പാരിതോഷികങ്ങൾക്കുമപ്പുറം ഉത്തരവാദിത്തങ്ങളെ വിലമതിക്കുന്നവർക്ക് ഓരോ സമ്മാനവും അവഹേളനമാണ്. അവരുടെ ചെയ്തികൾക്ക് വിലപറഞ്ഞ് സോദ്ദേശ്യകർമങ്ങളെ നിരുത്സാഹപ്പെടുത്തരുത്. തങ്ങളുടേതായ മൂല്യവ്യവസ്ഥിതി പിന്തുടരുന്നവരെ പണംകൊണ്ട് അളക്കാൻ ശ്രമിച്ചാൽ അതാകും അവരോടുള്ള ഏറ്റവും വലിയ അധിക്ഷേപം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീർബലിനും സുഹൃത്തിനും വീതി കുറഞ്ഞ പാലം കടക്കണമായിരുന്നു. ബീർബൽ വേഗം മറുകരയെത്തി. സുഹൃത്ത്  കാൽവഴുതി നദിയിൽ വീണു. ബീർബൽ താഴെയിറങ്ങി അയാളെ വലിച്ചു കയറ്റാൻ തുടങ്ങി. മുകളിലെത്താറായപ്പോൾ സന്തോഷംകൊണ്ട് അയാൾ പറഞ്ഞു: എന്നെ സഹായിക്കുന്നതിന് പാരിതോഷികമായി ഓഫിസിലെ അലമാരയിൽ നിന്ന് ഇരുപത് സ്വർണനാണയങ്ങൾ നൽകും. 

ADVERTISEMENT

ബീർബൽ ഉടനെ കൈവിടുകയും സുഹൃത്ത് വെള്ളത്തിലേക്കു തന്നെ വീഴുകയും ചെയ്തു. വീണ്ടും കഷ്ടപ്പെട്ട് മുകളിലെത്തിയ സുഹൃത്ത് ചോദിച്ചു. നിങ്ങളെന്താണു കൈവിട്ടത്. ബീർബൽ പറഞ്ഞു: ഞാൻ സ്വർണനാണയങ്ങൾ എടുക്കാൻ പോയി. താൻ മുകളിലെത്തിയിട്ട് എടുത്താൽ പോരായിരുന്നോ എന്നു ചോദിച്ചപ്പോൾ ബീർബൽ പറഞ്ഞിതങ്ങനെ: എങ്കിൽപ്പിന്നെ സമ്മാനത്തെക്കുറിച്ചും മുകളിലെത്തിയിട്ട് പറഞ്ഞാൽ പോരായിരുന്നോ. 

ADVERTISEMENT

എല്ലാവരും കർമനിരതരാകുന്നത് കാഴ്ചദ്രവ്യങ്ങൾക്ക് വേണ്ടിയാകില്ല. പാരിതോഷികങ്ങൾക്കുമപ്പുറം ഉത്തരവാദിത്തങ്ങളെ വിലമതിക്കുന്നവർക്ക് ഓരോ സമ്മാനവും അവഹേളനമാണ്. അവരുടെ ചെയ്തികൾക്ക് വിലപറഞ്ഞ് സോദ്ദേശ്യകർമങ്ങളെ നിരുത്സാഹപ്പെടുത്തരുത്. തങ്ങളുടേതായ മൂല്യവ്യവസ്ഥിതി പിന്തുടരുന്നവരെ പണംകൊണ്ട് അളക്കാൻ ശ്രമിച്ചാൽ അതാകും അവരോടുള്ള ഏറ്റവും വലിയ അധിക്ഷേപം. 

ADVERTISEMENT

Content Summary : Avoid attempting to evaluate relationships in terms of money