സന്തോഷം മോഷ്ടിക്കുന്ന കുട്ടിച്ചാത്തനാണ് അസൂയയെന്ന് ഇംഗ്ലിഷ് മൊഴി. തനിക്കില്ലാത്തത് അന്യർക്കുണ്ടെങ്കിൽ ചിലർക്കു സഹിക്കാനാവില്ല. പച്ചക്കണ്ണൻ കുട്ടിച്ചാത്തൻ പിടികൂടിയതുതന്നെ. ഇക്കാര്യം മനസ്സിൽവച്ച് കരുതലോടെയിരിക്കണം... Success Phobia, Ulkazhcha Column, B.S. Warrier

സന്തോഷം മോഷ്ടിക്കുന്ന കുട്ടിച്ചാത്തനാണ് അസൂയയെന്ന് ഇംഗ്ലിഷ് മൊഴി. തനിക്കില്ലാത്തത് അന്യർക്കുണ്ടെങ്കിൽ ചിലർക്കു സഹിക്കാനാവില്ല. പച്ചക്കണ്ണൻ കുട്ടിച്ചാത്തൻ പിടികൂടിയതുതന്നെ. ഇക്കാര്യം മനസ്സിൽവച്ച് കരുതലോടെയിരിക്കണം... Success Phobia, Ulkazhcha Column, B.S. Warrier

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷം മോഷ്ടിക്കുന്ന കുട്ടിച്ചാത്തനാണ് അസൂയയെന്ന് ഇംഗ്ലിഷ് മൊഴി. തനിക്കില്ലാത്തത് അന്യർക്കുണ്ടെങ്കിൽ ചിലർക്കു സഹിക്കാനാവില്ല. പച്ചക്കണ്ണൻ കുട്ടിച്ചാത്തൻ പിടികൂടിയതുതന്നെ. ഇക്കാര്യം മനസ്സിൽവച്ച് കരുതലോടെയിരിക്കണം... Success Phobia, Ulkazhcha Column, B.S. Warrier

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷം മോഷ്ടിക്കുന്ന കുട്ടിച്ചാത്തനാണ് അസൂയയെന്ന് ഇംഗ്ലിഷ് മൊഴി. തനിക്കില്ലാത്തത് അന്യർക്കുണ്ടെങ്കിൽ ചിലർക്കു സഹിക്കാനാവില്ല. പച്ചക്കണ്ണൻ കുട്ടിച്ചാത്തൻ പിടികൂടിയതുതന്നെ. ഇക്കാര്യം മനസ്സിൽവച്ച് കരുതലോടെയിരിക്കണം. സന്തോഷം മുഴുവൻ മോഷ്ടിച്ചെടുക്കുന്നതിനു മുൻപ് ചാത്തനെ തകർക്കണം. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന പഴഞ്ചൊല്ല് പതിരാക്കിക്കാട്ടണം.

അസൂയയുടെ അടിസ്ഥാനം അനാവശ്യ താരതമ്യമാണ്. ഒരുവൻ ധനികനായത് കഷ്ടപ്പെട്ട് ത്യാഗങ്ങൾ സഹിച്ച് അധ്വാനിച്ചിട്ടായിരിക്കും. ആലസ്യത്തിലാണ്ട് വർഷങ്ങളോളം കഴിച്ച് കടം കേറിയയാൾ ആ ധനികനെപ്പറ്റി അസൂയപ്പെട്ടിട്ട് എന്തു കാര്യം? വേണ്ട നേരത്ത് വേണ്ടപോലെ പ്രയത്നിക്കാൻ അസൂയക്കാരനും കഴിയുമായിരുന്നല്ലോ.

ADVERTISEMENT

സമൂഹമാധ്യമങ്ങൾക്കു പ്രചാരമേറിയത് അസൂയയുളവാകാനുള്ള സാധ്യതകളേറി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും കാണുന്ന വീരവാദങ്ങളെല്ലാം സത്യമാണെന്നു കരുതി അസൂയപ്പെടുന്നവരുണ്ട്. പല അവകാശവാദങ്ങളും പൊള്ളയാണെന്നോർത്താൽ അവയെപ്പറ്റി ആരും ആകുലപ്പെടേണ്ടതില്ല എന്നത് ഒരു വശം. ഇനി അങ്ങനെയല്ല, എല്ലാം വാസ്തവമാണെങ്കിൽ അവരുടെ വിജയത്തെയോർത്ത് നമുക്കും സന്തോഷിക്കാം. എന്തിന് അസൂയപ്പെട്ട് മനസ്സ് ചെളിക്കുഴിയിലാക്കണം? കുടുംബസൗഭാഗ്യം വിളംബരം ചെയ്യുന്നവരിൽ ആരെങ്കിലും നിത്യവും അടച്ചിട്ട മുറിയിൽ നടക്കുന്ന സ്വന്തം കുടുംബകലഹത്തിന്റെ സൂചനയെങ്കിലും പരസ്യപ്പെടുത്തുമോ? അങ്ങനെ അറിയിക്കില്ല, അതിന്റെ ആവശ്യവുമില്ല.

Representative Image. Photo Credit : Oleksandr Shchus / iStock.com

വെളുത്ത നിറം കേമമാണെന്ന് വിചാരിക്കുന്ന സമൂഹത്തിൽ, ക‌റുത്ത പെൺകുട്ടി എന്തിന് വെളുത്തവളോട് അസൂയപ്പെടണം? തൊലിയുടെ നിറം ആരുടെയും കുറ്റമല്ലെന്ന് ഏവർക്കുമറിയാം. ഒരു നിറവും മോശമാണെന്ന് വിചാരിക്കാതിരിക്കാം. ‘കറുപ്പിന് ഏഴഴക് എന്നു കേട്ടാലുടൻ, ബാക്കി 93 വെളുപ്പിനല്ലേ?’ എന്നു ചോദിക്കുന്നവരെ അവഗണിക്കാം.

അസൂയപ്പെടുന്നതുകൊണ്ട് സ്വന്തം നിറത്തിന് മാറ്റം വരില്ല; വെറുതേ മനസ്സു മലിനമാക്കാമെന്നു മാത്രം. ഇക്കാര്യം തിരിച്ചറിഞ്ഞ് സ്ഥിരപരിശ്രമംവഴി ജീവിതവിജയം കൈവരിക്കുന്നതിൽ ശ്രദ്ധയൂന്നാം. പരിഹാരമില്ലാത്ത അസംതൃപ്തിക്കു വഴിവയ്ക്കുന്ന അസൂയയെ അടുപ്പിക്കാതിരിക്കാം.

സ്വന്തം കുട്ടികളുടെ വിജയം തന്റെ വിജയമാണെന്നു വീമ്പിളക്കി, സുഹൃത്തുക്കളെ അസൂയച്ചുഴിയിൽ വീഴ്ത്തുന്നവരുണ്ട്. മക്കളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത് അച്ഛനമ്മമാരുടെ കടമയാണ്. അതു വിജയിച്ചാൽ സന്തോഷിക്കാം. വെറുതേ മേനിനടിക്കാൻ ആ വിജയം ഉപയോഗിക്കാതിരിക്കാം. സഹപാഠിയുടെ പഠനമികവിൽ അസൂയയില്ലാത്ത കുട്ടി. പക്ഷേ ഈ കുട്ടിയുടെ രക്ഷിതാവ് ആ സഹപാഠിയുടെ സാമർത്ഥ്യത്തിൽ അസൂയ മൂത്ത് അവനെ കൊല ചെയ്ത ഞെട്ടിക്കുന്ന സംഭവം ഈയിടെ കേരളത്തിലുണ്ടായി. അസൂയ ഇത്തരം നീചകൃത്യങ്ങളിലേക്കു നയിച്ച എത്രയോ കഥകൾ !

Representative Image. Photo Credit : Hakan Kiziltan / iStock.com
ADVERTISEMENT

പണ്ട് തറവാടുകളുടെ മുന്നിൽ പടികടന്നെത്തുന്നിടത്ത് പടിപ്പുരകളുണ്ടായിരുന്നു. ഓടിട്ട തീരെച്ചെറിയ പുര. അതിലെ രണ്ടോട് ഇളകിപ്പോയിട്ട് അവ മാറ്റാത്ത അച്ഛനോട് മകൻ കോപിച്ചു സംസാരിച്ചു. മറ്റെല്ലാ വീട്ടിലും നല്ല പടിപ്പുരയുണ്ട്. ആ വീട്ടുകാർക്ക് മാന്യതയുണ്ട്. നമ്മൾ മോശക്കാർ. ‌മകന് അവരോട് അസൂയയെന്നതാണ് വാസ്തവം. അച്ഛൻ മകനോടു പറഞ്ഞു, ‘എത്രയോ വീടുകളിലെ പടിപ്പുര ഇടിഞ്ഞുവീണിട്ട് ശരിയാക്കാതെ കിടക്കുന്നു? നീ ആദ്യം വീണ പടിപ്പുര എണ്ണ്.’  

ഏതു ഷൂസ് വാങ്ങിയാലും പരാതി പറയുന്ന മകനെ സമാധാനിപ്പിക്കാൻ കഴിയാതെവന്ന  അച്ഛൻ, മുട്ടിനു താഴെവച്ച് ഒരു കാൽ മുറിച്ചുനീക്കേണ്ടി വന്ന ബാലനെ കാണിച്ചതോടെ മകന്റെ പരാതി  എന്നെന്നേക്കുമായി ഇല്ലാതായി. പ്രതീക്ഷയ്ക്കൊത്ത തരത്തിൽ പരീക്ഷയിൽ മാർക്കു വാങ്ങാൻ കഴിയാത്ത മകളെപ്പറ്റി നിത്യവും നിരാശപ്പെട്ടിരുന്ന അമ്മയോട് അവരുടെ മുതിർന്ന കൂട്ടുകാരി പറഞ്ഞു, ‘നീ കുട്ടികളില്ലാതെ ദുഃഖിക്കുന്ന അമ്മമാരെക്കൂടി ഓർത്തുനോക്ക്.’ ഇതെല്ലാം അനാവശ്യതാരതമ്യത്തിനു പോയി അസൂയയിൽ കുടുങ്ങുന്നവർ  നേരിടുന്ന പ്രയാസങ്ങളാണ്.

Representative Image. Photo Credit : XiXinXing / iStock.com

‘നിങ്ങൾക്കു കൈവന്നിട്ടുള്ള അനുഗ്രഹങ്ങളെ ഓരോന്നായി എണ്ണിനോക്കുക’ എന്ന് അർത്ഥം വരുന്ന പ്രശസ്തവരികൾ ജോൺസൺ ഓട്മൻ (1856–1922) എന്ന ഗാനരചയിതാവ് എഴുതിയിട്ടുണ്ട്.

‘Count your blessings, name them one by one;

ADVERTISEMENT

Count your blessings, see what God hath done.’

കൈവന്ന ഭാഗ്യങ്ങളോർത്താൽ സന്തോഷവും സംതൃപ്തിയും മനഃസമാധാനവും ഉണ്ടാകും. മനഃസമാധാനത്തെക്കാൾ മൂല്യമുള്ള മറ്റൊന്നുമില്ലെന്നുമോർക്കാം.

കോപവും അസൂയയും മറ്റാരുടെയും മനസ്സു മാറ്റില്ല, നമ്മുടെ മനസ്സ് വിഷമയമാക്കുക മാത്രമാണു ചെയ്യുക. ‘സ്വയം വിഷം കുടിച്ചിട്ട് മറ്റേയാൾ മരിക്കാൻ കാത്തിരിക്കുന്നതാണ് വെറുപ്പ്’ എന്ന് അമേരിക്കൻ എഴുത്തുകാരിയും സിനിമാനടിയുമായ കാരീ ഫിഷർ. മറ്റൊരാളെ നശിപ്പിച്ചിട്ട് നമുക്ക് വളരാമെന്നു കരുുന്നത് ബുദ്ധിശൂന്യത.         

‘വെറുപ്പുഭാണ്ഡം പേറുന്നവർ അസൂയയുടെയും സംശയത്തിന്റെയും വിഷത്തറവടയിൽ വീണ്, സ്വന്തം കഴിവുകൾ മറക്കുന്നു’ എന്ന പ്രചോദകഗ്രന്ഥകാരൻ സ്റ്റീവ് മരാബോളി.

‘പരപുച്ഛവുമഭ്യസൂയയും 

ദുരയും ദുർവ്യതിയാനസക്തിയും 

കരളിൽ കുടിവെച്ചു ഹാ! പര- 

മ്പരയായ് പൌരികൾ കെട്ടുപോയിതേ’ – 

കുമാരനാശാൻ (ചിന്താവിഷ്ടയായ സീത – 75)

Content Summary : Ulkazhcha Column - Is being jealous always a bad thing?