വിഷ്ണുശർമയുടെ പഞ്ചതന്ത്രം സരസകഥകളിലൂടെ ജീവിതം ധന്യമാക്കുന്നതിനുള്ള വഴികൾ ചൂണ്ടിക്കാട്ടുന്നത് ഏവർക്കുമറിയാം. ‌സമാനമായ സംസ്കൃതഗ്രന്ഥമാണ് നാരായണപണ്ഡിതർ രചിച്ച ഹിതോപദേശകഥകൾ. സംസാരിക്കുന്ന മൃഗങ്ങളും പക്ഷികളും ഇതിലുമുണ്ട്. പ്രശസ്ത ഹിതോപദേശ കഥയാണ്...

വിഷ്ണുശർമയുടെ പഞ്ചതന്ത്രം സരസകഥകളിലൂടെ ജീവിതം ധന്യമാക്കുന്നതിനുള്ള വഴികൾ ചൂണ്ടിക്കാട്ടുന്നത് ഏവർക്കുമറിയാം. ‌സമാനമായ സംസ്കൃതഗ്രന്ഥമാണ് നാരായണപണ്ഡിതർ രചിച്ച ഹിതോപദേശകഥകൾ. സംസാരിക്കുന്ന മൃഗങ്ങളും പക്ഷികളും ഇതിലുമുണ്ട്. പ്രശസ്ത ഹിതോപദേശ കഥയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണുശർമയുടെ പഞ്ചതന്ത്രം സരസകഥകളിലൂടെ ജീവിതം ധന്യമാക്കുന്നതിനുള്ള വഴികൾ ചൂണ്ടിക്കാട്ടുന്നത് ഏവർക്കുമറിയാം. ‌സമാനമായ സംസ്കൃതഗ്രന്ഥമാണ് നാരായണപണ്ഡിതർ രചിച്ച ഹിതോപദേശകഥകൾ. സംസാരിക്കുന്ന മൃഗങ്ങളും പക്ഷികളും ഇതിലുമുണ്ട്. പ്രശസ്ത ഹിതോപദേശ കഥയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണുശർമയുടെ പഞ്ചതന്ത്രം സരസകഥകളിലൂടെ ജീവിതം ധന്യമാക്കുന്നതിനുള്ള വഴികൾ ചൂണ്ടിക്കാട്ടുന്നത് ഏവർക്കുമറിയാം. ‌സമാനമായ സംസ്കൃതഗ്രന്ഥമാണ് നാരായണപണ്ഡിതർ രചിച്ച ഹിതോപദേശകഥകൾ. സംസാരിക്കുന്ന മൃഗങ്ങളും പക്ഷികളും ഇതിലുമുണ്ട്. പ്രശസ്ത ഹിതോപദേശ കഥയാണ് ‘സിംഹത്തെ സേവിച്ച പൂച്ച’.

കരുത്തനായ സിംഹം ഉച്ചമയക്കത്തിലായിരുന്നു. ചെറുമാളത്തിലുണ്ടായിരുന്ന ചുണ്ടെലി തക്കംനോക്കി സിംഹത്തിന്റെ കുഞ്ചിരോമം കരണ്ടുതിന്നാൻ തുടങ്ങി. ഉറക്കമുണർന്ന് കോപാകുലനായ സിംഹം നിസ്സാരനായ എലിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും അത് അതിവേഗം വഴുതിയോടി മാളത്തിലൊളിച്ചു. ഇക്കളി ആവർത്തിച്ചു. സിംഹം എത്ര ശ്രമിച്ചിട്ടും എലിയെ പിടിക്കാൻ കഴിഞ്ഞില്ല. അവൻ ഓടിയൊളിച്ചു രക്ഷപ്പെട്ടുകളയും,

ADVERTISEMENT

സഹികെട്ട സിംഹം എലിയെ കൈകാര്യം ചെയ്യാൻ അടുത്ത ഗ്രാമത്തിലെ പൂച്ചയെ പ്രേരിപ്പിച്ചുകൊണ്ടുവന്ന് ഗുഹയിൽ പാർപ്പിച്ചു. സ്വന്തം ഭക്ഷണത്തിന്റെ അംശം പൂച്ചയ്ക്കു കൊടുത്തുവന്നു. പൂച്ചയെപ്പേടിച്ച് പുറത്തിറങ്ങാനാവാതെയായ എലി വിശപ്പു സഹിക്കവയ്യാതെ ഒരുനാൾ പുറത്തിറങ്ങി. പൂച്ച തൽക്ഷണം അതിനെ വകവരുത്തി. എലിശല്യം മാറിയതോടെ സിംഹത്തിനു പൂച്ചയെ വേണ്ടാതായി. അതിനു തീറ്റപോലും കൊടുത്തില്ല. പട്ടിണികിടന്നു പൂച്ച ചത്തു.

യജമാനനു തന്നെക്കൊണ്ട് പ്രയോജനമില്ലാതായാൽപിന്നെ തന്നെ സഹായിക്കില്ലെന്ന് സേവകൻ അറിയണം. ജോലി ചെയ്യുന്ന സ്ഥാപനത്തിനു പ്രയോജനപ്പെടുന്ന കാര്യങ്ങൾ ഏതൊരാളും നിരന്തരം ചെയ്തുകൊണ്ടേയിരിക്കണം. അല്ലാത്തപക്ഷം ആരും കറിവേപ്പിലയായതുതന്നെ. കറിക്കു രുചിയും മണവും പകർന്നുതന്ന് സഹായിച്ച കറിവേപ്പില ആവശ്യം കഴിയുമ്പോൾ നാം നിഷ്കരുണം വലിച്ചെറിഞ്ഞു കളയുന്നതോർക്കുക.

Representative Image. Photo Credit : Fizkes / Shutterstock.com
ADVERTISEMENT

സഹായിച്ചവരെ ആവശ്യം കഴിയുന്നതോടെ ഉപേക്ഷിക്കുന്നത് നീചമാണെന്നത് വാസ്തവം. പക്ഷേ പ്രായോഗികബുദ്ധിക്കു മുൻതൂക്കം നൽകി, വൈകാരികഘടകങ്ങളെ നിഷ്കരുണം ഉപേക്ഷിക്കുന്ന പ്രവണത ഇന്ന് വ്യാപകമാണ്. അശക്തരായ മാതാപിതാക്കളെ വഴിയിൽത്തള്ളി പോകുകയോ ബാധ്യതയൊഴിവാക്കാനായി വധിക്കുകയോ പോലും ചെയ്യുന്നവരുണ്ട് എന്ന ദുഃഖസത്യം അവശേഷിക്കുന്നു.

ഉപയോഗിച്ചുകഴിഞ്ഞതെല്ലാം വലിച്ചെറിഞ്ഞുകളയുന്ന സംസ്കാരം അരങ്ങു തകർക്കുകയാണ്. കേടായതു കേടുമാറ്റി വീണ്ടും ഉപയോഗിക്കാൻ നമുക്കു ക്ഷമയില്ല. ഹ്രസ്വജീവിതം മാത്രമുള്ള ഉൽപന്നങ്ങൾ വൻതോതിലുണ്ടാക്കുന്നു. ഈ പുതിയ ഉപഭോഗസംസ്കാരം ഉൽപാദനവും ഉപയോഗവും സമ്പദ്പ്രവർത്തനവും തൊഴിലവസരവും വർധിപ്പിക്കുന്നു. ക്രയശേഷി കൂടുതലുള്ളവർ ഉപയോഗിച്ചിട്ട് വേഗം  ഉപേക്ഷിക്കാവുന്ന വസ്തുക്കളിൽ തൽപരരായി, പുതുപുത്തൻ ഉൽപന്നങ്ങൾക്കും ഏറുന്ന ഉപഭോഗത്തിനും വഴിവയ്ക്കുന്നു. സാധനങ്ങളുടെ ഗുണങ്ങളിൽ ഈട് (durability) അപ്രധാനമായ അവസ്ഥ. പുതിയ ബ്രാൻഡുകൾക്കായുള്ള പരക്കംപാച്ചിൽ. മാറിവരുന്ന മനോഭാവം. പുതിയ ജീവിതശൈലി. വ്യവസായരൂപകൽപനയിൽ നൂതനസമീപനം.

Representative Image. Photo Credit : Lolostock / Shutterstock.com
ADVERTISEMENT

ഫാഷൻ വ്യവസായത്തിൽ മിന്നൽവേഗത്തിലാണ് വസ്ത്രാഭരണങ്ങളുടെ ശൈലി മാറിമാറി വരുന്നത്. ഇവയിലേക്ക് ജനങ്ങളെ ആകർഷിക്കാൻ കണ്ണഞ്ചിക്കുന്ന പരസ്യരീതികൾ. ഏതെങ്കിലും രംഗത്ത് പ്രശസ്തി നേടിയവരെക്കൊണ്ട് അവരുമായി പുലബന്ധമില്ലാത്ത വസ്തുക്കളെപ്പറ്റിയും ശക്തമായ ശുപാർശ മാധ്യമങ്ങളിൽ കുത്തിനിറയ്ക്കുന്ന വിപണനശൈലി. ഇതെല്ലാംകണ്ട് അമ്പരന്ന് മോഹിച്ച്, അവയൊന്നും വാങ്ങാൻ കഴിവില്ലാതെ നിസ്സാഹായരായി നിൽക്കുന്ന പാവങ്ങളുടെ ദൈന്യം കാണാനാരുമില്ലാത്ത സ്ഥിതി.  

ഇപ്പറഞ്ഞതെല്ലാം വ്യവസായ–ഉപഭോഗ രംഗത്തെ സ്ഥിതി. വ്യക്തികൾ തമ്മിലും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലും ഉള്ള ബന്ധങ്ങളിൽ നിർദയമായ വലിച്ചെറിയൽ ശൈലി അഭികാമ്യമാണോ? നന്ദി, കൂറ് എന്നവയ്ക്കുമില്ലേ ജീവിതത്തിൽ സ്ഥാനം? സഹായിയുടെ ശേഷി നഷ്ടമാകുന്നതോടെ മുൻപു ചെയ്തുതന്ന സഹായങ്ങളെല്ലാം നിമിഷത്തിനുള്ളിൽ മറന്നുകളയാമോ? കറിവേപ്പിലയാകുന്നതും കറിവേപ്പിലയാക്കുന്നതും കഴിയുന്നത്ര ഒഴിവാക്കേണ്ടതല്ലേ? കൃതജ്ഞതയെന്ന വികാരത്തിന് എക്കാലത്തും മൂല്യമുണ്ട്.  .

ലഭിക്കുന്നവർക്കു മാത്രമല്ല,  കൃതജ്ഞത പ്രകാശിപ്പിക്കുന്നവർക്കും സന്തോഷമുണ്ടാകും. ‘പ്രകാശിപ്പിക്കുന്നതിലും പ്രധാനം കൃതജ്ഞതയോടെ പ്രവർത്തിക്കുന്നതാണ്’ എന്ന് ജോൺ എഫ്.കെന്നഡി. കൃതജ്ഞതയിൽ വിനയം അന്തർഭവിക്കുന്നു. നൈരാശ്യം വഴിമാറി, സ്നേഹാദരങ്ങൾ മനസ്സിൽ നിറയുന്നു. കൃതജ്ഞത ധനവും പരാതി ദാരിദ്ര്യവും എന്നു കരുതുന്നവരുണ്ട്. ‘കൃതജ്ഞത ഹൃദയം നിറയ്ക്കുന്ന ദിവ്യവികാരം’ എന്ന് നോവലിസ്റ്റ് ഷാലറ്റ് ബ്രോണ്ടി.

‘അഭിനന്ദനം വിസ്മയകരം. അത് അന്യരിലെ ശ്രേഷ്ഠത നമ്മുടെയെല്ലാവരുടേതുമാക്കുന്നു’ എന്നു വോൾട്ടയർ. പക്ഷേ ഇളനീർ കുടിക്കുമ്പോൾ, തെങ്ങു വച്ചവരെ ഓർക്കുന്നവർ തീരെച്ചുരുക്കം. ഭാരിച്ച ബാങ്ക്നിക്ഷേപമില്ലാത്തവർക്കും നന്ദിയോടെയോർക്കാൻ പലതുമുണ്ട് – സൗജന്യമായ പ്രാണവായു, പ്രഭാതസൂര്യന്റെ സൗമ്യപ്രകാശം, ചന്ദ്രൻ പകർന്നുതരുന്ന പൂനിലാവ് തുടങ്ങി പ്രകൃതിമാതാവിന്റെ അനുഗ്രഹങ്ങൾ.

‘O Lord, that lends me life, Lend me a heart replete with thankfulness!’ എന്നു ഷേക്സ്പിയർ (King Henry VI Part 2, 1:1).

Representative Image. Photo Credit : Fizkes / Shutterstock.com

Content Summary : Ulkazhcha Column - Why an Attitude of Gratitude Is Essential