ഇഷ്ടമില്ലാത്ത ജോലികളുടെ ഒരു പട്ടികയുണ്ടാക്കിയാൽ നീണ്ടുപോയേക്കും. അതിൽ ഒന്നായിരിക്കും നിലവിൽ ചെയ്യുന്ന ജോലിയും. അത്തരമൊരവസ്ഥ പലർക്കും ജീവിതത്തിൽ ഉണ്ടാകാം. പരിഹാരം ഇഷ്ടപ്പെട്ട ജോലി കണ്ടെത്തുകയാണ്. സ്വന്തം വ്യക്തിത്വവും അഭിരുചികളും മനസ്സിലാക്കുന്ന ഒരാൾക്കു മാത്രമേ ഇഷ്ടപ്പെട്ട ജോലിയും കണ്ടെത്താൻ

ഇഷ്ടമില്ലാത്ത ജോലികളുടെ ഒരു പട്ടികയുണ്ടാക്കിയാൽ നീണ്ടുപോയേക്കും. അതിൽ ഒന്നായിരിക്കും നിലവിൽ ചെയ്യുന്ന ജോലിയും. അത്തരമൊരവസ്ഥ പലർക്കും ജീവിതത്തിൽ ഉണ്ടാകാം. പരിഹാരം ഇഷ്ടപ്പെട്ട ജോലി കണ്ടെത്തുകയാണ്. സ്വന്തം വ്യക്തിത്വവും അഭിരുചികളും മനസ്സിലാക്കുന്ന ഒരാൾക്കു മാത്രമേ ഇഷ്ടപ്പെട്ട ജോലിയും കണ്ടെത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടമില്ലാത്ത ജോലികളുടെ ഒരു പട്ടികയുണ്ടാക്കിയാൽ നീണ്ടുപോയേക്കും. അതിൽ ഒന്നായിരിക്കും നിലവിൽ ചെയ്യുന്ന ജോലിയും. അത്തരമൊരവസ്ഥ പലർക്കും ജീവിതത്തിൽ ഉണ്ടാകാം. പരിഹാരം ഇഷ്ടപ്പെട്ട ജോലി കണ്ടെത്തുകയാണ്. സ്വന്തം വ്യക്തിത്വവും അഭിരുചികളും മനസ്സിലാക്കുന്ന ഒരാൾക്കു മാത്രമേ ഇഷ്ടപ്പെട്ട ജോലിയും കണ്ടെത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടമില്ലാത്ത ജോലികളുടെ ഒരു പട്ടികയുണ്ടാക്കിയാൽ നീണ്ടുപോയേക്കും. അതിൽ ഒന്നായിരിക്കും നിലവിൽ ചെയ്യുന്ന ജോലിയും. അത്തരമൊരവസ്ഥ പലർക്കും ജീവിതത്തിൽ ഉണ്ടാകാം. പരിഹാരം ഇഷ്ടപ്പെട്ട ജോലി കണ്ടെത്തുകയാണ്. സ്വന്തം വ്യക്തിത്വവും അഭിരുചികളും മനസ്സിലാക്കുന്ന ഒരാൾക്കു മാത്രമേ ഇഷ്ടപ്പെട്ട ജോലിയും കണ്ടെത്താൻ കഴിയൂ. 

 

ADVERTISEMENT

കരിയർ തിരഞ്ഞെടുക്കുമ്പോൾ മനസ്സിലുണ്ടാകേണ്ടതും ഈ രണ്ട് കാര്യങ്ങളാണ്. പഴ്‌സനാലിറ്റി ടെസ്റ്റുകൾ തന്നെയുണ്ട് അഭിരുചികളും താൽപര്യങ്ങളും മനസ്സിലാക്കാൻ. അഞ്ചു കാര്യങ്ങളാണ് പഴ്‌സനാലിറ്റി ടെസ്‌റ്റിൽ ഉൾപ്പെടുത്തുന്നത്. 

 

1. യോജിച്ചുപോകാനാവുന്ന സഹചര്യം. 

2. ജോലി ഫലപ്രദമായി ചെയ്യാനുള്ള കഴിവ്. 

ADVERTISEMENT

3. ഏതു സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത്. 

4.സഹപ്രവർത്തകരെ മനസ്സിലാക്കാനുള്ള കഴിവ്. 

5. തുറന്ന മനസ്സോടെ ഇടപെടാനുള്ള മനസ്സ്. 

 

ADVERTISEMENT

ഈ 5 വസ്തുതകളും വിലയിരുത്തിയാവണം ജോലി സ്വീകരിക്കേണ്ടത്. അങ്ങനെയായാൽ ജോലിക്കു ചേരുന്ന വ്യക്തിയിൽ നിന്ന് സ്ഥാപനത്തിന് ഗുണമുണ്ടാകുന്നതിനൊപ്പം സ്വയം വളരാനും അനുകൂലമായ സാഹചര്യം ഉരുത്തിരിയും. 

 

വിവിധ തലങ്ങളിൽ, പല കാലങ്ങളിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ പഴ്‌സനാലിറ്റി ടെസ്റ്റ് നടത്താറുണ്ട്. 

 

1. സ്‌കൂളിലും കോളജിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കരിയർ കൗൺസലേഴ്‌സിന്റെ സേവനം ലഭ്യമാക്കാറുണ്ട്. ഇവർ വിവിധ ടെസ്റ്റുകളും നടത്താറുണ്ട്. ഇത്തരമൊരു ടെസ്റ്റിലൂടെ കടന്നപോകുന്നത് വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കരിയർ കണ്ടെത്താൻ സഹായിച്ചേക്കും. ഓൺലൈനിൽ സൗജന്യമായി ഇത്തരം ടെസ്റ്റുകൾ നടത്തുന്ന ഒട്ടേറെ സൈറ്റുകളുണ്ട്. humanmetrics.com, Jung and Myers Briggs typology test എന്നിവ ചിലതു മാത്രമാണ്.  Holland Interest Assessment at iseek.org ഉം പരീക്ഷിക്കാവുന്നതാണ്. 

 

2. പഴ്‌സലനാലിറ്റി ടെസ്റ്റിന്റെ ഫലവും ഏറ്റവും ഇഷ്ടം തോന്നുന്ന തൊഴിൽ മേഖലയും താരതമ്യം ചെയ്തുനോക്കുക. ചിലർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ വ്യക്തമായി കരിയർ ശുപാർശ ചെയ്യാറുണ്ട്. സ്വന്തം താൽപര്യങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന തൊഴിൽ മേഖലകൾ കണ്ടെത്താൻ അവസരം നൽകുന്ന സൈറ്റുകളും ഓൺലൈനിൽ ഒട്ടേറെയുണ്ട്.  

 

3. ഏറ്റവും കൂടുതൽ താൽപര്യം തോന്നുന്ന തൊഴിൽ മേഖലകൾ ഒരു പേപ്പറിൽ രേഖപ്പെടുത്തുക. ആദ്യത്തെ പട്ടിക വീണ്ടും വീണ്ടും പരിശോധിച്ച് ചുരുക്കിക്കൊണ്ടുവരിക. 

 

4. പട്ടികയിൽ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലുമായി ബന്ധപ്പെട്ട ജോലികൾ അന്വേഷിച്ചു കണ്ടുപിടിക്കുക. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് മനസ്സിലാക്കുക. ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ കരിയർ കൗൺസലറുടെ സേവനം തേടുക. ഇതോടെ, ആദ്യം തയാറാക്കിയ പട്ടികയിൽ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലും അതിലേക്ക് എത്തിച്ചേരേണ്ട വഴികളും വ്യക്തമാകുന്നു. 

 

5. പഴ്‌സനാലിറ്റി ടെസ്റ്റിൽ വെളിപ്പെട്ട വസ്തുതകൾ വ്യക്തിത്വവുമായി ഇണങ്ങിപ്പോകുന്നതല്ലേ എന്ന് പരിശോധിക്കണം. ഓരോ ജോലിയുടെയും തൊഴിൽ സാഹചര്യവും സമയവും അധികാര ശ്രേണിയും വ്യത്യസ്തമായിരിക്കും. കൂടുതൽ വ്യക്തികളുമായി ഇണങ്ങിപ്പോകാൻ കഴിവുള്ള വ്യക്തിയാണെങ്കിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ജോലി ചെയ്യുന്ന സ്ഥലങ്ങളും സാഹചര്യങ്ങളും കണ്ടെത്തുക. തനിച്ചിരിക്കുന്നതാണ് ഇഷ്ടമെങ്കിൽ അധിക ഇടപെടലുകൾ ഇല്ലാത്ത ജോലി തിരഞ്ഞെടുക്കണം. 

 

6. ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തെക്കുറിച്ചും മാനേജ്‌മെന്റിനെക്കുറിച്ചും വ്യക്തമായി പഠിക്കുക. അവരുമായി ചേർന്നുപോകാൻ കഴിയുമെങ്കിൽ മാത്രം  ജോലി തിരഞ്ഞെടുക്കുക. സാംസ്‌കാരിക വ്യത്യാസവും സാമൂഹിക സാഹചര്യങ്ങളിലെ വ്യത്യാസവും തീർച്ചയായും പരിഗണിക്കണം. 

 

പ്രമോഷൻ സാധ്യതകളെക്കുറിച്ച് അറിയുക. വളരാൻ സാഹചര്യമുള്ള സ്ഥാപനമാണോ എന്ന് അന്വേഷിക്കുക. അധികാരസ്ഥാനത്തുള്ളവർ‌ എങ്ങനെയാണ് പെരുമാറുന്നതെന്നും ജീവനക്കാരോടുള്ള പെരുമാറ്റം എങ്ങനെയാ ണെന്നും കൂടി കണ്ടുപിടിക്കാൻ ശ്രമിക്കുക. ഒരു സ്ഥാപനത്തിലെ നിലവിലിരിക്കുന്ന വ്യവസ്ഥ ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ ഒരാൾക്കു മാത്രമായി മാറ്റാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും താൽപര്യത്തിനനുസരിച്ചുള്ള തൊഴിൽ അന്തരീക്ഷം കണ്ടെത്തി മാത്രം ജോലി സ്വീകരിക്കുക.

 

How to Choose the Right Career