ജോലിയിൽ ഭാവിയിൽ ഉണ്ടാകാനിടയിലുള്ള എല്ലാ തടസ്സങ്ങളെയും അതിജീവിക്കാനുള്ള ആദ്യത്തെ നടപടിയാണ് കൃത്യമായ കരിയർ പ്ലാൻ. വളർച്ചയുടെ വഴിയിൽ ഉണ്ടാകാൻ സാധ്യതയുള്ള തടസ്സങ്ങളെ മുൻകൂട്ടി കണ്ടു പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ജോലിക്കു ചേരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകുമായി സൂക്ഷിക്കുന്ന ഊഷ്മളമായ സൗഹൃദവും തീർച്ചയായും മുതൽക്കൂട്ടാണ്.

ജോലിയിൽ ഭാവിയിൽ ഉണ്ടാകാനിടയിലുള്ള എല്ലാ തടസ്സങ്ങളെയും അതിജീവിക്കാനുള്ള ആദ്യത്തെ നടപടിയാണ് കൃത്യമായ കരിയർ പ്ലാൻ. വളർച്ചയുടെ വഴിയിൽ ഉണ്ടാകാൻ സാധ്യതയുള്ള തടസ്സങ്ങളെ മുൻകൂട്ടി കണ്ടു പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ജോലിക്കു ചേരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകുമായി സൂക്ഷിക്കുന്ന ഊഷ്മളമായ സൗഹൃദവും തീർച്ചയായും മുതൽക്കൂട്ടാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയിൽ ഭാവിയിൽ ഉണ്ടാകാനിടയിലുള്ള എല്ലാ തടസ്സങ്ങളെയും അതിജീവിക്കാനുള്ള ആദ്യത്തെ നടപടിയാണ് കൃത്യമായ കരിയർ പ്ലാൻ. വളർച്ചയുടെ വഴിയിൽ ഉണ്ടാകാൻ സാധ്യതയുള്ള തടസ്സങ്ങളെ മുൻകൂട്ടി കണ്ടു പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ജോലിക്കു ചേരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകുമായി സൂക്ഷിക്കുന്ന ഊഷ്മളമായ സൗഹൃദവും തീർച്ചയായും മുതൽക്കൂട്ടാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ ഏറ്റവും മികച്ച ലക്ഷ്യങ്ങൾ നേടാൻ എല്ലാവർക്കും അത്യാവശ്യം വേണ്ടതാണ് കരിയർ പ്ലാൻ. നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾ, എത്തിച്ചേരേണ്ട ഉന്നത പദവികൾ, എത്ര ഉയർന്ന ശമ്പളമാണു ലഭിക്കേണ്ടതെന്ന കണക്കുകൂട്ടൽ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് കരിയർ പ്ലാൻ. എന്നാൽ പ്ലാൻ തയാറാക്കുമ്പോൾ ലക്ഷ്യങ്ങൾക്കൊപ്പം ഭാവിയിൽ ഉണ്ടാകാനിടയുള്ള തടസ്സങ്ങളും മുന്നിൽക്കാണേണ്ടതുണ്ട്.

 

ADVERTISEMENT

പ്രായോഗിക പരിജ്ഞാനമുണ്ടോ?

 

ആഗ്രഹിച്ച, ഏറ്റവും മികച്ച ജോലി ലഭിക്കാൻ ഒന്നാമത്തെ തടസ്സം ആവശ്യത്തിനുള്ള യോഗ്യത ഇല്ലാതിരിക്കുക എന്നതാണ്. നിർദിഷ്ട വിദ്യാഭ്യാസ യോഗ്യത ജോലിക്കു വേണ്ടതാണെങ്കിൽ, ആ യോഗ്യതകൾ ഇല്ലാത്തവർ പരിഗണിക്കപ്പെടാതെ പോകും. ചില ജോലികൾക്ക് നിശ്ചിത വർഷങ്ങളുടെ പരിചയം കർശനമായി പറയാറുണ്ട്. പ്രായോഗിക പരിജ്ഞാനമാണ് അവിടെ നിഷ്‌കർഷിക്കുന്നത്. അതില്ലെങ്കിൽ, ആ ജോലിക്കു പരിഗണിക്കപ്പെടാനുള്ള സാധ്യതയും ഇല്ലാതാകും. ജീവിത വിജയം നേടണമെങ്കിൽ തീർച്ചയായും ഇത്തരം തടസ്സങ്ങളെ അതിജീവിക്കണം. പൊതുവെയുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കു പുറമേ, അധികമായി ചില കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും ചെയ്യുന്നത് ഭാവിയിൽ പ്രയോജനകരമാകാം. പ്രധാനപ്പെട്ട ചില സ്ഥാപനങ്ങളിൽ പ്രായോഗിക പരിജ്ഞാനം നേടിയാൽ ഭാവിയിൽ അതൊരു മുതൽക്കൂട്ടാകും.

 

ADVERTISEMENT

കൃത്യമായ ദിശാബോധമില്ലായ്മ

 

ജോലിയിൽ പ്രമോഷൻ ലഭിക്കുന്നതോടെ പല ജീവനക്കാർക്കും ലക്ഷ്യബോധം നഷ്ടപ്പെടുന്നതായി പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പ്രമോഷൻ ലഭിക്കുക എന്നതായിരിക്കും ആദ്യത്തെ ലക്ഷ്യം. അതിനുവേണ്ടി കഠിനമായി അധ്വാനിക്കാറുണ്ട് പലരും. പല വെല്ലുവിളികളും അതിജീവിച്ചായിരിക്കും പ്രമോഷൻ നേടുന്നത്. എന്നാൽ, ആദ്യത്തെ ലക്ഷ്യം പൂർത്തിയാകുന്നതോടെ വിരസതയും ലക്ഷ്യബോധമില്ലായ്മയും പലരെയും പിടികൂടുന്നു. ജോലിയിൽ മുമ്പുണ്ടായിരുന്ന ഉത്സാഹം കാണാതിരിക്കുക, ആവേശമില്ലാതിരിക്കുക, ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്ലാതിരിക്കുക എന്നിങ്ങനെ പലരും വഴിയറിയാതെ യാത്രചെയ്യുന്നവരെപ്പോലെ അലയുന്നതാണ് പൊതുവെയുള്ള ട്രെൻഡ്. ഇതെല്ലാം കരിയറിലെ പിന്നീടുള്ള ഉയർച്ചയ്ക്ക് തടസ്സമായി മാറാറുണ്ട്.

കരിയറിൽ ഒരു മുൻമാതൃക നല്ലതാണെന്നാണ് ഈ മേഖലയിൽ പഠനം നടത്തിയവർ ഉപദേശിക്കുന്നത്. നിങ്ങൾക്കു മുമ്പ് ഈ ജോലി ചെയ്തവരെ നോക്കാം. അവർ എങ്ങനെയാണ് കരിയർ പ്ലാൻ ചെയ്തതെന്നും ഏതൊക്കെ പദവികളിലാണ് എത്തിയതെന്നും മനസ്സിലാക്കുക. സ്വന്തമായി കരിയർ പ്ലാൻ ഉണ്ടാക്കാൻ അത് തീർച്ചയായും നിങ്ങളെ സഹായിക്കും.

ADVERTISEMENT

 

കണ്ണടയ്ക്കരുത്, മാറ്റങ്ങൾക്കു നേരെ

 

കരിയറിലെ ഉയർച്ചതാഴ്ചകൾക്ക് ലോകത്തുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളും കാരണമാകാം. ചിലപ്പോൾ ചെയ്യുന്ന ജോലിയുടെ സ്വഭാവം പൂർണമായി മാറുകയോ ജോലി തന്നെ ഇല്ലാതാകുകയോ ചെയ്യാം. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒരു സ്ഥാപനം ഇടയ്ക്ക് കൂടുതൽ യന്ത്ര കേന്ദ്രീകൃത പ്രവർത്തനങ്ങളിലേക്കു മാറാം. അത്തരമൊരു സാഹചര്യത്തിൽ, സാങ്കേതിക ജ്ഞാനം ഇല്ലാത്ത ജീവനക്കാർ പുറത്താകാം. ഉൽപന്നങ്ങൾക്ക് ആവശ്യക്കാരില്ലാതിരിക്കുക, സേവനം കാലഹരണപ്പെടുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളും അപ്രതീക്ഷിതമായി സൃഷ്ടിക്കപ്പെടാം.

 

വളരാൻ സാധ്യതയുള്ള മേഖലകൾ തിരഞ്ഞെടുത്താണ് പലരും ഇത്തരം തടസ്സങ്ങളെ അതിജീവിക്കുന്നത്. യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് പരിശോധിച്ചാൽ, ഭാവിയിൽ വളർച്ച നേടാൻ സാധ്യതയുള്ള സ്ഥാപനങ്ങളെ ക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ എല്ലാവർക്കും ലഭിക്കും. ഇടയ്ക്കിടെ ജോലി മാറി, പ്രമോഷൻ സാധ്യതകൾ ഇല്ലാതാകുന്ന സ്ഥിതി  ഒഴിവാക്കാൻ, പുതിയതെങ്കിലും വളർച്ച നേടാൻ സാധ്യതയുള്ള സ്ഥാപനം തിരഞ്ഞെടുക്കുന്നതിലൂടെ കഴിയും.

 

തടസ്സങ്ങളെ ധീരമായി അതിജീവിക്കുക

 

ജോലിയിൽ ഉണ്ടാകാനിടയിലുള്ള എല്ലാ തടസ്സങ്ങളെയും അതിജീവിക്കാനുള്ള ആദ്യ നടപടിയാണ് കൃത്യമായ കരിയർ പ്ലാൻ. വളർച്ചയുടെ വഴിയിൽ ഉണ്ടാകാൻ സാധ്യതയുള്ള തടസ്സങ്ങളെ മുൻകൂട്ടി കണ്ടു പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ജോലിക്കു ചേരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകരുമായി സൂക്ഷിക്കുന്ന ഊഷ്മള സൗഹൃദവും തീർച്ചയായും  മുതൽക്കൂട്ടാണ്. സഹപ്രവർത്തകർക്കു സഹായം വേണ്ട സാഹചര്യത്തിൽ അതിനു മുന്നിട്ടിറങ്ങാൻ മടിക്കരുത്. മറ്റൊരു സാഹചര്യത്തിൽ നല്ലൊരു പദവിക്ക് നിങ്ങളെ പിന്തുണയ്ക്കാൻ അവർക്കു കഴിഞ്ഞേക്കും. മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ മനസ്സിനെ സജ്ജമാക്കുക എന്നതും പ്രധാനമാണ്. ആദ്യം തയാറാക്കിയ പദ്ധതി വിജയകരമാകുന്നില്ലെങ്കിൽ പ്രയോഗിച്ചു നോക്കാൻ മറ്റൊരു പദ്ധതിയും തീർച്ചയായും മനസ്സിൽവേണം.

 

Content Summary : Learn how to get a high-paying job