ചിലർ എന്തു ചെയ്താലും വളരെ മികച്ചതായിരിക്കും. മറ്റു ചിലർ എന്തു പ്രവർത്തിച്ചാലും അതിലൊരു പോരായ്മയുണ്ടാവും, അതിനൊരു പൂർണതയുണ്ടാവില്ല. ചില സ്ഥാപനങ്ങൾ ചെറിയ രീതിയിൽ ആരംഭിച്ച് ക്രമേണ വളർന്നു വലുതാവും. എന്നാൽ, തരക്കേടില്ലാത്ത ഒരു കച്ചവടസ്ഥാപനമോ വ്യവസായമോ ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ വായ്പ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലർ എന്തു ചെയ്താലും വളരെ മികച്ചതായിരിക്കും. മറ്റു ചിലർ എന്തു പ്രവർത്തിച്ചാലും അതിലൊരു പോരായ്മയുണ്ടാവും, അതിനൊരു പൂർണതയുണ്ടാവില്ല. ചില സ്ഥാപനങ്ങൾ ചെറിയ രീതിയിൽ ആരംഭിച്ച് ക്രമേണ വളർന്നു വലുതാവും. എന്നാൽ, തരക്കേടില്ലാത്ത ഒരു കച്ചവടസ്ഥാപനമോ വ്യവസായമോ ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ വായ്പ കുടിശ്ശികയാവുകയും വരുമാനം കുത്തനെ കുറയുകയും സ്ഥാപനം വൻ നഷ്ടത്തിലാവുകയും ചെയ്യുന്ന സന്ദർഭങ്ങളും വിരളമല്ല.

ADVERTISEMENT

വ്യക്തിജീവിതത്തിലും ഈ അവസ്ഥാന്തരം സംഭവിച്ചുകൊണ്ടേയിരിക്കും. ഒരേ പശ്ചാത്തലമുള്ള ഒരാൾ വിജയിക്കുകയും മറ്റൊരാൾ പരാജയപ്പെടുകയും ചെയ്യുന്നു. വിജയവും പരാജയവും നിർണയിക്കുന്നതെന്താണ്? നല്ലതിൽനിന്നു മികച്ചതിലേക്കുള്ള വളർച്ച എങ്ങനെ സംഭവിക്കുന്നു? അല്ലെങ്കിൽ നല്ല അവസ്ഥയിൽനിന്നു തകർച്ചയിലേക്കുള്ള പതനം എന്തുകൊണ്ടു സംഭവിക്കുന്നു?

ട്രെഡ് മില്ലിൽ കയറിയിട്ടുണ്ടോ? ചവിട്ടിനിൽക്കുന്ന പ്ലാറ്റ്ഫോം നിശ്ചിത വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുമ്പോൾ വെറുതെ നിൽക്കാനാവില്ല. വീഴാതിരിക്കണമെങ്കിൽ ചലിച്ചുകൊണ്ടേയിരിക്കണം. വീഴുന്നവർ ചലിക്കാൻ വൈകിപ്പോയവരാണെന്നർഥം. ഈ ട്രെഡ് മിൽ തത്വം ജീവിതത്തിൽ ഏറെ പ്രസക്തം. അനിവാര്യമായ മാറ്റം അംഗീകരിക്കാതിരിക്കുന്നതിൽ കാര്യമില്ലെന്നും അതിനോടു ക്രിയാത്മകമായി പ്രതികരിക്കാനുള്ള ഇഛാശക്തിയാണു വേണ്ടതെന്നും തിരിച്ചറിയുമ്പോഴാണ് നമ്മളോരോരുത്തരും വിജയത്തിന്റെ വഴിയിലൂടെ നടക്കാൻ അർഹത നേടുന്നത്. അതായത്, മാറാനുള്ള കഴിവാണ് ജീവിതവിജയത്തിന്റെ രഹസ്യമന്ത്രം.

ADVERTISEMENT

പണ്ട് പുഴയ്ക്കു കുറുകെ പാലം പണിയാൻ തുടങ്ങുമ്പോൾ, പാലം വരുന്നതോടെ കടത്തുകാരുടെ ജോലി നഷ്ടപ്പെടുമെന്നു ‘വിശ്വസിച്ചവർ’ ഉണ്ടായിരുന്നു. അറിയാത്തതിനെക്കുറിച്ചുള്ള ഭയമാണു പ്രധാന കാരണം. പണ്ടു വിശ്വസിച്ചുപോയ ആശയങ്ങളും മനോഭാവങ്ങളും മുൻവിധികളും ശരിയായിരുന്നില്ലെന്നു സമ്മതിക്കാൻ കഴിയാത്തതാണു പ്രശ്നം. കാലവും സമൂഹവും ജീവിതവും ഒരിക്കലും നിശ്ചലമല്ല. മാറ്റങ്ങൾ അഭംഗുരം നടക്കുന്നു. ചില കാലങ്ങളിൽ മാറ്റങ്ങളുടെ ഗതിവേഗം കൂടുതലായിരിക്കുമെന്നു മാത്രം.

മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്നോ കംപ്യൂട്ടർ തൊടില്ലെന്നോ ഇക്കാലത്ത് ആരെങ്കിലും ശാഠ്യം പിടിച്ചാൽ എന്തു ചെയ്യും? ചുറ്റും മാറ്റങ്ങൾ നടക്കുമ്പോൾ സ്വയം മാറാതിരിക്കുന്നവർ പരാജയപ്പെടുന്നതിൽ അതിശയമുണ്ടോ? സ്വന്തം ബിസിനസിൽ ആദ്യത്തെ പത്തു വർഷം നല്ല വളർച്ചയായിരിക്കും. പിന്നെ മുരടിക്കുന്നു, തുടർന്നു നശിക്കുന്നു. മാറ്റങ്ങളോടു പൊരുത്തപ്പെടാതെ വന്നതോടെ വിജയം അസാധ്യമാവുന്നു. ആദ്യ പത്തു വർഷം വിജയിച്ചയാൾ, മാറിയ ചുറ്റുപാടുകളിൽ വിജയിച്ച സങ്കേതങ്ങൾ മാറാതെ പ്രയോഗിച്ചപ്പോഴാണു വിജയം കൈവിട്ടുപോയത്.

ADVERTISEMENT

ഒരു കാലത്തു നമ്മുടെ കേരളത്തിൽ ചില ജാതിയിലുള്ള സ്ത്രീകൾ മേൽവസ്ത്രം ധരിക്കുന്നതു ധിക്കാരവും അപരാധവുമായി കണ്ടിരുന്നു. ചില ജാതിക്കാർക്ക് അയിത്തം കൽപിച്ചിരുന്നു. പല ജാതിക്കാർ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതു നിഷിദ്ധമായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ നാം ജീവിച്ചിരുന്നെങ്കിലോ? എന്തൊരപഹാസ്യമായിരിക്കുമത്! മാറ്റങ്ങൾ അംഗീകരിച്ചപ്പോൾ സമൂഹം നവീകരിക്കപ്പെടുകയായിരുന്നു.

മാറുക, മാറിക്കൊണ്ടേയിരിക്കുക, മാറ്റത്തെ അംഗീകരിക്കാൻ തടസ്സമായി നിൽക്കുന്ന മനോഭാവങ്ങൾ ഭൂതക്കണ്ണാടിക്കു കീഴിൽ നിർത്തി പരിശോധിച്ച് നാടു കടത്തുക. സ്വയം നവീകരിക്കുന്ന ഈ തത്വം ഓരോ പരീക്ഷകളിലും മനസ്സിലുണ്ടാവട്ടെ. 

Content Summary : K.Jayakumar Column - How to accept change and make It work towards your success