പത്തിലോ പന്ത്രണ്ടിലോ ബിരുദ തലത്തിലോ ഇംഗ്ലിഷിന് 50% മാർക്കും വേണം. മികച്ച ആരോഗ്യം നിർബന്ധം. ഷിപ്പിങ്‌ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിക്കറ്റ് പ്രവേശനവേളയിൽ ഹാജരാക്കണം. ജനനം 1994 സെപ്റ്റംബർ ഒന്നിനു ശേഷമായിരിക്കണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് കേന്ദ്രമാനദ‍ണ്ഡമനുസരിച്ച് പ്രായത്തിൽ ഇളവുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച വേതനത്തോടെ വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറാകാനുള്ള 12 മാസത്തെ ‘മറൈൻ എൻജിനീയേഴ്സ് പ്രീ–സീ ട്രെയിനിങ്’ കോഴ്സിലേക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് & എൻജിനീയറിങ് ലിമിറ്റഡ് സെപ്റ്റംബർ 4 വരെ അപേക്ഷ സ്വീകരിക്കും. ഡൗൺലോഡ് ചെയ്തെടുത്തു പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ, ബാങ്ക് ഡ്രാഫ്റ്റ് എന്നിവ In-charge (TTC), Garden Reach Shipbuilders & Engineers Limited, GRSE Bhavan, 5, Dr R N Tagore Road, Kolkata – 700 024 എന്ന വിലാസത്തിലെത്തിക്കണം. വിവരങ്ങൾക്ക് www.grse.in എന്ന സൈറ്റിലെ Career ലിങ്ക് നോക്കുക.

ADVERTISEMENT

അവസാന വർഷം 50% മാർക്കോടെ മെക്കാനിക്കൽ, മെക്കാനിക്കൽ & ഓട്ടമേഷൻ, നേവൽ ആർക്കിടെക്‌ചർ, മറൈൻ എൻജിനീയറിങ് (ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകാരമില്ലാത്തത്) ഇവയൊന്നിലെ ബിരുദം വേണം. 7, 8 സെമസ്റ്റർ പരീക്ഷകളിലെ മൊത്തം മാർക്ക് നോക്കിയാണ് സിലക്‌ഷൻ. സാൻഡ്‌വിച്ച് കോഴ്സ് അംഗീകരിക്കില്ല. പത്തിലോ പന്ത്രണ്ടിലോ ബിരുദ തലത്തിലോ ഇംഗ്ലിഷിന് 50% മാർക്കും വേണം. മികച്ച ആരോഗ്യം നിർബന്ധം. ഷിപ്പിങ്‌ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിക്കറ്റ് പ്രവേശനവേളയിൽ ഹാജരാക്കണം.

ജനനം 1994 സെപ്റ്റംബർ ഒന്നിനു ശേഷമായിരിക്കണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് കേന്ദ്രമാനദ‍ണ്ഡമനുസരിച്ച് പ്രായത്തിൽ ഇളവുണ്ട്. ആകെ 50 സീറ്റ്. കോഴ്സ് ഫീ 1,82,000 രൂപ; പട്ടികവിഭാഗത്തിന് 1,72,900 രൂപ. ഇതു ബാങ്ക് ഡ്രാഫ്റ്റായി പ്രവേശനസമയത്തു സമർപ്പിക്കണം. മറ്റു ഫീസ് പുറമേ.അപേക്ഷാഫീ 1000 രൂപ. പട്ടികവിഭാഗക്കാർക്കു ഫീസില്ല. 12 മാസത്തെ പരിശീലനത്തിനു ശേഷം 6 മാസം കപ്പലിൽ കടലിൽ പോയുള്ള പരിശീലനവും കഴിയുമ്പോൾ ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കും.

ADVERTISEMENT

Content Summary : Marine Engg Pre–Sea Training: Garden Reach Institute offers 12-month course