‘ഒരു കൈ കൊണ്ട് രണ്ടു തവളയെ പിടിക്കാൻ ശ്രമിക്കരുത്’ എന്ന് അമേരിക്കൻ ആദിവാസികളുടെ പഴമൊഴി. താങ്ങാനാവാത്തവിധം ജോലികൾ ഏറ്റെടുക്കരുതെന്ന നിർദ്ദേശമാണ് ഈ മൊഴിയിൽ. വഴിയേ പോയ ജോലികളും ഉത്തരവാദിത്തങ്ങളും വീണ്ടുവിചാരമില്ലാതെ കേറിയേൽക്കുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകാം: ആരുടെയെങ്കിലുമൊക്കെ സ്വാർത്ഥപ്രേരിതമായ സമ്മർദം

‘ഒരു കൈ കൊണ്ട് രണ്ടു തവളയെ പിടിക്കാൻ ശ്രമിക്കരുത്’ എന്ന് അമേരിക്കൻ ആദിവാസികളുടെ പഴമൊഴി. താങ്ങാനാവാത്തവിധം ജോലികൾ ഏറ്റെടുക്കരുതെന്ന നിർദ്ദേശമാണ് ഈ മൊഴിയിൽ. വഴിയേ പോയ ജോലികളും ഉത്തരവാദിത്തങ്ങളും വീണ്ടുവിചാരമില്ലാതെ കേറിയേൽക്കുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകാം: ആരുടെയെങ്കിലുമൊക്കെ സ്വാർത്ഥപ്രേരിതമായ സമ്മർദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു കൈ കൊണ്ട് രണ്ടു തവളയെ പിടിക്കാൻ ശ്രമിക്കരുത്’ എന്ന് അമേരിക്കൻ ആദിവാസികളുടെ പഴമൊഴി. താങ്ങാനാവാത്തവിധം ജോലികൾ ഏറ്റെടുക്കരുതെന്ന നിർദ്ദേശമാണ് ഈ മൊഴിയിൽ. വഴിയേ പോയ ജോലികളും ഉത്തരവാദിത്തങ്ങളും വീണ്ടുവിചാരമില്ലാതെ കേറിയേൽക്കുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകാം: ആരുടെയെങ്കിലുമൊക്കെ സ്വാർത്ഥപ്രേരിതമായ സമ്മർദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു കൈ കൊണ്ട് രണ്ടു തവളയെ പിടിക്കാൻ ശ്രമിക്കരുത്’ എന്ന് അമേരിക്കൻ ആദിവാസികളുടെ പഴമൊഴി. താങ്ങാനാവാത്തവിധം ജോലികൾ ഏറ്റെടുക്കരുതെന്ന നിർദ്ദേശമാണ് ഈ മൊഴിയിൽ.  

 

Representative Image. Photo Credit : Khosrork / iStockphoto.com
ADVERTISEMENT

വഴിയേ പോയ ജോലികളും ഉത്തരവാദിത്തങ്ങളും വീണ്ടുവിചാരമില്ലാതെ കേറിയേൽക്കുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകാം: ആരുടെയെങ്കിലുമൊക്കെ സ്വാർത്ഥപ്രേരിതമായ സമ്മർദം, ഏറെ അധികാരമോ പണമോ കൈയടക്കണമെന്ന അത്യാഗ്രഹം, മറ്റാർക്കുമില്ലാത്ത കഴിവുകൾ തനിക്കുണ്ടെന്നു ബോധ്യപ്പെടുത്തി മേനി നടിക്കാനുള്ള വെമ്പൽ...

 

കാരണമേതായാലും താങ്ങാനാവാത്ത ഭാരം (Work Load) ചുമക്കാൻ തയാറാകുന്നയാൾ ജോലിയിൽ കാര്യക്ഷമത പുലർത്താനാകാതെ പഴി കേൾക്കാൻ സാധ്യതയേറെ.

 

ADVERTISEMENT

അഞ്ചുവയസ്സുകാരന്റെ തലയിൽ കാൽ കിലോഗ്രാം പഞ്ചസാര വച്ചാൽ അവൻ പ്രയാസമില്ലാതെ അതു താങ്ങും. പക്ഷേ 50 കിലോഗ്രാം പഞ്ചസാര വയ്ക്കാൻ ശ്രമിച്ചാൽ അവന്റെ കഴുത്തു കുഴപ്പത്തിലാകും. വിവരമുള്ളവരാരും അങ്ങനെയൊരു അവിവേകത്തിന് ഒരുമ്പെടില്ല. ക്രമാധികമായ ജോലികൾ ഏറ്റെടുക്കുന്നത് 50 കിലോക്കാര്യമാണ്. അത് ഒഴിവാക്കണം.

 

ഏതു ജോലിയും ഭംഗിയായി ചെയ്യുന്നതിൽ പല ഘടകങ്ങളും ഉൾപ്പെടുന്നു– ജോലിയുടെ പശ്ചാത്തലം, പ്രവർത്തനത്തിലെ വിവിധ സാമർഥ്യങ്ങൾ, സമർപ്പണബുദ്ധി, വിജയിക്കുമെന്ന വിശ്വാസം മുതലായവ. ചുമതലകൾ ക്രമാധികമായി ഏറിയാൽ അത്യധികം വിവരങ്ങൾ ശേഖരിക്കേണ്ടിവരും. വൈവിധ്യമാർന്ന സാമർഥ്യങ്ങൾ നേടിയെടുക്കേണ്ടിയും വരും.

 

Representative Image. Photo Credit : Syda Productions / Shutterstock.com
ADVERTISEMENT

അമിതജോലി ആരോഗ്യത്തെയും ആയുസ്സിനെയുംപോലും ദോഷകരമായി ബാധിക്കുമെന്ന് 2021ൽ ബിബിസി നടത്തിയ പഠനം വെളിവാക്കി. ആഴ്ചയിൽ 60 മണിക്കൂറും മറ്റും ജോലി ചെയ്യുന്നവരെക്കുറിച്ചായിരുന്നു പഠനം. ഇത്തരം ജോലിയോടൊപ്പം ഉറക്കക്കുറവും ഭക്ഷണക്കാര്യത്തിലെ അശ്രദ്ധയും ഉണ്ടാവാമെന്നതാണ് തകരാറുകൾക്കു കാരണം.

 

ഏതു മനുഷ്യനും വേണം സ്വന്തമായ സമയം. അന്യരുമായുള്ള നിരന്തരസമ്പർക്കം സമൂഹജീവിതത്തെ ധന്യമാക്കുമെങ്കിലും തനതു സമയം ഒട്ടുമില്ലാതെയാകരുത്. സ്വന്തം പ്രവർത്തനങ്ങൾ, പെരുമാറ്റരീതികൾ മുതലായവ വിലയിരുത്തുക, ഉയർച്ചയ്ക്കുള്ള മാർഗങ്ങൾ തേടുക ‌തുടങ്ങി ഏവർക്കുമുണ്ട് സ്വകാര്യങ്ങൾ. യഥാർത്ഥവിശ്രമം ഒറ്റയ്ക്കിരിക്കുമ്പോഴാണെന്നു കരുതുന്നവരുമുണ്ട്.

 

അന്യരോടു മാത്രമല്ല തന്നോടും വേണം പരിഗണന. സ്വന്തം ശരീരത്തെ നിരന്തരം തളർത്തി, അതിന്റെ ശേഷികൾക്കു ദോഷം വരുത്തിക്കൂടാ. ‘ശരീരമാദ്യം ഖലു ധർമസാധനം’ എന്ന് കാളിദാസൻ (കുമാരസംഭവം 5:33). നന്മ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ, അതിന് ആദ്യം വേണ്ട ഉപകരണം പ്രവർത്തനക്ഷമമായ സ്വന്തം ശരീരം തന്നെ. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ കഴിയൂ എന്ന മൊഴിയോർക്കുക. 

 

അന്യരോടു ദയാപൂർവം പെരുമാറുന്ന പലരും സ്വന്തം ശരീരത്തോട് കാരുണ്യം കാട്ടാറില്ല. കഷ്ടപ്പെട്ടു പണിയെടുക്കുന്നവരുടെ മനസ്സിന് ദീർഘമായ അവധിക്കാലം കുളിരേകും. പക്ഷേ ശരീരത്തിന് ആവശ്യം നീണ്ട അവധിയല്ല, ഇടയ്ക്കിടയ്ക്കുള്ള വിശ്രമവേളകളാണ്. ഏറ്റവും വൈദഗ്ധ്യമുള്ളയാൾക്കായിരിക്കയില്ല, കൈവശമുള്ള വൈദഗ്ധ്യമുപയോഗിച്ച് ബുദ്ധിപൂർവം കഠിനാധ്വാനം ചെയ്യുന്നയാൾക്കായിരിക്കും ഏറ്റവും വലിയ വിജയം എന്ന സത്യവും നാം മറക്കരുത്. കഠിനാധ്വാനമായാലും അതിരു കടക്കരുതെന്നു മാത്രം. 

 

പ്രശസ്തരായ പല പൊതുപ്രവർത്തകരും ആത്മകഥയിലും ജീവീതാവസാനത്തിലെ പ്രസ്താവനകളിലും തുറന്നു പറയാറുണ്ട്, ബഹുമുഖപ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുകമൂലം അവർക്ക് കുടുംബാംഗങ്ങളോടുള്ള കടമ വേണ്ടവിധം നിറവേറ്റാൻ കഴിയാതെ പോയി എന്ന്. സ്വന്തം കുഞ്ഞുങ്ങളുടെ വളർച്ചയിൽ പങ്കെടുക്കാൻ പോലും കഴിയാതെ പോയതിലെ പശ്ചാത്താപം. അതിൽനിന്നു പഠിക്കാനുണ്ട് പാഠങ്ങൾ.

 

യേശുക്രിസ്തുവിന്റെ ഏറ്റവും പ്രശസ്തമായ കല്പന ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്നതാണെന്നു പറയാം (മത്തായി 22:39). ബൈബിളിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട കൽപനയും ഇതാണെന്ന് പ്രശസ്തവ്യാഖ്യാതാവിന്റെ ഗ്രന്ഥത്തിൽ വായിച്ചതോർക്കുന്നു. അയൽക്കാരനെ നന്നായി സ്നേഹിക്കണമെന്നു മാത്രമാണ് മിക്കവരും മനസ്സിലാക്കുക. ‘നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ’ എന്ന ഭാഗം പലപ്പോഴും വിസ്മരിച്ചുപോകുന്നത്രേ. നീ നിന്നെ നന്നായി സ്നേഹിക്കണമെന്ന കാര്യം  ഈ കല്പനയിൽ അടങ്ങിയിട്ടുണ്ടല്ലോ. ഗിരിപ്രഭാഷണത്തിലാകട്ടെ, ഒരു പടികൂടിക്കടന്ന് ‘നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക’ (മത്തായി 5:44) എന്നുകൂടിയുണ്ട്.

 

ജോലിത്തിരക്ക് ക്രമാധികമായി പെരുപ്പിച്ച് തന്നെത്തന്നെ മറക്കുന്ന നിലയിലെത്താതിരിക്കാം. കൊക്കിലൊതുങ്ങുന്നത് കൊത്തുക, അത് ഭംഗിയായി കൈകാര്യം ചെയ്യുക എന്ന വിവേകത്തിന്റെ നിർദ്ദേശം ശ്രദ്ധിച്ചു നടപ്പാക്കാൻ ശ്രമിക്കാം. ഒരു കൈകൊണ്ട് രണ്ടു തവളയെ പിടിക്കാൻ നോക്കേണ്ട.

 

Content Summary : Ulkazhcha Column - How do professionals say too much work?