നേതൃത്വത്തിലെ കല നോ പറയാനുള്ള കഴിവാണ്. വയ്യെന്നു പറയുന്നത് നിഷേധസമീപനത്തെ സൂചിപ്പിക്കുന്നില്ല. വേണ്ടപ്പോൾ ബുദ്ധിപൂർവം നോ പറയാൻ ശീലിക്കുന്നത് വിജയത്തിലേക്കുള്ള പടവുകളിലൊന്ന് എന്നു കരുതി പ്രവർത്തിക്കാം.

 

Content Summary : Ulkazcha - The importance of saying No